തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം 6 മണി കഴിഞ്ഞിരുന്നു രണ്ടാമത്തെ ഫ്ലാറ്റുഫോമിൽ എത്തി അരുണിന്റെ ടിക്കറ്റിലുള്ള SB എന്ന നമ്പറുള്ള കംമ്പാർട്ട്മെൻറ്റിൽ കയറി സീറ്റ് 26 തിരഞ്ഞു കണ്ടു പിടിച്ചു ഭാഗ്യo ഫ്ലോർ സീറ്റ് തന്നെ കിട്ടി അതും നേരത്തേ ബുക്ക് ചൈതതുകൊണ്ടു മാത്രം ബാഗ് വിൻറ്റോയുടെ അടുത്തുള്ള കുളത്തിൽ തൂക്കിയിട്ട് അരുൺ വാഷിൽ പോയി മുഖം കഴുകി വന്നു മുഖത്തൊക്കെ അപ്പിടി പൊടിയായിരുന്നു ശനിയാഴ്ച ആയതു കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു സീറ്റിൽ വന്നിരുന്നു വിന്റോയുടെ ഗ്ളാസ് പൊക്കിവെച്ചതുംനല്ല തണുത്ത കാറ്റ് മുഖത്തേക്കടിച്ചു ,പുറത്തു വെള്ളവുംകപ്പലണ്ടിയും മറ്റും വിൽക്കുന്ന ആളെ കയ്യിൽനിന്നു ഒരുകുപ്പി വെള്ളവും രണ്ടുപേക്കറ്റ് കപ്പലണ്ടിയും വാങ്ങി സീറ്റിൽ വെച്ചു അപ്പോഴാണ്
ഒരു വയസ്സായ മുത്തശ്ശിയും കൊച്ചുമോളുംഅങ്ങോട്ടു വന്നത് –
“മോനെ ഈ നമ്പറുള്ള സീറ്റ് ഏതാ ഒന്ന് കാണിച്ചു തരാവോ?
‘അരുൺ നേരെ മുന്നിലുള്ള സീറ്റും അതിനു മുകളിലത്തെ സീറ്റും അവർക്കു കാണിച്ചു കൊടുത്തു ആപ്പോഴാണ് അരുണിന്റെ മുബൈൽ ശബ്‌ദിച്ചത് അരുൺ മുബൈൽ എടുത്തുനോക്കി മാളവികയാണ് കാൾ അറ്റന്റ് ചൈതു .,
“‘ഹലോ എന്താ മാളു .. മാളവികയെ അരുൺ മാളു എന്നാണ് വിളിക്കാറ് അവൾ RCC യിൽ നേഴ്സാ അരുണും അവിടെത്തന്നെയാ വർക്ക് ചെയ്യുന്നത് ,
“അരുണേട്ടൻ ഏതു കമ്പാർട്ട്മെന്റിലാ ..?
“ഞാൻ SB .,
“ഞാനും ഉണ്ട് അരുണേട്ടാ …
“അപ്പൊ നീ ഇന്ന് വരുന്നില്ലാ എന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ നേരത്തെ പോന്നത് . ഇപ്പൊ എന്തു പറ്റി പോരാൻ നിനക്ക് റിസർവേഷൻ കിട്ടിയോ ..?
“ഇല്ല അരുണേട്ടാ വെയ്റ്റിങ് ലിസ്റ്റിലാ …
“എന്നാ ഞാൻ കയറിയ ഈ കമ്പാർട്മെന്റിൽത്തന്നെ കയറിക്കോ….
“അതിനാ ഞാൻ ഫോൺ വിളിച്ചത് …
“പെട്ടന്ന് വാ ട്രൈൻ ഇപ്പൊ പുറപ്പെടും ഞാൻ പുറത്തിറങ്ങി നിൽക്കാം ഫോൺ ഓഫ് ചെയ്യണ്ടാ …
‘അരുൺ പുറത്തിറങ്ങി നിന്നു അപ്പോഴേക്കും ട്രൈൻ ഒരു ചിഹ്നം വിളിയോടെ പതുക്കെ ചലിച്ചു തുടങ്ങിയിരുന്നു അരുൺ നാലുപാടും നോക്കി അവളെ കാണാനില്ല അരുൺ സ്റ്റെപ്പിലേക്ക്.കയറിനിന്നു എന്നിട്ട് ഫോൺ കാതോട് ചേർത്തു,
“നീയെവിടെയാ ട്രൈൻ പുറപ്പെട്ടു പെട്ടന്ന് വാ
“ഞാൻ അരുണേട്ടനെ കണ്ടു…
‘അരുൺ ഫ്‌ലാറ്റ്ഫോമിലെ നാല് ഭാഗത്തേക്കും നോക്കി ഫ്ലാറ്റുഫോമിലൂടെ ഒരു ബാഗും തൂക്കിപിടിച്ചു ഓടി വരുന്നുണ്ടായിരുന്നു മാളു , അവൾ ഓടി വരുന്നത് കണ്ടപ്പോൾ ദിൽവാലെ ദുൽഹനിയാ ലെ ജായെകെ എന്ന സിനിമയുടെ ക്‌ളൈമാക്‌സ് സീനാണ് അവന് ഓർമവന്നത് കാജലിനു വേണ്ടി ഷാരുഖൻ പുറത്തേക്കു കൈ നീട്ടി പിടിച്ച പോലെ മാളുവിന് വേണ്ടി അരുൺ പുറത്തേക്ക് കൈനീട്ടിപിടിച്ചു
മാളു അരുണിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് ചാടി കയറി കിതപ്പു കാരണം അവൾക്കൊന്നും പറയാൻ പറ്റുന്നില്ലായിരുന്നു അരുൺ അവളെയും കൂട്ടി സീറ്റിന്റെ അടുത്തേക്ക് നടന്നു അരുൺ വെള്ളം ബോട്ടിൽ എടുത്തു അവൾക്കു കൊടുത്തു അതു കിട്ടണ്ടതാമസം ബോട്ടിലിന്റെ അടപ്പു തുറന്നു വെള്ളം മട മടാന്ന് കുടിച്ചു അവൾ…
“ഞാൻ വിചാരിചില്ല അരുണേട്ടാ എനിക്ക് ഈ ട്രൈനിൽ പോകാൻ പറ്റുമെന്ന് …
“ഇപ്പൊ പറ്റിയല്ലോ ഇനിയൊരുകാര്യം ചെയ്യൂ നീ ആദ്യംആ ബേഗല്ലാംആ സീറ്റിൽ വെച്ച് മുഖം കഴുകി ഫ്രെഷായിട്ടു വാ എന്നിട്ടു സംസാരിക്കാം ബാക്കിയെല്ലാം…
മാളു ബാഗ് സീറ്റിൽ വെച്ച് മുഖം കഴുകാൻ പോയി ഒട്ടു മിക്ക ശെനിയാഴ്ചയും മാളുവും അരുണും ഒന്നിച്ചാണ് വീട്ടിലോട്ടു പോകാറ് ശനിയാഴ്ച പോയാൽ ഞായറും കഴിഞ്ഞു തിങ്കളാഴ്ച രാവിലെ തിരിച്ചു ഇങ്ങോട്ടു വരുന്നതും ഒരുമിച്ചാ അതിനിടയിൽ കിട്ടുന്ന കുറച്ചു സമയമാ വീട്ടിൽ ചിലവഴിക്കാൻ കിട്ടുന്നത് മാളുവിന്റെ വീട് പട്ടാമ്പിയിലും അരുണിന്റെ വീട് കുറ്റിപ്പുറത്തുമാ ഒരു വർഷത്തോളമായി ഈ പോക്കും വരവും തുടങ്ങിയിട്ട് , മുഖം കഴുകിവന്നു ബാഗ് തുറന്നു എന്തോ തിരയുന്നുണ്ടായിരുന്നു മാളു ..
“നീയെന്താ ഈ തിരയുന്നത് …
“ഞാൻ എന്റെ ടവ്വൽ തിരയുകയായിരുന്നു അത് കാണാനില്ല ,?
അരുൺ പോക്കറ്റില്നിന്നും അവന്റെ ടവ്വൽ എടുത്തു അവൾക്കു നേരെ നീട്ടി ..
“ഇന്നാ ഇതുകൊണ്ടു മുഖം തുടച്ചോ…
“വേണ്ട അരുണേട്ടാ അതിൽ അപ്പിടി അഴുക്കാകും…,
“സാരമില്ല തുടച്ചോ …
“എന്നാ ഇങ്ങുത്താ,.അവൾ ടവ്വൽ വാങ്ങി മുഖം തുടച്ചു നല്ല സ്പ്രേയുടെ മണംടവ്വലിന്,
“അരുണേട്ടൻ സ്പ്രേയും കൊണ്ടാണല്ലേ ഇപ്പൊ നടപ്പ് …
“ആര് ഞാനോ ഒന്ന് പൊടിയവിടന്ന്…
“അപ്പോ ഈ ടവ്വൽ മണക്കുന്നതോ ..
“ഓ അതോ അത് ഞാനിന്നു ഊതുംഅത്തറുംഎന്ന സ്പ്രേയുടെ കടയിൽ കയറിയിരുന്നു എന്റെ കൂട്ടുകാരൻ രഞ്ജിത്തിനെ കാണാൻ അപ്പൊ അവിടെനിന്നു ഇടുത്തടിച്ചതാ എന്താ ഇഷ്ടപ്പെട്ടോ…
“ഇഷ്ട്ടപെട്ടന്നോ ഹായ് നല്ലമണം…
അരുൺ ബാഗ് തുറന്നു ഒരു ബോക്സ് എടുത്തു അവളുടെ നേരെ നീട്ടി ,
“എന്താ ഇത് …
“തുറന്നു നോക്കു അപ്പൊ കാണാം എന്താണെന്ന്…
മാളു ബോക്സ് തുറന്നതും നേരത്തെ ടവ്വലിൽഅടിച്ച അതെ സ്പ്രേയുടെ മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി ബോക്സിൽ നിന്നും സ്പ്രേ പുറത്തെടുത്തു അവളുടെ ചുരിദാറിലെല്ലാം അടിച്ചു .,
“അപ്പൊ വാങ്ങിച്ചു അല്ലെ ഞാൻ വിചാരിച്ചു വാങ്ങിച്ചിട്ടില്ല എന്ന് ..
“ഏതായാലും കയറിയതല്ലെ അപ്പൊ ഒന്നു വാങ്ങിക്കാം എന്ന് വെച്ചു അങ്ങനെ വാങ്ങിച്ചതാ നല്ല സ്പ്രേയല്ലേ നിങ്ങൾ പെണ്ണുങ്ങൾക്കാണല്ലോ ഇതിനെ പറ്റി ഏറെയും അറിയുന്നത് …
“നല്ല സ്പ്രേ ആണെന്നോ സൂപ്പർ …
“ഇഷ്ടപ്പെട്ടോ ..
“ഇഷ്ട്ടക്കെപെട്ടു ഇത് ആർക്കു വാങ്ങിച്ചതാ അരുണേട്ടനാണൊ..?
“അല്ല അനുജത്തിക്ക് അനുവിന് നിനക്ക് ഇഷ്ട്ടപെട്ടങ്കിൽ നീ എടുത്തോ അവൾക്കു ഞാൻ വേറെ വാങ്ങിച്ചു കൊടുത്തോളാo…
“അയ്യോ എനിക്കൊന്നും വേണ്ട ..
“എടുത്തോടി…
“അപ്പൊ അനുവിനോ…
“അതെല്ലേ ഞാൻ പറഞ്ഞത് അവൾക്കു ഞാൻ വേറെ വാങ്ങിച്ചു കൊടുത്തോളാന്ന് …
“എത്രയാ ഇതിന്റെ വില …
“ഞാൻ ഒരാൾക്ക് ഒരു സാധനം സന്തോഷത്തോടെ കൊടുക്കുമ്പോൾ അതിന്റെ വില നോക്കാറില്ല പറയാറും ഇല്ല…,
‘അരുൺ അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്കു നോക്കി അവൾക്കു വളരെ സന്ദോഷമായി അവൾ അത് ബാഗിൽ വെച്ച് അരുണിന്റെ അടുത്ത് ഇരുന്നു ട്രൈനിന്റെ വേഗതക്കനുസരിച്ചു പുറത്തുനിന്നു ഉള്ളിലേക്കു അടിക്കുന്ന തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ അവന്റെ മുഖത്തു വന്നുവീണു അവളുടെ മുടിക്ക് നല്ല കാച്ചിയ എണ്ണയുടെ മണമായിരുന്നു ഇടയ്ക്കിടയ്ക്ക് മുടി പിടിച്ചു മാടി ഒതുക്കുന്നുണ്ടായിരുന്നു അപ്പോഴേക്കും ട്രൈൻ പേട്ടയും കഴിഞ്ഞു പോയിരുന്നു ,
“അല്ല നീപറഞ്ഞില്ല എന്താ നീ വരുന്നില്ലെന്നുപഞ്ഞിട്ട് പെട്ടന്ന് പോരാൻ കാരണം… ?
“അത് ‘അമ്മ വിളിച്ചിരുന്നു നാളെ എന്നെ ആരോ പെണ്ണ് കാണാൻ വരുന്നുയെന്ന് ഞാൻ പറഞ്ഞതാ ഞാൻ ഇന്ന് വരുന്നില്ലയെന്ന് പക്ഷെ അമ്മക്ക് നിർബന്ധം പിന്നെ ഏട്ടനും വിളിച്ചിരുന്നു അപ്പോപിന്നെ ഒന്നും നോക്കിയില്ല കയ്യിൽ കിട്ടിയതെല്ലാം ബാഗിൽ വലിച്ചിട്ടു പെട്ടന്ന് പോന്നു അത്രതന്നെ , എനിക്കിപ്പോ കല്യാണം കഴിക്കണം എന്നില്ല കുറച്ചും കൂടി കഴിഞ്ഞിട്ട് മതിയെന്ന…
” അതെന്താടോ ഞാനറിയാത്ത വല്ല പ്രേമവുംവല്ലതും ഉണ്ടോ നിനക്ക് വല്ല പയ്യമ്മാരുംനിന്റെ മനസ്സിന്റെ വടക്കേ കിഴക്ക്അറ്റത്തു സ്ഥാനം പിടിച്ചോ…
‘ഇതെല്ലാം പറയുമ്പോഴും എന്തോ ഒന്ന് നഷ്‌ടപ്പെടുന്നതിന്റെ ഒരു വേദന അവന് അനുഭവപ്പെട്ടിരുന്നു അവനറിയാതെ അവന്റെ മനസ്സ് അവളിലേക്ക് അടുക്കുകയാണോ അറിയില്ല കുറച്ചു മാസങ്ങളായി ഇതു തന്നെയാണ് അവസ്ഥ എന്തൊക്കെയോ അവളോട് പറയണമെന്നുണ്ട് പക്ഷെ പറയാൻ പറ്റുന്നില്ല ‘അമ്മ .വീട്ടിൽ എന്റെ കല്യാണക്കാര്യം അവതരിപ്പിച്ചു തുടങ്ങിയിട്ട് മാസങ്ങളായി രണ്ടു മൂന്നെണ്ണംപോയി കണ്ടു ആ പെൺകുട്ടികളുടെ മുഖത്തേക്കെല്ലാം നോക്കുമ്പോഴും ഇവളുടെ മുഖമാണ് മനസ്സിൽ തെളിയുന്നത് പല കാരണങ്ങളും പറഞ്ഞു അതെല്ലാം ഞാൻ ഒഴിവാക്കി ഒരിക്കൽ ‘അമ്മ ചോതിച്ചു നിനക്ക് ഏതെങ്കിലും പെൺകുട്ടിയോട് ഇഷ്ട്ടമുണ്ടോ എന്ന് ഉണ്ടങ്കിൽ തുറന്നു പറയാൻ അന്ന് പറയണമെന്ന് വിജാരിച്ചതാ മാളൂന്റെ കാര്യം , പിന്നെ വേണ്ടാന്ന് വെച്ചു അവളുടെ മനസ്സറിയാതെ കാര്യം അവതരിപ്പിച്ചാൽ ചിലപ്പോ പണി പാളും സത്യത്തിൽ ഇന്ന് ആ സ്പ്രേമേടിച്ചതു തന്നെ അവൾക്കു കൊടുക്കാൻ വേണ്ടീട്ടാ ഒരു സ്‌പ്രേയിലൂടെ കാര്യംഅവതരിപ്പിക്കാംഎന്നാണ് വിചാരിച്ചത് അപ്പൊ അവളിന്നു വരുന്നില്ലായെന്ന് എന്നാ പിന്നെ അടുത്ത ശനിയാഴ്ച പറയാമെന്നു വിചാരിച്ചു ഇരിക്കുമ്പോഴാ അവൾ വരുന്നു എന്ന് പറഞ്ഞു ഫോൺ വിളിച്ചത് അപ്പൊ വീണ്ടും മനസ്സിൽ പ്രദീക്ഷകളുടെ വെള്ളരി പ്രാവുകൾ ചിറകിട്ടടിക്കാൻ തുടങ്ങി , ഇപ്പോഴിതാ ഏതോ ഒരുത്തൻ ഒരു പെണ്ണുകാണൽ രൂപത്തിൽ തന്റെ മുന്നിൽ , പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽക്കുകയാണല്ലോ ദൈവമേ, .എത്ര എത്തിപ്പിടിക്കാൻ ശ്രമിക്കുന്തോറും അകന്നകന്നു പോകുന്നത് പോലെ എന്തു വന്നാലും വേണ്ടില്ല ഇന്ന് എങ്ങനെയെങ്കിലും കാര്യം അവതരിപ്പിക്കണം അവൻ അത് മനസ്സിൽ ഉറപ്പിച്ചു. ഇനി അത് എങ്ങനെഎന്നാണ് .,
“ഒരാള് സ്ഥാനം പിടിച്ചിരുന്നു അരുണേട്ടാ പക്ഷെ ഇത് വരെ എനിക്ക് ആ ആളോട് അത് തുറന്നു പറയാൻ പറ്റിയിട്ടില്ല അയാൾക്കും എന്നെ ഇഷ്ട്ടമാണ് അതെനിക്കറിയാം പലപ്പോഴും അയാളത് പറയും എന്ന് ഞാൻ വിചാരിച്ചു പക്ഷെ എവിടെ അയാൾക്കെപ്പോഴും അയാളുടെ അമ്മയെ കുറിച്ചും പെങ്ങളെ കുറിച്ചും പറയാനേ നേരമൊള്ളൂ കുറച്ചു നാളുംകൂടി ഞാൻ കാക്കും എന്നിട്ടും അയാൾ എന്നെ ഇഷ്ട്ടമാണ് .നിനക്ക്എന്റെ ജീവിതത്തിന്റെ ഭാഗമായികൂടെയെന്നു അയാൾ പറഞ്ഞില്ലെങ്കിൽ ഞാൻ തന്നെ ചാടികേറിപറയും എനിക്കയാളെ ഇഷ്ടമാണെന്നു അപ്പോളറിയാല്ലോ രണ്ടിലൊന്ന്…,