കരയാൻ മാത്രം വിധിക്കപെട്ടവൾ

നീ, ഇനിയിവിടെ വരുന്നത് ശരിയാണോ ശിവാനി? വേറൊരു ഭർത്താവും കുഞ്ഞുമൊക്കെ ആയില്ലേ നിനക്ക്? അല്ലമ്മേ, ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ എനിക്കിപ്പോഴും ഉള്ളിൽ തീയാണ്. ഇനി അവനെ നീ ചേട്ടാന്നും, എന്നെ അമ്മേ ന്നും വിളിക്കണ്ട. കടന്നുപോയ കാലത്തെ ഒരു വെറും സ്വപ്നമായി കരുതിയാൽ മതി അതെല്ലാം. നിന്റെ നല്ലതിനുവേണ്ടി പറയുവാ ഞാൻ ഇതെല്ലം. അവൾ കണ്ണീരൊഴുക്കി.തുടര്ന്ന് വായിക്കുക… കരയാൻ മാത്രം വിധിക്കപെട്ടവൾ

അമ്മ മനസ്സ്

സേതു…..അമ്മയുടെ തുടരെത്തുടരെയുള്ള വിളി കേട്ടാണ് അവൻ ഉറക്കമുണർന്നത്. ‘എന്തൊരുറക്കമാടാ ഇത്…ഓഫീസിലൊന്നും പോകുന്നില്ലേ? ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ ഭാവം! എല്ലാത്തിനും ഞാൻ വേണം…’ അവൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് ചെന്നു..’അമ്മേ..അമ്മയ്ക്ക് മടുക്കുന്നില്ലേ…ഒരേ ഡയലോഗ് എപ്പോഴും ഇങ്ങനെ പറയാൻ? ഏതെങ്കിലും പുതിയത് പറ…എനിക്കും ഇത് കേട്ടു മടുത്തു’ അമ്മ പറഞ്ഞു..’ഹും….വൈകി എണീറ്റതും പോരാ..ചെക്കൻ കൊഞ്ചാൻ വന്നിരിക്കുകയാ… പോ..പോയിതുടര്ന്ന് വായിക്കുക… അമ്മ മനസ്സ്

ഏകാന്തതയിലെ തിരിച്ചറിവ്

ദിവസങ്ങൾ തള്ളിനീക്കുന്നത് ഒരു അലിയാത്ത വീർപ്പുമുട്ടലായിട്ടാണ് അയാൾക്കനുഭവപ്പെട്ടത് .എന്തിനൊ വേണ്ടി എഴുന്നേൽക്കുന്നു ..ഒന്നിനും.വേണ്ടി ആയിരുന്നില്ല എന്ന സത്യം മനസ്സിലാക്കി അ ദിവസം വിട വാങ്ങി പിരിയുന്നു…. ദിവസങ്ങൾ ഒരു പതിറ്റാണ്ടു മുൻപ് ഇങ്ങിനെ ഒന്നും അല്ലായിരുന്നു .ജീവിതത്തിൽ സ്നേഹവും ദുഃഖവും പങ്കിടാൻ ഒരു വാമ ഭാഗം ഉണ്ടായിരുന്നു .പക്ഷെ അന്നയാൾ അ സ്നേഹത്തിന്റെ വില തിരിച്ചറിഞ്ഞിരുന്നില്ലതുടര്ന്ന് വായിക്കുക… ഏകാന്തതയിലെ തിരിച്ചറിവ്

പച്ചത്തുരുത്ത്

സ്കൂൾവിട്ട് ഫ്ലാറ്റിലെത്തിയുടൻതന്നെ പ്രണവ് തന്റെ ചുമലിൽ തൂങ്ങുന്ന കനത്തഭാരം ബെഡിലേക്കു വലിച്ചെറിഞ്ഞു.ഡ്രെസ്സ്പോലും മാറാതെ അവൻ ടി വി ഓൺ ചെയ്തു . റിമോട്ട് എടുത്തു തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാർട്ടൂൺചാനൽ തിരഞ്ഞു . അത്കണ്ടുമടുത്തപ്പോൾ അവൻ ചെന്ന് ടി വി ഓഫ് ചെയ്തു. അമ്മ ജോലിക്കുപോകുമ്പോൾ മേശപ്പുറത്തു എടുത്തുവെച്ചിരിക്കുന്ന തണുത്തറഞ്ഞ ഭക്ഷണം കുറച്ചെടുത്തു കഴിച്ചെന്നുവരുത്തി .തുടര്ന്ന് വായിക്കുക… പച്ചത്തുരുത്ത്

പ്രണയമുന്തിരി വള്ളികള്‍

പ്രണയമുന്തിരി വള്ളികള്‍ ഇത് ഒരു ദ്വീപിന്‍റെ കഥയാണ്,അറബിക്കടലിനോടു ചേര്‍ന്ന് കിടന്ന ഒരു ദേശത്തിന്‍റെ കഥ.1960 കാലഘട്ടത്തില്‍ യാത്രാ സൗകര്യങ്ങള്‍ പരിമിതമായ ആ സ്ഥലത്ത് പ്രധാനമായും രണ്ടു തരത്തിലുള്ള ആളുകളാണുണ്ടായിരുന്നത്.ഒന്ന് കടലിനോടും കായലിനോടും ഒക്കെ മല്ലിട്ടു ജീവിച്ച കുറേ മുക്കുവന്മാര്‍,പിന്നെ അവരെ ചൂഷണം ചെയ്തു ജീവിതം നയിച്ച കുറേ മുതലാളിമാര്‍.സാമ്പത്തികമായുള്ള ഒരു വേര്‍തിരിവ് എല്ലാ കാര്യങ്ങളിലും മുഴച്ചുതുടര്ന്ന് വായിക്കുക… പ്രണയമുന്തിരി വള്ളികള്‍

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1 Nashtta pranayathinte oormakku Part 1 | Writter by Admirer ഏഴാം ക്ലാസ്സിലേക്കാണ് ഞാൻ ആ പള്ളിക്കൂടത്തിൽ ആദ്യം വന്നുചേർന്നത്. അതിനുമുൻപ്‌ വരെ തലസ്ഥാനനഗരിയിലെ ഏറ്റവും പേരുള്ള പള്ളിക്കൂടത്തിൽ ആണ് പഠിച്ചത്. അച്ഛന്റെയും അമ്മയുടേയും ജോലിത്തിരക്കുകളിൽ നാട് എന്നും എനിക്ക് അന്യമായിരുന്നു. അച്ഛന്റെയും അമ്മയുടെയും അകാല വിയോഗം കൂടി ആയപ്പോൾതുടര്ന്ന് വായിക്കുക… നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1

ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ

ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ Unnikuttante Swantham Varada ഞാനും ഒരു കൊച്ചു കൃഷ്ണനായതുകൊണ്ടാകും ഞങ്ങളുടെ കൃഷ്ണൻ കോവിലെനിക്ക്‌ ഒരുപാട്‌ ഇഷ്ടമായിരുന്നത്‌.അവിടുത്തെ ആലിൻ ചുവട്ടിലിരുന്ന് കൂട്ടുകരോട്‌ സൊറ പറഞ്ഞ്‌ അമ്പലത്തിൽ വരുന്ന സുന്ദരിമാരെ വായിനോക്കുന്ന കൗമാര വികൃതികൾ നിർത്തിയത്‌ എന്റെ പെങ്ങൾ വലുതായതോടെയാണ്‌…ഞങ്ങൾ നോക്കിയിരുന്ന സുന്ദരിമാരും ആരുടെയെങ്കിലും സഹോദരിയായിരിക്കുമല്ലൊ എന്ന ചിന്ത അതിൽ നിന്നും വിലക്കുവാൻ തുടങ്ങി.തുടര്ന്ന് വായിക്കുക… ഉണ്ണിക്കുട്ടന്റെ സ്വന്തം വരദ