തിരുവട്ടൂർ കോവിലകം 15
Story Name : Thiruvattoor Kovilakam Part 15
Author : വിശ്വനാഥൻ ഷൊർണ്ണൂർ
Read from beginning
ഉത്തര” കോവിലകത്തെ മറ്റൊരു പെൺകുട്ടി.
ഉമയുടെ അമ്മയുടെ അനിയത്തി ഇന്ദിരാ ദേവിയുടെ മകള്‍ . ഉമയേക്കാൾ ഒരു വയസ്സിനു ഇളയത്.
ചെറുപ്പം മുതലേ ഉമയോട് അവള്‍ക്ക് അസൂയയാരുന്നു . ഉമയോടായിരുന്നു കോവിലകത്തുള്ളവർക്ക് മുഴുവനും സ്നേഹം കൂടുതല്‍ .
സൌന്ദര്യത്തിലും അവളേക്കാൾ ഉമയായിരുന്നു മുന്നില്‍ . എല്ലായിടങ്ങളിലും ഉമ അവളെ തോല്പിച്ചു കണ്ടേയിരുന്നു
ചെറുപ്പം മുതലേ ഉമയ്ക്കു മുന്നില്‍ തോല്ക്കാനായിരുന്നു ഉത്തരയുടെ വിധി .
ചെറുപ്പത്തില്‍ തോന്നിത്തുടങ്ങിയ പക അവള്‍ വളരുന്നതോടൊപ്പം അവളുടെ മനസ്സിലും വളർന്നു തുടങ്ങിയിരുന്നു .
“കോവിലകത്തുള്ളവർക്ക് ഉമയോട് ഇത്ര സ്നേഹം തോന്നാൻ കാരണം എന്താ?
“കോവിലകത്തേ ആ തലമുറയിലെ ആദ്യത്തെ പെൺകുട്ടിയായിരുന്നു ഉമ”
മേനോന്റെ ചോദ്യത്തിന് തിരുമേനി മറുപടി പറഞ്ഞു .
ഉമക്ക് തോന്നിയ പോലെ ഒരിഷ്ടം ദേവ ദത്തനോട് ആദ്യ കാഴ്ചയില്‍ തന്നെ ഉത്തരക്കും തോന്നിയിരുന്നു .
ഉത്തര അവളുടെ അമ്മയോട് അതു സൂചിപ്പിക്കുകയും ചെയ്തു. അതിനവൾക്ക് കിട്ടിയ മറുപടി നിന്നേക്കാൾ മൂത്തത് ഉമയല്ലേ എന്നായിരുന്നു .
“എല്ലാവർക്കും ഇഷ്ടം ഉമയോടാ അമ്മ തമ്പുരാട്ടിക്കും ഇപ്പോള്‍ സ്വന്തം മോളേക്കാൾ ഇഷ്ടം ഇളമുറ തമ്പുരാട്ടിയോടാ”
“അതേ അതങ്ങനെ തന്ന്യാ അവളീ കോലോത്തെ ഇളമുറ തമ്പുരാട്ടിയല്ലെ”
“ഈ കോലോത്തെ അനന്തരാവകാശി”
ദേഷ്യത്തോടെ ഒന്ന് മൂളിക്കൊണ്ട് ഉത്തര അവളുടെ അറയിലേക്ക് പോയി .
പിന്നീട് അറിഞ്ഞ വാർത്ത അവളുടെ പക ഒന്നു കൂടി ആളിക്കത്തിച്ചു.
താന്‍ സ്വന്തമാക്കാൻ കൊതിച്ചയാൾ ഇതാ ഉമയുടെ സ്വന്തമാകാൻ പോകുന്നു .
അവളുടെ ഉള്ളില്‍ പകയുടെ ഒരു വന്യമൃഗം ചുരമാന്താൻ തുടങ്ങി .
വിവാഹത്തിനു ശേഷം ഉമയും ദത്തനും ഇണ പിരിയാത്ത ഏറ്റവും നല്ല ദമ്പതികൾ ആയിരുന്നു. ആർക്കും അസൂയ തോന്നിപോകുന്ന രീതിയിലായിരുന്നു അവർ പരസ്പരം സ്നേഹിച്ചു ജീവിച്ചിരുന്നത്.
ഇതെല്ലാം കണ്ട് ഉത്തരയുടെ നിദ്രവിട്ടകന്നു. പിന്നീടുള്ള ചിന്തകള്‍ എങ്ങനെ ഉമയിൽ നിന്നും ദത്തനെ സ്വന്തമാക്കാം എന്നതായിരുന്നു .
മഴത്തുള്ളികൾ നാദസ്വരം വായിക്കുന്ന തുലാമാസ രാത്രികളിൽ ദത്തൻ ഉമയുടെ അഞ്ജനം എഴുതിയ മിഴികളിൽ നോക്കി പ്രണയാർദ്രത തുളുമ്പുന്ന വരികള്‍ മൂളി കേൾപിക്കുമായിരുന്നു. അത്തരം രാത്രികളിലൊന്നിൽ ഉമ ദത്തനോട് പറഞ്ഞു .
“പ്രാണ നായക അങ്ങയുടെ കാവിലെ കച്ചേരി കേട്ടതിൽ പിന്നെ ഈയുള്ളവൾക്ക് രാത്രികള്‍ സമ്മാനിച്ചത് നിദ്രാഭംഗമായിരുന്നു”
“സ്വപ്നത്തിൽ പോലും ഈ മധൂരമൂറും സ്വരമായിരുന്നു.”
“പ്രാണ സഖി എന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല, കണ്ണടച്ചാൽ അഞ്ജന കറുപ്പുള്ള ഈ മിഴികളും ചോരതുടിക്കുന്ന ചുണ്ടുകളും കനകനിറമാർന്ന മുഖവുമായിരുന്നു.”
ദത്തൻ അവളുടെ മുഖം അവന്റെ കൈക്കുമ്പിളിൽ കോരിയെടുത്തപ്പോൾ അവളുടെ കണ്ണുകള്‍ നാണത്താൽ കൂമ്പിയടഞ്ഞു. അവളുടെ അധരങ്ങളിൽ അവന്റെ അധരങ്ങളമർന്നപ്പോൾ വികാര പരവശത്താൽ അവളിൽ നിന്നും പ്രവ് കുറുകുന്നതു പോലെ ഒരു ശബ്ദം പുറത്തേക്ക് വന്നു. പാതി തുറന്ന ജനലഴികളിലൂടെ എത്തിയ കുളിർ തെന്നൽ അവരെ തഴുകി രണ്ട് കരിനാഗങ്ങളെ പോലെ കെട്ട് പിണഞ്ഞ് കിതപ്പാറ്റി തളർന്നുറങ്ങി.
ഈ സമയം അത്രയും ഉത്തര അവളുടെ മനസ്സില്‍ ചില പദ്ധതികൾക്ക് രൂപം കൊടുക്കുകയായിരുന്നു…!!!!
(തുടരും…….)