തിരുവട്ടൂർ കോവിലകം 17

തിരുവട്ടൂർ കോവിലകം 17
Story Name : Thiruvattoor Kovilakam Part 17
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

വെറ്റില വായിൽ വെച്ച് ചവച്ചു കൊണ്ട് തിരുമേനി തുടർന്നു.
ഉമ മരിച്ച് ഒരു വർഷം കഴിഞ്ഞു കോവിലകത്തുള്ളവർ പതിയേ സാധാരണ ജീവതത്തിലേക്ക് മടങ്ങിത്തുടങ്ങി . ദത്തനെ തിരഞ്ഞ് കാര്സ്ഥൻ ദത്തന്റെ ഇല്ലത്ത് പോയി അവിടേയും ദത്തൻ ഉണ്ടായിരുന്നില്ല
ആർക്കും ദത്തനെ പറ്റി അറിവില്ലായിരുന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞു വീണു. ഋതുക്കൾ മാറി വന്നു.
രാത്രി എന്നത്തേയും പോലെ ഇരുട്ടിന്റെ കരിമ്പടം പുതച്ച് ശാന്തമായി ഉത്തര ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുടെ ഉത്തരം ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടു കിടക്കുകയായിരുന്നു .

പെട്ടെന്നാണ് ഇരുട്ടിനെ കീറിമുറിച്ച് ഒരു ഇടി മിന്നല്‍ പ്രത്യക്ഷപ്പെട്ടത് കൂടെ അതി ഭയങ്കരമായ ശബ്ദത്തില്‍ ഒരിടിമുഴക്കവും ഉണ്ടായി കാറ്റ് വീശിയടിക്കാൻ തുടങ്ങി നായകൾ കൂട്ടത്തോടെ ഓരിയിട്ടു കോവിലകത്തെ തൊടിയിലെ മരച്ചില്ലയിൽ ഇരുന്ന് ഒരു മൂങ്ങ ഭയപ്പെടുത്തുന്ന രീതിയില്‍ മൂളാൻ തുടങ്ങി .

അപ്പോഴും ഉറങ്ങാതെ കിടന്നിരുന്ന ഉത്തര പേടിച്ച് വിറച്ച് പകുതി തുറന്നിട്ട ജാലക വാതില്‍ അടക്കാന്‍ എഴുന്നേറ്റു ഈ സമയം ഒരിക്കല്‍ കൂടി ഇടിയും മിന്നലും പ്രത്യക്ഷപ്പെട്ടു കൂടെ മഴയും ആ ജാലക വിടവിലൂടെ പുറത്തേക്ക് നോക്കിയ ഉത്തര ഞെട്ടി പിന്നോട്ട് മാറി .

മിന്നലിന്റെ വെളിച്ചത്തില്‍ വെള്ള വസ്ത്രം ധരിച്ച് നിൽക്കുന്ന ഉമ അവള്‍ ചിരിക്കുമ്പോൾ വായിൽ നിന്നും അഗ്നി പുറത്തേക്ക് തെറിക്കുന്നു ഭയന്ന് വിറച്ച് ജനൽ പാളികൾ അടച്ച് പിന്തിരിഞ്ഞ ഉത്തര തന്റെ കട്ടിലില്‍ ഇരിക്കുന്ന ഉമയെ കണ്ട് നിലവിളിച്ചു . എന്നാല്‍ ഭയം കാരണം ആ നിലവിളി പുറത്തേക്ക് വന്നില്ല .

അവള്‍ തളർന്ന് ചുമരിലേക്ക് ചാരി തന്റെ അടുത്തേക്ക് നടന്നു വരുന്ന ഉമയെ കണ്ടതും കരഞ്ഞു കൊണ്ട് കൈകള്‍ കൂപ്പി കൊല്ലരുതേ എന്ന് യാചിച്ചു കൊണ്ട് ചുമരിലൂടെ ഊർന്ന് താഴേക്കിരുന്നു പോയി .

ഉത്തരയുടെ അടുത്തെത്തിയ ഉമ അവളുടെ നീണ്ട നഖങ്ങളുള്ള കൈകള്‍ ഉത്തരയുടെ കഴുത്തില്‍ മുറുക്കി വല്ലാത്ത ശബ്ദത്തില്‍ മുരണ്ട് കൊണ്ട് അവളെ പിടിച്ചുയർത്തി .

അവളുടെ മുഖത്തേക്ക് നോക്കിയ ഉത്തര ഞെട്ടിപ്പോയി തിളങ്ങുന്ന കണ്ണുകള്‍ പുറത്തേക്ക് നീണ്ട ഉളിപ്പല്ലുകൾ അഴിഞ്ഞു വീണ കേശഭാരം
മുരണ്ട് കൊണ്ട് അവളെ പിടിച്ചുയർത്തിയ ഉമ അവളുടെ കഴുത്തില്‍ ആഴത്തിൽ തന്റെ കൈവിരലിലെ നഖങ്ങൾ താഴത്തി രക്തം പുറത്തേക്ക് ചീറ്റിത്തെറിച്ചു

ജീവനു വേണ്ടി പിടയുന്ന ഉത്തരയേ നോക്കി പൊട്ടി ചിരിച്ചു കൊണ്ടിരുന്നു .

അവസാന പിടച്ചിലും നിന്നപ്പോള്‍ ഉമ തന്റെ വിരലുകള്‍ പിൻവലിച്ചു നഖങ്ങളാഴ്ത്തിയ സ്ഥാനത്ത് മുറിവോ കലയോ ഉണ്ടായിരുന്നില്ല .
ചിതറി വീണ രക്തത്തുള്ളികൾ ആ തറയില്‍ നിന്നും അപ്രത്യക്ഷമായി. ഉത്തരയുടെ മരണം ഉറപ്പായപ്പോൾ അവള്‍ അവിടെ നിന്നും പെട്ടെന്ന് മാഞ്ഞു പോയി .

പിറ്റേന്ന് പുലർന്ന സമയത്ത് കോവിലകത്ത് മഴയുടേയോ കാറ്റിന്റെയോ ഒരു ലക്ഷണവും കണ്ടില്ല .
ഉത്തര സാധാരണ എണീക്കുന്ന സമയം കഴിഞ്ഞിട്ടും പുറത്തേക്ക് കാണത്തത് കണ്ട് വലിയ തമ്പുരാട്ടി അവളെ തേടി അവളുടെ അറയിലെത്തി .

“എന്താന്റെ കുട്ട്യേത് പെൺകുട്ട്യോള് ഇത്രേം നേരം കിടന്നുറങ്ങാ. നേരം എത്രേയീന്ന വിചാരം “

അറയിലേക്ക് കയറുമ്പോൾ വലിയ തമ്പുരാട്ടി ഉത്തരയോട് ചോദിച്ചു

കമിഴ്ന്നു കിടക്കുന്ന ഉത്തര ഇതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
തമ്പുരാട്ടി അടുത്ത് ചെന്ന് അവളെ കുലുക്കി വിളിക്കാന്‍ ശ്രമിച്ചു . അപ്പോഴും എഴുന്നേൽക്കാത്തത് കണ്ടപ്പോള്‍ തമ്പുരാട്ടി
“വാസുദേവാ “എന്നുറക്കേ നിലവിളിച്ചു .
പൂമുഖത്ത് ചാരുകസേരയില്‍ ഇരിക്കുകയായിരുന്ന വാസുദേവൻ തിരുമേനിക്ക് തമ്പുരാട്ടിയുടെ വിളിയിൽ എന്തോ പന്തികേട് തോന്നി അദ്ദേഹം ഓടി അകത്തളത്തിൽ എത്തി .

അദ്ദേഹം ഉത്തരയേ മലർത്തി കിടത്തി അവളുടെ നാഡി പിടിച്ചു നോക്കി തളർന്ന ശബ്ദത്തില്‍ പറഞ്ഞു “പോയി ” ഇത് കേട്ടതും കോവിലകത്ത് നിന്നും കൂട്ട നിലവിളി ഉയര്‍ന്നു .

ഉമയെ ദഹിപ്പിച്ചതിന്റെ അടുത്ത് തന്നെ ഉത്തരയേയും ദഹിപ്പിച്ചു .

ദിവസങ്ങള്‍ കൊഴിഞ്ഞു വീണു
ഉത്തരയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിന്റെ പിറ്റേ ദിവസം തമ്പുരാട്ടി തിരുമേനിയോട് പറഞ്ഞു

“വാസൂ നാളെ തന്നെ കാര്യസ്ഥനെ അയച്ച് മൂത്തേടത്തോട് ഇത്രേടം വരാന്‍ പറയാ . എന്തൊക്കെയോ അനർത്ഥങ്ങൾ നടക്കുന്നു . പരദേവത കോപിച്ചോ ഒന്ന് പ്രശ്നം വെച്ച് നോക്ക്യാ അറിയാലോ”

“ഉവ്വ് , നാളെന്നെ ആളെ വിടാന്‍ ശ്രമിക്കാം”

ശ്രമിച്ചാല്‍ പോരാ നാളെന്ന്യെ വിടണം , മനസ്സിലായോ”

“ഉവ്വ് “

അന്ന് വൈകുന്നേരം ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോഴാണ് കാര്യസ്ഥന്റെ മകളും ഉത്തരയുടെ തോഴിയുമായ അമ്മാളു കുളിക്കാന്‍ കുളക്കടവിലേക്ക് പോയത് .

കുളപ്പടവിൽ റാന്തൽ വെച്ച് അലക്കാനുള്ള തുണികൾ സോപ്പിട്ട് കൊണ്ടിരിക്കുകയായിരുന്നു പെട്ടന്നാണ് പുറകില്‍ നിന്നും
“അമ്മാളൂ ……….. എന്നൊരു വിളികേട്ടത് ഞെട്ടിത്തിരിഞ്ഞു നോക്കിയ അമ്മാളുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല….!!!

(തുടരും…..)