പാൽത്തുള്ളിയിലെ ആത്മഹത്യ – 1

പതിവായുള്ള പത്ര വായനയ്ക്ക് ശേഷം കേസ് റിപ്പോർട്ട് ചെക്ക് ചെയ്യുമ്പഴാണ് ഗാർഡ് നാരാണേട്ടൻ ഓഫീസിലേക്ക് കടന്നു വന്നത്. തോളിലെ നക്ഷത്രങ്ങളുടെ എണ്ണം കൊണ്ടും പദവി കൊണ്ടും അളന്ന് തൂക്കിയപ്പോൾ നാരാണേട്ടനെന്ന് ഞാൻ വിളിക്കുന്ന നാരായണൻ നായർ ഗാർഡും ഞാൻ റെയ്ഞ്ച് ഓഫീസറുമായി. പദവിയേക്കാൾ വലുതാണ് പ്രായം എന്ന എന്റെ വാദത്തെ തർക്കിച്ചു ജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ നാരായണൻ നായർ എനിക്ക് നാരാണേട്ടനായി.പക്ഷേ പദവിയോടുള്ള ബഹുമാനം കൊണ്ട് സർ എന്ന വിളി മാത്രം നാരാണേട്ടൻ മാറ്റിയില്ല. ഓഫീസിലേക്ക് … Read more

സംശയക്കാരി

“ഗോപുവേട്ടാ..ഉടുപ്പിട്..ഇങ്ങനെ ശരീരോം കാണിച്ചോണ്ട് വെളിയില്‍ ഇരിക്കണ്ട” ചൂട് സമയത്ത് അല്‍പ്പം കാറ്റ് കൊള്ളാന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന ഗള്‍ഫന്‍ ഗോപുവിന്റെ കൈയിലേക്ക് ഒരു ടീ ഷര്‍ട്ട് നീട്ടിക്കൊണ്ട് പ്രിയതമ മഞ്ജു പരിഭവത്തോടെ പറഞ്ഞു. “ഒന്ന് പോടീ..ഈ ചൂടത്ത് ഉടുപ്പിടാന്‍..വിയര്‍ത്തിട്ടു വയ്യ” “നിങ്ങളൊക്കെ എസിയില്‍ ഇരുന്നങ്ങു ശീലിച്ചു പോയതുകൊണ്ടാ ഈ ചെറിയ ചൂട് പോലും താങ്ങാന്‍ വയ്യാത്തെ..ഉള്ളില്‍ ഫാന്‍ ഉണ്ടല്ലോ..അങ്ങോട്ട്‌ പോയി ഇരുന്നാലെന്താ..” “ഇപ്പോള്‍ ഇവിടെ എന്റെ വീടിന്റെ വരാന്തയില്‍ അല്ലെ ഞാന്‍ ഇരിക്കുന്നത്..അതിലിപ്പം എന്ത് കുഴപ്പമാണ് നീ കണ്ടത്?” … Read more

ഭാനു

“ഭാനു ആ സാരി തലപ്പ് തലയിൽ ഇട്ടോളൂ .. മഞ്ഞുണ്ട് നന്നായിട്ട്… ” മുറ്റത്തേക്കിറങ്ങിയ ഭാനു ഒന്നു തിരിഞ്ഞു നോക്കി ബാലേട്ടന്റെ അമ്മയാണ് . തന്നെ മരുമകൾ ആയല്ല മകളായി തന്നെയാണ് സ്നേഹിക്കുന്നത്… സ്കൂൾ ടീച്ചറായ താനും ഒപ്പം അമ്മയും ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ഒരു മാസമാകുന്നതേ ഉള്ളൂ.. ബാലേട്ടൻ ദുബായിലാണ്…പെണ്മക്കളോടൊപ്പം നിൽക്കാതെ അമ്മ എന്നും തനിക്കൊപ്പം തന്നെ ആയിരുന്നു.ബാലേട്ടൻ ഗൾഫ് മതിയാക്കി പോരാത്തത് ആ ചോദ്യം പേടിച്ചിട്ടാണ്.. ഒരമ്മുമ്മ ആകാനുള്ള ഭാഗ്യം നൽകാൻ … Read more

ഇതാണോ പ്രണയം

ഇതാണോ പ്രണയം Ethano Pranayam Author : Anamika Anu കണ്ണുകൾ തുറക്കാൻ ഗൗതം നന്നേ പാട്പെടുന്നുണ്ടായിരുന്നു. എങ്കിലും പതിയെ തുറന്നു. ചുറ്റും കണ്ട കാഴ്ചകളിൽ നിന്നും മനസിലായി ഹോസ്പിറ്റലിൽ ആണെന്ന്. കൈ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് എന്റെ കയ്യിൽ തല ചേർത്തു ഉറങ്ങുന്ന ഒരു പെൺകുട്ടിയെ കണ്ടത്. തനിക്കു ചുറ്റും എന്താ നടക്കുന്നെന്ന് ഗൗതമിനു ഒന്നും മനസിലായില്ല. ശരീരം ആകെ ഒരു വേദന പോലെ. കൈ പതിയെ പുറകിലേക്ക് എടുക്കാൻ ശ്രമിക്കവേ ആ കുട്ടി ഞെട്ടി എഴുന്നേറ്റു. … Read more

സൗഹൃദത്തിനുമപ്പുറം

`സച്ചൂ….. കഴിയുന്നില്ല എനിക്ക്….. നീ ആഗ്രഹിക്കുന്ന പോലൊരു രീതിയില്‍ നിന്നെ കാണാന്‍ കഴിയുന്നില്ല എനിക്ക്… ഇന്നലെ വരെ ഉണ്ടായിരുന്ന പോലെ ഇനിയും നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം നമുക്ക്..അതിനപ്പുറം ഒന്നും വേണ്ട.എനിക്കും നിനക്കും ഓരോ കുടുംബമുള്ളതല്ലേ? നമ്മളെ മാത്രം പ്രതീക്ഷിച്ചും വിശ്വസിച്ചും മുന്നോട്ട് പോകുന്ന കുടുംബം, അവരെ… അവരെ ചതിക്കാന്‍ പാടുണ്ടോ നമ്മള്‍? അത്രയ്ക്ക് അധഃപതിച്ചിട്ടുണ്ടോ നമ്മള്‍?’ അവളുടെ വാക്കുകളൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവന്‍ മുഖം തിരിച്ചു. ` നീ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്, പക്ഷേ ….. … Read more

വിയർപ്പിന്റെ വില Part 2

ചില ഉറച്ച നടത്തങ്ങൾ വഴിമാറി ഒഴുകാറില്ല…. ചില മഴത്തുള്ളികൾ ചിലരുടെ ആശീർവാദങ്ങളും ആകുന്നു….. ” നമുക്കൊരു ചായ കുടിച്ചാലോ ജിതേഷ്? ” രാജേട്ടൻ ചോദിച്ചു…. “ശെരി ഏട്ടാ ” ചായ കുടിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് അനീഷിന്റെയും അനഘയുടെയും കാര്യം വീണ്ടും ചോദിച്ചു…. ” അവരെന്തായി പിന്നീട്…. ഇന്ന് ഇനി ജോലിയില്ലല്ലോ…. എനിക്കതൊന്ന് അറിയണം എന്നുണ്ട്… ” ഓർമകളെ അവരിലേക്ക് പിന്നെയും എന്നെ വലിച്ചു…. *************************** അനഘ അച്ഛന്റെയും അമ്മയുടെയും സ്നേഹ ശിക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്റെ … Read more

രക്തരക്ഷസ്സ് 27

നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു. അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു. അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന ദേവിയുടെ വിശ്വരൂപത്തെ കൺനിറഞ്ഞു കണ്ടു. തിളങ്ങുന്ന കണ്ണുകളും കൂർത്ത നഖങ്ങളും വജ്ര സമാനമായ ദംഷ്ട്രകളുമുള്ള സിംഹ വാഹനം. വലത് കൈകളിൽ വാളും, ത്രിശൂലവും,ചക്രവും ഐശ്വര്യ ശ്രീചക്ര ലേഖിതവും. ഇടം കൈകളിൽ ശത്രുവിന്റെ നെഞ്ച് തകർക്കുന്ന ഗദയും,വലംപിരി ശംഖും സാക്ഷാൽ കൈലാസവാസൻ നൽകിയ … Read more