ശവക്കല്ലറയിലെ കൊലയാളി 5

ശവക്കല്ലറയിലെ കൊലയാളി 5
Story : Shavakkallarayile Kolayaali 5 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഫോണ്‍ കട്ട്ചെയ്ത് ജോണ്‍ സെക്കറിയ പറഞ്ഞു,

“നമുക്ക് ജനറല്‍ ആശുപത്രി വരെ ഒന്ന് പോകണം… “

അവരേയുംകൊണ്ട് പോലീസ് ജീപ്പ് ജനറല്‍ ആശുപത്രിയിലേക്ക് കുതിച്ചു .

ജനറല്‍ ആശുപത്രിയില്‍ എത്തിയ ജോണ്‍ സെക്കറിയ അവിടെ ഉണ്ടായിരുന്ന പോലീസ് സർജൻ ഡോക്ടര്‍ ദേവാനന്ദിനെ കാണാന്‍ പോയി . ജോണ്‍ സെക്കറിയയെ കണ്ടതും ദേവാനന്ദ് “വരൂ” എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് നടന്നു പോയി.

കാബിനിൽ തന്റെ കസേരയില്‍ ഇരിക്കുന്നതിനിടെ മുന്നിലെ കസേര ചൂണ്ടി അദ്ദേഹം ജോണിനോട് ഇരിക്കാന്‍ പറഞ്ഞു .

“ജോൺ , താങ്കള്‍ ഇങ്ങോട്ടയച്ച ബോഡി ഡോക്ടര്‍ നാൻസി തോമസ് വട്ടേകാടന്റേതാണ് “

“അറിയാം , ഞാനിപ്പോള്‍ വരുന്നത് അവരുടെ ബംഗ്ലാവിൽ നിന്നാണ് “

“പക്ഷേ ജോണ്‍ അവരെങ്ങനെ നിങ്ങളുടെ ജൂറിസ്ട്രിക്ഷനിൽ വന്നു പെട്ടു…?”

“എന്തൊക്കക്കെയോ ദുരൂഹതകളുണ്ട് ദേവാനന്ദ്…”

പിന്നീട് ഡോക്ടര്‍ പറഞ്ഞത് കേട്ട് ജോണ്‍ ചോദിച്ചു .

“എങ്ങനെ ദേവാനന്ദ്?…”

“ബോഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ട ഒരു സംശയം മാത്രമാണ്‌ ജോണ്‍ , പോസ്റ്റ്മോർട്ടം കഴിഞ്ഞാലെ കൂടുതൽ എന്തെങ്കിലും അറിയാനൊക്കൂ… “

“ഓക്കെ ഞാനിറങ്ങട്ടെ… “

ഡോക്ടര്‍ ദേവാനന്ദിനോട് യാത്ര പറഞ്ഞിറങ്ങിയ ജോണ്‍ ബന്ധുക്കളെ വിവരം അറിയിക്കാൻ പോലീസ് കോൺസ്റ്റബിളിനെ ഏൽപ്പിച്ച് തിരികെപ്പോ യി . എന്നാല്‍ അപ്പോഴേക്കും ന്യൂസ് ചാനലുകൾ വാര്‍ത്ത പുറത്ത് വിട്ടുകഴിഞ്ഞിരുന്നു.

ഡോക്ടര്‍ നാൻസി വട്ടേകാടൻ പതിവുപോലെ ഉച്ചഭക്ഷണം കഴിക്കാനിറങ്ങുന്ന സമയത്താണ് ഫോണ്‍ റിങ്ങ് ചെയ്തത് ഫോണ്‍ അറ്റൻറ്ചെയ്ത ഉടനെ മറു തലയ്ക്കൽ നിന്നും…

“ഡാ വട്ടേകാടൻ സുഖാണോ?…”

“ഹോ,നീയൊ !! ഇതെവിടുന്ന് ? എപ്പോ ലാന്‍ഡ്ചെയ്തു ?”

“രണ്ട് ദിവസായി വന്നിട്ട് തിരക്കൊഴിഞ്ഞ് തന്നെ വിളിക്കാം എന്ന് വിചാരിച്ചു. “

വിശേഷങ്ങള്‍ പങ്കുവെച്ച് ഫോണ്‍ കട്ട്ചെയ്യാൻ സമയം ചോദിച്ചു ,

“ഡീ കോപ്പേ… നമുക്കിന്നൊന്ന് കൂടിയാലോ ? മനോഹരിയായ എന്റെ സ്വന്തം ഇടുക്കിയിൽ…”

“അതിനെന്താ,ആവാം. ആ തമ്പുരാട്ടിയേ കൂടി വിളിച്ചുനോക്ക്…”

വിളിച്ചത് ഡോക്ടര്‍ ഷേർളി ഫിലിപ്പായിരുന്നു.

നാൻസി തോമസ് , ഷേർളി ഫിലിപ്പ് , അഞ്ജലി ഗോപിനാഥ്…. കോട്ടയം മെഡിക്കല്‍കോളേജിലെ ഒരേ ബാച്ചുകാരായിരുന്നു ‘ ഡെവിൾസ് ‘ എന്നറിയപ്പെട്ടിരുന്ന ഈ മൂവർസംഘം .

ഡോക്ടര്‍ ഷേർളി ഫിലിപ്പ് കാനഡയിലെ പ്രശസ്തമായ റോയൽ അലക്സാഡ്രാ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്നു. കാനഡയിൽ സ്ഥിരതാമസമാക്കിയ ഷേർളി ഫിലിപ്പ് ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിനാണ് ഇവിടെ എത്തിയത് .

ഡോക്ടര്‍ അഞ്ജലി ഗോപിനാഥ്‌,തൃശ്ശൂർ ഗോ പിനാഥ് മെമ്മോറിയൽ ഹോസ്പിറ്റൽ ഉടമ .

വർഷങ്ങൾക്ക്ശേഷം ആ മൂന്ന് കൂട്ടുകാരികളും ഇടുക്കിയിലെ പ്രശസ്തമായ പഞ്ചനക്ഷത്രഹോട്ടലില്‍ മുറിയെടുത്ത് കഴിഞ്ഞകാലത്തെ കുസൃതികൾ ഓർത്ത് ചിരിച്ചും ഉത്സിച്ചും തിന്നും കുടിച്ചും ആ രാത്രിയെ ഉല്ലാസഭരിതമാക്കി .

ആ സമയത്താണ് ഡോക്ടര്‍ നാൻസിയുടെ ഫോണ്‍ റിങ്ങ് ചെയ്തത്….ഫോൺ എടുത്ത് ഞാനിതാ എത്തി എന്ന്പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു .

കൂട്ടുകാരികളോട് നിങ്ങള്‍ ആഘോഷിക്ക് ഞാന്‍ നാളെ കാലത്ത് എത്താം എന്നും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി .

പാർക്കിങ്ങ് ഏരിയയിൽ നിന്നും സെക്യൂരിറ്റി കൊണ്ട് വന്ന കാറില്‍ കയറി പുറത്തേക്ക് ഓടിച്ചു പോയി ………..!!!