അച്ഛൻ

ഒരു റിയൽ സ്റ്റോറി.

അടുക്കളയിൽ ജോലി തിരക്കിനിടയിൽ അമ്മേ അമ്മേ എന്ന് വിളിച്ചു വിതുമ്പി കരയുന്ന ഉണ്ണിയെ നോക്കി, എന്തിനാ മോനെ ഇങ്ങനെ കരയുന്നെ.

അമ്മേ അമ്മമ്മ പറയുന്ന കേട്ടല്ലോ. എന്റെ അച്ഛൻ ഒരിക്കലും വരില്ലെന്ന്. അപ്പോൾ നാളെ അച്ഛൻ വരില്ല അല്ലെ. എന്താ അമ്മേ അച്ഛൻ വരത്തെ, ഉണ്ണിയോട് പിണക്കം ആണോ അച്ഛന്.

ഉണ്ണിയുടെ വാക്കുകൾ കേട്ടു അവൾ പോലും അറിയാതെ കണ്ണുകൾ നിറയുന്നുണ്ടരുന്നു. ആ കണ്ണുകൾ തുടച്ചു കൊണ്ട്, മോനെ നാളെ അച്ഛൻ വരും വന്നാൽ പിന്നെ ഒരിക്കലും മോനെ തനിച്ചാക്കി പോവില്ല ട്ടോ. അച്ഛനെ വിളിക്കാൻ പോകേണ്ടത് അല്ലെ അമ്മടെ ഉണ്ണി പോയി ഉറങ്ങുട്ടോ….

ഞാൻ അമ്മടെ ഉണ്ണി അല്ല, അച്ഛന്റെ ഉണ്ണിയാ. നാളെ അച്ഛൻ വരട്ടെ ഞാൻ മിണ്ടില്ല.

എന്തിനാ അച്ഛനോട് പിണങ്ങുന്നേ ?

എന്നെ അച്ഛൻ ഇതു വരെ കാണാൻ വന്നില്ലല്ലോ, അങ്കനവാടിയിൽ എല്ലാരേയും കൊണ്ട് വന്നു വിടുന്നെ അവരുടെ അച്ഛനാ.

മോൻ വേണ്ടിയാ അച്ഛൻ ഗൾഫിൽ പോയി നിൽക്കുന്നെ. ഇതും പറഞ്ഞു അവൾ ഉണ്ണിയെ തോളിൽ കിടത്തി ഉറക്കി. ഉറങ്ങുന്ന വരെയും ഉണ്ണി ചോദിച്ചത് ഒന്ന് മാത്രമായിരുന്നു. “അമ്മേ നാളെ അച്ഛൻ വരില്ലേ ”

ആ ചോദ്യത്തിന് മുന്നിൽ ഒന്ന് പകച്ചു നിൽക്കാനേ അവൾക്കയുള്ളൂ.

ചുമരിൽ തൂക്കി ഇട്ടേക്കുന്നെ ഫോട്ടോയിൽ തന്നെ അവൾ കുറെ നേരം നോക്കി നിന്നു.

കാലങ്ങൾക്ക് മുന്നേ എന്റെ ജീവിതത്തിൽ വന്ന ആളാണ് അനന്തുയേട്ടൻ,വീട്ടുകാർ ഉറപ്പിച്ച കല്യണമായിരുന്നു, കല്യണത്തിനു മുന്നേ അനന്തുയേട്ടനോട് ഒന്ന് സംസാരിച്ചിട്ട് പോലുമില്ല, അനന്ദു അവളുടെ ജീവനയി രുന്നു. അവൾ അണിഞ്ഞ നെറ്റിയിലെ കുംകുമം ആയിരുന്നവൻ. 2 വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ജീവിതത്തിൽ ഉണ്ണിവരുന്നത്. അന്ന് മറ്റാരെയുംകളും സന്തോഷിച്ചത് അനന്ദു ആയിരുന്നു. പക്ഷെ വിധി മാറ്റി മാറിച്ചത് അവരുടെ സ്വപ്നങ്ങളും ജീവിതവും ആയിരുന്നു.

അന്ന് ഉണ്ണിക്ക് നല്ല ചുട്ടു പൊള്ളുന്ന പനി ഉണ്ടാരുന്നു. ജനിച്ചു 3 മാസം തികയാത്ത കുഞ്ഞിന് ഏതേലും പറ്റുമോ എന്ന് പേടിച്ചു അവൾ അനന്ദുനെ ഫോൺ വിളിച്ചു പെട്ടന്ന് വരാൻ പറഞ്ഞു. പേടിച്ചു വിറച്ചയിരുന്നു അവൾ അവനെ വിളിച്ചത്.

അനന്ദുയേട്ട പെട്ടന്ന് വായോ നമ്മുടെ ഉണ്ണിക്ക് നല്ല പനിയാ.

ദേ വരുന്നു നീ റെഡി ആയി നിന്നോ എന്നും പറഞ്ഞു അവൻ ഫോൺ കട്ട്‌ ആക്കി.

അവൾ മണിക്കൂർകളോളം അവനെ നോക്കി നിന്നു. അവനെ ഫോൺ വിളിക്കുമ്പോൾ ഒക്കെ ബെൽ അടിക്കുന്നു. പക്ഷെ അനന്ദു ഫോൺ എടുക്കുന്നില്ലരുന്നു.
എന്താ ഫോൺ എടുക്കാതെ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുബോൾ ആണ് അമ്മ വരുന്ന കണ്ടത്.

അമ്മ വന്നതും അവൾ പരാതി പറയാൻ തുടങ്ങി. അമ്മേ ഏട്ടൻ ഫോൺ എടുക്കുന്നില്ല ബെൽ ഉണ്ട്. അമ്മ ഒന്നും പറയാതെ അകത്തു കയറി പോയി.

സമയം കഴിയും തോറും ആളുകൾ വീടിന്റെ മുന്നിൽ വന്നു തുടങ്ങി. പാവം അവൾക്കു ഒന്നും മനസിലായില്ല. മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നു പോയി.
ഒടുവിൽ അവളുടെ മനസിലെ ചോദ്യങ്ങൾക്കുള്ള മറുപടി ആംബുലൻസിൽ കൊണ്ട് വന്ന അനന്ദുവിന്റെ മരവിച്ച ശരീരം ആയിരുന്നു.

വീട്ടിൽ വരുന്ന വഴിയിൽ ലോറിയും അനന്ദുവിന്റെ ബൈക്ക് തമ്മിൽ ഇടിച്ചതണ് സംഭവ സ്ഥലത്തു വച്ച് തന്നെ അവൻ മരിച്ചു.