അച്ചു എന്ന അർച്ചന

തന്റെ പുതിയ ജോലിയിൽ പ്രവേശിക്കാനായി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി .. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ശ്യാമിന്റെ മനസ്സ് നിറയെ അച്ചു ആയിരുന്നു ….
അച്ചു എന്ന അർച്ചന …

വളരെ പ്രതീക്ഷകളോടെ ആണ് ശ്യാമിന്റെ വീട്ടുകാർ അവനെ എഞ്ചിനീയറിങ്ങിനയച്ചത് …
എന്നാൽ യാതൊരു സ്വാതന്ത്രവും ഇല്ലാത്ത ഹോസ്റ്റലും കോളേജും അവനെ പoനം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു……
അതിലവന് യാതൊരു കുറ്റബോധവും തോന്നിയില്ല …
കാരണം അവനെ സംബന്ധിച്ചിടത്തോളം ജീവിതം ആഘോഷിക്കാൻ ഉള്ളതായിരുന്നു …..
മകൻ പഠനം അവസാനിച്ചതിന്റെ വിഷമത്തിൽ അച്ഛനമ്മമാർ ശകാരിച്ചതിനെ അവൻ വേറെ അർത്ഥത്തിൽ എടുത്തു ….
ഇനി പഠിക്കാനില്ല എന്ന് തീരുമാനിച്ച് അവൻ ഒരു വലിയ വസ്ത്ര വിൽപ്പനശാലയിൽ ബില്ലിംഗ് സ്റ്റാഫായി ജോലിക്കുകയറി ….
അവിടെ വച്ചാണ് അവൻ അർച്ചനയെ പരിചയപ്പെടുന്നത് …

അർച്ചന ….
ഡിഗ്രി നല്ല മാർക്കോടെ പാസായിട്ടും മുടക്കാൻ പണം ഇല്ലാത്തതുകൊണ്ട് ഒരു നല്ല ജോലി നിഷേധിക്കപ്പെട്ടവൾ …
ഒരു സാധാ കർഷകന്റെ മകൾ …
വീടിന്റെ ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്ത അവളുടെ വ്യക്തിത്വമാണ് അവനെ ആദ്യം ആകർഷിച്ചത് ..

അവളിലെ സാഹിത്യവാസന ശ്യാമിനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു .. …
ഫേസ്ബുക്കിലും മറ്റും അവൾ കുറിക്കുന്ന കഥകളുടെയും കവിതകളുടെയും ആരാധകനായി ശ്യാം മാറി ….

ആ ആരാധന അവനെയും ഒരു എഴുത്തുകാരനാക്കി ….
പതിയെ തനിയ്ക്ക് അർച്ചനയോടുള്ള ആരാധന പ്രണയമായി മാറുന്നത് ശ്യാം തിരിച്ചറിഞ്ഞു …..

ഒടുവിൽ തന്റെ ഇഷ്ടം അവളെ അറിയിക്കാൻ ശ്യാം തീരുമാനിച്ചു …

അർച്ചനാ …
എനിയ്ക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് ….

എന്താ ശ്യാം ..?

എനിയ്ക്ക് തന്നെ ഇഷ്ടമാണ് ……

അർച്ചനയ്ക്കും ശ്യാമിനെ ഇഷ്ടമായിരുന്നു ..

എങ്കിലും അവളുടെ വീട്ടിലെ സാഹചര്യങ്ങൾ അത് തുറന്ന് സമ്മതിക്കാൻ അവളെ അനുവദിച്ചില്ല..

അവന്റെ അലസ്സ മനോഭാവവും അവളെ ആശങ്കപ്പെടുത്തിയിരുന്നു ..
എങ്കിലും അവന്റെ ഉള്ളിൽ എവിടെയോ നന്മ ഉള്ളതായി അവൾക്ക് തോന്നി.

അവളുടെ മനസ്സറിയാൻ ശ്യാം പല തവണ ശ്രമിച്ചു എങ്കിലും പരാജയപ്പെടുകയായിരുന്നു ….
ഒരു ദിവസം അവളുടെ തീരുമാനം അറിഞ്ഞേ തീരൂ എന്ന വാശിയോടെ ശ്യാം അവളോട് ഒരു അന്തിമ തീരുമാനം പറയാൻ ആവശ്യപ്പെട്ടു .

ശ്യാം എനിയ്ക്ക് തന്നെ.. ഇഷ്ടമാണ്..

പക്ഷേ തനിയ്ക്ക് എല്ലാം തമാശയാണ് …..
എന്നോട് ഉളള ഇഷ്ടം പോലും അത്തരത്തിൽ ഒരു തമാശയാണോ …?

അല്ല അർച്ചന … ഒരിക്കലുമല്ല ….

എങ്ങനെ എനിയ്ക്ക് ഉറപ്പിക്കാനാകും ….
സ്വന്തം അച്ഛനമ്മമാരുടെ സ്വപ്നത്തെ നിസ്സാരമായി ചവിട്ടി മെതിച്ചവനല്ലേ ശ്യാം നീ …

അവരുടെ വിഷമത്തെ പോലും നീ പകയായി അല്ലെ കണ്ടത് …

അവരുടെ വിയർപ്പിന്റെ ഫലം അല്ലെ നീ നിസ്സാരമായി വലിച്ചെറിഞ്ഞത് ….

ആ നീ നാളെ എന്നോടുള്ള ഇഷ്ടത്തെയും വലിച്ചെറിയില്ല എന്ന് എന്താണുറപ്പ് …..