തിരുവട്ടൂർ കോവിലകം 15

തിരുവട്ടൂർ കോവിലകം 15
Story Name : Thiruvattoor Kovilakam Part 15
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

ഉത്തര” കോവിലകത്തെ മറ്റൊരു പെൺകുട്ടി.
ഉമയുടെ അമ്മയുടെ അനിയത്തി ഇന്ദിരാ ദേവിയുടെ മകള്‍ . ഉമയേക്കാൾ ഒരു വയസ്സിനു ഇളയത്.
ചെറുപ്പം മുതലേ ഉമയോട് അവള്‍ക്ക് അസൂയയാരുന്നു . ഉമയോടായിരുന്നു കോവിലകത്തുള്ളവർക്ക് മുഴുവനും സ്നേഹം കൂടുതല്‍ .

സൌന്ദര്യത്തിലും അവളേക്കാൾ ഉമയായിരുന്നു മുന്നില്‍ . എല്ലായിടങ്ങളിലും ഉമ അവളെ തോല്പിച്ചു കണ്ടേയിരുന്നു
ചെറുപ്പം മുതലേ ഉമയ്ക്കു മുന്നില്‍ തോല്ക്കാനായിരുന്നു ഉത്തരയുടെ വിധി .

ചെറുപ്പത്തില്‍ തോന്നിത്തുടങ്ങിയ പക അവള്‍ വളരുന്നതോടൊപ്പം അവളുടെ മനസ്സിലും വളർന്നു തുടങ്ങിയിരുന്നു .

“കോവിലകത്തുള്ളവർക്ക് ഉമയോട് ഇത്ര സ്നേഹം തോന്നാൻ കാരണം എന്താ?

“കോവിലകത്തേ ആ തലമുറയിലെ ആദ്യത്തെ പെൺകുട്ടിയായിരുന്നു ഉമ”

മേനോന്റെ ചോദ്യത്തിന് തിരുമേനി മറുപടി പറഞ്ഞു .

ഉമക്ക് തോന്നിയ പോലെ ഒരിഷ്ടം ദേവ ദത്തനോട് ആദ്യ കാഴ്ചയില്‍ തന്നെ ഉത്തരക്കും തോന്നിയിരുന്നു .
ഉത്തര അവളുടെ അമ്മയോട് അതു സൂചിപ്പിക്കുകയും ചെയ്തു. അതിനവൾക്ക് കിട്ടിയ മറുപടി നിന്നേക്കാൾ മൂത്തത് ഉമയല്ലേ എന്നായിരുന്നു .

“എല്ലാവർക്കും ഇഷ്ടം ഉമയോടാ അമ്മ തമ്പുരാട്ടിക്കും ഇപ്പോള്‍ സ്വന്തം മോളേക്കാൾ ഇഷ്ടം ഇളമുറ തമ്പുരാട്ടിയോടാ”

“അതേ അതങ്ങനെ തന്ന്യാ അവളീ കോലോത്തെ ഇളമുറ തമ്പുരാട്ടിയല്ലെ”