അമ്മ മനസ്സ്

സേതു…..അമ്മയുടെ തുടരെത്തുടരെയുള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത്. ‘എന്തൊരുറക്കമാടാ ഇത്…ഓഫീസിലൊന്നും പോകുന്നില്ലേ? ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ ഭാവം! എല്ലാത്തിനും ഞാൻ വേണം…’ അവൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു..’അമ്മേ..അമ്മയ്ക്ക് മടുക്കുന്നില്ലേ…ഒരേ ഡയലോഗ് എപ്പോഴും ഇങ്ങനെ പറയാൻ? ഏതെങ്കിലും പുതിയത് പറ…എനിക്കും ഇത് കേട്ടു മടുത്തു’ അമ്മ പറഞ്ഞു..’ഹും….വൈകി എണീറ്റതും പോരാ..ചെക്കൻ കൊഞ്ചാൻ വന്നിരിക്കുകയാ… പോ..പോയിതുടര്ന്ന് വായിക്കുക… അമ്മ മനസ്സ്

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1 Nashtta pranayathinte oormakku Part 1 | Writter by Admirer ഏഴാം ക്ലാസ്സിലേക്കാണ് ഞാൻ ആ പള്ളിക്കൂടത്തിൽ ആദ്യം വന്നുചേർന്നത്. അതിനുമുൻപ്‌ വരെ തലസ്ഥാനനഗരിയിലെ ഏറ്റവും പേരുള്ള പള്ളിക്കൂടത്തിൽ ആണ് പഠിച്ചത്. അച്ഛന്റെയും അമ്മയുടേയും ജോലിത്തിരക്കുകളിൽ നാട് എന്നും എനിക്ക് അന്യമായിരുന്നു. അച്ഛന്റെയും അമ്മയുടെയും അകാല വിയോഗം കൂടി ആയപ്പോൾതുടര്ന്ന് വായിക്കുക… നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1

ചട്ടമ്പിപ്പെങ്ങൾ

ചട്ടമ്പിപ്പെങ്ങൾ Chattambi Pengal bY ആദർശ് മോഹന്‍ കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ മുദ്ദേവി മോന്തായം പിടിച്ചു നിന്ന എന്റെ ചട്ടമ്പിപ്പെങ്ങളുടെ മുഖം കണ്ടപ്പോൾത്തന്നെ എനിക്ക് മനസ്സിലായി അവളെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് അമ്മയേക്കാൾ ഘ്രാണ ശേഷി ഉള്ള അവൾക്ക് മുഖം കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഞാനടുക്കള വഴി മുറിയിലേക്ക് കയറിച്ചെന്നത്, കാരണം അഞ്ച് മീറ്ററകലെ നിന്നാലും ഞാൻതുടര്ന്ന് വായിക്കുക… ചട്ടമ്പിപ്പെങ്ങൾ

പോലീസ് ഡയറി

സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത രമേശന്‍ എന്ന യുവാവായ പോലീസുകാരന്‍ വെപ്രാളത്തോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങുന്നത് കണ്ട് മുതിര്‍ന്ന പോലീസുകാരനായ ജബ്ബാര്‍ അയാളെ അരികിലേക്ക് വിളിപ്പിച്ചു. “എന്താടാ രമേശാ ഒരു പന്തികേട്? സി ഐ തെറി വിളിച്ചോ?” “ഇല്ല സാറേ..പക്ഷെ എനിക്കൊന്നും മനസിലാകുന്നില്ല” രമേശന്‍ വെപ്രാളവും ദൈന്യതയും കലര്‍ന്ന ഭാവത്തില്‍ അയാളെ നോക്കി പറഞ്ഞു.തുടര്ന്ന് വായിക്കുക… പോലീസ് ഡയറി

പടയോട്ടം 1

വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം. “കള്ളക്കഴുവേറിമോനെ….ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും എനിക്ക് ജനനം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് അസഭ്യംതുടര്ന്ന് വായിക്കുക… പടയോട്ടം 1

കരിക്കട്ട

കരിക്കട്ട നിറഞ്ഞ് ഒഴുകുന്ന കണ്ണുകളുമായി അമ്മയുടെ മടിയിൽ തല ചായ്ച്ചപ്പോൾ അമ്മയോട് ഞാൻ ചോദിച്ചു എന്തിനാണ് അമ്മേ എന്നെ കരിക്കട്ട എന്നു വിളിക്കുന്നത്. രണ്ടു കണ്ണീർത്തുള്ളികൾ മാത്രം ആയിരുന്നു കുഞ്ഞുന്നാളിൽ മറുപടി അമ്മാവന്റെ വീട്ടിലെ രണ്ട് അധികപറ്റുകൾ ആയിരുന്നു ഞാനും അമ്മയും. അമ്മാവൻ ശകാരത്തോടെ പറയും തന്തയില്ലാ കഴുവേറി എന്ന്. വിളിക്കുന്നത് എന്നെ ആണെങ്കിലും കണ്ണിൽതുടര്ന്ന് വായിക്കുക… കരിക്കട്ട

ചെന്നിക്കുത്ത്

വിവേകിൽ നിന്ന് പതിമൂന്നാമത്തെ മെസേജും സ്വീകരിക്കപ്പെട്ടു എന്ന് മെസഞ്ചർ മണിയടി ശബ്ദത്തോടെ ഓർമ്മിപ്പിച്ചു. അനുപമയ്ക്ക് തലവേദനയുടെ ദിവസമായിരുന്നു അന്ന്. അവൻ മാസത്തിൽ ഒരു വിരുന്നു വരവുണ്ട്. തലച്ചോറിലെ ചെറിയൊരു മൂളലോടെയാണ് ആരംഭം. ഒരു തേനീച്ച കൂകി വരുന്നതു പോലെ ശാന്തതയോടെ.. ക്രമേണ തേനീച്ചകളുടെ എണ്ണം പെരുകുകയായി. മൂളലിന്റെ ഫ്രീക്വൻസികൾ ഉയർന്നു വരും. മണിക്കൂറുകൾക്കുള്ളിൽ തലച്ചോർ തേൻകൂടാവുകയാണ്.തുടര്ന്ന് വായിക്കുക… ചെന്നിക്കുത്ത്