പുനർ സംഗമം

അഖിൽ അമ്മയേ അഡ്മിറ്റാക്കിയ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി കാന്റീനിലേക്ക് നടക്കുമ്പോൾ എതിരേ വരുന്ന ആളിനേ കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നു. അത് നന്ദനയായിരുന്നു. ആറു വർഷത്തേ പ്രണയത്തിനും അതിനു ശേഷം താലികെട്ടി സ്വന്തമാക്കിയവൾ.

പ്രണയിക്കുന്ന സമയത്ത് എല്ലാവരേ പോലെ അവരും തങ്ങളുടെ നല്ല സ്വഭാവം മാത്രം പുറമേ കാണിച്ചു. കല്യാണം കഴിഞ്ഞ ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നീട് അവരുടെ ഈഗോ പ്രവർത്തിച്ചു തുടങ്ങി. അതിനു കൂട്ടായി അഖിലിന്റെ അമ്മയും. അമ്മക്ക് നന്ദനയേ എന്തോ ഇഷ്ടമായിരുന്നില്ല.

മെല്ലെ മെല്ലെ അവർ അകലാൻ തുടങ്ങി. ആ അകൽച്ച അവസാനം വിവാഹ ബന്ധം വേർപിരിയുന്നതിൽ എത്തി.

രണ്ടാളും ചേർന്ന് ഒപ്പിട്ടാൽ വലിയ താമസമില്ലാതെ വിവാഹ ബന്ധം വേർപെടുത്താം എന്ന് വക്കീല് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. പരസ്പരം വെറുത്തുകൊണ്ട് ഒന്നിച്ചു ജീവിക്കുന്നതിലും ഭേദം വേർപിരിയുന്നതല്ലേ എന്ന് അവർ ചിന്തിച്ചു.

പിന്നീട് എല്ലാം പെട്ടന്നായിരുന്നു. ഡിവോസ് കിട്ടി. നന്ദന അവളുടെ വീട്ടിലേക്ക് പോയി. അതിനു ശേഷം അഖിൽ അവളേ കാണുന്നത് ഇപ്പോഴാണ്. ഇവൾക്ക് വലിയ മാറ്റം ഒന്നും ഇല്ലല്ലോ എന്ന് അയാൾ ഓർത്തു. സാരിയിൽ ഇരുത്തം വന്ന ഒരു സ്ത്രിയായി കാണപെട്ടു.നീളൻ മുടി സ്റ്റെപ് കട്ടാക്കി.കാറ്റിൽ ആ മുടി ഇളകുന്നത് കാണാൻ നല്ല ഭംഗി. പണ്ടും അവൾക്ക് അതായിരുന്നു ഇഷ്ടം.

അപ്പോഴേക്കും നന്ദന അയാളുടെ അടുത്തി കഴിഞ്ഞു. എന്താ അഖിലേട്ടാ ഇവിടെ? അവൾ അയാളോട് ചോദിച്ചു. അമ്മ ബാത് റൂമിൽ സ്ലിപ്പായി. കാലിന് പൊട്ടലുണ്ട്. ഒരാഴ്ച ആയി ഇവിടെ വന്നിട്ട്. അവളുടെ അഖിലേട്ടാ എന്ന വിളിയിൽ നിന്ന് അയാൾക്ക് മനസിലായി വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അയാളേ അവൾ മറന്നിട്ടില്ല എന്ന്.

അവളും അയാളേ നോക്കി കാണുകയായിരുന്നു. അഖിലിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല കുറച്ച് കഷണ്ടി ഉണ്ടെന്നതൊഴിച്ചാൽ.കുറച്ചൂടി മെച്ചൂരിട്ടി വന്നിട്ടുണ്ട് എന്ന് മുഖത്തേ കണ്ണട വിളിച്ചു പറഞ്ഞു.

നീ എന്താ നന്ദൂട്ടി ഇവിടെ എന്ന ചോദ്യത്തിന് എന്റെ ഫ്രണ്ട് ഇവിടെയാണ് വർക്ക് ചെയ്യുന്നത് എന്ന് അവൾ പറയുമ്പോളേക്കും സിസ്റ്റർ നിർമ്മല അങ്ങോട്ട് വന്നു. അവൾ നിർമ്മലയേ അയാൾക്ക് പരിചയപെടിത്തി കൊടുത്തു. ഇത് എന്റെ ഫ്രണ്ട് അഖിൽ

എന്ന് അയാളേയും പരിചയപെടിത്തി. നിർമ്മല അയാളേ നോക്കി ചിരിച്ചു.

അമ്മയുടെ അടുത്ത് ഇപ്പോൾ ആരാ അഖിലേട്ടാ നിൽക്കുന്നത് എന്ന ചോദ്യത്തിന് അയാൾ ഒന്നും മിണ്ടിയില്ല. അയാളുടെ മൗനത്തിൽ നിന്ന് അവൾക്ക് മനസിലായി അയാൾ മാത്രമേ ഉള്ളു എന്ന് അവൾക്ക് മനസിലായി.

നീ എന്തു ചെയ്യുന്നു എന്ന അയാളുടെ ചോദ്യത്തിനു ഞാൻ ഇവിടെ ഒരു ബൂട്ടിക്ക് നടത്തുന്നു. പിന്നെ അത്യാവശ്യം ബ്രൈഡൽ മേക്കപ്പും ഉണ്ട്. പിന്നെ കുറച്ച് ചാരിട്ടി. ഇതൊക്കെ തന്നെ ജീവിതം എന്ന് പറഞ്ഞ് അവൾ ചിരിച്ചു വിഷാദം നിറഞ്ഞ ചിരി. ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണ് താമസം. വരുന്ന ആഴ്ച മുതൽ ഞാൻ തനിച്ചാണ്. അവളുടെ കല്യാണമാണ് വരുന്ന ആഴ്ച. അത് പറയുമ്പോൾ അവളുടെ സ്വരത്തിൽ ഒറ്റപ്പെടൽ ഫീല് ചെയ്യുന്നുണ്ടായിരുന്നു.