മധുരമുള്ള ഓർമ്മകൾ

ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്. ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു.തുടര്ന്ന് വായിക്കുക… മധുരമുള്ള ഓർമ്മകൾ

അറിയാൻ വൈകിയത് 3

അങ്ങനെ മോളോട് ആരെങ്കിലും പറഞ്ഞോ? അവള്, ദേവു, എനിക്ക് എന്റെ സ്വന്തം മകളാ. അരുൺ അവിടെ പോയി താമസിക്കുന്നത് ഞാൻ പറഞ്ഞിട്ടാ. ദേവുമോൾക്ക് അമ്മ മാത്രേ ഉള്ളൂ, മോൾടെ അച്ഛൻ പണ്ട് വേറെ ഒരുത്തിയുടെ കൂടെ താമസമാക്കിയതാ. ദേവൂന്റെ അമ്മ പാവം സ്ത്രീ ആണ്, ആരോടും ഒരു പരാതിയും പറഞ്ഞില്ല, പല പല പണികൾ ചെയ്ത്തുടര്ന്ന് വായിക്കുക… അറിയാൻ വൈകിയത് 3

അറിയാൻ വൈകിയത് 2

ഗീതു… മോളേ…’ അമ്മയുടെ വിളി കേട്ടാണ് ഗീതു ഉണർന്നത്. ‘മോളേ… എന്തേ വയ്യേ? തലവേദന മാറിയോ?’ അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി, കട്ടിലിൽ ആണ് താൻ കിടക്കുന്നത്, അരികിൽ അമ്മ ഇരിക്കുന്നുണ്ട്. എന്താണ് ഇന്നലെ സംഭവിച്ചത്? എല്ലാം സ്വപ്നമായിരുന്നോ? ഈശ്വരാ എല്ലാം എന്റെ തോന്നൽ മാത്രമായിരിക്കണേ… ‘ഗീതൂട്ടി, എന്ത് പറ്റിയത്? ഒട്ടും വയ്യേ മോൾക്ക്?തുടര്ന്ന് വായിക്കുക… അറിയാൻ വൈകിയത് 2

ദേവകിയമ്മ

“അമ്മ ആരോടു ചോദിച്ചിട്ടാ ഈ വിവാഹം ഉറപ്പിച്ചത്? ” ഹരിയുടെ ശബ്ദം വല്ലാതെ ഉയർന്നു. “ആരോടു ചോദിക്കണം? നിന്റെ അമ്മ തന്നല്ലേ ഞാൻ? സ്ഥാനം ഒന്നും മാറീട്ടില്ലല്ലോ? “ ദേവകിയമ്മയും വിട്ടു കൊടുത്തില്ല. “അമ്മയ്ക്ക് അറിയാവുന്നെ അല്ലെ എല്ലാം “ “അതുകൊണ്ട് തന്നെയാണ് ഞാൻ ഈ വിവാഹം ഉറപ്പിച്ചത്. നിനക്ക് ഇപ്പോൾ എന്താ കുറവ്? വിദ്യാഭ്യാസംതുടര്ന്ന് വായിക്കുക… ദേവകിയമ്മ

വെറുതെ ഒരു കഥ

സമയം ഏകദേശം രാത്രി 9 മണിയോളം ആയി ഒരു ചെറുപ്പക്കാരൻ ഒരു ബൈക്ക് ഓടിച്ചു വരുന്നു. ഒരു ഇടുങ്ങിയ വഴിയാണ് അവന്റെ ബൈക്കിന്റെ വെളിച്ചത്തിൽ അവൻ കണ്ടു ഒരു ടൂ വീലർ മറിഞ്ഞു കിടക്കുന്നു. അവൻ വണ്ടി നിർത്തി ചെന്ന് നോക്കിയപ്പോൾ ഒരു സ്ത്രീ ബോധം ഇല്ലാതെ കിടക്കുന്നു അവൻ ആകെ ഭയന്നു. അവൻ അവരെതുടര്ന്ന് വായിക്കുക… വെറുതെ ഒരു കഥ

അറിയാൻ വൈകിയത്

‘ഗീതൂ, ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു, എന്താ നിനക്ക് കുഴപ്പം?’ ‘എനിക്കോ? ഒന്നൂല്ല്യ’ ‘അല്ല. നമ്മുടെ കല്യാണം കഴിഞ്ഞ് ആറ് മാസമായി, ഇതുവരെയും നിന്നെ പൂർണ്ണസന്തോഷത്തോടെ കാണാൻ എനിക്ക് പറ്റിയിട്ടില്ല. ഓരോ ദിവസവും പ്രതീക്ഷയായിരുന്നു എല്ലാം ശരിയാവുമെന്ന്. പറയ് എന്താ നിന്റെ പ്രശ്‍നം? എന്തായാലും തുറന്ന് പറയ്, ഇങ്ങനെ ജീവിതം കൊണ്ട് പോകുന്നതിൽ അർത്ഥമില്ല’ ‘എനിക്ക് ഇവിടെതുടര്ന്ന് വായിക്കുക… അറിയാൻ വൈകിയത്

ജീവിത ചക്രം 1

അന്ന് മേഘനാഥന്റെ ആദ്യത്തെ കച്ചേരിയാണ് . വെളുത്ത ജുബ്ബയും മുണ്ടും ധരിച്ചു പക്കമേളക്കാരുടെ നടുവിൽ സൂര്യതേജസ്സോടെ അതാ അവനിരിക്കുന്നു ! അവനു മുന്നിൽ അനന്തസാഗരമായ സദസ്സ് . അവൻ സദസ്സിനെ വന്ദിച്ചു . ഒരു നിമിഷം കണ്ണുകളടച്ചു കൈകൂപ്പി വിശ്വചൈതന്യത്തെ സ്മരിച്ചു .ആദ്യ കീർത്തനം തേന്മഴയായി ശ്രവണപുടങ്ങളിൽ ഇറ്റിവീണു . അടുത്ത കീർത്തനം തുടങ്ങുന്നതിനു മുമ്പ്തുടര്ന്ന് വായിക്കുക… ജീവിത ചക്രം 1