ശവക്കല്ലറയിലെ കൊലയാളി 12

ശവക്കല്ലറയിലെ കൊലയാളി 12
Story : Shavakkallarayile Kolayaali 12 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഫാദര്‍ ഗ്രിഗോറിയോസിനേയും കൊണ്ട് ഇന്നോവ കാർ രാജകുമാരി ലക്ഷ്യംവെച്ച് നീങ്ങി . ഏകദേശം ഒരുമണിക്കൂർ പിന്നിട്ടപ്പോഴേക്കും ഫാദർ രാജകുമാരിയിലെത്തി.

രാജകുമാരി പോലീസ് സ്റ്റേഷന്‍ എന്നെഴുതിയ കെട്ടിടത്തിന്റെ മുന്നില്‍ ഇന്നോവ കാർ നിന്നു . പുറകിലെ ഡോർ തുറന്ന് ഫാദർ ഗ്രിഗോറിയോസ് തന്റെ ഊന്നുവടി ഊന്നി പോലീസ് സ്റ്റേഷന്റെ അകത്തേക്ക് പ്രവേശിച്ചു.

റിസപ്ഷനിൽ ഉണ്ടായിരുന്ന പോലീസുകാരൻ നമസ്കാരം ഫാദർ എന്ന് പറഞ്ഞു പുഞ്ചിരിച്ചു .

“നമസ്കാരം , എസ് ഐ ജോണ്‍ സക്കറിയ ??”

“സാർ അകത്തുണ്ട്.പോയി കണ്ടോളൂ.”

പോലീസുകാരൻ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് നടന്ന ഫാദർ മുറിക്കുമുന്നിലെ ഹാഫ് ഡോറിൽ പിടിച്ച് അകത്തേക്ക്നോക്കി.

“മേ ഐ കം ഇൻ ഇൻസ്പെക്ടർ”
എന്ന് ചോദിച്ചു

“യെസ്, കയറി വരൂ…” എന്ന് എസ് ഐ ജോണ്‍ സെക്കറിയ മറുപടി കൊടുത്തപ്പോൾ ഹാഫ് ഡോർതുറന്ന് ഫാദർ അകത്തേക്ക്കയറി .

അകത്തേക്ക്കയറിയ ഫാദർ ഗ്രിഗോറിയോസിനെ കണ്ടതും ജോണ്‍ സെക്കറിയ തന്റെ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു .

“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ…. ഫാദർ.”

“ഇപ്പോഴും എപ്പോഴും സ്തുതിയാരിക്കട്ടെ…”

ഫാദർ തിരിച്ചു പ്രതിവദിച്ചു.

“ഇരിക്കു ഫാദർ , കുടിക്കാന്‍ എന്താണ് വേണ്ടത്? “

ഒന്നുംവേണ്ട കുഞ്ഞേ
എന്ന് ഫാദർ പറഞ്ഞുവെങ്കിലും ജോണ്‍ ഒരു പോലീസുകാരനെ വിളിച്ച് ഇളനീർ വാങ്ങി വരാന്‍ പറഞ്ഞു .

“ഡോക്ടർ ദേവാനന്ദ് വിളിച്ചിരുന്നു. ഫാദറിന്റെ നിഗമനങ്ങളെ പറ്റി സംസാരിച്ചിരുന്നു. “

എസ് ഐ ജോണ്‍ അന്ന് അവിടെ കണ്ട കാര്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ഫാദറിനോട് വിശദീകരിച്ചു .

എല്ലാം മൂളിക്കേട്ടശേഷം ഫാദർ ചോദിച്ചു .