തിരുവട്ടൂർ കോവിലകം 8

തിരുവട്ടൂർ കോവിലകം 8
Story Name : Thiruvattoor Kovilakam Part 8
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

“എന്താ സാറേ കാര്യം”

ശ്യാം സുന്ദർ കോവിലകം വിൽക്കാനുണ്ടെന്ന് പറഞ്ഞ് കുഞ്ഞപ്പൻ തന്നെ കാണാന്‍ വന്നതും. കുഞ്ഞപ്പന്റെ കൂടെ കോവിലകം കണ്ട് ഇഷ്ടപ്പെട്ടതും വാങ്ങിച്ചതും . അയാളുടെ നേതൃത്വത്തില്‍ കോവിലകം മോഡിപിടിപ്പിച്ചതും എല്ലാം ഒന്നും വിട്ടു പോകാതെ എല്ലാം ആ സ്ത്രീയോട് പറഞ്ഞു .

കഥകള്‍ എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ സ്വപ്നലോകത്താണോ സാറെ ജീവിക്കുന്നത് എന്നു പോലും ചോദിച്ചു പോയി ആ സ്ത്രീ .

“അതെന്താ നിങ്ങള്‍ അങ്ങനെ ചോദിച്ചത് “

ശ്യാം അവരോട് ചോദിച്ചു .

“സാറിപ്പോൾ പറഞ്ഞ കുഞ്ഞപ്പൻ ചേട്ടന്‍ മരിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു “.

“കുഞ്ഞപ്പൻ ചേട്ടനായിരുന്നു കോവിലകത്തെ കാര്യസ്ഥൻ . ചേട്ടന് രണ്ട് പെൺ മക്കളായിരുന്നു. അതില്‍ മൂത്ത കുട്ടി കോവിലകത്തുള്ള കുളത്തിൽ മുങ്ങി മരിച്ചു. അതിനു ശേഷം ചേട്ടന്റെ ഭാര്യയും മരിച്ചു . പിന്നെ ചേട്ടന്‍ കോവിലകത്തേക്ക് പോയിട്ടില്ല . രണ്ടാമത്തവളുടെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോള്‍ ചേട്ടനും മരിച്ചു . ഇപ്പോ വല്ലപ്പോഴും വന്ന് അടിച്ചു വാരി ഇട്ടിട്ട് പോകും.”

“ദാ… ആ കാണുന്ന മൂന്ന് സമാധികൾ കണ്ടോ അത് അവര്‍ മൂന്ന് പേരുടേയുമാണ്”

ശ്യാം അവര്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നോക്കി . അവിടെ ഒരേ പോലേയുള്ള മൂന്ന് സമാധികൾ ഉണ്ടായിരുന്നു.

“”സാറിന് ആളു തെറ്റിയതാവും “

ആ സ്ത്രീ വീണ്ടും പറഞ്ഞു .

“അല്ല …. എനിക്ക് തെറ്റിയിട്ടില്ല “

“എങ്കിൽ സാറ് നിൽക്കൂ ഞാനീ വീടിന്റെ താക്കോല്‍ എടുത്ത് വരട്ടെ കുഞ്ഞപ്പൻ ചേട്ടന്റെ ഫോട്ടോ ഉണ്ട് അകത്ത് “

ആ സ്ത്രീ താക്കോല്‍ എടുക്കാന്‍ പോയപ്പോള്‍ ശ്യാം വെറുതെ ആ സമാധികളിലേക്കൊന്ന് നോക്കി
അപ്പോള്‍ ആ സമാധികളിലൊന്നിൽ നിന്നും “സാറേ …. അവസാനം കുഞ്ഞപ്പനെ തേടി വന്നൂല്ലേ എന്ന് ചോദിച്ചപോലെ തോന്നി

സാറേ ……. പെട്ടെന്ന് പുറകില്‍ നിന്നുള്ള വിളികേട്ടപ്പോൾ ശ്യാം ഞെട്ടി ത്തിരിഞ്ഞു നോക്കി പിന്നില്‍ താക്കോലുമായി ആ സ്ത്രീ
അവര്‍ മുന്നിലേക്ക് കയറി അതില്‍ നിന്നും ഒരു താക്കോല്‍ എടുത്ത് ആ വാതിലിന്റെ പൂട്ട് തുറന്ന് . പഴകിയ ആ വാതില്‍ രണ്ട് ഭാഗത്തേക്ക് മടിച്ചു മടിച്ചു മാറി.

വരൂ എന്ന് പറഞ്ഞ് ആ സ്ത്രീ മുന്നിലായി അകത്തേക്ക് കയറി അവരുടെ പിറകിലായി ശ്യാം സുന്ദറും.
അവര്‍ ഒരു ഹാളിലേക്ക് പ്രവേശിച്ചു അവിടെ ഭിത്തിയില്‍ തൂക്കിയിട്ട മൂന്ന് ഫോട്ടോകൾ മൂന്നിലും പ്ലാസ്റ്റിക് പൂക്കള്‍ കൊണ്ടുള്ള മാലകൾ . അതില്‍ പുതിയതെന്ന് തോന്നിയ ഫോട്ടോ കാണിച്ച് ആ സ്ത്രീ പറഞ്ഞു

“ഇതാണോ നിങ്ങള്‍ കണ്ട കുഞ്ഞപ്പൻ ചേട്ടന്‍ “

ശ്യാം സുന്ദർ ആ ഫോട്ടോയിലേക്ക് ഒന്ന് നോക്കി . അതേ എന്നോ അല്ലാ എന്നോ മറുപടി പറയാന്‍ നിൽക്കാതെ പുറത്തേക്കിറങ്ങി .

കാറിനടുത്തേക്ക് ഓടുകയായിരുന്നു
അപ്പോഴും പുറകില്‍ നിന്ന് കുഞ്ഞപ്പന്റെ സമാധിയിൽ നിന്നും
“ഒടുവിൽ സാറ് കണ്ടെത്തി അല്ലേ എന്ന് ചോദിക്കുന്നപോലെ തോന്നി

കാറില്‍ കയറി കാർ അധി വേഗത്തില്‍ ഓടിച്ചു പോയി .
കാറിലേ കണ്ടീഷണർ ഫുള്ളിലായിരുന്നിട്ടും ശ്യാം സുന്ദർ വിയർക്കാൻ തുടങ്ങിയിരുന്നു .
എത്ര സ്പീഡില്‍ ഓടിച്ചിട്ടും കാറിന് വേഗത പോരാ എന്ന് തോന്നി .
കോവിലകം ഗെയ്റ്റും കടന്ന് പൂമുഖ മുറത്ത് ഒരു മുരൾച്ചയോടെ നിന്ന കാറില്‍ നിന്നും ശ്യാം സുന്ദർ തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങി .

പൂമുഖത്തേക്ക് ഓടികയറുന്നതിടെ മേനോനെ വിളിച്ചു .

പുറത്തേക്ക് വന്ന മേനോന്‍ വിയർത്തൊലിച്ച് നിൽക്കുന്ന ശ്യാമിനേ കണ്ട മേനോന്‍
“എന്താ എന്തു പറ്റി ” എന്ന് ചോദിച്ചു
ശ്യാം മേനോനോട് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തു . ശേഷം ഫോണ്‍ എടുത്ത് വാര്യരേ വിളിച്ച് കാര്യം പറഞ്ഞു .

പത്തു മിനിറ്റ് കൊണ്ട് വാര്യർ കോവിലകത്തെത്തി . എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ വാര്യർ പറഞ്ഞു

“കാരൂർ മഠം വരെ ഒന്ന് പോകാം,ഇപ്പോൾ തന്നെ “

“തിരുമേനി എനിക്ക് അറിയുന്ന ആളാണ് “

“മേനോൻ സാറേ എല്ലാവരുടേയും ജാതകവും ഒന്ന് എടത്തോളു”
അവര്‍ മൂന്ന് പേരേയും കൊണ്ട് കാർ കാരൂർ മഠം തിരുമേനിയുടെ അടുത്തേക്ക് കുതിച്ചു “

ഒരു മണിക്കൂര്‍ യാത്രക്ക് ശേഷം കാർ കാരൂർ മഠം പടിപ്പുരക്കു മുന്നില്‍ എത്തി .

കാറില്‍ നിന്നും ഇറങ്ങിയ വാര്യർ നേരേ തിരുമേനിയുടെ അടുത്തേക്ക് ചെന്നു.

“അല്ലാ ആരാത് വാരരോ ?
“തന്നെ ഈവഴിയൊന്നും കാണാറില്ലല്ലോ”

വാര്യരെ കണ്ട ഉടനെ തിരുമേനി ചോദിച്ചു .

“ഇവിടെ ഉണ്ട് തിരുമേനി “

തിരുമേനി തൊടിയിലേക്ക് നടന്നു പിന്നാലെ വാര്യരും.

തൊടിയിൽ തളച്ചിട്ട ഒരാനയുടെ തുമ്പികൈ തലോടി കൊണ്ട് തിരുമേനി ചോദിച്ചു .

“എന്താടാ കുട്ടി ശങ്കരാ തനിക്കൊരു വാട്ടം “

ആന ഒന്ന് തലകുലുക്കി തിരുമേനി തിരിഞ്ഞു വാര്യരോട് ചോദിച്ചു

“എന്താ വാരരേ വല്ല പ്രശ്നം വെപ്പുമാണോ”

“ഉവ്വ് “

“ആരാ ?

അടുത്ത ആനയുടെ അടുത്തേക്ക് നടക്കുന്നതിനിടെ തിരുമേനി ചോദിച്ചു എസ് . എസ് കൺസ്ട്രക്ഷൻ ഉടമ ശ്യാം സുന്ദർ.

തിരുമേനി തിരിഞ്ഞു നിന്ന് ചോദിച്ചു

“തിരുവട്ടൂർ കോവിലകം വാങ്ങിച്ച മിടുക്കന്‍ അല്ലേ “

“വരാൻ പറയു …….

തിരുമേനി പൂമുഖത്തേക്ക് തിരിച്ചു നടന്നു .

അൽപ്പ സമയം കഴിഞ്ഞപ്പോള്‍ വാര്യർ അവരേയും കൂട്ടി തിരുമേനിക്ക് മുന്നില്‍ എത്തി

“ഇരിക്കൂ ……

തിരുമേനി അവരോടായി പറഞ്ഞു

“ആ ജാതകങ്ങൾ ഇങ്ങോട്ട് തരൂ “

ഒരു നിമിഷം കണ്ണടച്ച് ധ്യാനത്തിലിരുന്ന് തിരു മേനി കണ്ണുകള്‍ തുറന്ന് അവന്തികയുടെ ജാതകത്തിലേക്ക് ഒന്ന് നോക്കി
ഉടനെ തിരുമേനിയുടെ പുരികങ്ങൾ വില്ല് പോലെ വളഞ്ഞു കണ്ണുകള്‍ രക്തവർണ്ണമായി .

അവന്തികയുടെ ജാതകത്തിൽ നിന്നും കണ്ണെടുത്ത് മുന്നിലിരിക്കുന്നവരുടെ മുഖത്തേക്ക് നോക്കി .

പിന്നീട് തിരുമേനി പറഞ്ഞകാര്യങ്ങൾ കേട്ട് അവര്‍ മൂന്ന് പേരും ഞെട്ടിത്തരിച്ചിരുന്നു ……..!

( തുടരും ………. )