തിരുവട്ടൂർ കോവിലകം 1

തിരുവട്ടൂർ കോവിലകം 1
Story Name : Thiruvattoor Kovilakam Part 1

Author : Minnu Musthafa Thazhathethil

തുരുമ്പിച്ച വലിയ ഇരുമ്പ് ഗെയിയിറ്റിനു മുന്നില്‍ കാർ നിറുത്തി ശ്യാം സുന്ദർ പുറത്തേക്ക് ഇറങ്ങി.
ഗെയിറ്റിൽ അക്ഷരങ്ങള്‍ മാഞ്ഞു തുടങ്ങിയ ഒരു തുരുമ്പിച്ച ഇരുമ്പ് തകിടിൽ “തിരുവട്ടൂർ കോവിലകം” എന്നെഴുതിയ ഒരു ബോര്‍ഡ് തൂങ്ങി കിടക്കുന്നു. അതിന്റെ താഴെ ആരോ ചോക്ക് കൊണ്ട് “പ്രേതാലയം” എന്നെഴുതി വെച്ചിരിക്കുന്നു.
ഉള്ളിലോട്ട് മാറി പഴമയുടെ പ്രൗഡി മാറാത്ത തിരുവട്ടൂർ കോവിലകം തല ഉയർത്തി നിൽക്കുന്നു. കോവിലകത്തിന്റെ പുറകിലായി കാറ്റിന്റെ സ്പർശനത്താൽ ഓളംകൊള്ളുന്ന നിറയെ വെള്ളമുള്ള നീലിച്ച ഒരു കുളവുമുണ്ട്.
“സാറേ , വന്നിട്ട് ഒത്തിരി നേരായോ”
വസ്തു ബ്രോക്കർ കുഞ്ഞപ്പൻ ബാഗില്‍ നിന്നും താക്കോല്‍ കൂട്ടം എടുക്കുന്നതിടെ ചോദിച്ചു .
“ഇല്ല,ദേ ….ഇപ്പോ എത്തിയതേയുള്ളു,
ഞാന്‍ ഈ കോവിലകം പുറത്ത് നിന്നും നോക്കി കാണുകയായിരുന്നു”
താഴ് വലിച്ചു തുറന്നു കുഞ്ഞപ്പൻ ശക്തമായി തള്ളി ഒരു ഞെരക്കത്തോടെ രണ്ട് വശത്തേക്ക് നീങ്ങിയ ഗെയിറ്റിലൂടെ അവര്‍ അകത്തേക്ക് കയറി .
ശ്യാം കുഞ്ഞപ്പന്റെ കൂടെ കോവിലകം ചുറ്റി നടന്നു കണ്ടു.
“ഇതിന്റെ അവകാശികൾ…..?
“അവരെല്ലാം ബാഗ്ലൂരാണ് സാറിന് വസ്തു ഇഷ്ടപ്പെട്ടാൽ പ്രമാണം തീറാക്കിത്തരാൻ അവര്‍ എത്തും ”
“അല്ല ചേട്ടാ അവര്‍ എന്തിനാണ് ഇതിപ്പോ വിൽക്കുന്നത്”
“ദേവ നാരയണൻ തിരുമേനിയും തമ്പുരാട്ടിയുമായിരുന്നു ഇവിടെ താമസം . മക്കള്‍ നാലു പേരും ബാഗ്ലൂരാണ് .വല്ലപ്പോഴും വരും പോകും . കഴിഞ്ഞ വർഷം തിരുമേനി കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഹൃദയാഘാതം വന്ന് മുങ്ങി മരിച്ചു . തമ്പുരാട്ടിയെ മക്കള്‍ അങ്ങോട്ട് കൊണ്ട് പോയി . നഗരത്തില്‍ ജീവിച്ച അവര്‍ക്ക് ഇവിടെ താമസിക്കാന്‍ പറ്റ്വോ?

“അല്ല സാറിനിപ്പോൾ എന്താണീ കോവിലകത്തോട് ഒരു ഭ്രമം”
ശ്യാം ഒന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല .
“ചേട്ടൻ ഡീലുറപ്പിച്ചോളൂ . ടോക്കൺ എത്രയാ വേണ്ടതെങ്കിൽ ഓഫീസില്‍ വാര്യർ സാറിനെ കണ്ടാല്‍ മതി ഞാൻ വിളിച്ചു പറഞ്ഞോളാം”
കാറിലേക്ക് കയറുമ്പോൾ ശ്യാം സുന്ദർ പറഞ്ഞു .
ശ്യാം സുന്ദർ അറിയപ്പെടുന്ന ഒരു ബിൾഡറാണ് ഇന്ത്യയിലും വിദേശത്തുമായി നിറയേ ബ്രാഞ്ചുകളുള്ള എസ്.എസ് കൺസ്ട്രക്ഷൻ ഉടമ . അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹമാണ് ഇതുപോലുള്ള ഒരു കോവിലകം . ആ ആഗ്രഹമാണ് ശ്യം സുന്ദറിനെ തിരുവട്ടൂർ കോവിലകത്തേക്ക് നയിച്ചതും.
ഏകദേശം ഒരു മാസത്തിനുള്ളിൽ നാലു കോടി കൊടുത്ത് ശ്യാം സുന്ദർ കോവിലകം സ്വന്തം പേരില്‍ തീറാക്കി.
കുഞ്ഞപ്പനെ വിളിച്ച് കോവിലകം ഒന്ന് മോഡി പിടിപ്പിക്കാനും പറഞ്ഞാണ് തന്റെ വിദേശത്തേ ഓഫീസ് സന്ദർശിക്കാൻ പോയത് .
ഒരാഴച്ചക്ക് ശേഷം മടങ്ങി വന്ന ശ്യാം തന്റെ പ്രിയതമയുടെ ജന്മദിനത്തിന്റ അന്ന് കോവിലത്തേക്ക് താമസം മാറാനുള്ള ഒരുക്കങ്ങളും തുടങ്ങി .
ശ്യാം സുന്ദറും ഭാര്യയും കൂടി കോവിലകത്തേക്ക് കാലത്ത് തന്നെ എത്തി . അടഞ്ഞു കിടക്കുന്ന കോവിലകം ഗൈറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതും .
തൊടിയിലെ മുത്തശ്ശി മാവിന്റെ ഒരു വലിയ ശിഖരം കൂറ്റന്‍ ശബ്ദത്തോടെ നിലം പൊത്തി …!
(തുടരും…….)