“ടാ”
“എന്താടി പെണ്ണെ”
“അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓര്മയുണ്ടാലോ അല്ലെ”
“എന്തു, ഓർകുന്നില്ലലോ”
“ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻസമയം..ഞാൻ പോണു”
ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു
“എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെപറയുന്നു..ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്”
“ഉവ്വെയ്…ഇതൊക്കെ കുറെ കേട്ടിട്ടുണ്ടേയ്”
“ഏയ് അല്ലെടി..ഈ പ്രാവിശ്യം ഞാൻ മറക്കില്ല ഉറപ്പു..ആട്ടെ നിനക്ക്എന്തു സമ്മാനമാ വേണ്ടേ അത് പറഞ്ഞില്ലാലോ”
“എനിക്ക് സമ്മാനമൊന്നും വേണ്ടായേ ഇത്തവണ എങ്കിലും ഇയാള്മറക്കാതെ ഒന്ന് വിഷ് ചെയ്ത മതി”
“ഹ ഏറ്റു എന്ന്..ദേ ആ കൈ ഇങ്ങട് നീട്ടിക്കെ ഉണ്ണിത്താൻ വാക്ക്പറഞ്ഞാ വാകാന്ന് ”
“ഹിഹി പോടാ ”
“ഏയ് കെട്ടിയോനെ പോടാ എന്നോ..എന്നിട്ടു അമ്മടേം അച്ഛന്റേംമുമ്പിൽ ഏട്ടാ എന്നും… ആഹ് ഞാൻ ഒരു പാവമായകൊണ്ട് ഇതെല്ലാംസഹിക്കുന്നു ”
ഓ പിന്നേയ് പോടാ ഏട്ടാ…
ഇതും പറഞ്ഞു അവൾ അടുക്കളയിലേക്കു ഓടി.
***
“ഹാലോ”
“ആഹ് ഡി..എനിക്ക് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട് മുംബൈയിൽ..പെട്ടന്നു ഡിസൈഡ് ചെയ്തത് ഇപ്പോൾ തന്നെ പോകണം.. നീഎപ്പോൾ എത്തും? ”
“വെള്ളിയാഴ്ച അല്ലെ..ജോലി കുറച്ചു ഉണ്ട് വൈകും എന്നാതോന്നുന്നേ..എന്നാലും ഇതെന്താ പെട്ടന്നു..”
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ
“പാക്ക് ചെയ്യണ്ടേ,ഞാൻ വരണോ”
“ഓ വേണ്ടെടി നീ ജോലി വേഗം തീർത്തു വീട്ടിലേക്കു വാ അച്ഛൻഒറ്റക്കെ ഉള്ളു”
“ഏയ് ‘അമ്മ എവിടെ പോയി ”
“പോയില്ല..കുഞ്ഞമ്മടെ വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കണംനു പറയാൻ തുടങ്ങിട് കുറച്ചയില്ലെ,അതുകൊണ്ടു ഞാൻ പോകുംവഴി കൊണ്ട് വിട്ടേക്കാം..”
“ആഹ്..അപ്പോ ശനിയാഴ്ച”
അവളുടെ വാക്കിനെ മുറിച്ചു കൊണ്ട് അവൻ
“ഡി എന്നാ ശരി ഇപ്പോൾ തന്നെ ഒരുപാട് വൈക്കി..കൊല്ലിഗ്സ് വെയിറ്റ്ചെയുന്നു”
ഉള്ളിലെ പരിഭവം പുറത്തു കാണിക്കാതെ അവൾ “ആഹ്ഓക്കേ,എത്തീട്ടു വിളിക്കു..”
“ഓക്കേ ബൈ”
***
ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ അവൾ കാണുന്നത് ഗേറ്റ് പൂട്ടിപുറത്തേക്കു ഇറങ്ങുന്ന അച്ഛനെയാണ്
“അച്ഛൻ എവിടെ പോകുവാ”
“ഏയ് മോളെ കാണാഞ്ഞകൊണ്ടു വിളിച്ചോണ്ട് വരാം എന്ന്വിചാരിച്ചു ഇറങ്ങിയതാ”
അവനും അമ്മയും പോയതിന്റെ പരിഭവം നിറഞ്ഞ മുഖത്തുപുഞ്ചിരി മഴയായി പൊഴിഞ്ഞു
ഗേറ്റ് തുറന്നു രണ്ടുപേരും വീടിനുള്ളിൽ കയറി
“അച്ഛന് വിശക്കുന്നുണ്ടാവും അല്ലെ? ഞാൻ വേഗം ഫ്രഷ് ആയിട്ടുവന്നു എന്തു എങ്കിലും ഉണ്ടാക്കാം”
“ഉം,മോള് പോയി ഫ്രഷ് ആയിട്ടു വാ”
“ശരി അച്ഛാ”
അവൾ തിരിച്ചു വന്നപ്പോൾ അച്ഛൻ എന്തോ തിരയുന്നത് കണ്ടുഅവൾ തിരക്കി “എന്താ അച്ഛാ തിരയുന്നേ”
“അല്ല താക്കോൽ തിരയുവാരുന്നു”
“താക്കോലോ എന്തിനാ ഇപ്പോൾ”
“ഇന്ന് ഇനി ഒന്നും ഉണ്ടാകാൻ നിൽക്കണ്ട പുറത്തു പോയി കഴികാം”
“അത് കുഴപ്പമില്ല അച്ഛാ ഞാൻ വേഗം ഭക്ഷണം തയ്യാറാക്കാം”
“ഹ വേണ്ടെന്ന് നീ എന്റെ ആ സ്കൂട്ടർ ന്റെ കീ ഒന്ന് തപ്പി എടുത്തേ”
അത്ഭുതത്തോടെ അവൾ “ഏയ് സ്കൂട്ടർ ഓ”
“ആഹ് അതെന്താ ഞാൻ അത്രക്ക് കിളവൻ ആയി എന്നാണോ നീപറയുന്നേ”
“ഐയോ അതല്ല അച്ഛാ”
“ആഹ് എന്നാ ഇനി ഒന്നും പറയണ്ട താക്കോൽ തപ്പി എടുത്തേ”
“ദേ അച്ഛാ താക്കോൽ”
“ആഹ് എന്നാ വാ പോകാം”
ആദ്യമായി അച്ഛന്റെ സ്കൂട്ടർ ന്റെ പുറകിൽ ഇരുന്നതും അവളുടെകണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി
“എന്നാ പോയാലോ മോളെ” അച്ഛൻ ചോദിച്ചു
അവളുടെ കണ്ണുനീർ അച്ഛനെ അറിയിക്കാതെ മറച്ചു പിടിച്ചു “ഉം”എന്നൊരു മൂളലിൽ മറുപിടി ഒതുക്കി.
നേരെ അവളുടെ ഏറ്റവും പ്രിയപ്പെട്ട റെസ്റ്റോറന്റ് ന്റെ മുമ്പിൽകൊണ്ട് നിർത്തി
“മോൾക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്തോളു” എന്ന് പറഞ്ഞു അച്ഛൻഅവിടെ ഇരുന്ന ദിനപത്രം കൈയിലെടുത്തു വായിക്കുന്നു