ശവക്കല്ലറ – 4

വെളുപ്പിന് നാല് മണി

അനന്തന്റെ കോർട്ടേഴ്‌സ്

അനന്തൻ നേരത്തെ തന്നെ റെഡി ആയി സിറ്റ്ഔട്ടിൽ ചാരുകസേരയിൽ ഇരുന്ന്കൊണ്ട് ചൂടുചായ ഊതി കുടിക്കുവായിരുന്നു

ഇടയ്ക്ക് പുറത്തേക്കു നോക്കുന്നതും ഉണ്ട്
സ്റ്റേഷനിൽ നിന്നും ജീപ്പുമായിട്ട് ഭാർഗവേട്ടൻ വരുന്നത് നോക്കുവാ

ഇന്ന് sp ഓഫീസിൽ പോകണം സാറിനെ കാണാൻ ഇന്ന് ചെല്ലാം എന്ന് പറഞ്ഞതാ അതുകൊണ്ടാ ഇത്ര രാവിലെ എണീറ്റു റെഡി ആയത്

പുറത്തു ഇപ്പോളും മഞ്ഞു വീണുകൊണ്ടിരിക്കുന്നത് അനന്തൻ കണ്ടു

മുറ്റത്തു നിന്ന റോസാ ചെടിയിലെ ഇലയിൽ ഇരുന്ന മഞ്ഞു തുള്ളിയിൽ വണ്ടിയുടെ ലൈറ്റ് അടിച്ചപ്പോൾ ഉള്ള ചെറിയ തിളക്കം അനന്തൻ കണ്ടു

കസേരയിൽ നിന്നും എഴുന്നേറ്റതും ജീപ്പ് മുൻവശത്ത് വന്നു ബ്രേക്ക് ഇട്ടു നിന്നു

” സാർ നേരത്തെ റെഡി ആയോ ”

“വരുന്നവഴിക്ക് ജീപ്പ് ഒന്നു ചെളിയിൽ പുതഞ്ഞു പിന്നെ ഒരു വിധത്തിലാ ഒറ്റയ്ക്ക് തള്ളി കയറ്റിയത് അതാ ഇത്ര വൈകിയത് ”

” അത് കുഴപ്പം ഇല്ല ചേട്ടാ
നേരത്തെ പോയാലെ വെളുക്കുമ്പോൾ അവിടെ എത്തു ”

” വാ ഒരു ചായ കുടിച്ചിട്ട് പോകാം ”

തണുപ്പ് അല്ലെ അത്കൊണ്ട് എതിര് പറഞ്ഞില്ല ഭാർഗവൻ

ഫ്ലാസ്കിൽ നിന്നും ചായ ഗ്ലാസിലേക്ക് പകർന്നു കൊണ്ട് അനന്തൻ ഭാർഗ്ഗവനോട് പറഞ്ഞു

” ഞാൻ ഒറ്റയ്ക്ക് പോയ്കോളാം ചേട്ടനെ ഞാൻ സ്റ്റേഷനിൽ വിടാം ”

അത്രയും ദൂരം ഡ്രൈവ് ചെയ്യാനുള്ള മടികൊണ്ടാകണം ഭാർഗവൻ തലയാട്ടിയെ ഉള്ളു

” നിങ്ങൾ എല്ലാവരും ഇന്ന് ഇവിടെ ഉണ്ടാകണം
കുറച്ചു പണിയുണ്ട് ഇവിടെ ”

” ഉം ശെരി സാർ ”

രണ്ടുപേരും വേഗം പുറത്തിറങ്ങി വാതിൽ അടച്ചു താഴിട്ട് പൂട്ടി വണ്ടിയിൽ കേറി

ജീപ്പ് അതിവേഗത്തിൽ ആണ് അനന്തൻ പായിച്ചത്

സ്റ്റേഷൻ എത്തിയപ്പോൾ ഭാർഗ്ഗവനോട് ഇറങ്ങിക്കോളാൻ പറഞ്ഞിട്ട് വീണ്ടും വേഗത്തിൽ അനന്തൻ സിറ്റി ലക്ഷ്യം ആക്കി ഓടിച്ചു കൊണ്ടിരുന്നു

സമയം ഇപ്പോൾ ആറര ആകാറായി
ചുറ്റും മരങ്ങൾ ഉള്ളതിനാൽ ആദിത്യ കിരണങ്ങൾ ഇവിടേക്ക് പതിച്ചട്ടില്ല വണ്ടിയുടെ ഹെഡ് ലൈറ്റ് മാത്രം ആയിരുന്നു പ്രകാശിച്ചു കൊണ്ടിരുന്നത്

വണ്ടി ഒരിടത്തുപോലും സ്ലോ ചെയ്യാതെ ഫുൾ സ്പീഡിൽ തന്നെ അനന്തൻ ഓടിച്ചുകൊണ്ടിരുന്നു
എതിരെ ഈ സമയത്തു വേറ വണ്ടികൾ വരില്ല എന്നുള്ള ഉറപ്പിൽ

*****************************************

ഇല്ലിക്കുളം ഗ്രാമം ഉണർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു

നടപ്പാതയിൽ ആളുകൾ വന്നുകൊണ്ടിരുന്നു

ആളുകൾ പാൽ വാങ്ങാനും പത്രം വാങ്ങാനും ഒക്കെയായി ദൈനംദിന കാര്യങ്ങളിൽ മുഴുകി

പാൽ കറന്നിട്ട് തന്റെ പശുവിനെ തീറ്റിക്കാൻ കുരിശുവീട്ടിൽ വറീത് ആളെക്കൊല്ലി പാറമടയുടെ താഴെയുള്ള സമൃദ്ധമായ പുല്ലുകൾ തിങ്ങി നിറഞ്ഞ വശത്തേക്ക് സൂക്ഷിച്ചു താഴേക്കുള്ള പൊളിഞ്ഞ ചവുട്ടുപടികൾ ചവിട്ടി നടന്നു

” ഹോ ഇന്നലത്തെ മഞ്ഞു വീഴ്ച കൂടുതലാ കണ്ടില്ലേ വഴുക്കി കിടക്കുന്നത് കാലൊന്നു തെന്നിയ ഉരുണ്ടു വീഴും ”
ആത്മഗതം പോലെ പറഞ്ഞുകൊണ്ട് വറീത് മൂളി പാട്ടുംപാടി പശുവിനേം കൊണ്ട് താഴേക്കു ഇറങ്ങി

പശുവിനെ അടുത്തുള്ള മരത്തിൽ കെട്ടി തിരിച്ചു കയറാൻ ഭാവിക്കുമ്പോൾ ആണ്

പാറയുടെ താഴെ തട്ടിൽ നിൽക്കുന്ന മരത്തിൽ ഒരാൾ തൂങ്ങി ആടുന്നത് കണ്ടത്

തൊണ്ടക്കുഴിയിൽ നിന്നും നിലവിളി പാഞ്ഞു വന്നെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല

പേടിച്ചുവിറച്ചുകൊണ്ട് എങ്ങനെയൊക്കെയോ പടികൾ കയറാൻ തുടങ്ങി പക്ഷെ പേടികൊണ്ടും പിന്നെ വഴുക്കൽ ഉള്ളതുകൊണ്ടും ഇടയ്ക്കൊക്കെ പന്തുരുളും പോലെ ഉരുണ്ടു താഴേക്കു വരും

എവിടെയൊക്കെയോ തപ്പി പിടിച്ചു വീണ്ടും കയറും

അങ്ങനെ ഒരു വിധത്തിൽ മുകളിൽ എത്തിയതും ശരം വിട്ട കണക്കിന് ഒറ്റ പായൽ ആയിരുന്നു പോകുന്ന വഴിക്ക് ഒക്കെ ആരെ കാണുന്നുന്നുവോ അവരോടൊക്കെ തപ്പിയും തടഞ്ഞും വിവരം പറഞ്ഞു

ചായക്കടയിൽ ഇരുന്ന വർഗീസും കൂട്ടരും കാര്യം കേട്ടതും അവിടേക്ക് വച്ചുപിടിച്ചു

വറീത് നേരെ മേടയിൽ ചെന്ന് ഗോമസ് അച്ചനെ വിവരം അറിയിച്ചു

അച്ചൻ വേഗം തന്നെ പോലീസ് സ്റ്റേഷനിലേക്കും വിളിച്ചു പറഞ്ഞു

ഫോൺ എടുത്തത് വിനോദ് ആണ്

” ഹലോ സാർ

ഞാൻ ഫാദർ ഗോമസ് ആണ് ”

” ആ എന്താ ഫാദർ ഈ നേരത്തു വിളിച്ചത് ഞങ്ങൾ ഇന്ന് അങ്ങോട്ട്‌ വരാൻ ഇരിക്കുവായിരുന്നു
ഫാദറിനെ അങ്ങോട്ട്‌ വിളിക്കാൻ നില്കുമ്പോള ഇങ്ങോട്ട് വിളിച്ചത് ”

” സാർ നമ്മുടെ ആളെക്കൊല്ലി പാറമടയിൽ ഒരു ബോഡി കിടക്കുന്നു എന്ന് പശുവിനെ തീറ്റിക്കാൻ പോയ വറീത് ആണ് കണ്ടത് ”

” ഓ ഒക്കെ ഫാദർ ഞങ്ങൾ ഇപ്പോൾ തന്നെ വരാം ഫാദർ ഫോൺ വെച്ചോളൂ ”

ഫോൺ വച്ചിട്ട് ഫാദർ വേഗം റപ്പായിയെ വിളിച്ചു കാര്യം പറഞ്ഞു രണ്ടുപേരും കൂടെ അങ്ങോട്ട്‌ പോകാൻ ഇറങ്ങി

*************************************
പോലീസ് സ്റ്റേഷൻ