രക്തരക്ഷസ്സ് 11

രക്തരക്ഷസ്സ് 11
Raktharakshassu Part 11 bY അഖിലേഷ് പരമേശ്വർ
previous Parts

തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു.

ന്താ ദേവാ തന്റെ ഭയം ഇത് വരെ മാറിയില്ലേ.തന്ത്രി തിരിഞ്ഞു നോക്കാതെ ചോദിച്ചു.

അല്ല തിരുമേനി അത് പിന്നെ.ഏത് പിന്നെ തന്ത്രി പതിയെ തല തിരിച്ചു ദേവനെ നോക്കി.

തിരുമേനി ആ മേൽമുണ്ട് നാഗം ആവുന്നേ കണ്ടു,പിന്നെ തിരുമേനി അതിനെ വീണ്ടും പഴയ പോലെ ആക്കി.

അത് കൊണ്ട് തന്ത്രികൾ അടുത്ത ചോദ്യം ഉന്നയിച്ചു.അല്ല,എനിക്ക് അവിടെ ഇരുന്നിട്ട് ഒരു വല്ലായ്ക.അതാണ്‌ ഒന്നുടെ നോക്കാം ന്ന് കരുതിയെ.

മ്മ്മ്.ഇപ്പോൾ സന്ദേഹം മാറിയോ?. തന്ത്രി ചോദിച്ചു തീരും മുൻപേ പിന്നിൽ നിന്ന് മറ്റൊരു ചോദ്യമുയർന്നു.

എന്താ ദേവേട്ടാ സന്ദേഹം.
പിന്തിരിഞ്ഞു നോക്കിയ ദേവദത്തന്റെ കണ്ണുകളിൽ ആശ്ചര്യം മിന്നിമാഞ്ഞു.

ഉണ്ണിത്തിരുമേനി.അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.അപ്പൊ ഇതാണ് അങ്ങ് പറഞ്ഞ ആ അഥിതി അല്ലാത്ത വിരുന്നുകാരൻ ല്ലേ.

ദേവദത്തന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.തന്ത്രികൾ ചിരിക്കുക മാത്രം ചെയ്തു.

ഉണ്ണിത്തിരുമേനി ശങ്കര നാരായണ തന്ത്രിയുടെ കാൽ തൊട്ട് തൊഴുതു.പിന്നെ ദേവിയെയും.

അടുത്തിരുന്ന തട്ടത്തിൽ നിന്ന് ഒരു നുള്ള് കുങ്കുമമെടുത്ത് മകന്റെ നെറ്റിയിൽ ചാർത്തി അദ്ദേഹം.

എന്തേ വരാത്തെ എന്ന് സന്ദേഹം ഉണ്ടായിരുന്നു.ന്നാൽ വരവ് തന്നെ അച്ഛനെ പരീക്ഷിച്ചു കൊണ്ടാവും വിചാരിച്ചില്ല്യ.ദേവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു.

ഹ ഹ പടിപ്പുരയിൽ എത്തിയപ്പോഴേ കണ്ടു അച്ഛനും ദേവേട്ടനും മാന്ത്രികപ്പുരയുടെ അടുത്ത് നിൽക്കുന്നത്.

അപ്പോൾ ചുമ്മാ ഒരു കുസൃതി.അത്ര ന്നെ.

ഊവ ഞാൻ ശരിക്കും ഭയന്നു.ഇനിയിപ്പോ രക്ഷസ്സിന്റെ കളി ആണോ എന്നാരുന്നു ചിന്ത.

എല്ലാം കേട്ട് മിണ്ടാതെ നിന്ന ശങ്കര നാരായണ ന്ത്രികൾക്ക് മകന്റെ കഴിവുകളിൽ നിറഞ്ഞ സന്തോഷമായിരുന്നു.

ദേവീ എന്നെക്കാൾ വലിയവനായി എന്റെ ഉണ്ണി മാറണം.ഇല്ലത്തിന്റെ മഹിമ വാനോളം ഉയർത്താൻ അവനെ പ്രാപ്തനാക്കണം.തന്ത്രി മനമുരുകി പ്രാർത്ഥിച്ചു.

ആ ഇനി വിശേഷങ്ങളൊക്കെ പിന്നീട് സംസാരിക്കാം.ദേവാ രാവിലെ ഒരു യാത്രയുണ്ട്.വേണ്ട ഒരുക്കങ്ങൾ നടത്തുക.

ദേവദത്തൻ മടങ്ങിയതോടെ തന്ത്രി മകനെ നോക്കി.ഉണ്ണീ നിന്നെ ഇങ്ങോട്ട് വരുത്തിയത് എന്തിനാണ് എന്ന് നിശ്ചയമുണ്ടോ?

ഊവ്.അച്ഛൻ ബന്ധിച്ച ആ ദുരാത്മാവ് മോചനം നേടി.അതും രക്തരക്ഷസ്സായിട്ട്.

മ്മ്മ്.അതന്നെ ഇനി അവളെ ബന്ധിക്കാൻ ഉണ്ണിക്കേ സാധിക്കൂ.

അറിയാലോ അഭയം ചോദിച്ചു ഈ പടിക്കൽ വന്ന ആരെയും ഇന്നേ വരെ നിരാശരാക്കി അയച്ച പാരമ്പര്യമില്ല.