ഒരു ലൈബ്രറി പ്രണയം – 2

ഞാനും ശ്യാമും ലൈബ്രറിയിൽ ഉള്ള രാജേഷേട്ടനുമായി സംസാരിക്കുമ്പോൾ അവൾ ദൂരെ നിന്നു വരുന്നത് കണ്ടു ഞാൻ മെല്ലെ അവളെ ലക്ഷ്യം വെച്ചു നടന്നു….

കണ്ടിട്ടു കുറച്ചായല്ലോ…
ഞാൻ എന്നും ഉണ്ടാവാറുണ്ട്, ഏട്ടൻ അല്ലേ ഉണ്ടാവാത്തെ….
വേറെ ഒരു ആവശ്യത്തിനു പോയതാ, തന്റെ വായന എങ്ങനെ പോകുന്നു…
വായിക്കാറുണ്ട്…
എവിടെ പോയി തന്റെ കൂട്ടുകാരി
അവൾ ഇന്നു ഇല്ല…
അതിനിടയിൽ…
ടാ ഹരി, നമുക്ക് ക്ലബ്ബിൽ പോകണ്ടേ, അല്ല ഇതാരാ ശ്രീദേവിയോ…. ഒറ്റക്കെ ഉള്ളോ…
ആ, എന്നാൽ ഞാൻ നടക്കട്ടെ…..
ഞാൻ ദേഷ്യത്തിൽ അവനെ ഒന്നു നോക്കി, ടാ അവളോട്‌ സംസാരിക്കുന്നത് കണ്ടില്ലേ, അപ്പോഴാ അവന്റെ ഒലക്കേമേലെ ക്ലബ്‌….
ഏഹ്ഹ്, അല്ലെങ്കിലും നിനക്ക് എന്താ അവളോട്‌ ഇത്രേ പറയാൻ…
ഒന്നുമില്ലെങ്കിലും ഞാൻ ഒന്നു വിശേഷം ചോദിച്ചു വന്നതാ ഒക്കെ നശിപ്പിച്ചു, ആ അനു ഉണ്ടാകുമ്പോൾ എല്ലാത്തിനും മറുപടി അവളാ പറയാ….
സാരമില്ല ടാ നീ വിഷമിക്കണ്ട നാളെ നമുക്ക് കാണാം, നീ ഇപ്പോൾ കയറു പോയിട്ട് വേറെ പണി ഉണ്ട്….

എനിക്ക് എന്തോ മനസ്സിൽ അവൾ തന്നെ ഉണ്ണാനും ഉറങ്ങാനും ഒന്നും പറ്റുന്നില്ല, അവളുമായി അടുക്കാൻ തന്നെ തീരുമാനിച്ചു……

ടാ ശ്യാമേ, എനിക്ക് ശ്രീദേവിയെ കാണാൻ തോന്നുന്നു…
നിനക്ക് അസുഖം തുടങ്ങ്യോ, ഇത്രേ കാലവും ആരോടും ഇത്രേ താല്പര്യം നീ കാണിച്ചിട്ട് ഇല്ലാലോ…
എനിക്ക് അറിയില്ല എന്തോ കാണണം തോന്നുന്നു…
ടാ അവൾ ഒരു പാവമാ വിട്ടേക്ക്, നീ ആണേൽ കൂതറ….
ദേഷ്യം വന്നു ഞാൻ ഫോൺ കട്ട് ചെയ്തു..
രാത്രി അവന്റെ മെസ്സേജ്, ഹരി നീ വിഷമിക്കണ്ട, നമുക്ക് എന്തേലും ഒക്കെ വഴി ഉണ്ടാക്കാം… അതു കേട്ടപ്പോൾ സമാധാനമായി ഞാൻ ഉറങ്ങി…..
**************************************
ടാ നിന്റെ ദേവി ഇല്ല ട്ടോ…..
ഞാൻ നോക്കിയപ്പോൾ അനു….
ഇതാ ഈ ബുക്ക്‌ ശ്രീദേവി തന്നതാണ്….
എനിക്ക് ആകെ എന്തോ ആയി, അവളെ കാണുമെന്നു ഒരുപാട് ആഗ്രഹിച്ചിട്ടു….
അവൾ എവിടെ പോയി…
അവൾക്കു തീരെ സുഖമില്ല, നല്ല പനിയാ…
ഞാൻ ഒന്നു മൂളി…..
ഹരിയേട്ടനോട് പ്രത്യേകം നന്ദി പറഞ്ഞു അവൾ….
ഞാൻ ഒന്നു ചിരിച്ചു…. 2
ദിവസം ഞാൻ എങ്ങനെയോ ഒപ്പിച്ചു പക്ഷെ മൂന്നാമത്തെ ദിവസവും അവളെ കണ്ടില്ല……
പിന്നെ ആകെ ഒരു ചടപ്പ് തോന്നി ഞാൻ വീട്ടിൽ തന്നെ..
വൈകീട്ട് ശ്യം വിളിച്ചു, ടാ നിന്റെ ദേവി ഇപ്പോൾ ഇതിലെ പോയി, ഞാൻ പെട്ടെന്ന് തന്നെ ഡ്രസ്സ്‌ മാറ്റി ബൈക്ക് എടുത്തു പോയി…

ടാ അവൾ എവിടെ..
പോയി…
എനിക്ക് കാണണം, എങ്ങോട്ടാ പോയെ???
അറിയില്ല…
നീ വാ നമുക്ക് ഒന്നു നോക്കാം….

കുറച്ചു ദൂരം പോയപ്പോൾ അതാ അവൾ…

ഹരി വണ്ടി സ്പീഡിൽ വിട്ടു, അവളുടെ അടുത്ത് നിർത്തി…….

തുടരും………