ശവക്കല്ലറ – 3

വിനോദ് ചോദിച്ചതിന് മറുപടി പറയാതെ അനന്തൻ നിൽക്കുന്ന കണ്ടിട്ട് ചെറുതായി വിനോദിന് ദേഷ്യം വന്നു

മനസ്സിൽ പറഞ്ഞു

” ഇയാൾ ഇത് എന്തോന്ന് പോലീസ് ആണ് സഹപ്രവർത്തകനോട് ഒന്നും പറയാതെ

ഒന്നില്ലങ്കിലും ഞാൻ ഇയാളുടെ കൂടെ ഈ കേസ് അന്വേഷിക്കുന്ന ആളല്ലേ ”

” വിനോദെ വാ പോകാം ”

” തന്നോട് എല്ലാം വിശദമായിട്ട് പറയാം നാളെ ”

“അതുവരെ താൻ ഒന്നു ചിന്തിച്ചു നോക്ക് എല്ലാം ”

തിരിച്ചു പോകും വഴിയൊക്കെ വിനോദ് ചിന്തയിൽ മുഴുകി നില്കുവാർന്നു

സ്റ്റേഷനിലോട്ട് പോകുമ്പോൾ ആയിരുന്നു അനന്തന്റെ മൊബൈൽ റിങ് ചെയ്തത് നോക്കിയപ്പോൾ sp ബെഞ്ചമിൻ ജോൺ ആയിരുന്നു

വേഗം തന്നെ ഫോൺ എടുത്തു

” ഹലോ സാർ ”

” അനന്താ ഞാൻ വിളിച്ചത് അവിടെ ഒരു ആത്മഹത്യ നടന്നു എന്ന് ലോക്കൽ ന്യൂസിൽ ഉണ്ടായിരുന്നു ”

“എങ്ങനെയാ അത് ആത്മഹത്യ ആണോ അതോ മർഡർ ആണോ? ”

” ഞാൻ സാറിനെ വിളിക്കാൻ ഇരിക്കുവായിരുന്നു…. !!

എനിക്ക് കുറച്ചു കാര്യങ്ങൾ വിശദമായിട്ട് പറയണമായിരുന്നു ”

” അതിനെന്താ അനന്തൻ ഇന്ന് തന്നെ സിറ്റിയിലേക്ക് പോന്നൊള്ളൂ ”

” എന്നാൽ ശെരി സാർ ഞാൻ വിളിക്കാം സാറിനെ,, എനിക്ക് കുറച്ചു സഹായം വേണ്ടി വരും ”

” ഒക്കെ അനന്താ, നമുക്ക് നേരിട്ട് കാണാം ”

ഫോൺ വെച്ച് കഴിഞ്ഞു അനന്തൻ വിനോദിനെ നോക്കിയപ്പോൾ ചിന്തയിൽ ആണ്ടിരിക്കുവാ ആൾ

” ഡാ വിനോദെ ”

” ങേ എന്താ സാർ എന്നെ വിളിച്ചോ ”

” താൻ ഇത് എന്നതാ എത്ര ആലോചിക്കാൻ ”

” സാർ ഞാൻ സ്റ്റെഫി സ്വയം തൂങ്ങിയതാണോ അതോ ആരേലും തൂക്കിയതാണോ എന്ന് ആലോചിക്കുവാരുന്നു ”

” എന്നിട്ട് എന്ത് മനസിലായി ”

” സാർ അതിനുമുൻപ് ആദ്യം സ്റ്റെഫിയുടെ ബോഡി വീണ്ടെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണം എന്നാലേ കുറച്ചൂടെ വക്ത്യം ആകൂ ”

” മം ശെരിയാ വിനോദ് പറഞ്ഞത് ”

” പക്ഷെ ആ തേന്മാവിന്റെ കൊമ്പിൽ എങ്ങനെ സ്റ്റെഫി കയറി കുരുക്ക് ഇട്ടു എന്ന് വിനോദ് ചിന്തിച്ചോ ”

” എത്ര വലിയ മരം കേറുന്ന പെണ്ണ് ആണേലും അതിൽ കേറാൻ ഇത്തിരി ബുദ്ധിമുട്ട് ആണ് ”

” പിന്നെ എന്തേലും ഗോവണി വെച്ച് കയറാൻ ആണേലും താഴെ നിന്നും ആരും പിടിക്കാതെ ഗോവണി നിലത്തു ഉറപ്പിച്ചു നിർത്താൻ പറ്റില്ല ”

” നാളെ സിമിത്തേരിയിൽ പോകാം എന്ന് പറഞ്ഞതിൽ ചെറിയ ഒരു മാറ്റം ഉണ്ട് ”

” വിനോദ് രണ്ടു പോലീസുകാരേം കൂട്ടി പോയാൽ മതി , ഞാൻ നാളെ sp യെ കാണാൻ പോകും ”

” ഈ കേസിൽ കുറച്ചു തിരുത്തൽ ഒക്കെ ഉണ്ട് ”

” പിന്നെ നാളെ സ്റ്റെഫിയുടെ വീട്ടിലും കയറി തെളിവ് എടുക്കണം ”

” ഒക്കെ സാർ ”

” താൻ എന്നെ കോർട്ടേഴ്സിൽ ഇറക്കിട്ടു പൊയ്ക്കോ ”

വണ്ടി ചുരം കേറി ഇറങ്ങി മല അടിവാരത്ത് ചെന്നു

അടിവാരത്തുള്ള കോർട്ടേഴ്സിൽ അനന്തനെ ഇറക്കിട്ട് വിനോദ് സ്റ്റേഷൻലേക്ക് പോയി

******************************************

സ്റ്റെഫിയെ അടക്കിയിട്ട് ഇന്നേക്ക് രണ്ടാം ദിവസം രാത്രി

ഇന്നേവരെ ഇല്ലാത്ത കട്ട പിടിച്ച കൂരിരുട്ട്

കാറ്റിന്റെ ചെറുമർമരം കൊടും തണുപ്പ്

കൈതവളപ്പിൽ ബംഗ്ലാവ്

അവിടെ നിന്നും ഒരു സ്ത്രീയുടെ അലർച്ച കേട്ടു പാതിരാത്രി ആയതുകൊണ്ടും

ആ പരിസരത്ത് അധികം വീടുകൾ ഇല്ലാത്തതിനാലും ആരും കേട്ടില്ല

കുറച്ചു കഴിഞ്ഞു രണ്ടു മൂന്നുപേർ ചേർന്നു ആരെയോ നിലത്തൂടെ വലിച്ചുഇഴച്ചു കാറിന്റെ ബാക്കിലേക്ക് കൊണ്ടുപോയി അല്പസമയത്തിനു ശേഷം ആ കാർ അവിടെ നിന്നും ചലിച്ചു

ആരും അറിഞ്ഞട്ടില്ലന്നു വിചാരിച്ച ആ സംഭവം അവരുടെ കൂടെ തന്നെ നിന്നു ഒരാൾ കാണുന്നുണ്ടായിരുന്നു

പ്രതികരിക്കാൻ ശേഷി ഇല്ലാതെ

കാർ മെല്ലെ ആളെക്കൊല്ലി പാറമടയിലേക്ക് പൊയ്ക്കൊണ്ടിരുന്നു

കാറിൽ മൂന്ന് പേര് ഉണ്ടായിരുന്നു അവരെ കൂടാതെ നാലാമതൊരാളും ഉണ്ട് ആർക്കും കാണാൻ പറ്റാതെ

” എടോ ഇവിടെ നിർത്തിയാൽ മതി അല്ലേൽ പോലീസ് കേസ് ആയാൽ തെളിവെടുപ്പ് ഉണ്ടാകുമ്പോൾ കുടുങ്ങും,

” ആദ്യത്തേതിൽ നിന്നും ഒരു വിധത്തിലാ കേസ് ഊരിയെ ”

” അന്ന് അച്ചന്റെ വാക്കുകേട്ട് ആരേലും പോസ്റ്റ്മോർട്ടം വേണം എന്ന് പറഞ്ഞാൽ തീരുമായിരുന്നു എല്ലാം ”

” ഭാഗ്യം കൊണ്ട് മാത്രമാ രക്ഷപെട്ടത് ”

നേതാവെന്ന് തോന്നിക്കുന്ന ആൾ പറഞ്ഞു

” മം മതി പറഞ്ഞത് ഇനിയും നിന്നാൽ ശെരിയാകില്ല വാ വേഗം പുറത്തേക്കു എടുക്കാം അവളെ ”

മൂന്നുപേരും കൂടെ വീണ്ടും ആ സ്ത്രീയെ പുറത്തേക്കു എടുത്തു.

ചുമന്നുകൊണ്ട് ആളെക്കൊല്ലി പാറയുടെ മുനമ്പിൽ നിന്നുകൊണ്ട് അവർ താഴേക്കു എറിയാൻ തുടങ്ങിയതും മൂന്നാമൻ പറഞ്ഞു

” അതെ എനിക്ക് ഇവളെ ഇങ്ങനെ വീണ്ടും കണ്ടിട്ട് മതിയാകുന്നില്ല, ഞാൻ ഒന്നു കൂടെ………”

” ഉം വേഗം വേണം ”

വേഗം തന്നെ അയാൾ അവളെ മുനമ്പിന്റെ തൊട്ടു താഴെ ഉള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി

കാൽ മണിക്കൂർ ആയിട്ടും അയാളെ കാണാഞ്ഞിട്ട് അവർ ചെന്നു നോക്കിയിട്ട് അവളെയും അവനെയും കണ്ടില്ല

രണ്ടുമണിക്കൂറോളം തിരഞ്ഞപ്പോൾ അവളുടെ ബോഡി മാത്രമേ കിട്ടിയുള്ളൂ

” ഇവനിത് എവിടെ പോയി ഈ നേരത്തു ”
നേതാവ് ചൂടായി

ഹും എന്നതാണേലും ഇവളെ നമുക്ക് എറിഞ്ഞേക്കാം താഴേക്കു ”

പറഞ്ഞതും എറിഞ്ഞതും ഒരുമിച്ചായിരുന്നു

” വാ നമുക്ക് പോയേക്കാം അവൻ വന്നോളും ”

അവർ രണ്ടുപേരും കൂടെ കാറിനു നേരെ നടന്നു

കാറിനടുത്ത് എത്തിയപ്പോൾ കാട്ടിനുള്ളിൽ നിന്നും അവൻ ഇറങ്ങി വരുന്നത് കണ്ടു

” നീ എന്നതാ ബോധം കേട്ടു കിടക്കുവാരുന്നോ ഞങ്ങൾ വിളിച്ചിട്ടും കേൾക്കാഞ്ഞത് ”

” അത് ഞാൻ അവളേം കൊണ്ട് കുറ്റികാട്ടിൽ കേറിയപ്പോൾ ആരോ എന്നെ തള്ളിയിട്ടു

തല കല്ലിൽ ഇടിച്ചു അതാ ” “ദാ കണ്ടില്ലേ ചോര ”

അവൻ തലയിൽ നിന്നും ചോര കാണിച്ചു കൊടുത്തു

” ആര് വരാനാ ഇവിടെ ഉള്ള കള്ളെല്ലാം കുടിച്ചിട്ട് വെളിവും ഇല്ല ”

” നിങ്ങൾ അവളെ കളഞ്ഞോ താഴേക്കു ”

കാറിൽ കേറുന്നതിനു മുൻപ് അവൻ ചോദിച്ചു

” മം എല്ലാം ശെരിയാക്കി ”

മൂന്നുപേരും കേറി കാർ പതിയെ വന്നവഴിക്ക് തിരിച്ചു