അമ്മമാനസം

” എന്താ മാഷേ ഭയങ്കര ഒരു ആലോചന ” ആരാണെന്നറിയാൻ ഞാൻ എന്റെ കൂടെ സീറ്റിൽ ആളെ ഒന്ന് നോക്കി, ഒരു ചെറുപ്പക്കാരി.. ” എന്താ മാഷേ ഇങ്ങനെ നോക്കുന്നെ, എനിക്ക് മാഷിനെയോ, മാഷിന് എന്നെയോ അറിയില്ല.. “. ഞാൻ ഒന്നുകൂടി അവരെ നോക്കി.. “അല്ല ഇടയ്ക്ക് മാഷിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു, എന്നോട് പറയാൻ പറ്റുന്നതാണേൽ പറഞ്ഞോളൂ ട്ടോ,. ” കുട്ടി ഏതാ, ഒരാളുടെ ജീവിതത്തിൽ എന്തെല്ലാം പ്രേശ്നങ്ങൾ ഉണ്ടാകും, അതെല്ലാം പരിഹരിക്കലാണോ തന്റെ … Read more

അഗ്രഹാരത്തിലെ സീത

“ഇപ്പൊ തീർന്നല്ലോ പ്രശ്നം ” പറഞ്ഞു തീർന്നതും ജോയിയുടെ കവിൾ അടച്ചു അടി വീണു. ഞെട്ടിപ്പകച്ചു നിൽക്കുകയാണ് അനിരുദ്ധനും പാട്ടിയും അമ്മയും ഒക്കെ. സീതയുടെ കണ്ണിൽ നിന്നും തീനാളങ്ങൾ പറക്കുന്നതായി ജോയ് ക്കു തോന്നി. സീതയുടെ ദേഹം ആലില പോലെ വിറച്ചു സീമന്തരേഖയിൽ വീണ സിന്ദൂരം മൂക്കിന് തുമ്പിലും മാറത്തും പാറി വീണു. അപ്പോഴും സ്തബ്ധത വിട്ടു മാറാതെ നിൽക്കുകയായിരുന്നു എല്ലാവരും. സീത കൊണ്ടുവന്ന ചായയും ഗ്ലാസും തറയിൽ വീണു കിടന്നു. “അച്ചായാ എന്താ ഈ ചെയ്തത്? … Read more

രക്തരക്ഷസ്സ് 19

ജീവനും മാനവും സംരക്ഷിക്കാൻ അവൾ ഓടിക്കയറിയത് വള്ളക്കടത്ത് ദേശത്തിന്റെ ഐശ്വര്യമായ വള്ളക്കടത്ത് ഭഗവതീ ക്ഷേത്രത്തിലേക്കാണ്. മേനോനും സംഘവും ആ പ്രദേശം മുഴുവൻ തിരച്ചിൽ തുടങ്ങി. കള്ള കഴു$%&@#$% മോള് എവിടെ പോയി ഒളിച്ചു.രാഘവൻ പല്ല് ഞെരിച്ചു. എവിടെ പോയൊളിച്ചാലും ഈ രാഘവന്റെ കൈയ്യിൽ നിന്നും നീ രക്ഷപ്പെടില്ല.കേട്ടോടി മറ്റേ മോളേ അയാൾ അലറി. ശ്രീപാർവ്വതി ഭയന്ന് വിറച്ചു കൊണ്ട് ക്ഷേത്രത്തിലെ ബലിക്കല്ലിന്റെ പുറകിൽ ഒളിച്ചു. ശ്രീകോവിലിൽ അത്താഴ പൂജ കഴിച്ച് നിദ്രയിൽ ആണ്ട ആദിപരാശക്തിയെ അശ്രു ധാരയിൽ … Read more

ഊട്ടി

വര്‍ണ്ണാഭമായ പൂക്കളുടേയും പുല്‍മേടുകളുടേയും ഇടയിലൂടെ നടന്നു നീങ്ങവെയാണ് കേരറ്റു വില്‍ക്കുന്ന സുന്ദരിയായ ആ സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്…. ഞങ്ങളുടെ മലയാളിത്തം മനസിലാക്കിയ അവള്‍ വരൂ സാര്‍ ..ഇപ്പൊ പറിച്ച ഫ്രഷ് കേരറ്റാണ് … ഒരു കെട്ടിന് പത്തുരൂപ ..വരൂ സാര്‍… എന്നിങ്ങനെ ദയനീയമായി വിളിച്ചു കൊണ്ടിരുന്നു …. ഇലയടക്കമുള്ള അഞ്ച് കെട്ട് വാങ്ങി കാശ് കൊടുത്തപ്പോഴാണ് അവളുടെ സുന്ദരമായ വെള്ളാരം കണ്ണുകളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ലെന്ന് മനസിലായത്… കൂടെയുള്ളവര്‍ നീട്ടിമൂളി നടന്നു നീങ്ങിയെങ്കിലും കൃത്യതയോടെ നോട്ട് മനസിലാക്കി ചില്ലറ … Read more

ദുആ

“വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഉമ്മാടെ ഉച്ചത്തിലുള്ള നിലവിളി ഞാൻ കേട്ടത് ” അകത്തേക്ക് ഓടിക്കയറിയ ഞാൻ കാണുന്നത് ഉടുവസ്ത്രത്തിൽ രക്തം പറ്റി നിലത്ത് കിടക്കുന്ന എന്റെ സൈറാനെയാണ് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്റെ പുറത്തേക്ക് നല്ല ഊക്കോടെ അടിച്ച് പോയി വണ്ടിവിളിച്ചോണ്ട് വാടാ മോനെ എന്ന അലർച്ചയായിരുന്നു ഉമ്മാ ഞാനും ഉമ്മയും കൂടെ സൈറാനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു ആദ്യം അത്യാഹിത വിഭാഗത്തിലും പിന്നെ അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും ഉമ്മയും ഞാനും ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിലെ ഒഴിഞ്ഞ കസേരകളിൽ ഇരിപ്പൊറപ്പില്ലാതെ … Read more

അച്ചു എന്ന അർച്ചന

തന്റെ പുതിയ ജോലിയിൽ പ്രവേശിക്കാനായി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി .. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ശ്യാമിന്റെ മനസ്സ് നിറയെ അച്ചു ആയിരുന്നു …. അച്ചു എന്ന അർച്ചന … വളരെ പ്രതീക്ഷകളോടെ ആണ് ശ്യാമിന്റെ വീട്ടുകാർ അവനെ എഞ്ചിനീയറിങ്ങിനയച്ചത് … എന്നാൽ യാതൊരു സ്വാതന്ത്രവും ഇല്ലാത്ത ഹോസ്റ്റലും കോളേജും അവനെ പoനം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു…… അതിലവന് യാതൊരു കുറ്റബോധവും തോന്നിയില്ല … കാരണം അവനെ സംബന്ധിച്ചിടത്തോളം ജീവിതം ആഘോഷിക്കാൻ ഉള്ളതായിരുന്നു ….. മകൻ പഠനം … Read more

അച്ഛൻ ഭാഗം – 2

മോളോട് ഞാൻ പറയാൻ പോവുന്ന കാര്യം കേട്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത് ! ഇനി അഥവാ തോന്നിയാലും ഉള്ളത് പറയാതരിക്കാൻ വയ്യ !! നിന്റെ അച്ഛൻ പറഞ്ഞിട്ടൊന്നുമല്ല ഞാൻ ഈ ആലോചനയുമായി വന്നത്‌ ! ആ പേര് പറഞ്ഞു മോള് അച്ഛനോട് ദേഷ്യം ഒന്നും കാട്ടാരുത് ! നിന്റെ അമ്മ മരിച്ചിട്ട് പതിമൂന്ന് വർഷം കഴിഞ്ഞു എല്ലാ നിനക്ക് അറിയാവുന്നത് അല്ലേ ! അമ്മ മരിച്ചു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിന്റെ അച്ഛന്റെ ബന്ധുക്കൾ … Read more