തിരുവട്ടൂർ കോവിലകം 16

തിരുവട്ടൂർ കോവിലകം 16
Story Name : Thiruvattoor Kovilakam Part 16
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

എന്നെത്തേയും പോലെ ആ പകലും എരിഞ്ഞടങ്ങി . അന്ന് ദത്തന് അയൽ ദേശത്ത് ഒരു കച്ചേരി ഉണ്ടായിരുന്നു .

ദത്തൻ അതിനു വേണ്ടി കോവിലകത്ത് നിന്നും പുറപ്പെടാൻ നേരം ഉമയേ നോക്കി, ഒരു രാത്രി പിരയുന്നതിന്റെ പരിഭവം ആ കണ്ണുകളിലുണ്ടായിരുന്നു.
ദത്തൻ പരിഭവിച്ചു നിൽക്കുന്ന ഉമയുടെ
ഗോതമ്പ് നിറമാർന്ന വയറിന്റെ ഇടത് വശത്തിലൂടെ വലതും കരം ചുറ്റി തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു . ദത്തന്റെ ചുടു നിശ്വാസം മുഖത്തടിച്ചപ്പോൾ അവള്‍ ഭാരം നഷ്ടപ്പെട്ട് വാടിയ താമാരതണ്ടു പോലെ അവന്റെ മാറിലേക്ക് ചാഞ്ഞു.

അവളുടെ നെറ്റിയില്‍ അവന്റെ ചുണ്ടുകള്‍ പതിയേ അമർന്നപ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു . യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞത് അവന്‍ കാണാതെ അവള്‍ തുടച്ച് തലയാട്ടികൊണ്ട് അവള്‍ അവനെ യാത്രയാക്കി .

പിറ്റേന്ന് കാലത്ത് കോവിലകം ഉറക്കമുണർന്നത് ഉമയുടെ മരണ വാര്‍ത്തയുമായിരുന്നു .

തിരുമേനി അത് പറഞ്ഞതും മേനോന്‍ ഞെട്ടലോടെ ചോദിച്ചു

“ആ കുട്ടി മരിച്ചോ “

ഉം… എന്ന് മൂളിക്കൊണ്ട് തിരുമേനി തുടർന്നു.

ദത്തൻ വന്നു കയറുമ്പോൾ കാണുന്നത് ഉമയുടെ വെള്ള പുതപ്പിച്ച ശരീരമായിരുന്നു. ആ കാഴ്ച്ച കണ്ട ദത്തൻ കൊച്ചു കുട്ടികളെ പോലെ വാവിട്ടു നിലവിളിച്ചു തളർന്ന് ആ പൂമുഖത്തേ പടിയിൽ വീണു.

ഉമയുടെ മരണത്തോടെ കോവിലകം ആകെ മൂകമായി . എല്ലാവരും ദുഃഖിച്ചിരിക്കുമ്പോഴും ഒരാള്‍ മാത്രം ഉള്ളില്‍ സന്തോഷിച്ചു .

മാസങ്ങള്‍ കഴിഞ്ഞു ദത്തൻ ദിവസവും ഉമയേ ദഹിപ്പിച്ച സ്ഥലത്ത് വന്ന് ഭ്രാന്തനെ പോലെ എന്തെങ്കിലും പറഞ്ഞു കുറേ നേരം നോക്കി നിൽക്കും. ആരോടും മിണ്ടാതെ അകത്തേക്ക് തന്നെ കയറിപ്പോകും.

ഇതിനിടയില്‍ ഉത്തര ദത്തന്റെ മനസ്സില്‍ കയറി കൂടാന്‍ ഒരു ശ്രമം നടത്തി . ഇണ നഷ്ടപ്പെട്ട നാഗത്തേ പോലെയായിരുന്നു ദത്തൻ .

ഉത്തരയുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഉമയുടെ മരിക്കാത്ത ഓർമ്മകളുടെ ഭാണ്ഡവുമായി കോവിലകത്തു നിന്നും എങ്ങോട്ടോ ഇറങ്ങിപോയി.

പോകും വഴി ഉമയുടെ അസ്ഥി കത്തി വെന്ത മണ്ണില്‍ നിന്നും അൽപ്പം വാരി നെഞ്ചോട് ചേര്‍ത്ത് പിടിച്ചു അൽപ്പ സമയം നിന്നു. ശേഷം ആ മണ്ണ് ഒരു ചെറു മൺകുടത്തിലടച്ച് തന്റെ ചുമലിൽ തൂക്കിയ സഞ്ചിയിൽ നിക്ഷേപിച്ച് ഗെയ്റ്റ് കടക്കും മുമ്പ് കോവിലകത്തേ കുറച്ച് സമയം നോക്കി നിന്നു.

ഈ സമയം ദത്തന്റെ കണ്ണില്‍ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു.
പിന്നീട് ആരും ദത്തനെ കണ്ടിട്ടില്ല. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ആർക്കും അറിയില്ല .

ഉമ മരിച്ചു വർഷം കഴിഞ്ഞപ്പോഴേക്കും അനർത്ഥങ്ങളുടെ ഘോഷയാത്ര തന്നെ നടന്നു കോവിലകത്ത്.

“എന്താണ് കോവിലകത്ത് സംഭവിച്ചത് “

ശ്യാം ചോദിച്ചു .

അടുത്ത ഒരു വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു കൊണ്ട് തിരുമേനി പറഞ്ഞു

” പറയാം എല്ലാം പറയാം അപ്പോള്‍ അറിയാം നിങ്ങളും ഭാര്യയും ഉമയും ഉത്തരയും തമ്മില്‍ എന്താണ് ബന്ധം ” നിങ്ങൾ എങ്ങനെ കോവികത്തെത്തി ?

“ആരാണ് നിങ്ങളെ ഇങ്ങോട്ട് നയിച്ചത് “

ശ്യാമിന്റെ മനസ്സില്‍ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ബാക്കിയായി .

“ശ്യാമിന്റെ മനസ്സില്‍ മാത്രല്ല വിശ്വേട്ടാ ഞങ്ങളുടെ മനസ്സിലും ഉണ്ട് കുറേ വെക്തത ഇല്ലാത്ത ചോദ്യങ്ങള്‍ “

ഹരി അതു പറഞ്ഞപ്പോള്‍ ഞാന്‍ അവനേ നോക്കി ഒന്ന് ചിരിച്ചു .

“എല്ലാം ചോദ്യങ്ങളുടേയും ഉത്തരം പറഞ്ഞു തരാം ഹരീ”

പോകറ്റിൽ നിന്നും എടുത്ത ചാർമിനാർ കത്തിച്ച് അതിന്റെ പുക അലക്ഷ്യമായി ഊതിവിട്ട് ഒരു നിമിഷം ചിന്തയിലാണ്ടു…!!

(തുടരും……)