അച്ഛൻ ഭാഗം – 2

മോളോട് ഞാൻ പറയാൻ പോവുന്ന കാര്യം കേട്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത് !

ഇനി അഥവാ തോന്നിയാലും ഉള്ളത് പറയാതരിക്കാൻ വയ്യ !!

നിന്റെ അച്ഛൻ പറഞ്ഞിട്ടൊന്നുമല്ല ഞാൻ ഈ ആലോചനയുമായി വന്നത്‌ !

ആ പേര് പറഞ്ഞു മോള് അച്ഛനോട് ദേഷ്യം ഒന്നും കാട്ടാരുത് !

നിന്റെ അമ്മ മരിച്ചിട്ട് പതിമൂന്ന് വർഷം കഴിഞ്ഞു എല്ലാ നിനക്ക് അറിയാവുന്നത് അല്ലേ !

അമ്മ മരിച്ചു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിന്റെ അച്ഛന്റെ ബന്ധുക്കൾ പറഞ്ഞതാ അച്ഛനോട് വേറെ ഒരു വിവാഹം കഴിക്കാൻ !

പക്ഷേ നിന്റെ അച്ഛൻ അന്ന് പറഞ്ഞത് ഇനി എനിക്കൊരു പെണ്ണ് വേണ്ട എനിക്കി സ്നേഹിക്കാൻ എന്റെ മോള് ഉണ്ട് ഇനി ഉള്ള എന്റെ ജീവിതം എന്റെ മോൾക്ക്‌ വേണ്ടിയാണന്നായിരുന്നു !

ഞാൻ വെറും ഒരു ബ്രോക്കർ അല്ല മോളെ

നിന്റെ അച്ഛന്റെ കുട്ടുകാരനുകൂടിയാണ്

നിന്റെ അമ്മ മരിച്ചതിൽ പിന്നെ അച്ഛൻ പിന്നെ ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല !!

അന്നും ഇന്നും നിനക്ക് വേണ്ടി മാറ്റി വെച്ചതാണ് നിന്റെ അച്ഛന്റെ ജീവിതം !

അത് മോള് മറന്നു പോവരുത് !

കുറച്ചു കഴിഞ്ഞാൽ നിന്റെ വിവാഹം കഴിഞ്ഞു നീ അങ്ങ് പോവും പിന്നെ നിന്റെ അച്ഛൻ ഒറ്റപെട്ടു പോവില്ലേ മോളെ.?

ഒരു നേരം വയ്യാത്ത ഒരു അവസ്ഥ വന്നാൽ ഒരു നേരം ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ആരേലും ഉണ്ടാകുമോ ?

മോൾക്ക്‌ എപ്പോഴും ഭർത്താവിന്റെ വീട്ടിൽ നിന്ന് ഓടി വന്ന്‌ അച്ഛനെ നോക്കാൻ പറ്റുമോ?

ഞാൻ ഇതൊന്നും പറയുന്നത് കൊണ്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത് !

ഇന്ന് അച്ഛൻ എന്നെ കാണാൻ വന്നിരുന്നു ഈ ആലോചന വേണ്ടാന്ന് പറയാൻ….

കാരണം ഞാൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു എന്റെ മോൾക്ക്‌ ഒട്ടു ഇഷ്ട്ടമില്ലന്ന്

മോളെ വേദനിപ്പിച്ചു എനിക്കി ഒന്നും വേണ്ടാന്ന് പറഞ്ഞു ആ മനസ്സ് കാണാതെ പോവല്ലേ മോളെ.. !!

മോള് പെട്ടന്ന് ഒരു മറുപടി ഒന്നും പറയണ്ട !

ആലോചിച്ചു പറഞ്ഞാൽ മതി !

വിവാഹം കഴിഞ്ഞു മോള് പോയാലും നീയും നിന്റെ ഭർത്താവും വീട്ടിലേക്ക് കയറി വരുമ്പോൾ വീട്ടിൽ ഒരാള് ഉള്ളത് നല്ലതല്ലേ മോളെ …. മോള് ആലോചിക്കി !

ബാലേട്ടാ…….. എനിക്കി സമ്മതമാണ് !!

അയാൾ അവളെ അത്ഭുതത്തോടെ നോക്കി

മോള് പറഞ്ഞത് സത്യം ആണോ അതോ എന്നെ പരിഹസിച്ചതാണോ?