ഓഫര്‍
Story Name : Offer | രചന: കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം
നേരം രാത്രി 9 മണിയായിട്ടും അവൻ പുലർച്ചെ 5 മണിക്ക് മൊബൈലിൽ വന്ന ആ സന്ദേശം നോക്കിയിരിക്കുകയാണ്.
” പുതുമയുള്ളതും വളരെ വ്യത്യസ്തമായതും ആകാംഷയാർന്നതുമായ ഒരു ലൈംഗികാനുഭവത്തിന് ഈ നമ്പറിൽ സമീപിക്കുക “.ശെടാ ഇതൊരു വല്ലാത്ത ഒരു ഓഫറായിപ്പോയല്ലോ . പക്ഷേ തിരിച്ച് വിളിച്ചപ്പോ നമ്പറാണെങ്കിൽ സ്വിച്ച് ഓഫ്..! ഓ പറ്റിക്കാൻ വേണ്ടി ആരെങ്കിലും അയച്ചതായിരിക്കും. അല്ലെങ്കിൽ കൊച്ചിയിലൊക്കെ സ്ത്രീവേശ്യകളേ പോലെ കൂത്താടികൾ എന്നറിയപ്പെടുന്ന ആൺവേശ്യകളേക്കുറിച്ച് മുൻപ് വായിച്ചിട്ടുണ്ട് .കാശുള്ള വീട്ടിലെ കൊച്ചമ്മമാര് ആരെങ്കിലും നമ്പറ് തെറ്റി എനിക്കയച്ചതാവോ? എന്തായാലും ചുമ്മാ ഒരു രസം തിരിച്ചു അയച്ചു നോക്കാം,
Am interested….”.!
തിരിച്ചങ്ങിനെ അയക്കാൻ അവനേ പ്രേരിപ്പിച്ചത് ഓഫറിലേ ആ വാചകങ്ങൾ തന്നെയായിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേൽക്കാൻ തുടങ്ങിയ നേരത്ത് ദെ വരുന്നു അടുത്ത മെസേജ്
“നാളെ രാവിലെ 10 മണിക്ക് റെയിൽവേ സ്റ്റേഷന്റെ മുന്നിൽ. മുണ്ടും ഷർട്ടും വേഷം. ഉച്ചക്കുള്ള 2 പൊതി ഭക്ഷണം .കുറച്ച് എണ്ണ.”
മെസേജ് തുറന്നവൻ ആകെ ഞട്ടി…
ഇത് മറ്റേ സംഭവം തന്നെ. മെനു കണ്ടാ അറിഞ്ഞൂടെ ഫുള്ള് സെറ്റ് അപ്പ് ആണെയ്…!!!!!!
” fees?” ഒറ്റവാക്കിൽ ഒരു മറുപടി..
ഉള്ളിൽ അവൻ വിചാരിച്ചു കാണും ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്നാണല്ലോ ..
” ആദ്യത്തെ ആളായതുകൊണ്ട് താങ്കൾക്ക് സൗജന്യം. ഇനി വിളിക്കരുത് നാളെ നേരിൽ കാണും വരെ.”
വല്ലാത്തൊരു ആശയക്കുഴപ്പമായല്ലോ. ഏയ് ഇതാരോ പറ്റിക്കുന്നതാ…
ഒന്നും ആലോചിക്കാതെ അവൻ തിരിച്ച് വിളിച്ചു.
“താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോ സ്വിച്ച് ഓഫ് ആണ്… ദയവായി.. “
” ഷിറ്റ് …. രണ്ടും കൽപ്പിച്ച് നാളെ ഒന്ന് പോയി നോക്കാം. ലൈംഗിക ദാരിദ്ര്യം ഉളള ഒരു പാവം മലയാളിക്ക് ഇതിലും നല്ല ഓഫർ മറ്റെന്ത് കിട്ടാനാ..?
“നോക്കൂ കിടക്കാൻ വരുന്നില്ലേ?
എന്തോന്ന് കിടത്തം മോളേ… നാളെയൊന്ന് ആയി കിട്ടിയാ മതി… അവൻ മനസ്സിൽ പറഞ്ഞു ..
രാത്രി ഏറെ വൈകിയിട്ടും ഉറക്കം വന്നില്ല അവന്…. ആരായിരിക്കും… വയസ്സെന്തിരിക്കും? ലോഡ്ജ് ? സേഫ്റ്റി…?ആരെങ്കിലും കണ്ടാൽ?ചിന്തകൾക്കിടയിൽ എപ്പോഴാ നിദ്രയിലേക്ക് വഴുതിവീണത് അവനറിഞ്ഞില്ല…!
***** *****
“ഇതെന്താ പതിവില്ലാതെ മുണ്ടൊക്കെ ഉടുത്ത്? ഇന്നെന്താ ഓഫീസില്ലേ? “
അവളുടെ ചോദ്യം കേട്ടാണ് അവൻ ഞെട്ടി തിരിഞ്ഞു നോക്കിയത്
“ഏയ് ഇന്ന് ഒന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകണം… അപ്പൊ മുണ്ടാ നല്ലത്…”
“എന്നാ ഒന്ന് നിക്ക് ഞാനും വരട്ടെ? കുളിവേഗം കഴിക്കാം…. “
“വേണ്ട… എനിക്കൊരു ഫ്രണ്ടിനെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോണം… !”
” എന്നാലും ഞാൻ കൂടി?
“നീ ഒന്ന് പൊയ്ക്കെ…. ഞാൻ ഇറങ്ങുന്നു.. “
ഇനി ഇവിടെ നിന്നാൽ പ്ലാനിംഗ് ഒക്കെ തെറ്റും… അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു…
അല്ല… ബൈക്ക് വേണ്ട ശരിയാവില്ല.. പുറത്തിറങ്ങി ഓട്ടോ കിട്ടിയാ മതിയാരുന്നു..
ദെ വരുന്നു വണ്ടി… ആരെടെ ആയാലും നൂറായുസ്സാ… അവൻ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു…
“ചേട്ടാ നേരെ പോട്ടെ ടൗണിലേക്ക്.. ”
***
“എത്രയായി…?”
” 40 രൂപ”
“ആ ഇതാ …
“അയ്യോ ചേട്ടാ ആദ്യത്തെ ഓട്ടമാണ്… ചില്ലറയുണ്ടോ?
“ബാക്കി താൻ വച്ചോ… ഇന്നെനിക്ക് സന്തോഷത്തിന്റെ ദിവസമാണ് താനും സന്തോഷിക്ക് “
ഒരു കള്ളചിരിയോടെ അവൻ അടുത്തു കണ്ട മെഡിക്കൽ സ്റ്റോറിലേക്ക് കേറി..
“ഒരു പാക്കറ്റ് കോണ്ടം.. ലാർജ് സൈസ് ഉണ്ടാവോ?”
ഷോപ്പിൽ നിന്ന പെൺകുട്ടി ചിരിച്ചു കൊണ്ട് മുഖത്ത് പോലും നോക്കാതെ സാധനം കൈമാറി..!
ദേ കുട്ടനാട് റെസ്റ്റോറന്റ്…!
ചേട്ടാ.. 2 ബിരിയാണി …. വിശന്നാൽ ഊർജം പോയാല്ലോ… ഏട്ടാ ചിക്കൻ ബിരിയാണി തന്നെ ആയ്ക്കോട്ടേ…. അവിടെയും 10 രൂപ ടിപ്പ് കൊടുക്കാൻ അവൻ മറന്നില്ല.
ഇനി എണ്ണ കൂടി വാങ്ങാനുണ്ട് ,അതും കൂടി ആയാൽ മെനു ഓക്കെ…
എണ്ണയും വാങ്ങി ഇറങ്ങിയപ്പോഴാണ് അടുത്തുള്ള പൂക്കട അവൻ കണ്ടത്. 3 മുഴം മുല്ലപ്പൂവും വാങ്ങി അവൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ്സ് പിടിച്ചു…
9.50 AM
അവന്റെ ഹൃദയമിടിപ്പ് കൂടി വന്നു….
5 മിനുട്ടായിട്ടും ഇത് വരെ ആരും വന്നില്ല… പറ്റിപ്പായിരിക്കോ…
ടിംഗ്…..
ദേ വന്നു മെസേജ്
KL 01 AL 5734, വെള്ള Swift ….
ആഹാ ദേ കുറച്ച് ദൂരെ മാറി ഒരു വണ്ടി കിടക്കുന്നു…..
ചുറ്റും പരിചയമുള്ള ആരും ഇല്ല എന്നുറപ്പു വരുത്തി അവൻ നടന്നു.. കാറിന്റ ഡോറ് തുറന്ന് അകത്ത് കേറി…
മോനെ മനസ്സില് ലഡു പൊട്ടി
മുന്നിലും പിന്നിലുമായി 4 പെണ്ണുങ്ങൾ..തന്നേം കൂട്ടി ആകെ 5 പേര്… എന്റെ പൊന്നെ ഇത് അടിപൊളി ഓഫർ തന്നെ…!
സർ പോയാലോ?