ഒരഡാർ പ്രണയം

വണ്ണാത്തിക്കിളി…. FZL

ഇവളെന്തിനാ ഈ നേരത്ത് എനിക്ക് വിളിക്കുന്നെ….

നിർത്താതെ ബെല്ലടിച്ചപ്പോ ഇത്തിരി പരിഭവത്തോടെയാണ് അനസ് ഫോണെടുത്തത്…

ഹലോ… അനു

എന്താ പാറൂട്ടി

അനു നിന്റെ പുന്നാര കൂട്ടുകാരനില്ലെ എന്നെ കെട്ടിയോൻ
അങ്ങേരോട് ഞാൻ എന്റെ വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞേക്ക്….

ആഹാ ഇത് നല്ല കഥ

എന്നോടെന്തിനാ പറയുന്നെ

നീ വീട്ടിലേക്ക് പോവുന്നതിന് ഞാൻ എന്തിനാ മനുവിനോട് പറയുന്നത് നിനക്ക് നേരിട്ടങ്ങ് വിളിച്ചാൽ പോരെ…

ഇല്ല അനു അങ്ങേർക്കിനി ഞാൻ വിളിക്കില്ല ചതിയൻ അയാളുടെ ശബ്ദം പോലും എനിക്കിനി കേൾക്കണ്ട…

നീയാണല്ലോ ഞങ്ങളുടെ കല്യാണത്തിന് മുൻപിൽ നിന്നതും ഞങ്ങളെക്കാൾ കഷ്ടപ്പെട്ടതും അത് കൊണ്ട് ആദ്യം നിന്നെത്തന്നെ അറിയിക്കാമെന്ന് കരുതി….

നീ എന്തൊക്കെയാ പാറു ഈ പറയുന്നെ മനു എന്ത് ചെയ്തെന്നാ
അവൻ നിന്നെ ചതിച്ചെന്നോ നിനക്കെന്താ തലക്ക് വട്ട് പിടിച്ചോ…

വട്ട് എനിക്കല്ല അയാൾക്ക് തന്നെയാ …
അല്ലേൽ എന്നെയും എന്റെ മോളെയും ചതിക്കാൻ എങ്ങനെ തോന്നി മനുവിന്….

പാറു നീ കരയാതെ കാര്യമെന്താണെന്ന് പറ ……

സംശയത്തിന്റെ പേരിൽ മുൻപ് നീ പറഞ്ഞ പോൽ ഷർട്ടിൽ മുടി കണ്ട് ഫോണിലേക്കാരോ വിളിച്ച് എന്നൊക്കെ പറഞ്ഞ് അന്ന് ബഹളമുണ്ടാക്കിയ പോലെ വല്ലതുമാണേൽ

കൂട്ടുകാരന്റെ ഭാര്യയാണെന്ന് നോക്കൂകേല മടലെടുത്ത് ഞാൻ തലക്കിട്ടടിക്കും….

അനു ഇത് അന്നത്തെ പോലെ സംശയമല്ല ഞാനിന്ന് ഞങ്ങളുടെ അലമാരയൊക്കെ ഒന്ന് തട്ടിക്കൊട്ടാമെന്ന് കരുതി

പഴയ തുണികളൊക്കെ വലിച്ചിട്ടപ്പോൾ അതിനടിയിൽ ഒരു ബാഗ്

അതിലുള്ളതൊക്കെ… ശൊ എങ്ങനെ നിന്നോട് പറയും…

എനിക്കുറപ്പാ ഇതൊക്കെ അങ്ങേരെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു കുടുംബം കലക്കാൻ ഒരുംബിട്ടറങ്ങിയ ഒരുത്തിയില്ലെ……

സോഫി
അവളുടെതാണ് ….

ആണുങ്ങളെ വഴിതെറ്റിക്കാൻ വേണ്ടി മാത്രമാണ് അവൾ ലിപ്സ്റ്റിക്കും തേച്ച് രാവിലെ ഇറങ്ങുന്നത്

പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് ഫോണിൽ കൂടി അവർ കൊഞ്ചിക്കുഴയുന്നത്

എനിക്ക് മതിയായി അനു ചാകാനുള്ള ധൈര്യമില്ലാഞ്ഞിട്ടാ അല്ലേൽ അങ്ങേര് ഓഫീസീന്ന് വരുംബോൾ എന്റെയും മക്കളുടെയും ശവം കണ്ടേനെ

ഇനി അയാളെ എനിക്ക് കാണണ്ട ഞാൻ എന്റെ വീട്ടിലേക്ക് പോയെന്ന് പറഞ്ഞേക്ക്….

അനു ഒന്നും മിണ്ടാതെ എല്ലാം കേട്ട് കഴിഞ്ഞ് അനസ്…

പാറു നിനക്ക് പറയാനുള്ളത് കഴിഞ്ഞോ…
എങ്കിൽ ബാക്കി ഞാൻ പറയാം….

എങ്ങനെ പറയാൻ കഴിയുന്നു നിനക്ക്‌

കഷ്ടമുണ്ട് പാറു ആ പാവത്തിനെ ഇങ്ങനെ

ഹൊ എന്തൊക്കെ ആയിരുന്നു പ്രണയിച്ച് നടക്കുന്ന കാലത്ത് രണ്ടാളും

ഇപ്പോ നിനക്കവനെ വേണ്ട പോലും ….

ഹും ഫോൺ വിളിച്ച് പോലും

കൂടെ ജോലി ചെയ്യുന്ന ഒരുത്തി ഫോൺ വിളിച്ചാൽ ആകാശം ഇടിഞ്ഞ് താഴെ വീഴുമോ….

സോഫി ആ കമ്പനിയിൽ മനുവിന്റെ കൂടെയല്ലെ ജോലി ചെയ്യുന്നത് അവൾക്ക് മനുവിനെ വിളിക്കാൻ പാടില്ലെന്നുണ്ടോ..

പിന്നെ ബാഗ്…..

നീ ആ ബാഗിൽ കണ്ടത്

ഒരു കൊലുസും കുറച്ച് കരിവളപ്പൊട്ടും പിന്നെ മുടിയിൽ കുത്തുന്ന ഒരു ക്ലിപ്പും

പിന്നെ കുറച്ച് മിഠായിയുടെ കവറും…

പറഞ്ഞ് തീരും മുൻപ് പാറു..

അനു നിനക്കെങ്ങനെ ഇതിനകത്തെ സാധനങ്ങളൊക്കെ അതും ഇത്ര കൃത്യമായി….

പാറു തീർന്നില്ല…
നീ ആ ബാഗിൽ ഒരു ഡയറി കണ്ടിരുന്നോ..

ഇല്ല അനു…

ഞാൻ ശ്രദ്ധിച്ചില്ല അതിനകത്തുള്ളതെല്ലാം കണ്ടപ്പോ ദേശ്യം കയറി മുഴുവൻ നോക്കുന്ന മുൻപെ ഞാനാ ബാഗെടുത്ത് വലിച്ചെറിഞ്ഞ്…

വലിച്ചെറിഞ്ഞെന്നോ

പാറു നീയാ വലിച്ചെറിഞ്ഞത് എന്താണെന്ന് നിനക്കറിയുമോ

അവന് നിന്നോടുള്ള പ്രണയമാണ് അത് മുഴുവൻ എനിക്കറിയാവുന്നതിനേക്കാൾ അവൻ എന്നോട് പങ്കുവെച്ചതിനേക്കാൾ അതിലുണ്ടാവും…

കൂടുതൽ കേൾക്കും മുൻപെ പാറു ഫോൺ കട്ട് ചെയ്ത് റൂമിലേക്കോടി…

ബാഗ് തുറന്ന് ഡയറിയെടുത്ത് മറിച്ചു..

ആദ്യ പേജിൽ

ഞാനിന്നൊരു വണ്ണാത്തിക്കിളിയെ കണ്ടു ….

പൂരപ്പറമ്പിൽ വെച്ചാണ് കണ്ടത്

അവളും അന്ന് പൂരം കാണാൻ വന്നതായിരിക്കും അവളുടെ കൂടെ അമ്മയും അനിയത്തിയുമുണ്ട് …..

അനസാണ് എനിക്കവളെ കാണിച്ചു തന്നത്

മാലയും വളയുമൊക്കെ തൂക്കിയിട്ട കടയുടെ മുൻപിൽ എന്തൊക്കെയോ വാങ്ങുന്നുണ്ട് അവർ….

കണ്ണെടുക്കാൻ തോന്നുന്നെ ഇല്ല എന്തൊരു ചന്തം കരിമഷി എഴുതി പട്ടുപാവാടയും കാലിൽ കൊലുസും..