ശവക്കല്ലറ – 2

ഇല്ലികുളത്തെ പോലീസ് സ്റ്റേഷൻ

നഗരത്തിൽ നിന്നും കാതങ്ങൾ അകലെ ദൂരമുണ്ട് ഇല്ലിക്കുളം ഗ്രാമത്തിലേക്ക്

അധികം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്തതു കാരണം ഇവിടത്തെ പോലീസുകാർക്ക് സുഖമാണ് മേലനാകാതെ ഇരിക്കാം വല്ലപ്പോഴും ഉള്ള മോഷണം ആണ് പറയാൻ ആയിട്ടുള്ള കുറ്റം

അവിടെയാണ് ഇങ്ങനെ ഒരു ആത്മഹത്യാ ഉണ്ടായത്

സ്റ്റെഫിയെ തൂങ്ങിമരിച്ച അന്ന് പോലീസുകാര് വന്നിരുന്നു ബോഡി താഴേക്കു ഇറക്കാനും ഒക്കെ തെളിവ് എടുക്കാനും
പക്ഷെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരും പിന്നെ വേഗം കേസ് ഒതുക്കി തീർക്കുവായിരുന്നു

മുൻവശത്തു നിന്നിരുന്ന പാറാവുകാരൻ ഞങ്ങളെ ആദ്യം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു

സാറെ ഞങ്ങൾക്ക് si സാറിനെ ഒന്നു കാണണം.

സാർ ഉണ്ടോ

നിങ്ങൾ കയറി വാ സാർ അകത്തുണ്ട്
ഞാൻ സാറിനോട് ചോദിക്കട്ടെ

ചെറിയ ഒരു രണ്ടു മുറി വീട് ആയിരുന്നു

വാടകയ്ക്ക് എടുത്തതാണ് ഈ പോലീസ് സ്റ്റേഷൻ..

അകത്തേക്ക് പോയ പോലീസുകാരൻ വന്നു ഞങ്ങളോട് അകത്തേക്ക് കയറിക്കോളാൻ പറഞ്ഞു

അകത്തേക്ക് കയറിയതും മുൻപിലെ മേശയിൽ ഇരുന്ന പേരിലേക്ക് ആണ് കണ്ണുകൾ ചെന്നത്

സിജു സാറിന് പകരം si അനന്തപത്ഭനാഭൻ

എന്ന പ്രൗഢമായ പേരാണ് ഉണ്ടായിരുന്നത്

ഫാദർ ഇരിക്ക്
എന്താ ഫാദറെ ഇങ്ങോട്ട് വന്നത് എന്തേലും പ്രശ്നം ഉണ്ടോ

സാർ മുൻപ് ഉണ്ടായ സിജു സാർ പോയോ

ഉം സിജുവിന്‌ പകരം വന്നതാണ് ഞാൻ
ഇന്നലെയാ ചാർജ് എടുത്തത്

ആട്ടെ നിങ്ങൾ വന്ന കാര്യം പറയൂ

സാർ അറിഞ്ഞു കാണും പഴയ സിമിത്തേരിയിൽ ഒരു പെണ്ണ് തൂങ്ങി മരിച്ചത്

അതെ കുറിച്ച് ഒരു പരാതി തരാനാ വന്നേ

ഇവർ ആ കുട്ടിയുടെ മാതാപിതാക്കൾ ആണ്

അത് ആത്മഹത്യാ അല്ലെ ഫാദറെ ആ കേസ് ക്ലോസ് ചെയ്തതാണല്ലോ
സിജു

അതെ ആത്മഹത്യാ ആണ് പക്ഷെ ഒരിക്കലും അവൾ അങ്ങനെ ആത്മഹത്യാ ചെയ്യാൻ ശ്രമിക്കില്ല എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്

ഉം ഫാദർ എന്തായാലും വിശദമായി ഒരു സ്റ്റേറ്റ്മെന്റ് എഴുതികൊടുക്ക്

ഞാൻ അന്വേഷിക്കാം

ഇപ്പോൾ നിങ്ങൾ പൊയ്ക്കോളൂ ആവശ്യം ഉള്ളപ്പോൾ വിളിപ്പിക്കാം
എന്തയാലും ഞാൻ നാളെ ഇറങ്ങാം അങ്ങോട്ട്‌

മം ശരി സാർ എന്നാ ഞങ്ങൾ അങ്ങോട്ട്‌

ശരി ഫാദർ

പുറത്തു റൈറ്റർ കാത്തുനിൽക്കുന്നുണ്ടായിരുന്നു
.
വിശദമായി തന്നെ എല്ലാം പറഞ്ഞു കൊടുത്തു കേസ് രജിസ്റ്റർ ചെയ്തു അവർ അവിടെ നിന്നും ഇറങ്ങി

അവർ ഇറങ്ങിയതും അനന്തൻ ASI വിനോദിനെ വിളിപ്പിച്ചു

വിനോദെ വണ്ടി ഇറക്കാൻ പറ നമുക്ക് ഒരു സ്ഥലം വരെ പോകണം

ശെരി സാർ

രണ്ടുപേരും കൂടെ വേഗം തന്നെ പുറത്തേക്കു നടന്നു

ഡ്രൈവർ വണ്ടി എടുക്കാൻ പോയപ്പോൾ അനന്തൻ അയാളോട് പറഞ്ഞു
താൻ വരണ്ട ഞങ്ങൾ പോയ്കോളാം

വിനോദെ വാ കയറു

സാർ ഞാൻ ഓടിക്കാം ജീപ്പ്

വേണ്ടടോ ഞാൻ ഓടിച്ചോളാം എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ട്.

വിനോദ് കയറിയതും ശരവേഗത്തിൽ അനന്തൻ ജീപ്പ് പായിച്ചു

എന്നിട്ട് റോഡ് എത്തിയതും വേഗം കുറച്ചു

വിനോദെ കഴിഞ്ഞ ദിവസം മരിച്ച ആ കുട്ടിയല്ലേ എന്താ പേര്

സാർ സ്റ്റെഫി വിൻസെന്റ്

നമുക്ക് ആ കേസ് ഒന്ന് റീഓപ്പൺ ചെയ്യണം

സാർ അതിനു അത് ആത്മഹത്യാ അല്ലെ ആ കേസ് അങ്ങനെയാ സിജുസാർ ക്ലോസ് ചെയ്തത്

എടോ ആ ഫാദറും ആ കുട്ടിയുടെ പേരെന്റ്സും വന്നത് അതിനാണ് അവർക്ക് എന്തോ ഒരു സംശയം ഉണ്ട് അതുകൊണ്ടാ പരാതി രജിസ്റ്റർ ചെയ്തത്

അന്ന് പോസ്റ്റ്മോർട്ടം ചെയ്യണം എന്ന് ഞങ്ങൾ പറഞ്ഞതാ പിന്നെ ഫാദർ ഗോമസ് ഉം പറഞ്ഞു പക്ഷെ നാട്ടുകാർ ശക്തമായിട്ട് എതിർത്തു അതുകൊണ്ടാ അല്ലേൽ അറിയാമായിരുന്നു

ഉം എന്തായാലും വിനോദെ നമുക്ക് ആ കൊച്ചു തൂങ്ങിച്ചത്ത ആ സ്ഥലം വരെ പോകാം

അതെവിടേയാ വിനോദെ
.
അത് പഴയ സിമിത്തേരിയിൽ ആണ്

ജീപ്പ് നേരെ പഴയ സിമിത്തേരി ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു
.
ഗ്രാമം ആയത്കൊണ്ട് ചുറ്റിനും ചെറിയ കാടുകൾ ഒക്കെ ഉണ്ടായിരുന്നു

കൂടാതെ കാതടിപ്പിക്കുന്ന ചീവിടിന്റെ ശബ്ദവും ഒടിഞ്ഞു തൂങ്ങിയ പഴയ ഗേറ്റ് അങ്ങകലെ കണ്ടതും അനന്തൻ ജീപ്പ് സ്ലോ ആക്കി

ഗേറ്റിന്റെ തൊട്ടടുത്തു ചെന്നു ജീപ്പ് നിന്നു

രണ്ടുപേരും ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിച്ചു

എവിടെയാടോ തൂങ്ങിയത്

സാർ അവിടെ കാട്ടൂരന്മാരുടെ കുടുംബ കല്ലറയുടെ അവിടെയുള്ള തേന്മാവിൻ

വാ ഒന്നവിടെ വരെ പോകാം

വിനോദിന്റെ മുഖത്തെ ചെറിയ ഭയം കണ്ടു അനന്തന് ചിരി വന്നു

താനൊക്കെ എന്തോന്ന് പോലീസ് ആടോ

തേന്മാവിന്റെ അടുത്ത് എത്തിയപ്പോൾ ഇരുവരും നിന്നു

ഏതാ കൊമ്പ്

സാർ ദാ കാണുന്ന കൊമ്പിലാ

മനസ്സിൽ ഓരോ കാര്യങ്ങൾ കുറിച്ചുകൊണ്ട് അനന്തൻ സസൂക്ഷ്മം നീരിക്ഷിച്ചു

പിന്നെ വിനോദിനോട് പറഞ്ഞു

വിനോദെ നാളെ നമുക്ക് സ്റ്റെഫിയുടെ കല്ലറ വരെ പോകണം ബാക്കി കാര്യങ്ങൾ എല്ലാം നോക്കിക്കോളണം

ആരെയാന്നുവെച്ചാ അറിയിക്കണം നാളെ നമ്മൾ ചെല്ലുന്നവിവരം

FacebookTwitterWhatsAppFacebook MessengerShare
വേറ ഒന്നും വിട്ടു പറയണ്ട

ശരി സാർ

പിന്നെ സാറിന് ഇപ്പോൾ എന്താ തോന്നുന്നേ ഇത് ആത്മഹത്യാ ആണോ അതോ മർഡർ ആണോ

ചോദ്യത്തിന് മറുപടി പറയാതെ അനന്തൻ തിരിച്ചൊരു ചോദ്യം അങ്ങോട്ട്‌ ചോദിച്ചു

വിനോദിന് എന്താണ് തോന്നുന്നത്?

സാർ ഇതുവരെ ഇവിടെ വരുന്നത് വരെ ഇതൊരു ആത്മഹത്യ ആണെന്നാണ് വിചാരിച്ചേ ബട്ട്‌ ഇപ്പോൾ തൊട്ടു ചെറിയ സംശയം ഇതൊരു മർഡർ ആണോന്നു

വീണ്ടും മറുപടി പറയാതെ അനന്തൻ ഒഴിഞ്ഞുമാറി

തുടരും…