എന്‍റെ ആതിര 1

എന്റെ ആതിര
Ente Athira Part 1 bY Siddeeq Pulatheth

ഈ വിവാഹമെന്ന ഒരു മോഹവും എന്റെ മനസ്സിലേക്ക് കടന്നു കൂടാത്ത ഒരു കാലമുണ്ടായിരുന്നെനിക്ക് എന്തിന് ഈ ആതിരയെ ഞാൻ കണ്ടു മുട്ടുന്ന അന്നുവരേയും എനിക്കങ്ങിനെയുള്ള ഒരു മോഹവും ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നില്ല,,
എന്റെ കൂട്ടുകാരിൽ ചിലർ പറയുന്നപോലെ
എങ്ങിനെയുള്ള പെണ്ണാവണം എനിക്ക് ഭാര്യയായി വരേണ്ടതെന്നുള്ള ഒരു കുന്തവുമീ സ്വപ്നങ്ങളിൽ പോലും വന്നെന്റെ മനസ്സിനെ ചാഞ്ചാടിച്ചിരുന്നില്ല എന്ന് പറയുന്നതാകും ശെരി
ചില സമയങ്ങളിൽ എന്റെ കൂട്ടുകാരുമൊത്ത്. വഴികിട്ടൊരു ഒത്തു ചേരലുണ്ട് അവിടെന്ന് കേൾക്കുന്നതാ ഇതൊക്കെ ചിലരാണെങ്കിൽ കട്ട വെടി പൊട്ടിക്കുകയും ചെയ്യും. ഒടുക്കത്തെ തള്ളുമാകും തള്ളുക
ഈ തള്ളുന്ന സമയങ്ങളിലാ ഇതുപോലുള്ള വിഷയങ്ങൾ കടന്നുവരുന്നത്
ഒരുത്തൻ കെട്ടാൻ പോകുന്ന പെണ്ണിന് തലമുടി നല്ല നീളമുള്ളവളായിരിക്കണം. വേറൊരുത്തന് നല്ല വെളുത്ത സുന്ദരിയായ. പെണ്ണ് വേണം ഭാര്യയായി കിട്ടാനെന്നൊക്കെയുള്ള. തള്ളാകും എന്റമ്മോ,,
ഇവന്മാരെ. കണ്ടാൽ അവർക്കും കൂടി തോന്നേണ്ടേ ഇവന്മാർക്ക്. കഴുത്ത് നീട്ടി വെറുതെ ജീവിതം നായ നാക്കിയപോലെയാക്കി. തീർക്കണോ എന്ന്
ഈ വിവാഹത്തെ കുറിച്ചുള്ള ഓരോ സംസാരത്തിനിടക്ക് പലപ്പോഴും കൂട്ടുകാർക്കിടയിൽ വരുന്ന ഓരോ സങ്കല്പങ്ങളാണിത് പക്ഷെ അവരെല്ലാം ആഗ്രഹിച്ചിരുന്നത് പോലുള്ള ഭാര്യമാരെയാണോ എന്നിട്ടവർക്ക് കിട്ടിയത്
അല്ലായിരുന്നു ഒരിക്കലുമല്ലായിരിന്നു എന്നതാണ് സത്യം ,,
അവരെല്ലാം കണ്ട സ്വപ്നങ്ങൾ വെറും പാഴ് സ്വപ്നങ്ങളായി മാറി
എന്നാൽ യാതൊരുവിധ ദിവ്യ സ്വപ്നങ്ങളോ അഴകേറും മോഹ വലയമോ നെയ്യാതിരുന്ന
എന്റെ ഹൃദയ ചെപ്പിനകത്തേക്ക് ആരോ കൊണ്ടുവന്നു കുടിയിരുത്തിയ ദേവതയല്ലേ എനിക്കെന്റെ ആതിര
എന്റെ ആതിരയെ ദൈവമായിട്ടെനിക്കെത്തിച്ചു തന്ന ദേവത തന്നെയായിരുന്നു
അതല്ലേ അവളെന്റെ അമ്മയുടെ കൈകളിൽ പിടുത്തമിടാനുള്ള കാരണവും
അവളെ എനിക്ക് കിട്ടിയത് കോഴിക്കോട് നിന്നും എറണാങ്കുളത്തെക്കുള്ള സൂപ്പർ ഫാസ്റ്റിൽ നിന്നാ.
ഞാനും അമ്മയുമിരിക്കുന്ന സീറ്റിന്റെ ഒരു വശത്തായി ഞങ്ങൾ വന്നു കയറുന്നതിന്ന് മുൻപേ വന്നു ഇരിപ്പുറപ്പിച്ചിരിന്നു ആ സീറ്റിലവൾ
പിന്നീടാണ് ഞാനും അമ്മയും ഈ ബസ്സിൽ വന്നു കയറിയതും അവളുടെ തൊട്ടടുത്തായി അമ്മയും പിന്നെഞാനും ഇരിപ്പുറപ്പിച്ചതും
അതും രാത്രി പത്തുമണിക്ക് കോഴിക്കോട് നിന്നും എറണക്കുളത്തേക്കുള്ള. ബസ്സിലാ
ആ യാത്രയ്ക്കിടയിൽ അമ്മ അവളോട് എന്തൊക്കയോ ചോദിച്ചറിയാനായി ശ്രമം
നടത്തിയിരുന്നു ആരാ കൂടെയുള്ളെതെന്നും
എവിടെ പോകുന്നെന്നുമെല്ലാം