പാഴ്‌ജന്മം – 2

ഈ വൃദ്ധസദനത്തിന്റെ പടവുകളിൽ നമ്മൾ കണ്ടുമുട്ടുമെന്ന് എന്നെങ്കിലും നീ സ്വപ്നം കണ്ടിരുന്നോ ? ഇല്ല ….. എന്നാൽ ഞാൻ പ്രാർത്ഥിച്ചിരുന്നു … മരണം എന്നെ കൈപ്പിടിയിൽ ഒതുക്കുന്നതിനുമുമ്പ് ഒന്ന് കണ്ടിരുന്നെങ്കിൽ , ഒരുപാട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ , നീ അന്ന് നൽകാതെ ഉള്ളിലൊതുക്കിയ ഇഷ്ടത്തിന്റെ ഒരു അംശമെങ്കിക്കും അനുഭവിച്ചറിയാൻ പറ്റിയിരുന്നെങ്കിൽ . അങ്ങനോക്കെ ആഗ്രഹിച്ചിരുന്നു … എനിക്ക് എല്ലാം ഒരു സ്വപ്നമായി തോന്നുന്നു ശ്രീ .. ശെരിയാണ് എന്റെ ഉള്ളിൽ ഞാൻ അറിയാതെ വളർന്നുവന്ന ഒരിഷ്ടമുണ്ടായിരുന്നു നിന്നോട് … Read more

തേപ്പിന്റെ മറുപുറം

മനുവിന് കിടന്നിട്ടുറക്കം വന്നില്ല.അവന്റെ മനസ്സ് തിരക്ക് കൂട്ടികൊണ്ടേയിരുന്നു.നാളെയാണ് ആ ദിവസം..ഇത്രയും നാൾ മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് നാളെ ചിറകു വിരിക്കുന്നു.. അവൾ രാവിലെ 10 മണിക്ക് മെസ്സഞ്ചറിൽ വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവൻ രേണുനെ നോക്കി… അവൾ നേരത്തെ ഉറങ്ങിയാരുന്നു.അവനെണീറ്റ് ബാൽക്കണിയിൽ പോയിരുന്നു… മനസ്സിൽ അവൾ മാത്രമേ ഉള്ളൂ… റോസി ഒരു റോസാപ്പൂവിന്റെ പ്രൊഫൈൽ പിക്ചർ ഉള്ള അവൾ എന്തായാലും ഒരു റോസാപ്പൂ തന്നെയാണെന്നവന്റെ മനസ്സ് പറഞ്ഞു.എഴുതാൻ തുടങ്ങിയ കാലം തൊട്ട് ഒരുപാട് പെൺകുട്ടികളുമായി സംസാരിച്ചിട്ടുണ്ട്.. എല്ലാരുടെയും ഒരേ … Read more

മൂക്കുത്തി

ഓണത്തിനു പത്തു ദിവസം സ്കൂൾ അടച്ചു. ഭാര്യയേയും മോനേയും അവളുടെ വീട്ടിൽ കൊണ്ടാക്കി. തിരിച്ചു വീട്ടിൽ വന്ന ഞാൻ കണ്ടത് മേശപ്പുറത്തിറക്കുന്ന അവളുടെ മൂക്കുത്തി ആണ്. ഇവൾ ഇതു മറന്നോ? എന്തായാലും പറയണ്ട പറ്റിക്കണം. ഇടക്കുള്ള ഫോൺ വിളികളിൽ രണ്ടാളും മൂക്കുത്തിയെ കുറിച്ച് സംസാരിച്ചില്ല. ഇവൾ ഇതു മറന്നോ? അത്രക്കും ആഗ്രഹം പറഞ്ഞ് വേടിപ്പിച്ചിട്ട് ഒരു മാസം ആയില്ല. ഇങ്ങടു വരട്ടെ ശരിയാക്കി കൊടുക്കാം…. മനസ്സിൽ ദിവസവും ഈ ചിന്ത മാത്രം ആണ്. ഇതിന് മറുപടി എങ്ങനെ … Read more

സ്വത്തുവിന്റെ സ്വന്തം – 1

ടാ, ഈ വരുന്ന പെൺകൊച്ചിനെ എനിക്കിഷ്ടമാണ് …. എതിരെ വരുന്ന നിധിയേട്ടൻ, താൻ കേൾക്കും വിധം കൂട്ടുകാരോടായി അത് പറയുമ്പോൾ , തന്നെ ഒന്ന് പരിഹസിക്കണമെന്നേ ഉദ്ദേശം ഉണ്ടായുള്ളൂ എന്ന് , അവരുടെയൊക്കെ ഉച്ചത്തിലുള്ള ചിരി കേട്ടപ്പോ തന്നെ മനസ്സിലായി ….. ഉള്ളിലെവിടെയോ പറയാതിരുന്ന പ്രണയം, അപമാനിക്കപ്പെട്ട പോലെ തോന്നിയപ്പോൾ, ദേഷ്യവും സങ്കടവും കൊണ്ട് നിറയുന്ന മിഴികളോടെ, തന്നെ കടന്നു പോയവരോടായി തിരിഞ്ഞു നിന്ന് പറഞ്ഞു ….. “ഹലോ , തനിക്ക് മാത്രമല്ല, പലർക്കും എന്നോട് പ്രണയം … Read more

എന്റെ കാന്താരി

ഈറൻ പുലരികളിലും നിലാവ് പെയ്യുന്ന സന്ധ്യകളിലും പുൽനാമ്പും പുൽക്കൊടിയും മഞ്ഞു തുള്ളികളെ പ്രണയിക്കാറുണ്ടത്രെ.. നേരാണോ അഭിയേട്ടാ… ആ ….. എനിക്കറിയില്ല …. അത് അവരോട് പോയ് ചോദിക്ക് കൊരങ്ങൻ….. റൊമാൻസ് തീരെ ഇല്ല അവൾ കപട ഗൗരവത്തിൽ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു പക്ഷേ അയാൾ ശ്രദ്ധ കൊടുത്തില്ല. ഇത് പതിവുള്ളതാണല്ലോ.കുറച്ച് സമയത്തിനകം അവൾ വീണ്ടും ചിണുങ്ങിക്കൊണ്ട് വരുമെന്ന് അവനറിയാം കുറച്ച് കഴിഞ്ഞതും പിന്നെയും അവൾ കൊഞ്ചലോടെ വിളിച്ചു അഭിയേട്ടാ…. ഒന്ന് കൊഞ്ചാതെ പെണ്ണെ.. അഭിയേട്ടാ… ഇങ്ങട്ട് … Read more

ശവക്കല്ലറ – 3

വിനോദ് ചോദിച്ചതിന് മറുപടി പറയാതെ അനന്തൻ നിൽക്കുന്ന കണ്ടിട്ട് ചെറുതായി വിനോദിന് ദേഷ്യം വന്നു മനസ്സിൽ പറഞ്ഞു ” ഇയാൾ ഇത് എന്തോന്ന് പോലീസ് ആണ് സഹപ്രവർത്തകനോട് ഒന്നും പറയാതെ ഒന്നില്ലങ്കിലും ഞാൻ ഇയാളുടെ കൂടെ ഈ കേസ് അന്വേഷിക്കുന്ന ആളല്ലേ ” ” വിനോദെ വാ പോകാം ” ” തന്നോട് എല്ലാം വിശദമായിട്ട് പറയാം നാളെ ” “അതുവരെ താൻ ഒന്നു ചിന്തിച്ചു നോക്ക് എല്ലാം ” തിരിച്ചു പോകും വഴിയൊക്കെ വിനോദ് ചിന്തയിൽ … Read more

കരയിപ്പിച്ച മൊഹബത്ത് – 1

മെയ് മാസത്തിലെ ഒരു ദിവസം. ചേട്ടന്റെ കല്യാണ പാർട്ടിയിൽ ഇരിക്കുമ്പോഴാണ് വല്യമ്മയുടെ ചോദ്യം….. “നിന്റെ പ്രേമമൊക്കെ എവിടെവരെയെത്തി..??” “കഴിക്കാൻ സമ്മതിക്കൂല്ല അല്ലെ..?? പ്രേമം അവളെന്നെ വേണ്ടാന്ന് പറഞ്ഞു പോയി” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇത്തിരി ഇടറിയിരുന്നോ…. സങ്കടം പുറത്തുകാണിക്കാതെ ബാക്കിയുള്ളവരുടെ ചോദ്യശരങ്ങളെക്കൂടി നേരിട്ടപ്പോഴേക്കും എന്റെ പഴയ കളിക്കൂട്ടുകാരിക്ക് (അപ്പച്ചിയുടെ മകൾ ആണ്) ഒരു സംശയം… നിനക്ക് പ്രേമിക്കാനൊക്കെ അറിയാമോടാ…. വിഷമവും ദേഷ്യവും എല്ലാകൊണ്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം അവളെ നോക്കിയപ്പോഴേക്കും അവൾ അപ്പച്ചിയുടെ അടുത്തെത്തിയിരുന്നു… … Read more