താളം പിഴച്ച താരാട്ട്

താളം പിഴച്ച താരാട്ട്
Thalampizhacha tharattu രചന സെമീർ താനാളൂർ

‘മോളെ അശ്വതി ഞാന്‍ മ്മടെ സിറ്റി ഹോസ്സ്പ്പിറ്റലിൽ പോയിരുന്നു.എന്നെ അറിയുന്ന ഒരാളുണ്ട് അവിടെ. നിന്റെ കാര്യം സംസാരിച്ചു. അടുത്ത ബോര്‍ഡ് മീറ്റിംഗിൽ സംസാരിച്ചു ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്’

അച്ഛനെന്തിനാ കണ്ടവരുടെ കാലു പിടിക്കാൻ പോയത്?

എന്നാലും ന്റെ കുട്ടി ഇത്രയും കാലം പഠിച്ചിട്ട് ജോലി ഒന്നും ആയില്ലെങ്കില്‍ എന്താ ചെയ്യാ മോളെ. എത്ര കാലം പട്ടിണി കിടക്കും നമ്മള്‍ ?

‘അച്ഛാ ഞാന്‍ ‘

‘നീ ഒന്നും പറയണ്ട. പിന്നെ അവിടെ ജോലി ശരി ആയാല്‍ അവിടെ നിൽക്കേണ്ടി വരും അതാ ആകെ ഉള്ള സമാധാന കേട്’

അച്ഛന്റെ കാര്യങ്ങൾ അത് എന്ത് ചെയ്യും?

‘അത് ഓർത്ത് ന്റെ കുട്ടിയുടെ മനസ്സ് വേദനിക്കണ്ട ഞാന്‍ എന്തെങ്കിലും ചെയ്തു ഇവിടെ ഉണ്ടാവും മറ്റൊരുത്തന്റെ കൈ പിടിച്ച് കൊടുക്കണ കാലം വരെ എങ്കിലും ആയുസ്സ് നീട്ടി തരണേ എന്നാണ് പ്രാർത്ഥന’

അച്ഛന്റെ വാക്കുകൾക്ക് മുന്നില്‍ കുറച്ചു സമയം അവൾ മൗനം പാലിച്ചു. അടുപ്പിലെ തീ ഒന്ന് നീക്കി കൊണ്ട് അവൾ പതുക്കെ പറഞ്ഞു.

‘ആര് വരാന്‍ സ്ത്രീധനം ഇല്ലാതെ ആര് കൊണ്ട് പോകാന്‍. ഈ വീടും അടുക്കളയും അതായിരിക്കും ന്റെ വിധി’

‘നീ അങ്ങനെ ഒന്നും ചിന്തിക്കണ്ട. ഭഗവാന്‍ എന്തെങ്കിലും വഴി കാണിച്ചു തരും’

‘അതെ എല്ലാ ദിവസവും കൃഷ്ണന്റെ അമ്പലത്തിൽ തൊഴുത് പ്രാർത്ഥിക്കുന്നുണ്ട് എന്നിട്ടും ഇതു വരെ ഒരു ഭഗവാനും കൊണ്ട് വന്നില്ല ഒരു ഐശ്വര്യവും’

‘മോളെ അങ്ങനെ ഒന്നും പറയല്ലേ. എല്ലാം അതിന്റെ സമയം ആകുമ്പോള്‍ നടക്കും’

‘അതെ സമയം ആകുമ്പോള്‍ വരും ഭഗവാന്‍ അല്ല കാലൻ’

‘നിന്നോട് തർക്കിച്ചു നിന്നിട്ട് കാര്യം ഇല്ല. കുട്ടിയുടെ മനസ്സില്‍ ഈശ്വര വിശ്വാസം വരെ ഇല്ലാതായി തുടങ്ങിയിരിക്കുന്നു’

ഭാസ്കരന്‍ അവിടെ നിന്നും പതുക്കെ നടന്നു ഉമ്മറത്തെ കസേരയില്‍ ഇരുന്നു. പഴയ ഒരു ഇല്ലം ആയിരുന്നു. ഈ നാട്ടിലെ എറ്റവും വലിയ പണക്കാരന്‍ ആയിരുന്നു ഭാസ്കരന്റെ അച്ഛന്‍. നാടായ നാട്ടില്‍ കളളും പെണ്ണും പിടിച്ച് കുടുംബം നശിപ്പിച്ചു. അച്ഛന്റെ മരണശേഷം പലരും വന്ന് അവകാശം ചോദിച്ചു.

അച്ഛന്റെ എല്ലാ കാര്യവും അറിയുന്നത് കൊണ്ട് അമ്മ ഒന്നും ചിന്തിച്ചില്ല. അല്ലേലും അമ്മയേയും അങ്ങനെ കെട്ടിയത് ആണല്ലേ
ഇന്ന് ഈ കാണുന്ന വീടും പത്ത് സെന്റ് സ്ഥലവും മാത്രം ഉണ്ട്. പൊളിഞ്ഞു വീഴാറായി വീട് ഇതൊന്ന് ശരിയാക്ക എന്നു വെച്ചാല്‍ അതിനുംവേണം പണം മനസ്സിലെ ചിന്തകൾ അയാളുടെ കണ്ണുകള്‍ നിറച്ചു. ന്റെ അശ്വതിയുടെ കാര്യം ആലോചിക്കപ്പോഴാണ് മനസ്സിന് വല്ലാത്ത ആതി.

അച്ഛാ കഞ്ഞി വേണോ?

‘ആ ഇങ്ങോട്ട് തന്നേക്ക്’

അടുക്കളയിൽ നിന്നും അശ്വതി കഞ്ഞിയുമായി അച്ഛന്റെ മുന്നില്‍ കൊണ്ട് വന്നു വെച്ചു

ഇരുട്ട് വിണ്ടും വന്നു ചേർന്നു രാത്രികളും പകലുകളും പലതും കടന്നുപോയി. ഒരു ദിവസം പുറത്ത് പോയി വന്ന അച്ഛന്‍ വളരെ സന്തോഷത്തോട് കൂടി അശ്വതിയെ വിളിച്ചു.

‘മോളെ അശ്വതി ഒന്ന് ഇങ്ങോട്ട് വാ ഒരു സന്തോഷ വാര്‍ത്ത ഉണ്ട്’

എന്താ എന്താ അച്ഛാ?

‘ആ പിന്നെ നിന്റെ ജോലി ശരിയായിട്ടുണ്ട് നാളെ തന്നെ ജോലിക്ക് കയറണം നീ വേഗം വസ്ത്രങ്ങൾ എല്ലാം എടുക്ക് നമുക്ക് ഉച്ച തിരിഞ്ഞ് പുറപ്പെടണം’

അച്ഛന്റെ സന്തോഷത്തിന് മുന്നില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു പക്ഷെ ജീവിതത്തിന് മാറ്റം വരാന്‍ പോകുന്നു. അമ്മ മരിച്ചതിന് ശേഷം ഈ വീട് ആയിരുന്നു അവളുടെ ലോകം. അതിന് പുറത്തേക്ക് പോയിട്ടില്ല ഇന്ന് ഇറങ്ങുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് അവര് വീട്ടില്‍ നിന്നും ഇറങ്ങി.

പോകുന്ന വഴിയില്‍ അമ്മായിയുടെ വീട്ടില്‍ ഒന്ന് കയറി.

‘അശ്വതി ജോലി ശരിയായി എന്ന് അച്ഛന്‍ രാവിലെ പറഞ്ഞു’

അത് ശരി അച്ഛന്‍ ഇത് എല്ലാരോടും പറഞ്ഞു നടക്കുകയാണോ?

അതിന് എന്താടി നിനക്ക് ജോലി കിട്ടാന്‍ ഒരുപാട് ആളുകളെ പോയി കണ്ടത് അല്ലെ അച്ഛന്‍?

‘അമ്മായി ഞാന്‍ വെറുതെ പറഞ്ഞതാണ് ആ പിന്നെ അവിടെ വെച്ച് ഉണ്ടാക്കാന്‍ ആരും ഇല്ല അമ്മായി അച്ഛന് ഭക്ഷണം കൊടുക്കണം അതിന് എത്ര എന്ന് വെച്ചാല്‍ ഞാന്‍ തരണ്ട്’

‘അത് ഒന്നും സാരമില്ല നീ പോയി വാ’

യാത്ര പറഞ്ഞ് അവര് രണ്ടു പേരും അവിടെ നിന്ന് ടൗണിലേക്ക് ഒരു ഓട്ടോ പിടിച്ചു. ബസ്സ് സ്റ്റാൻ്റിൽ എത്തി അവിടെ നിന്നും 20 മിനിറ്റ് യാത്ര ചെയ്താല്‍ സിറ്റി ഹോസ്സ്പ്പിറ്റലിൽ എത്താം സമയം നാലു മണി ആയിട്ടുണ്ടാക്കും അശ്വതിയും അച്ഛനും അവിടെ എത്തിയിട്ട്.

ഹോസ്പ്പിറ്റലിൽ കയറി സൂപ്രണ്ട് ഡോ. അനില്‍ കുമാറിന്റെ റൂമിലേക്ക് ആണ് ചെന്നത്. ഡോക്ടറോട് സംസാരിച്ച് നാളെ മുതല്‍ ജോലിക്ക് കയറാന്‍ പറഞ്ഞു. ആദ്യ ദിവസം തന്നെ പകൽ ഡ്യൂട്ടി എടുത്താല്‍ മതി പിന്നീട് മാറ്റി തരാം എന്ന് പറഞ്ഞു. അവര് അവിടെ നിന്നും നേരെ ലോഡ്ജിലേക്ക് പോയി.

‘അച്ഛാ എന്നാ ഇനി അച്ഛന്‍ പോയ്ക്കോ നേരം ഇരുട്ട് കുത്തി തുടങ്ങി അങ്ങോട്ട് എത്താന്‍ ഒരുപാട് സമയം പിടിക്കും ‘

‘ശരി മോളെ അച്ഛന്‍ പോട്ടെ ആ പിന്നെ ഇടക്ക് വിളിക്കണം മറക്കരുത്’

‘ശരി അച്ഛാ ഞാന്‍ വിളിക്കാം ‘

അച്ഛൻ നടന്ന് അകലുന്നത് നോക്കി നിന്നു. ഈ കാലം വരെ അച്ഛനെ വീട്ടില്‍ തനിച്ചാക്കി എങ്ങോട്ടും പോയിട്ടില്ല. എന്നാലും ഇപ്പൊ മനസ്സില്‍ ഒരു ആതി സാരമില്ല ഇനിയും അച്ഛനെ കഷ്ടപെടുത്താൻ കഴിയില്ല .സ്വന്തം കാലില്‍ നിൽക്കണം.

രാവിലെ 7 മണിക്ക് ആണ് ഡ്യൂട്ടി തുടങ്ങുന്നത്. അതി രാവിലെ തന്നെ എഴുന്നേറ്റു കുളി എല്ലാം കഴിഞ്ഞു ജോലിക്ക് ഇറങ്ങാന്‍ റെഡിയായി ആദ്യത്തെ ദിവസം പ്രാർത്ഥിച്ചു പോകാം എന്ന് കരുതി ഭഗവനോട് മനസ്സിരുത്തി പ്രാർത്ഥിച്ചു.

ആരേയും പരിചയം ഇല്ല ആരോടാ ചോദിക്കുക എന്താ എവിടെയാണ് ഡ്യൂട്ടി എന്ന്. കുറച്ചു പ്രായമുള്ള ഒരു ചേച്ചി വരുന്നത് കണ്ടു

ചേച്ചി ഞാന്‍ ഇവിടെ പുതിയതായി വന്നതാണ് എനിക്ക് ഇന്ന് എവിടെയാണ് ഡ്യൂട്ടി എന്ന് അറിയില്ല ആരെയാണ് കാണേണ്ടത്?

ആഹ് എന്താ കുട്ടിയുടെ പേര്?

‘അശ്വതി ചേച്ചിയുടെ പേര് എന്താ ?

‘ആലീസ് വാ ഞാന്‍ കാണിച്ചു തരാം’

ആലീസിന്റെ കൂടെ നടന്നു നേരെ ചെന്നത് സൂപ്രണ്ടിന്റെ റൂമിലേക്ക് ആയിരുന്നു

അല്ല അശ്വതി ഡ്യൂട്ടിക്ക് കയറിയില്ലേ?

‘സാറ് എവിടെയാണ് ഡ്യൂട്ടി എന്ന് പറഞ്ഞില്ല’

ഹോ സോറി ആലീസ് നമ്മുടെ രേവതി പോയ ഒഴിവിലേക്ക് ആരെങ്കിലും അങ്ങോട്ട് നിന്നോ?

‘ഇല്ല സാർ അവിടെ ആള് കുറവാണ്’

‘ഓക്കേ അശ്വതി തല്ക്കാലം …ഹും ……പിന്നെ ….ക്യാഷ്വാലിറ്റിയിൽ ഡ്യൂട്ടി ചെയ്യാം അവിടെ ആണ് കുറവ് ഉള്ളത് തല്ക്കാലം അവിടെ നിൽക്കു നമുക്ക് എന്തെങ്കിലും ചെയ്യാം’