Malayalam Kambikathakal ശവക്കല്ലറ – 1

നേരം വെളുത്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു രാത്രി വീണ മഞ്ഞുത്തുള്ളികൾ ഇപ്പോഴും ഇലകളിൽ ഉണ്ട്
ഗോമസ് അച്ചൻ പള്ളി മേടയുടെ പിൻഭാഗത്തു തീർത്ത നടപ്പാതയിലൂടെ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു
അച്ചോ……… അച്ചോ……

താഴെ ആരോ തന്നെ വിളിച്ചുകൊണ്ടു ഓടി വരുന്നപോലെ തോന്നി അച്ചന്

മേടയുടെ മുൻവശത്തേക്ക് ഓടി വന്ന കപ്യാർ റപ്പായി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു

ഈ വയസാം കാലത്ത് റപ്പായിക്ക് എന്നാത്തിന്റെ അസുഖമാ ഈശോയെ ഇങ്ങനെ ഓടിക്കേറാന്

റപ്പായി നീ എന്നാത്തിനാ ഇങ്ങനെ ഓടി വരുന്നേ

അത്…. അത് അച്ചോ

എന്നതാ റപ്പായി ഈ വെളുപ്പാംകാലത്ത് ഇങ്ങനെ പേടിച്ചു വിറക്കുന്നേ. അതിനു മാത്രം എന്നതാ ഉണ്ടായേ

അച്ചാ ഇന്നലെ സിമിത്തേരിയിൽ അടക്കിയ വിൻസെന്റിന്റെ മകൾ ഇല്ലേ സ്റ്റെഫി
ആ കൊച്ചിന്റെ കല്ലറ അത് വീണ്ടും തുറന്നു കിടക്കുന്നു

ശവപ്പെട്ടിയുടെ മുകളിലെ മൂടി തുറന്നു കിടക്കുകയാ

അതെങ്ങനെയാ സംഭവിച്ചേ ഈശോയെ

ഞാൻ വെളുപ്പിന് കല്ലറയിലെ പൂക്കൾ വാരി കളയാൻ ചെന്നപ്പോൾ ആണ് ഇത് കണ്ടത്

അച്ചൻ ഒന്നു വേഗം വാ

ഞാൻ ളോഹ ഇട്ടേച്ചും വരാം

നീ നടന്നോ

അച്ചോ അത് വേണോ നമുക്ക് ഒരുമിച്ചു പോയാൽ പോരെ

പേടിയാണേൽ അതങ്ങട് പറഞ്ഞാപ്പോരേ റപ്പായിയെ

മം നില്ക്കു വരാം ഇപ്പോൾ

അകത്തേക്ക് നടക്കുന്നവഴി അച്ചൻ ചിന്തിക്കുവാരുന്നു
. എന്നാ നല്ല കൊച്ചാർന്നു സ്റ്റെഫി മോൾ

പള്ളി കൊയറിൽ പാടും നല്ല അസ്സലായി

ചിത്ര രചന പള്ളിയിൽ കുട്ടികളെ സൺ‌ഡേ ക്ലാസ്സിൽ വേദപാഠം പഠിപ്പിക്കും

എല്ലാ കഴിവുകളും ഒത്തിണങ്ങിയ മിടുക്കി ആയിരുന്നവള്

പെട്ടന്നായിരുന്നു അവളുടെ വിയോഗം

ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് വിഷമം ആണ് അവൾക്കു ഉണ്ടായിരുന്നത്

ഒരു ലെറ്റർ എഴുതി വെച്ചിട്ടവൾ ഒരു മുഴം കയറിൽ തൂങ്ങി

അതും കാടുപിടിച്ചു കിടക്കുന്ന പഴയ സിമിത്തേരിയിൽ
.
അർദ്ധരാത്രി അവിടെ വരെ തനിച്ചു പോകാൻ എങ്ങനെ തോന്നി

അച്ചോ

റപ്പായി വിളിച്ചപോഴാ മനോരാജ്യത്തു നിന്നും ഉണർന്നത്

വേഗം തന്നെ കൂടെ പോയി

സൂര്യൻ ഉദിച്ചുയർന്നു കൊണ്ടിരിക്കുവാ

നല്ല തണുപ്പ് ഉണ്ടായിരുന്നു

ഇതിനോടകം തന്നെ എല്ലാവരും കാര്യങ്ങൾ അറിഞ്ഞിരുന്നു

സിമിത്തേരി പരിസരം മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുവാ

അച്ചൻ ദേഷ്യത്തോടെ മുഖം തിരിച്ചു റപ്പായിയെ കടുപ്പിച്ചു നോക്കി

അത് അച്ചോ ഞാൻ വരുന്ന വഴി

മതി മതി അതികം വിശദീകരിക്കണ്ട

എല്ലാവരും ഒതുങ്ങി നിന്നു അച്ചൻ സിമിത്തേരിയിലേക്ക് കയറി പുതിയതായി ഇന്നലെ വന്ന കുഴിമാടത്തിനരുകിലേക്ക് ചെന്നു

അവിടെ കണ്ടു വെഞ്ചരിച്ചു അടച്ച സ്റ്റെഫി മോളുടെ കല്ലറ തുറന്നു കിടക്കുന്നത്

അരികിലേക്ക് ചെന്ന് നോക്കിയപ്പോൾ കണ്ടു ശാന്തമായി ഉറങ്ങുന്ന അവളുടെ മുഖം

റപ്പായി വേഗം കല്ലറ ഒന്നു കൂടെ അടയ്ക്കാൻ ഉള്ള ഏർപ്പാട് ചെയ്യ്

ഇളകി പോരാതിരിക്കാൻ സിമെന്റ് കൂടെ ചേർത്ത് അടയ്ക്കണം

ശെരി അച്ചോ

തിരിച്ചു നടന്നു സിമിത്തേരിക്ക് പുറത്തേക്കു ചെന്നപ്പോൾ താൻ വരാൻ വേണ്ടി കാത്തിരുന്ന കുറച്ചു നാട്ടുകാർ ഉണ്ടായിരുന്നു അവിടെ ബാക്കി എല്ലാവരും തന്നെ പോയിക്കഴിഞ്ഞിരുന്നു
. കൂട്ടത്തിൽ നേതാവ് വർഗീസ് അച്ചനോട് പറഞ്ഞു..

ദുർമരണം സംഭവിച്ചവളെ ഇവിടെ അടക്കാൻ പറ്റത്തില്ല എന്ന് ഞങ്ങൾ ഇന്നലെ പറഞ്ഞതല്ലേ

അച്ചന് അല്ലായിരുന്നോ ഇവിടെ തന്നെ അടയ്ക്കണം എന്ന് നിർബന്ധം ഇപ്പൊ എങ്ങനെ ഉണ്ട്

ഓരോ നിമിത്തങ്ങൾ കണ്ടോ
.
അത് പിന്നെ വർഗീസേ അവൾ നമ്മുടെ ഇടവകയിലെ അല്ലെ അപ്പോൾ ഇവിടെ അല്ലെ അടയ്കണ്ടത്

ഉവ്വ് അച്ചോ ഇനിയിപ്പോ വരുന്നത് എങ്ങനാ എന്ന് നോക്കാം നമുക്ക്

ഒന്നും മിണ്ടാതെ അച്ചൻ പള്ളിക്കകത്തേക്ക് പോയി

അൾത്താരയിൽ ചെന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചു അച്ചൻ

എവിടെയൊക്കെയോ ഒരു പോരായ്മകൾ തോന്നുന്നു

സ്റ്റെഫി മോൾ തൂങ്ങി മരിച്ചതാണോ അതോ അതിന്റെ ഇടയിൽ വേറെ എന്തേലും ഉണ്ടോ

പോസ്റ്റുമാർട്ടം നടത്തണം പറഞ്ഞപ്പോൾ എല്ലാവരും വേണ്ടാന്ന് പറഞ്ഞു

പിന്നെ വിന്സെന്റിന്റെയും മേരികുട്ടിയുടെയും മുഖം കണ്ടപ്പോൾ മറുത്ത് പറയാൻ തോന്നിയില്ല

കുറച്ചു നേരം കഴിഞ്ഞപ്പോൾ വിവരം അറിഞ്ഞു വിൻസെന്റ് ഉം മേരികുട്ടിയും കൂടി പള്ളിയിലേക്ക് കിതച്ചുകൊണ്ട് ഓടി വന്നു

ഓടി വരുന്ന രണ്ടുപേരെയും കണ്ടു അച്ചൻ പുറത്തേക്കു വന്നപ്പോഴേക്കും
കല്ലറ ഒന്നുകൂടെ ശെരിയാക്കി വെച്ചിട്ട് റപ്പായിയും കുഴിവെട്ടുകാരൻ ലോറൻസും കൂടെ അങ്ങോട്ടേക്ക് വന്നു

എന്നതാ ലോറൻസേ കുഴിമാടം വീണ്ടും ഞാൻ പറഞ്ഞതുപോലെ തന്നെ സിമന്റ്‌ ഒക്കെ വെച്ച് അടച്ചുവോ

ഉം അടച്ചു അച്ചോ കുറച്ചു ബലം പ്രയോഗിച്ചു അടയ്‌ക്കേണ്ടി വന്നു

അതെന്നാ പറ്റി

റപ്പായി ആണ് ബാക്കി മറുപടി പറഞ്ഞത്

അത് അച്ചോ ഞങ്ങൾ സിമെന്റ് തേച്ചു അടയ്ക്കാൻ നോക്കുമ്പോൾ ആരോ അകത്തു നിന്നും തള്ളി മാറ്റുന്നപോലെ തോന്നി

പിന്നെ കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു

അതിനു ശേഷം ആണ് അടയ്ക്കാൻ പറ്റിയെ

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന വിൻസെന്റും മേരികുട്ടിയും വിങ്ങൽ അടയ്ക്കാൻ ആവാതെ വിതുമ്പിക്കൊണ്ടിരുന്നു

കണ്ണുകൾ നിറഞ്ഞൊഴുകി

ഇത് കണ്ടതും അച്ചൻ അവരോടു രണ്ടുപേരോടും മേടയിലേക്ക് വരാൻ പറഞ്ഞു

റപ്പായിയും ലോറൻസും ഇവിടെ തന്നെ കാണണം

ശെരി അച്ചോ..

മേട

എന്നതാ അച്ചോ ഞങ്ങൾ ഈ കേൾക്കുന്നേ
ഞങ്ങളുടെ കുഞ്ഞിന്റെ കുഴിമാടം വീണ്ടും തുറന്നു എന്നോ അതെങ്ങനെ സംഭവിക്കാനാ അച്ചോ

അത്രയ്ക്കും പാപി ആണോ ഞങ്ങളും ഞങ്ങളുടെ പൊന്നുമോളും

മേരിക്കുട്ടി പറഞ്ഞുകൊണ്ട് വിലപിച്ചു
അവർക്ക് കൊടുക്കാൻ ഉള്ള മറുപടി ഇല്ലാത്തതിനാൽ അച്ചൻ നിശബ്ദനായി നിന്നു

വിൻസെന്റ് പറഞ്ഞു

അച്ചോ ദൈവഭയം ഉള്ളവൾ ആയിരുന്നില്ലേ ഞങ്ങളുടെ സ്റ്റെഫി മോൾ

എന്നിട്ടും ഞങ്ങളുടെ കുഞ്ഞിന് ഇതെന്നാ പറ്റിയതാണെന്ന് ഞങ്ങൾക്ക് അറിയുകേല

എന്തായാലും നമുക്ക് പോലീസിൽ ഒരു കംപ്ലയിന്റ് കൊടുക്കാം

സ്റ്റെഫി മോളുടെ ആത്മഹത്യയിൽ എനിക്ക് എന്തോ പന്തികേട് തോന്നുന്നു

ഏതായാലും നിങ്ങളും വാ ഞാനും വരാം

നമുക്കൊരുമിച്ചു പോയി കംപ്ലയിന്റ് കൊടുക്കാം
അവർ അന്വേഷിക്കട്ടെ

തൽകാലം ഇതാരോടും ഇപ്പോൾ പറയണ്ട