നീർമിഴി പൂക്കൾ

ബിലീവേഴ്‌സ് ഹോസ്പിറ്റലിന്റെ നാലാംനിലയിലെ മുറിയിടെ ജനാലയില്‍ പിടിച്ചു വിധൂരതയിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു ഹരിനാരായണൻ .പുറത്ത് നല്ല വെയില്‍ പരന്നിരിക്കുന്നു ചെറുകാറ്റിൽ റോഡോരമുള്ള തണൽ മരങ്ങളിൽ നിന്നും പഴുത്ത ഇലകള്‍ അലസമായി റോഡിലേക്കു പൊഴിഞ്ഞു വീഴുനുണ്ട് കടമകൾ നിറവേറ്റപ്പെട്ടു ഓർമയായി മറയുന്ന ജീവിതങ്ങൾ എന്നപോലെ ദൂരെ മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂള്‍ മൈതാനത് നിന്നും കുട്ടികള്‍ കളിക്കുന്നതു കാണാം .എനിക്കെന്താണ് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .കഴിഞ്ഞ കുറെ നാളുകളായി കാര്യങ്ങളൊന്നും ശരിയല്ല.ജീവിത ക്രമം തന്നെ മാറിയിരിക്കുന്നു.രാത്രികള്‍ പകലാകുന്നു,പകലുകള്‍ രാത്രികളും..ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുനേരം മനസ്സില്‍ ഒരു വിങ്ങല്‍ വരുന്നുണ്ട് ചെറുപ്പത്തിൽ എല്ലാ കാര്യങ്ങളിലും എത്ര സജീവമായിരുന്നു ഞാന്‍ .അന്നൊന്നും ജീവിതത്തിന്റെ താളം പിഴച്ചിരുന്നില്ല .പിന്നെ എപ്പോഴാണ് തുടങ്ങിയത് ,കൃത്യമായി പറയാന്‍ കഴിയില്ല .

കോളേജില്‍ പഠിക്കുമ്പോൾ ആണെന്ന് തോനുന്നു ഏതോ ഒരു നിമിഷത്തില്‍ ഒരധ്യാപകന്റെ ശകാരം മനസ്സില്‍ ഒരു വിറയലുണ്ടാക്കി പതിയെ അതെന്നില്‍ വളരുന്നുണ്ടായിരുന്നു ഒരു ഇത്തിള്‍ ചെടി പോലെ.പിന്നെപ്പോളോ മനസ്സിന്റെ ജീവിതത്തിന്റെ സ്വതസിദ്ധ താളം തന്നെ കളഞ്ഞു .ചിലപ്പോള്‍ വിഷാദ പൂരിതമാകി .എന്നാലും വീട്ടില്‍ ആരും അറിഞ്ഞില്ല അറിയിച്ചും ഇല്ല . പഴയ ജീവിതം ഒന്നുമില്ലാത്ത അവസ്ഥയില്‍ ആയിരുന്നെങ്കിലും അതെത്ര ഭംഗിയായിരുന്നു .ഓര്‍മ്മകള്‍ ഉണ്ടാകുമ്പോഴാണ് ഓരോന്നും ഉയർത്തെഴുനേൽക്കുന്നത്.അങ്ങനെയിരിക്കുമ്പോളാണ് പ്രവീൺ എന്ന സുഹൃത്തിന്റെ രൂപത്തിൽ അത് തന്നെ ഗ്രെസിച്ചത് അപ്പോഴും മനസ്സില്‍ ഭയം കുടികൊള്ളുനുണ്ടായിരുന്നു .ഒരിടക്കാല ആശ്വാസം പോലെയയിരുന്നു അവനത് തന്നപ്പോൾ തോന്നിയത് .പിന്നെ അത് എന്നിലേക്കും പടർന്നു കയറിയത് എത്ര പെട്ടന്നായിരുന്നു. എന്റെ ഓര്‍മ്മകള്‍ നശി ക്കുന്നതുപോലെ…

എന്റെ അമ്മ എത്ര തന്റേടിയായിരുന്നു . അച്ഛന്റെ മരണ ശേഷം എന്നെയും കുഞ്ഞനിയത്തി ഗൗരിയേയും വളർത്തിക്കൊണ്ടു വരാനായി അമ്മ അനുഭവിച്ച സങ്കടകടല് അതാർക്കുമറിയില്ല . എനിക്കും അല്ല അമ്മ അതാരെയും അറിയിച്ചിരുന്നില്ല എന്ന് പറയുന്നതാവും കുറച്ചൂടെ ശരി പശുവിനെയും , ആടിനെയും , കോഴിയേയും വളർത്തി വീടിനു ചുറ്റുമുള്ള ഇട്ടാവട്ടത്തിൽ കൃഷി ചെയ്തും അടുത്തുള്ള വീടുകളിൽ അടുക്കളപ്പണി ചെയിതും ആയിരുന്നു അമ്മ കുടുംബം പുലർത്തിയിരുന്നത് . എല്ലാത്തിനും

അമ്മയുടെ കയ്യാളായിരുന്നു ഒരിക്കൽ താൻ. കുഞ്ഞി എന്നും മടിച്ചിയായിരുന്നു . ഒരു ജോലിയും ചെയ്യാതെയിരിക്കുന്ന അവളെ അമ്മ വഴക്ക് പറയുമ്പോള് താൻ പറയുമായിരുന്നു ” അമ്മേ , അവള് രാജകുമാരിയല്ലെ ഒരു രാജകുമാരനെ അവള്ക്കായി ഞാന് കണ്ടു പിടിക്കുന്നുണ്ടു . മണ്ണിലും ചേറിലും പണിയെടുത്ത് അവള് അഴുക്കാവണ്ട , സുന്ദരി കുട്ടിയായിട്ട് അവിടിരുന്നോട്ടെ” അതുകേൾക്കുമ്പോൾ അവളുടെ കുണുങ്ങിച്ചിരി എത്ര ചന്തമേറിയതായിരുന്നു കാലങ്ങള് എത്ര പെട്ടെന്നാണ് ഓടി മറഞ്ഞത് .

പഠിക്കാന് മിടുക്കൻ ആയിരുന്ന എനിക്ക് മെറിറ്റില് തന്നെ ടൗണിലെ കോളെജില് എഞ്ചിനിയറിംഗിന് അഡ്മിഷന് കിട്ടി ആ ദിവസങ്ങളിൽ അമ്മയിൽ അതുവരെ കാണാത്ത നിലാവ് തെളിഞ്ഞത് പോലെ ഒരു ചിരി വിടർന്നിരുന്നു പതിയെ കോളെജ് ഹോസ്റ്റലിലേക്ക് ഞാൻ താമസം മാറ്റി . വല്ലപ്പോഴും മാത്രമേ വീട്ടിലേക്ക് പോകാറുള്ളയിരുന്നു ധാരാളം പഠിക്കാനുളളത് കൊണ്ടാണ് വരാത്തതെന്ന് ഞാൻ വെറുതെ പറയുമായിരുന്നു. വന്നു പോകണമെങ്കിൽ എനിക്കൊരു ബൈക്ക് വാങ്ങി നൽകണം എന്നുള്ള നിർബന്ധ ബുദ്ധിയും .അമ്മക്ക് പിന്നെ രാപ്പകല് ജോലിയായിരുന്നു വീട്ടുകാര്യവും ഞങ്ങളുടെ പഠനവും , കൂട്ടത്തിൽ മകനൊരു ടൂവീലറും എന്നുള്ള വലിയ കടമ്പയും അമ്മ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു ഇതിനിടയില് എന്നിലുണ്ടായ മാറ്റം പെറ്റവയറു തിരിച്ചറിഞ്ഞിരിക്കാം ” എന്താ മോനെ , നിനക്ക് എന്ത് പറ്റിയെന്നു അമ്മ ചോദിക്കുമ്പോള് ഇല്ലമ്മേ , എനിക്കൊന്നുമില്ല അമ്മയ്ക്ക് വെറുതെ ഓരോന്ന് തോന്നുന്നതാണ് . എന്നുള്ള ഒഴുക്കൻ മറുപടിയിൽ ആ സംശയങ്ങളുടെ മുനയൊടിക്കാൻ തനിക്ക് കഴിഞ്ഞിരുന്നു .അമ്മ ദിവസം തോറും ക്ഷീണിച്ച് വരുന്നു അപ്പോളും . ” കണ്ണേട്ടന് പഠിച്ചിറങ്ങുമ്പോള് തന്നെ പെട്ടെന്നു ജോലി കിട്ടണേ അതിലൂടെ അമ്മയുടെ കഷ്ടപ്പാടും തനിക്ക് നിറം മങ്ങാത്ത ചുരിദാറും ലഭിക്കണേ എന്നുള്ള ഒരേയൊരു പ്രാർത്ഥന അത് മാത്രമായിരുന്നു കുഞ്ഞിക്ക് ദിവസം ഉണ്ടായിരുനുള്ളു.