സമവാക്യം

വേണ്ടപ്പെട്ടൊരു പേപ്പര്‍ തിരയുന്നതിനിടയിലാണ് അലമാരയില്‍ നിന്നും സുമിയുടെ ഡയറി ബിജുവിന്റെ കയ്യില്‍ കിട്ടുന്നത്.. പലപ്പോഴും മേശപ്പുറത്തലസമായിക്കിടക്കാറുള്ള ആ ഡയറിലെങ്ങാനും തന്റെ സ്ളിപ്പുണ്ടൊ എന്നറിയാന്‍ അവനതിലെ പേജുകളില്‍ വിരലു ചലിപ്പിച്ചു… തികച്ചും വ്യക്തിപരമായൊരു സംഗതിയാണ് ഡയറിയെന്നതിനാല്‍ അതിലെയൊരു വരിപോലും ബിജു ഇതുവരെ വായിച്ചിട്ടുണ്ടായിരുന്നില്ല… പക്ഷേ വരവ് ചിലവെന്ന തലക്കെട്ടോടുകൂടി അവളെഴുതിയ ഉരുണ്ട അക്ഷരങ്ങളില്‍ ഒരു രസത്തിനെന്നപോലെ അവന്റെതുടര്ന്ന് വായിക്കുക… സമവാക്യം

കറുത്ത വംശം

ഞാൻ മനു ,മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയുന്നു, സാമാന്യം നല്ല രീതിയിൽ ഉള്ള ശമ്പളം ഉണ്ട്. എന്നാലും പ്രാരാബ്ദം ഉള്ള വീട്ടിലെ ജനനം കൊണ്ട് കിട്ടുന്നത് ഒന്നും തികയുന്നില്ല രണ്ടു പെങ്ങന്മാർ ഉണ്ടായിരുന്നു, രണ്ടു പേരേം കെട്ടിച്ചു വിട്ടു, കുറെ കടങ്ങൾ വരുത്തി വച്ചിട്ട് അച്ഛൻ മരിച്ചു, അച്ഛൻ പോയി അധികം കഴിയും മുൻപ്തുടര്ന്ന് വായിക്കുക… കറുത്ത വംശം

ഇമ്മിണി ബല്യ കെട്ടിയോൾ

സംശയം, സംശയം, സംശയം സർവത്ര സംശയം സംശയം കാരണം ജീവിതം മുൻപോട്ടു പോകും തോന്നുന്നില്ല ആർക്കു ആണെന്നല്ലേ എനിക്ക് തന്നെ എന്നെ കുറച്ചു പറയുക ആണെങ്കിൽ ഞാൻ ജീവിതത്തിൽ വിജയിച്ച ഒരു ബിസ്സിനെസ്സ്കാരൻ ആണ്, നല്ല പിശുക്കൻ, സ്വന്തം കാര്യം സിന്ദാബാദ്‌ അതാണ്‌ തത്വം എന്റെ ആകാര വടിവ് വർണിക്കുക ആണെങ്കിൽ കഥ പറയുമ്പോൾ സിനിമയിൽതുടര്ന്ന് വായിക്കുക… ഇമ്മിണി ബല്യ കെട്ടിയോൾ

മേഘസന്ദേശം

ബസ് യാത്രയ്ക്കിടയില്‍ അടുത്തിരിയ്ക്കുന്ന പെണ്‍കുട്ടിയോട് മേഘ പരിചിതഭാവത്തോടെ ഇങ്ങിനെ ചോദിച്ചു മോള്‍ക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ… പതിനെട്ടു വയസ്സിനടുത്ത് പ്രായമുള്ള അവള്‍ മേഘയെ തുറിച്ചുനോക്കി … ഒരു പക്ഷേ മോള് ബാലരമയിലൊക്കെ വായിച്ചിട്ടുണ്ടാവാം… അല്ലെങ്കിലാരേലും പറഞ്ഞു തന്നിട്ടുണ്ടാവാം…. എന്തായാലും അതൊന്നുകൂടെ ഓര്‍മ്മപ്പെടുത്താന്‍ മാത്രം ഈ ചേച്ചി ആ കഥ പറയട്ടെ ? പറഞ്ഞോളൂ….. മൊബെെല്‍തുടര്ന്ന് വായിക്കുക… മേഘസന്ദേശം

അവളെപ്പോലെ

“ഏയ്… നിക്ക്… പോകല്ലേ…” ബൈക്ക് സ്റ്റാർട്ടാക്കാൻ തുടങ്ങിയ ഞാൻ തിരിഞ്ഞുനോക്കി. ഒരു തോളിൽ ബാഗുമിട്ട് ഒരു കൈകൊണ്ട് രണ്ടുമൂന്ന് ബുക്കുകളും മാറോടടുക്കിപ്പിടിച്ച് അവളെന്റെ അടുക്കലേക്ക് ഓടിവന്നു. കൈ എളിയിൽ കുത്തിനിന്നവൾ അല്പനേരം അണച്ചു. “എന്തിനാടീ ഇങ്ങനെ കെടന്നോടുന്നത്..?” അവൾ മറുപടി പറയാതെ ഒന്ന് ചിരിച്ചിട്ട് ബൈക്കിന്റെ പിന്നിലേക്ക് ആയാസപ്പെട്ട് കയറി. “ങും. പോകാം.” ബാഗെടുത്ത് മടിയിൽതുടര്ന്ന് വായിക്കുക… അവളെപ്പോലെ

നീർമിഴി പൂക്കൾ

ബിലീവേഴ്‌സ് ഹോസ്പിറ്റലിന്റെ നാലാംനിലയിലെ മുറിയിടെ ജനാലയില്‍ പിടിച്ചു വിധൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു ഹരിനാരായണൻ .പുറത്ത് നല്ല വെയില്‍ പരന്നിരിക്കുന്നു ചെറുകാറ്റിൽ റോഡോരമുള്ള തണൽ മരങ്ങളിൽ നിന്നും പഴുത്ത ഇലകള്‍ അലസമായി റോഡിലേക്കു പൊഴിഞ്ഞു വീഴുനുണ്ട് കടമകൾ നിറവേറ്റപ്പെട്ടു ഓർമയായി മറയുന്ന ജീവിതങ്ങൾ എന്നപോലെ ദൂരെ മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂള്‍ മൈതാനത് നിന്നും കുട്ടികള്‍ കളിക്കുന്നതു കാണാംതുടര്ന്ന് വായിക്കുക… നീർമിഴി പൂക്കൾ

ഒരു ഭാവഗാനം പോലെ

ഡോക്ടര്‍ ജയലക്ഷ്മി മുന്നില്‍ ഇരുന്ന കുഞ്ഞു പെണ്കുട്ടിയെ നോക്കി.ഡോക്ടർക്ക് കുട്ടികളെ ഇഷ്ടമല്ല.കുട്ടികളെ എന്നല്ല ഈ അടുത്ത നാളുകളായി പ്രത്യേകിച്ച് ഒന്നിലും ഡോക്ടർക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.മനസ്സിനെ ദീപ്തമാക്കുന്ന സുന്ദരമായ കാര്യങ്ങള്‍,വെളുത്ത മേഘ ശകലങ്ങള്‍,നീലച്ച ആകാശം,മഴപെയ്യുന്നതിന് മുന്പ് വീശുന്ന തണുത്ത കാറ്റ്,കുഞ്ഞുങ്ങളുടെ ചിരി തുടങ്ങിയ ഒന്നിലും ഡോക്ടർക്ക് കുറച്ചു നാളുകളായി താല്പര്യം തോന്നിയിരുന്നില്ല. ഡോക്ടറുടെ മേശപ്പുറത്തുതുടര്ന്ന് വായിക്കുക… ഒരു ഭാവഗാനം പോലെ