ഈസ്റ്റർ ലില്ലി

ഈസ്റ്ററായതുകൊണ്ട് പള്ളിയിൽ പതിവിലധികം ആളുണ്ടായിരുന്നു. പ്രാർഥനയ്ക്കുശേഷം ആൾക്കൂട്ടത്തിലൂടെ പതിയെ പുറത്തേക്ക് നടന്നപ്പോൾ ഇടംകൈത്തണ്ടയിൽ ഒരു നുള്ളു കിട്ടി. തിരിഞ്ഞുനോക്കാതെ തന്നെ മനസിലായി ആളാരാണെന്ന്. മൈൻഡ് ചെയ്യാതെ പിന്നെയും നടന്നു. ഒരെണ്ണം കൂടി കിട്ടി. ഇത്തവണ നന്നായി വേദനിച്ചു. എന്റെ തൊലി കൂടെ പറിഞ്ഞുപോയെന്ന് തോന്നി. പതിവായി കണ്ടുമുട്ടുന്നെടത്തേക്ക് ചെല്ലാനുള്ള സിഗ്നലാണത്. സാധാരണ ആദ്യത്തെ നുള്ളിന് തന്നെ ഞാൻ തിരിഞ്ഞുനോക്കിയിട്ട് കണ്ണുകൊണ്ട് പറയും പൊക്കോ വന്നേക്കാമെന്ന്. ഇന്ന് തിരിഞ്ഞുനോക്കാത്തേന്റെ ശിക്ഷയാ രണ്ടാമത്തെ കട്ടികൂടിയ നുള്ള്. ഞാൻ അമ്മയുടെ അടുത്ത് … Read more

ആരും അറിയാത്ത എഴുത്തുകാരൻ

എടോ മനുഷ്യാ നിങ്ങൾ ആ പേപ്പറും പേനയും അവിടെ വെച്ചിട്ടു എന്തെങ്കിലും പണിക്കു പോയി കൂടെ ഇങ്ങനെ ഒരെണ്ണം, നിനക്ക് ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ എന്റെ ചിന്തകൾ മുറിയുന്നു (കയ്യിൽ ഇരുന്ന സിഗരറ്റു ഒന്ന് കൂടി ആഞ്ഞു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു ) പിന്നെ എന്നു പറഞ്ഞാൽ വൈക്കം മുഹമ്മദ്‌ ബഷീർ അല്ലെ ഈ ഇരിക്കുന്നെ ? അവൾ എന്റെ കഴിവിനെ ആണല്ലോ ദൈവമേ വലിച്ചു കീറി ഒട്ടിക്കുന്നത്, പിന്നെ അവളെ ഒന്നും പറഞ്ഞിട്ട് … Read more

ഒരു പെണ്ണ് കാണൽ കഥ

“പ്രവാസിയാണോ എന്നാൽ ഈ വീട്ടിൽ പെണ്ണില്ല ” പെണ്ണിന്റെ അഛന്റെ ഈ ഡയലോഗ് കേട്ട് കൂട്ടുകാര് രണ്ടും ഇരുന്ന കസേരയിൽ നിന്നും വെടികൊണ്ട പന്നിയെപ്പൊലെ ചാടിയേഴുന്നേറ്റു. അല്ല ചേട്ടാ ഇവൻ ദുബായിൽ ഡിസൈനർ ആണ് എങ്ങനെ പോയാലും ചിലവ് എല്ലാം കഴിഞ്ഞ് മാസം പത്ത് നാൽപതു രൂപ അയയ്ക്കാം പിന്നെ എപ്പോൾ വേണമെങ്കിലും നാട്ടിൽ വരാം അതിനും പ്രശ്നം ഇല്ല. ഡിസൈനർ അല്ല ദുബായി ഷെയ്ഖിന്റെ മാനേജർ ആണെന്ന് പറഞ്ഞാലും പ്രവാസികൾക്ക് എന്റെ മോളെ കൊടുക്കുന്നില്ല. എന്നാൽ … Read more

ദുആ

“വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഉമ്മാടെ ഉച്ചത്തിലുള്ള നിലവിളി ഞാൻ കേട്ടത് ” അകത്തേക്ക് ഓടിക്കയറിയ ഞാൻ കാണുന്നത് ഉടുവസ്ത്രത്തിൽ രക്തം പറ്റി നിലത്ത് കിടക്കുന്ന എന്റെ സൈറാനെയാണ് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്റെ പുറത്തേക്ക് നല്ല ഊക്കോടെ അടിച്ച് പോയി വണ്ടിവിളിച്ചോണ്ട് വാടാ മോനെ എന്ന അലർച്ചയായിരുന്നു ഉമ്മാ ഞാനും ഉമ്മയും കൂടെ സൈറാനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നെ അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും ഉമ്മയും ഞാനും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിലെ ഒഴിഞ്ഞ കസേരകളിൽ ഇരിപ്പൊറപ്പില്ലാതെ … Read more

സ്വത്തുവിന്റെ സ്വന്തം – 1

ടാ, ഈ വരുന്ന പെൺകൊച്ചിനെ എനിക്കിഷ്ടമാണ് …. എതിരെ വരുന്ന നിധിയേട്ടൻ, താൻ കേൾക്കും വിധം കൂട്ടുകാരോടായി അത് പറയുമ്പോൾ , തന്നെ ഒന്ന് പരിഹസിക്കണമെന്നേ ഉദ്ദേശം ഉണ്ടായുള്ളൂ എന്ന് , അവരുടെയൊക്കെ ഉച്ചത്തിലുള്ള ചിരി കേട്ടപ്പോ തന്നെ മനസ്സിലായി ….. ഉള്ളിലെവിടെയോ പറയാതിരുന്ന പ്രണയം, അപമാനിക്കപ്പെട്ട പോലെ തോന്നിയപ്പോൾ, ദേഷ്യവും സങ്കടവും കൊണ്ട് നിറയുന്ന മിഴികളോടെ, തന്നെ കടന്നു പോയവരോടായി തിരിഞ്ഞു നിന്ന് പറഞ്ഞു ….. “ഹലോ , തനിക്ക് മാത്രമല്ല, പലർക്കും എന്നോട് പ്രണയം … Read more

അച്ഛൻ ഭാഗം – 1

അച്ഛാ…. ഞാൻ ഇറങ്ങുവാ..ട്ടോ പോവാൻ ടൈം ആയോ മോളെ…. ആവുന്നേയുള്ളൂ അച്ഛാ…… ഇന്ന് കുറച്ച് നേരത്തെയാണ് ! മോളെ അച്ഛന് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു !! എന്താ അച്ഛാ കാര്യം ? അച്ഛന് എന്ത് വേണേലും ഈ മോളോട് പറയാലോ ! അത്… പിന്നെ….. എന്താ അച്ഛാ..? ഇന്നലെ ആ ബ്രോക്കർ ഇവിടെ വന്നിരുന്നു ! ഓഹോ….. അതാണോ കാര്യം ഞാൻ അച്ഛനോട് പറഞ്ഞതല്ലേ എനിക്കി ഇപ്പോയൊന്നും വിവാഹം വേണ്ടാന്ന്….. ! അയാൾ കൊണ്ടു … Read more

യാചകൻ

സമയം ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞു. നഗരം വീണ്ടും അതിന്റെ തിരക്കിൽ നിന്ന് ശാന്തത കൈ വരിച്ചു തുടങ്ങി. ചീറിപായുന്ന വാഹനങ്ങളൂം അവയുടെ നിർത്താതെ ഉള്ള നിലവിളികളും നിലച്ചു,തൊണ്ട കീറുന്ന ഒച്ചത്തിൽ യാത്രക്കാരെ വാഹനങ്ങളിലേക്ക് വിളിച്ചുകയറ്റുന്ന ജീവനക്കാരും അവരവരുടെ കൂടണഞ്ഞു. കച്ചവടസ്ഥാപനങ്ങളിലും വഴിയോരങ്ങളിലും ഇല്ലാത്ത ഗുണമേന്മയും ഉപയോഗങ്ങളും പറഞ്ഞ് കച്ചവടം ചെയ്യുന്ന കച്ചവടക്കാരും കൂടണഞ്ഞു… ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ നഗരത്തിൽ, ഏതെങ്കിലും യാത്രക്കാർ വരുമെന്ന പ്രതീക്ഷയിൽ ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന തമിഴനും, കടകൾക്കും എ.ടി.എമ്മിനും മുന്നിൽ … Read more