ഏകാകികളുടെ വഴികൾ

രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ മൈഥിലിയുടെ ഉറക്കം നഷ്ടമായിരുന്നു. നിദ്രാവിഹീനമായ ഓരോ രാവും, പകലുകൾക്ക് വഴിമാറുമ്പോൾ, തന്റെ ഏകാന്തതയുടെ ഭൗമഗർഭത്തിലേക്ക് സ്വയം താണുപോകുമായിരുന്നു മൈഥിലി ……. ദിനാന്ത്യങ്ങളുടെ ആവർത്തനങ്ങളിൽ കൺമുന്നിൽ വീണ്ടും ഒരു തണുത്ത പ്രഭാതം! ഉദയസൂര്യന്റെ ആദ്യ വെളിച്ചം എത്തി നോക്കുന്ന ഈ ജാലകച്ചതുരത്തിനപ്പുറത്ത് പ്രകൃതി സ്വതന്ത്രമാക്കപ്പെടുന്ന കാഴ്ച….! പക്ഷേ, ജരാനരകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന തന്റെ മങ്ങിയ കാഴ്ചവട്ടത്തിന്റെതുടര്ന്ന് വായിക്കുക… ഏകാകികളുടെ വഴികൾ

സഹയാത്രികൻ

ഇടവപ്പാതിക്കാലത്തെ ഒരു ശനിയാഴ്‌ച. നേരം വെളുത്തു വരുന്നതേയുള്ളൂ. ഹോസ്റ്റലിലെ മറ്റു കൂട്ടുകാർ ഉണർന്നിട്ടില്ല. ഇനി മൂന്നാലുദിവസം കോളജ് അവധിയാണ്. വീടിനടുത്തുള്ള ശിവന്റെ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് അമ്പലത്തിൽ തൊഴുത് വീട്ടിലെത്തി അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ച് വീട്ടിലെ മെത്തയിൽ കിടന്നുറങ്ങാം. ഹായ് എന്തു രസം ഓർക്കുമ്പോൾത്തന്നെ. അമ്മയുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിക്ക് എന്തൊരു സ്വാദാ….. മുത്തശ്ശിയുടെ മടിയിൽ തലതുടര്ന്ന് വായിക്കുക… സഹയാത്രികൻ

പൊന്നൂന്റെ ഇച്ചൻ

“എട്യേ നീയെന്നാത്തിനാ എന്നെ ഇത്രയ്ക്കങ്ങ് സ്നേഹിക്കണേ” പതിവ് പോലെ ഇന്നും എന്റെ താന്തോന്നിക്ക് സംശയം തുടങ്ങി…. “ഓ…അതിനീപ്പം അറിഞ്ഞിട്ടെന്നാ വേണം..ഞാൻ പെട്ട് പോയില്ലേ..ന്തോരം നല്ല ചെക്കമ്മാര് പിന്നാലെ നടന്നതാ.” “അതെന്നാടീ ഞാൻ അത്രയ്ക്ക് കൊള്ളാത്തില്ലേ..”രണ്ടും കൽപ്പിച്ചു എന്റെ താന്തോന്നി നേരേ അടുക്കളയിലേക്കൊരു ചാട്ടം “നീ ഞാൻ ചോദിച്ചതിന് ഉത്തരം താ…എന്നാത്തിനാന്നേ ഇത്രയ്ക്കങ്ങ്…പറയെടീ പൊന്നുവേ”. വിടാനുള്ള ഭാവമില്ലെന്നായപ്പൊതുടര്ന്ന് വായിക്കുക… പൊന്നൂന്റെ ഇച്ചൻ

പുഴയോര സഞ്ചാരസ്മരണകൾ

ഒരു പാടു തവണ കടത്തുവഞ്ചി കടന്നിട്ടുള്ള കനോലി കനാൽ. കടത്തുകാരൻ അക്കരെയാണെങ്കിൽ ഇവിടെ നിന്നും ഉറക്കെ കൂകിവിളിക്കും ഉറക്കെ ഒച്ചയെടുക്കാൻ കിട്ടുന്ന ആ അവസരം പാഴാക്കാറില്ല.ആ ശബ്ദം മാറ്റൊലിയായി തിരിച്ചു വരും. ‘സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് കക്ക വാങ്ങാൻ വേണ്ടി പുലത്തറക്കടവിൽ പോകാറുണ്ട്.അങ്ങനെയാണ് പുഴയും തീരവുമായി ഒരു അടുപ്പം വരുന്നത്. അതേ കാലഘട്ടത്തിൽ തന്നെ അവധിക്കാലമാകുമ്പോൾതുടര്ന്ന് വായിക്കുക… പുഴയോര സഞ്ചാരസ്മരണകൾ

എൻറെപെണ്ണ് – 1

ഞായറാഴ്ച ആയതു കൊണ്ട് ഞാൻ പതിവ് പോലെ വീട്ടിൽ പുതച്ചു മൂടി കിടക്കുകയർന്നു അപ്പോൾ ആണ് അമ്മ വിളിച്ചത് ഉണ്ണി 10 മണി ആയീ നീച്ചോ ആവോ ചേച്ചിയോട് പറയുന്നേ ഞാൻ കേട്ടു ഉണർന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ 8ആയുള്ളൂ ഇതാണ് എന്റെ അമ്മ കേട്ടോ ഉഷ എല്ലാ ഞായറാഴ്ചയും എന്നെ കിടക്കാൻ സമ്മതിക്കില്ല കാര്യംതുടര്ന്ന് വായിക്കുക… എൻറെപെണ്ണ് – 1

തോരാമഴ

” നകുലേട്ട, ഇത്ര പെട്ടന്നോ എനിക്ക് കണ്ടു കൊതി തീർന്നപോലുമില്ല കുറചൂടെ നീട്ടി തരാൻ പറ”, ദുബായിൽ നിന്നുള്ള നകുലിന്റെ ഓഫീസിൽനിന്നാണ് അന്ന് രാവിലെ ഒരു വിളി വന്നത്. ഒരു മാസം മുമ്പാണ് നകുലിന്റെയും പ്രിയയുടെയും വിവാഹം കഴിഞ്ഞത്. ലീവ് മുന്നോട്ട് കിടപ്പുണ്ടെങ്കിലും നകുലിന്റെ ആവശ്യം അവിടെ വന്നതോടെ കമ്പനി പണികൊടുത്തു. ” ഇതിപ്പോ പോവാതിരുന്നാൽതുടര്ന്ന് വായിക്കുക… തോരാമഴ

കരയാൻ മാത്രം വിധിക്കപെട്ടവൾ

നീ, ഇനിയിവിടെ വരുന്നത് ശരിയാണോ ശിവാനി? വേറൊരു ഭർത്താവും കുഞ്ഞുമൊക്കെ ആയില്ലേ നിനക്ക്? അല്ലമ്മേ, ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ എനിക്കിപ്പോഴും ഉള്ളിൽ തീയാണ്. ഇനി അവനെ നീ ചേട്ടാന്നും, എന്നെ അമ്മേ ന്നും വിളിക്കണ്ട. കടന്നുപോയ കാലത്തെ ഒരു വെറും സ്വപ്നമായി കരുതിയാൽ മതി അതെല്ലാം. നിന്റെ നല്ലതിനുവേണ്ടി പറയുവാ ഞാൻ ഇതെല്ലം. അവൾ കണ്ണീരൊഴുക്കി.തുടര്ന്ന് വായിക്കുക… കരയാൻ മാത്രം വിധിക്കപെട്ടവൾ