വെറുതെ ഒരു കഥ

സമയം ഏകദേശം രാത്രി 9 മണിയോളം ആയി ഒരു ചെറുപ്പക്കാരൻ ഒരു ബൈക്ക് ഓടിച്ചു വരുന്നു. ഒരു ഇടുങ്ങിയ വഴിയാണ് അവന്റെ ബൈക്കിന്റെ വെളിച്ചത്തിൽ അവൻ കണ്ടു ഒരു ടൂ വീലർ മറിഞ്ഞു കിടക്കുന്നു. അവൻ വണ്ടി നിർത്തി ചെന്ന് നോക്കിയപ്പോൾ ഒരു സ്ത്രീ ബോധം ഇല്ലാതെ കിടക്കുന്നു അവൻ ആകെ ഭയന്നു. അവൻ അവരെ കുലുക്കി വിളിച്ചിട്ടും ഒരനക്കവും ഇല്ല. ആ സമയം അതിലെ ഒരു ഓട്ടോറിക്ഷ വരുന്നു .അവൻ ആ ഓട്ടോക്ക് കൈ കാണിച്ചു നിർത്തി ആ സ്ത്രീയേ എടുത്ത് അതിൽ കയറ്റിയിട്ട് പറഞ്ഞു പെട്ടന്ന് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടോളൂ. അവനും കയറി. ഹോസ്പിറ്റലിൽ എത്തിച്ച് അര മണിക്കൂറോളം കഴിഞ്ഞാണ് അവർക്ക് ബോധം വന്നത്.ബോധം വന്നപ്പോൾ തന്നെ അയ്യോ ഞാൻ എവിടയാ എങ്ങനെ ഞാൻ ഇവിടെ വന്നു അവർ പേടിച്ച് ചാടി എഴുന്നേൽക്കാൻ തുടങ്ങി. ചേച്ചി എന്താ ഈ കാണിക്കുന്നത് ചേച്ചി ഇപ്പോൾ ഹോസ്പിറ്റലിലാണ്.ഞാനാണ് ഇവിടെ എത്തിച്ചത് പേടിക്കണ്ട കുഴപ്പം ഒന്നും ഇല്ല .ട്രിപ്പ് ഇട്ടിരിക്കുകയാണ് കൈ അനക്കാതെ കിടന്നോളൂ. ചേച്ചിയുടെ വീട് എവിടയാണ് വീട്ടിൽ ഫോൺ ഉണ്ടങ്കിൽ നമ്പര് തന്നാൽ അറിയിക്കാമായിരുന്നു. ഫോൺ എന്ന് കേട്ട പാടെ വീണ്ടും അവൾ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് അയ്യോ എന്റെ ഹരിയേട്ടൻ ഇപ്പം എന്നെ വിളിച്ചു കൊണ്ട് ഇരിക്കുകയായിക്കും ഞാൻ ഫോൺ എടുക്കാത്തത് കൊണ്ട് ആ പാവം ആകെ പേടിച്ച് വിഷമിക്കുകയാണ് എനിക്ക് ഇപ്പം എനെറ വീട്ടിൽ പോകണം എന്റെ വീട്ടിൽ വേറെ ആരും ഇല്ല ഞാൻ ഞങ്ങളുടെ ഒരു ബന്ധുവിന്റെ കല്യാണ വീട്ടിൽ പോയിട്ട് വരും വഴിയിൽ പെട്ടന്ന് എന്റെ വണ്ടിയുടെ മുന്നിലേക്ക്ഒരു പട്ടി കുറുക്ക് ചാടി അത്രയേ എനിക്ക് ഓർമ്മയുള്ളു പിന്നെ ഇവിടെ കിടക്കുന്നതാണ് കാണുന്നത് എന്നെ ഇപ്പം തന്നെ എന്നെ വീട്ടിൽ എത്തിക്കു കഷ്ടം ആണ് എന്നും പറഞ്ഞ് ആ സ്ത്രീ ഏങ്ങലടിച്ച് കരയാൻ തുടങ്ങി. ചേച്ചി കരയാതെ ഡോക്ടർ പറഞ്ഞത് രാവിലെ വീട്ടിൽ പോകാൻ പറ്റൂ എന്നാണ് ചേച്ചി ഒരു കാര്യം ചെയ്യു ചേട്ടന്റെ ഫോൺ നമ്പർ എനിക്ക്താ വെളിയിൽ STD ബൂത്ത് ഉണ്ട് ഞാൻ വിളിച്ച് വിവരം പറയാം.അവൾ പറഞ്ഞു കൊടുത്ത നമ്പരുമായി ബൂത്തിൽ ചെന്നു ഹരിയെ വിളിച്ചു. നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു ഹരിയുടെ ഏങ്ങലടി ഫോണിൽ കൂടി അവന് കേൾക്കാമായിരുന്നു. ഞാൻ എത്ര സമയം കൊണ്ട് അവളെ വിളിക്കുകയാണന്നോ .നീ ഏതാ എന്നോന്നും എനിക്കറിയില്ല ഒരു കാര്യം കൂടി പറയുകയാണ് ഞാൻ എന്റെ അനിയനെ വിളിച്ച് കാര്യം പറയട്ടെ അവൻ വന്നിട്ടേ നീ എന്റെ ജ്യോതിയുടെ അടുത്തു നിന്നും പോകാവേ എന്നും പറഞ്ഞു ഹരി ഫോൺ വെച്ചു.
ഫോൺ ചെയ്ത് കഴിഞ്ഞ് ഒരു കുപ്പിവെള്ളവും വാങ്ങി അവൻ ജ്യോതിയുടെ അടുത്തേക്ക് ചെന്നു. ഹരിയെ വിളിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഹരിയുടെ അനിയൻ അനൂപ് ചേച്ചീ എന്തു പറ്റീ എന്നും പറഞ്ഞ് ഓടി വരുന്നു. എന്താ സംഭവിച്ചത്? ജ്യോതി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. അതേ സമയം തന്നെ ആ ചെറുപ്പക്കാരൻ കസേരയിൽ നിന്നും എഴുന്നേറ്റിട്ട് പറഞ്ഞു അനിയൻ എത്തിയല്ലോ ചേച്ചിക്ക് പകുതി സമാധാനം ആയി അല്ലേ ഞാൻ എന്നാൽ ഇറങ്ങിക്കോട്ടെ എന്നെ കാണാഞ്ഞ് എനെറ വീടും ഒരു പരുവം ആയി കാണും.

ശരി എന്നാൽ കാണാം എന്നും പറഞ്ഞ് അവൻ ഇറങ്ങാൻ തുടങ്ങി ഇത്രയൊക്കെ ആയിട്ടും ഞാൻ ഇയാളുടെ പേര് ചോദിച്ചില്ല അല്ലേ എന്താ പേര്? ചേച്ചി എന്റെ പേര് കാർത്തി ശരി ചേച്ചീ എന്നും പറഞ്ഞ് അവൻ ഇറങ്ങി.പക്ഷെ അവന്റെ ബൈക്ക് ആ അപകടം നടന്ന സ്ഥലത്ത് ഇരിക്കുകയാണ്. അവിടുന്ന് ഒരു ഓട്ടോ വിളിച്ച് അതിൽ കയറി അവിടെ ചെന്നു. ജ്യോതിയുടെ വണ്ടി അവിടെ അടുത്തുള്ള ഒരു വീട്ടിൽ കയറ്റി വെച്ചു .എന്നിട്ട് തിരിച്ച് വന്ന് അവന്റെ വണ്ടിയേൽകയറി പോകാൻ ഒരുങ്ങിയപ്പോൾ ആ ബൈക്കിന്റെ വെളിച്ചത്തിൽ ഒരു പേഴ്സ് ആ റോഡിന്റെ അരികിൽ കിടക്കുന്നത് കണ്ടു. അവൻ അത് ഇറങ്ങി എടുത്ത് നോക്കി ആ പേഴ്സിൽ 100 ന്റെയും 500 ന്റയും കുറച്ച് നോട്ടും ലൈസൻസും പാസു ബുക്കും ആയിരുന്നു. അവൻ അതും എടുത്ത് ഇനിയും രാവിലെ അവരുടെ വീട്ടിൽ എത്തിച്ചു കൊടുക്കാം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് കാർത്തി വണ്ടി ഓടിച്ച് അവന്റെ വീട്ടിൽ എത്തി.
പിറ്റേന്ന് നേരം വെളുത്തു കാർത്തിയുടെ അമ്മ ചായയും ആയി വന്നു അവനെ വിളിച്ചുണർത്തി നീ ഇന്നലെ എന്താ ഇത്രയും താമസിച്ച് വന്നത് ?അച്ഛൻ ഉണരണ്ടാ എന്നും പറഞ്ഞാണ് ഞാൻ അന്നേരം ഒന്നും ചോദിക്കാഞ്ഞത്.എന്നിട്ട് തന്നെ രണ്ടു മൂന്ന് തവണ ചോദിച്ചു അവൻ വന്നില്ലേ വന്നില്ലേ എന്ന്. അവൻ ഇന്നലെ വരാൻ താമസിച്ച കാര്യത്തെ കുറിച്ച് അമ്മയോട് പറഞ്ഞു.ഈ പറയുന്ന കാര്യങ്ങൾ എല്ലാം അവന്റെ അച്ഛനും ആ വാതിലിന്റെ അടുത്ത് നിന്ന് കേൾക്കുന്നുണ്ടായിരുന്നു. നീ ചെയ്തത് വലിയ ഒരു നല്ലകാര്യം തന്നെ ആണ്. ഇന്ന് തന്നെ നീ ഒരു കാര്യം കൂടി ചെയ്യണം
അവരുടെ മേൽവിലാസം കണ്ടുപിടിച്ച് ആ പേഴ്സ് എത്രയും പെട്ടെന്ന് അവർക്ക് എത്തിച്ച് കൊടുക്കണം. ശരി അച്ഛാ എന്നും പറഞ്ഞ് അവൻ കുളിച്ച് രാവിലത്തെ ഭക്ഷണവും കഴിച്ചിട്ടിറങ്ങി. കുറെ അലഞ്ഞ് തിരിഞ്ഞു അവസാനം കണ്ടു പിടിച്ചു.അവൻ ആ വീടിന്റെ ഗെയിറ്റിന്റെ ഭാഗത്ത് ബൈക്ക് വെച്ചിട്ട് ഗെയിറ്റ് തുറന്ന് അകത്തേക്ക് നടന്നു വീടിന്റെ രണ്ട് ഭാഗത്തും റബ്ബറും ജാതിമരവും കൊണ്ട് നിറഞ്ഞ് നിൽക്കുന്നു. പൂന്തോട്ടം കൊണ്ട് ഒരു മുറ്റവും. പരിസരത്ത് എങ്ങും മറ്റൊരു വീടും കാണുന്നില്ല. ദൈവമേ ഇവർ എങ്ങനെ ഇവിടെ ഒറ്റക്ക് കഴിയുന്നു എന്ന് അവൻ മനസിൽ പറഞ്ഞു കൊണ്ട് കോളിംഗ് ബെല്ലിന്റെ സ്വിച്ചിൽ കൈ അമർത്തി ഒരു പ്രതികരണവും വരുന്നില്ല .ആരും ഇല്ലായിരിക്കാം എന്നും പറഞ്ഞ് അവൻ തിരികെനടന്നപ്പോൾ അകത്തുനിന്നും വല്ലാത്ത ഒരു അലർച്ച കേൾക്കാം അവൻ ആകെ പേടിച്ച് ചെന്ന്കതകിനിട്ട് ഇടിച്ചു എന്നിട്ട് അവൻ ഓടി അടുക്കള ഭാഗത്തെ കതക് തല്ലിതുറന്ന് അകത്ത് കയറി
ആസമയം മോനേ….. കാർത്തീ …..എന്നും പറഞ്ഞു കൊണ്ട് ജ്യോതി അലറി കൊണ്ട് ഓടിവരുന്നു. എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൻ ഓടി ചെന്ന് താങ്ങി പിടിക്കുന്നു .