മഴത്തുള്ളികൾ

“ദേവകി… അവൻ ഇതുവരെ നല്ലൊരു വാക്കുപോലും ആ കൊച്ചിനോട് പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ…. ഇതിപ്പോ ഈ കല്യാണം നമ്മൾ അവനെ നിർബന്ധിച്ചു അടിച്ചേൽപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായോ….. അതാണോ അവൻ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നപോലെ….. ” കയ്യിലിരുന്ന കണ്ണട മുണ്ടിന്റെ തലയ്ക്കൽ ഒന്ന് തുടച്ചു രാഘവൻ വീണ്ടും കണ്ണിൽ വെച്ചു…..

” എനിക്കൊന്നും അറിയില്ല… ശെരിയാണ് അവന്റെ സങ്കടത്തിൽ നിന്നും അവനിതുവരെ കാരകേറിയിട്ടില്ല…. അത് വകവെക്കാതെ അന്ന് ഞാനാണ് അവനെ നിർബന്ധിച്ചത്….. അതിനു അവൻ ഇതുവരെ ഒരു പരാതിപോലും പറഞ്ഞിട്ടില്ല…. പക്ഷെ എന്റെ കുട്ടി നാളിതുവരെ ഒന്ന് സന്തോഷിച്ചു ഞാൻ കണ്ടിട്ടില്ല…. ഇങ്ങനെപോയാൽ നമ്മൾ അച്ഛന്റെയും അമ്മയുടെയും കാലം കഴിയുമ്പോ ഇതെവിടെച്ചെന്നു നിൽക്കും….. ആ കുട്ടിക്കും ഉണ്ട് സങ്കടം അത് പുറത്തു പറയുന്നില്ല എന്നേയുള്ളു…. ” അതും പറഞ്ഞു ഭാനുമതിയമ്മ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ തുടച്ചു….

സുരേഷിന്റെ കല്യാണം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിരുന്നു….സന്തോഷം കളിയാടേണ്ട സമയം ഈ അച്ഛനും അമ്മയും ഒരു പേരക്കുട്ടിയെ കാത്തിരിക്കേണ്ട സമയം വിലപിച്ചു തീർക്കാനാണ് ഇന്ന് കണ്ടെത്തുന്നത്…..

ഈ സമയത്താണ് സുരേഷ് ജോലി കഴിഞ്ഞു വരുന്നത്…. വന്നാൽ ഉടനെ അവൻ അമ്മയോട് കാര്യങ്ങൾ എല്ലാം പറയും… ഭാര്യ അനുപമ അടുത്തുണ്ടെങ്കിലും അമ്മയോട് പറഞ്ഞു അവൻ വേഗം കുളിക്കാൻ കയറും….
പക്ഷെ അനുപമ ഒന്നും പരിഭവിച്ചില്ല അവൾ ഒരു പരാതിയും ഇല്ലാതെ അവളുടെ കടമകൾ ചെയുന്നു…. ഒരു ഭാര്യയെന്ന രീതിയിൽ തന്റെ ദേഹത്ത് ഒന്ന് തൊടാതെ ഒരു കട്ടിലിൽ ശ്രദ്ധിച്ചു കിടക്കുന്ന സുരേഷിനെ അവൾക്കിപ്പോ ശീലമായ പോലെ ആയിരിക്കുന്നു… അയല്പക്കത്തെ സംസാരങ്ങളിൽ വിശേഷം ആയില്ലേ എന്നാ ചോദ്യശരത്തിൽ നിന്നും അവൾ ഒഴിഞ്ഞുമാറും…..
ആ ചോദ്യം പിന്നീട് നീളുക അമ്മയിലേക്കാകും….

ചിലർ സംശയങ്ങൾ എറിഞ്ഞുതുടങ്ങുമ്പോൾ അതിനുള്ള മറുപടിയും അമ്മ കൊടുക്കും…..

അന്നും പതിവ് പോലെ അമ്മയോട് സംസാരിച്ചു കുളിക്കാൻ പോകും നേരം അമ്മ അവനോടു പറഞ്ഞു….
” മോനെ…. അമ്മയ്ക്ക് നിന്നെ അറിയാം നിന്റെ വിഷമങ്ങളും…. എന്നുവെച്ചു നീ ഇന്നൊരു ഭർത്താവാണ്…. നിന്നെ വിശ്വസിച്ചു നിന്റെ താലിയിൽ ജീവിതം തീർക്കുന്ന ഒരു പെണ്കുട്ടിയുണ്ട് ഇവിടെ ഒരു പാവം മോളാണ് അത്…. അതിനെ വിഷമിപ്പിക്കല്ലേട….

ഒരമ്മയ്ക്ക് നിന്നോട് ഇത്രയേ പറയാൻ കഴിയൂ….. നീ കേൾക്കണം….. ”

നടന്നു തുടങ്ങിയ അവൻ ഒന്ന് നിന്നു….. അമ്മയുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു…
” എനിക്കറിയാം….. അവളോട്‌ എനിക്ക് ദേഷ്യമൊന്നുമില്ല….പക്ഷെ ഞങ്ങളെ അകറ്റി നിർത്തുന്ന എന്തോ ഒന്ന് അതാണ് ഞങ്ങൾ പരസ്പരം അന്യരാകുന്നത്…… ”
അവൻ നടന്നു കുളിമുറിയിൽ കയറി വാതിൽ അടച്ചു….. പൈപ്പ് തുറന്നിട്ടു…..

മേല് വെള്ളം ഒഴിച്ചു കഴിഞ്ഞപ്പോഴാണ് തലയിൽ എണ്ണ ഒഴിക്കാൻ മറന്ന കാര്യം ഓർത്തത്…. അവൻ വേഗം അമ്മയെ വിളിച്ചു……

അമ്മ പുറത്തെവിടെയോ ആയിരുന്നത് കൊണ്ട് അത് കേട്ടത് അവളായിരുന്നു….. അവൾ എണ്ണയും ആയി വാതിലിന്റെ പുറത്തു നിന്നു… പുറത്തു അമ്മ എത്തിയെന്ന് കരുതി ഒരു തോര്തെടുത്ത അവൻ വാതിൽ തുറന്നു….

ആദ്യം അവൻ ഒന്ന് ഞെട്ടിപോയിരുന്നു…. അവൻ പറഞ്ഞു
“കൈയിലൊക്കെ വെള്ളമാണ്…. ഇതൊന്നു തലയിലൊന്ന് തേച്ചു തരോ ”

അവൾ കുപ്പി തുറന്നു അവന്റെ തലയിൽ എണ്ണ തേച്ചുകൊടുത്തു….. അവൻ അത് കഴിഞ്ഞു വീണ്ടും കുളിക്കാൻ കയറി…..

അനുപമ ശെരിക്കും മനസ്സാൽ ഒന്ന് സന്തോഷിച്ചു…. അറിയാതെ ആണെങ്കിലും അവളെ ഒന്ന് വിളിച്ചതിൽ ഒരുകാര്യം ചെയ്യാൻ ആവശ്യപ്പെട്ടതിൽ അവൾ മനസ്സറിഞ്ഞു ദൈവത്തിനു നന്ദി പറഞ്ഞു……

അതെ സമയം കുളിക്കാൻ കയറിയ സുരേഷ് ആലോചനയിലായിരുന്നു….. തന്റെ ആദ്യത്തെ പ്രണയമായിരുന്നു അവനെ അലട്ടിയത്…. ഒരുപാട് സ്നേഹിച്ച രേണുകയെ തന്റെ അച്ഛനും അമ്മയ്ക്കും അവൻ പരിചയപ്പെടുത്തിയിരുന്നു…. ആ ബന്ധത്തിന് തന്റെ അച്ഛനും അമ്മയും സമ്മതിക്കില്ല എന്ന് പറഞ്ഞു അവള് തന്നെ ആ ബന്ധം അവസാനിപ്പിക്കുകയാണ് ചെയ്തത്….. പിന്നെ അറിഞ്ഞു അവൾ കല്യണം കഴിഞ്ഞു ഓസ്‌ട്രേലിയയിൽ സെറ്റിൽ ആയെന്നു….

മരണത്തിന്റെ വായിൽ പോയി തിരിച്ചെത്തിയ ജീവിതമായിരുന്നു

സുരേഷിന്…… ആ സംഭവം അവനെ വല്ലാതെ ഉലച്ചു….. ഒരുപാട് സമയമെടുത്തു അതിൽ നിന്ന് അവൻ തിരിച്ചുവരാൻ…. പിന്നെയായിരുന്നു അനുപമയുമായുള്ള വിവാഹം……

തലയിൽ വെള്ളം ഒഴിച്ചു തോർത്തുമ്പോൾ നെഞ്ചിലെ ഒരു മുറിവ് അവനെ വല്ലാതെ വേദനിപ്പിച്ചു….. അവൻ വേഗം കുളി കഴിഞ്ഞിറങ്ങി…..

രാത്രി അത്താഴം കഴിക്കുമ്പോൾ അവൻ അനുപമയെ നോക്കി…. അവൾ എല്ലാരും കഴിച്ചതിനു ശേഷം മാത്രമേ ഇരിക്കുകയുള്ളു…. അമ്മ ഒരുപാട് അവളെ വിളിക്കും… എന്നാലും അവൾ ഇരിക്കാതെ അപ്പുറത്ത് വാതിലിനോട് ചാരി നിൽക്കും…… അവനെന്തോ അത് ഒരു പ്രശ്നമായി തോന്നി….

അവൻ വിളിച്ചു ” അനുപമേ ദേ ഇവിടെ വന്നിരുന്നു കഴിക്ക്….. ”

പെട്ടന്ന് അത് കേട്ട ഞെട്ടലിൽ നിന്ന് അമ്മയാണ് അവളെ ഉണർത്തിയത്…. അവൾ വേഗം അവന്റെ അടുത്ത് വന്നിരുന്നു….. അമ്മ വേഗം പ്ലേറ്റിൽ അവൾക്കുള്ള ആഹാരവും വിളമ്പി….. അവളും കഴിക്കാൻ തുടങ്ങി….. കണ്ണിൽ തങ്ങി നിന്ന ഒരു കുഞ്ഞു തിളക്കം അവൾ തുടക്കാൻ മറന്നുപോയിരുന്നു….

അന്ന് രാത്രി അമ്മയ്ക്ക് നല്ല പനി പിടിച്ചു….. സുരേഷ് അമ്മയെ ഡോക്ടറെ കാണിച്ചു തിരിച്ചെത്തിയതുമുതൽ അവൾ അമ്മയുടെ അടുത്തുണ്ട്…. നെറ്റിയിൽ തുണിയിട്ടുകൊടുത്തും കാലിന്റെ അടിയിൽ തിരുമ്മിയും…. അമ്മയെ ഒരു മകളെപ്പോലെ കഞ്ഞി നിർബന്ധിച്ചു കുടിപ്പിച്ചും അവൾ അവിടെയിരുന്നു….

ഇതെല്ലാം ദൂരെനിന്ന് നോക്കിക്കാണുന്ന സുരേഷിന് അന്ന് തന്റെ മുറിയിൽ അവളെ ആദ്യമായി മിസ്സ്‌ ചെയ്തു….. ഇതെന്താണ് തനിക്കു പറ്റിയത്…… അവൻ ഓർത്തു…. അറിയില്ല…… അവൾ രാത്രിയിൽ എപ്പോഴോ ആണ് വന്നു കിടന്നത്…. രാവിലെ ഉണർന്നപ്പോൾ കണ്ടതുമില്ല…..

അമ്മയുടെ അസുഖം ഒരുപക്ഷെ തന്നെക്കാൾ ഏറെ തളർത്തിയത്
മറ്റൊരാളെ ആയിരുന്നു എന്നത് അവന് പിറ്റേന്നാണ്‌ മനസ്സിൽ ആയതു…..

അച്ഛൻ BP കൂടി വീണത് തന്നെ വിളിച്ചു പറഞ്ഞത് അനുപമയായിരുന്നു….. ഡോക്ടറെ കാണിച്ചു അമ്മയുടെ അതെ ബെഡിൽ അച്ഛനെയും കിടത്തി താൻ പുറത്തേക്കു പോന്നു….

” രണ്ടാളും അടിയൊന്നും ഉണ്ടാക്കാതെ അടങ്ങി കിടന്നോട്ടോ….. അച്ഛാ അമ്മയ്ക്ക് ഒന്നുമില്ല ഇങ്ങനെ പേടിച്ചാലോ അതിനു….. ഞാൻ കഞ്ഞിയെടുക്കാം” എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോന്നു….

ഒരു പുഞ്ചിരിയോടെ അച്ഛൻ അമ്മയുടെ നെറ്റിയിൽ തലോടി ചോദിച്ചു “നിനക്ക് ഇപ്പൊ ആശ്വാസം ഉണ്ടോടി….. ”

” അതെന്നെ…. ഇതെന്തിനാ അപ്പോഴേക്കും അതൊക്കെ ഓർത്തു ഓരോന്ന് വരുത്തിവെച്ച ദേ മോളു പറഞ്ഞ കേട്ടില്ലേ അടികിട്ടും എന്ന്….. ” അമ്മ പറഞ്ഞതും കേട്ട് അച്ഛനാകട്ടെ ഒന്ന് ചിരിച്ചൂന്നു മാത്രം……

ആ സ്നഹേം പുറത്തുനിന്നു കാണുകയായിരുന്നു സുരേഷ്…. അവന്റെ ഉള്ളിൽ വല്ലാതെ എന്തോ ഒന്ന് അവനെ പിന്നെയും അലട്ടുന്നു……

രാത്രിയിൽ അവൻ റൂമിലേക്ക്‌ പെട്ടെന്ന് ഡോർ തുറന്നു ചെന്നപ്പോൾ അനുപമ ഡ്രസ്സ്‌ മാറുന്നത് ആണ് കണ്ടത്….. അവൾ അവനെ കണ്ടിരുന്നില്ല…. സുരേഷ് തിരിച്ചു പോരാൻ നോക്കിയെങ്കിലും അവൻ പിന്നെയും അവളെ നോക്കി നിന്നുപോയി…..

പക്ഷെ അവനെ അവന്റെ മനസ്സ് അതിനു കൂടുതൽ സമ്മതിച്ചില്ല…. അവൻ വേഗം തിരിച്ചിറങ്ങി……

കുറച്ചു ദിവസത്തിന് ശേഷം ഒരു ദിവസം….. അവൻ മുറിയിലേക്ക് വന്ന അനുപമയോട് പറഞ്ഞു….
” നീ നിന്റെ ഡ്രെസ്സെല്ലാം പാക്ക് ചെയ്തു എന്റെ കൂടെ വാ…. കാര്യം ഇപ്പൊ ചോദിക്കണ്ട…. അമ്മയോട് ഇപ്പൊ ഒന്നും പറയണ്ട…. വേഗം ”

ഒന്നും മനസ്സിലാകാതെ അവൾ വേഗം ബാഗ് എടുത്തു അവന്റെ കൂടെയിറങ്ങി….

കാറിൽ വെച്ചും സുരേഷ് അവളോട്‌ ഒന്നും മിണ്ടിയില്ല….. അവൾ എന്തൊക്കെയോ ചിന്തിച്ചു അതിലിരുന്നു……

കാർ ഒരു കുന്നിൻ മുകളിൽ ചെന്നാണ് നിന്നത്…… അവൻ ഇറങ്ങി….. പിന്നാലെ അവളും…..

ആ നാടിന്റെ എല്ലാ ഭംഗിയും അതിന്റെ മുകളിൽ നിന്നും അവൾക്ക് കാണാൻ ആയി…..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു……

“എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ മറ്റാരേക്കാളും മറ്റാരേക്കാളും നന്നായി നിനക്കറിയാം അല്ലെ അനുപമേ….. ”

“മ്മ്… അറിയാം….. കാരണം….. രേണു എന്റെ ചേച്ചി ആണല്ലോ…. ” അവൾ പറഞ്ഞു…..

” അതായിരുന്നു എന്നെ ഒരുപാട് ഉലച്ച ഒന്ന്…. എന്നിട്ടും നമ്മുടെ കല്യാണത്തിന് എന്തുകൊണ്ട് നീ സമ്മതിച്ചു…. ” അവൻ ചോദിച്ചു….

” അതിനു ഞാൻ ഇന്നും ഒരു പരാതിയും കണ്ടിട്ടില്ല….. കാരണം എന്റെ ചേച്ചി നിങ്ങളെ ചതിക്കായിരുന്നു…… നിങ്ങളെപ്പറ്റി ഒരിക്കൽ പോലും അച്ചനോടും അമ്മയോടും പറഞ്ഞിട്ടില്ല…. ഒരു നല്ല ആലോചന കണ്ടപ്പോൾ അവൾ എല്ലാം മറന്നു അതിനു സമ്മതിച്ചു….. കല്യാണം കഴിഞ്ഞപ്പോൾ അവൾക്ക് ഞങ്ങളെ വേണ്ടാതായി….. നാട്ടിലേക്കു വരാതായി….. അപ്പോഴാണ് ഞങ്ങൾ അവളെ ശെരിക്കും മനസ്സിലാക്കിയത്…. അപ്പോഴാണ് നിങ്ങളുടെ ആലോചന എനിക്ക് വരുന്നത് എല്ലാം അറിയാവുന്ന എനിക്ക് നിങ്ങളോടുള്ള സഹതാപമല്ല…… നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കാൻ തുടങ്ങിയിരുന്നു…. ചിലപ്പോൾ അതൊരു പ്രായശ്ചിത്തം ആകാം… എന്റെ ചേച്ചി ചെയ്തതിനെല്ലാം….. ” അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു…..

അവന് ദൂരേക്ക് നോക്കി പറഞ്ഞു ” ഇനിയും എനിക്ക് പറയാനുള്ളത് കേൾക്കണം….. എന്നിട്ട് നിനക്ക് തീരുമാനിക്കാം…. നമുക്കിടയിൽ എന്തോ ഒന്ന് എപ്പോഴും അകലം തീർക്കുന്നുണ്ട്….. അത് അവളാണെന്നാണ് എന്റെ അമ്മയും അച്ഛനും പോലും വിചാരിക്കുന്നത്…. പക്ഷെ അതിൽ മറ്റൊന്ന് ഉണ്ട്….. അത് നീയിന്നു അറിയണം….. ”

“മ്മ് പറയൂ…… ”

” ഞാൻ ഒരുപാട് അവളെ സ്നേഹിച്ചിരുന്നു….. ആരുമില്ലാത്ത ഞങ്ങളുടെ മാത്രം സ്വകാര്യതയിൽ ഞങ്ങൾ….. തെറ്റായ ബന്ധത്തിൽ ഏർപ്പെട്ടു…. അവൾ എന്നെ വിട്ടുപോയ സമയത്തു മുതൽ ഇപ്പൊ വരെ എന്നെ വേട്ടയാടുന്നത് ഇതാണ്….. ” അവൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപ് അവൾ പറഞ്ഞു…..

” മതി….. മതി….. ഇനി എനിക്കത് കേൾക്കണ്ട….. നമുക്ക് പോകാം…. എന്നെ കൊണ്ടു ചെന്നാക്കു….. ”

” അനു…. ”

അവൾ ഒന്നും മിണ്ടിയില്ല…..

അവൻ പിന്നെ ഒന്നും മിണ്ടിയില്ല രണ്ടുപേരും കാറിൽ കയറി….. വണ്ടിയെടുക്കും മുൻപേ അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു……

അവൾ പറഞ്ഞു…… ” നിങ്ങൾ ആ തെറ്റ് ഇന്നും ഓർത്തു വിതുമ്പുന്നു എന്നോട് സങ്കടത്തോടെ അത് ഏറ്റു പറയുന്നു…..

പക്ഷെ ഇതേ സങ്കടം മറ്റൊരാൾക്കും കൂടി വേണ്ടതല്ലേ…. ഇത് ഞാൻ മുൻപേ അറിഞ്ഞതാ…… ഒരു തമാശക്കഥ പോലെ അവൾ ഇത് എന്നോട് പറഞ്ഞു ചിരിക്കുകയാണ് ചെയ്തത്….. അവളെയാണോ നിങ്ങൾ സ്നേഹിച്ചത്….. എനിക്ക് നിങ്ങളെ വിട്ടുകൊടുക്കാൻ മനസ്സ് വരാത്തത് അതുകൊണ്ടാണ്…… നിങ്ങൾ എന്റേതാണ്….. ഈ മനസ്സിന് മുന്നിൽ കൈ കൂപ്പാൻ പോലും എനിക്ക് അർഹതയുണ്ടോ എന്നറിയില്ല…… ഭാര്യയെ കിടക്കയിൽ കീഴടക്കുന്നവനല്ല ആണ്…… അവളെ മനസ്സുകൊണ്ട് സ്നേഹിച്ചു കീഴടക്കുന്ന ഈ ആണിനെ ഞാൻ വിട്ടുകൊടുക്കില്ല ഒന്നിനും ഒരു വിധിക്കും ഒരു രേണുകയ്ക്കും….. ”

അവൾ അവനെ മുറുകെ പുണർന്നു….. അവൻ അവളെയും അവരുടെ ചുണ്ടുകൾ ഒന്നു ചേർന്നു……

അവൻ അവളോട്‌ പറഞ്ഞു “നീയെന്റെ ജീവനനാണ് ഇനി നമുക്ക് ജീവിക്കണം….. നമുക്കൊരു യാത്ര പോയാലോ….. ഒരു ഹണിമൂൺ പോലെ….. ”

” എന്റെ അഭിപ്രായം അറിഞ്ഞു തിരികെ വീട്ടിൽ കൊണ്ടുപോകാൻ ഇറങ്ങിയ ആളല്ലേ….. ഞാൻ ഇയാളെ ഇട്ടിട്ടു പോകുമെന്ന് കരുതി….. എന്റെ മനുഷ്യ…. ഒരു ചെറിയ ശിക്ഷ… നമ്മൾ എവിടെയും പോകുന്നില്ല…. നമ്മുടെ വീട്ടിൽ പോകുന്നു….. ഒരുപാട് സ്നേഹമുള്ള അച്ഛനും അമ്മയും പിന്നെ ധാ എന്റെ ഈ സ്വത്തും….
ഇതൊക്കെയുള്ള ആ വീടിനപ്പുറം വരില്ല ഒരു ഹണിമൂണും…. നമുക്കങ്ങോട്ടു പോകാം….. ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു……

മനസ്സിലെ എല്ലാ വിഷമങ്ങളും ആ കുന്നിൽ ചെരുവിലേക്ക് വലിച്ചെറിഞ്ഞ് അവരാകുന്നിറങ്ങി……. തങ്ങളുടെ സ്വർഗത്തിലേക്ക്….. സ്നേഹത്തിന്റെ മറ്റൊരു പെരുമഴക്കാലത്തിലേക്ക്……