തിരുവട്ടൂർ കോവിലകം 20

തിരുവട്ടൂർ കോവിലകം 20
Story Name : Thiruvattoor Kovilakam Part 20
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

തിരുമേനി പറഞ്ഞ കഥകൾ കേട്ട് ശ്യാമും മേനോനും ആകെ അന്തം വിട്ടിരുന്നൂ.എങ്ങനെയാവും തിരുമേനിയുടെ ബന്ധനത്തിൽ നിന്ന് മോചിതയായത് അതായിരുന്നൂ അവരുടെ ചിന്ത മുഴുവനും.

“മോചിതയായ അവൾ ശക്തി പ്രാപിച്ചിരിക്കുന്നൂ. എന്നന്നേക്കുമായി ബന്ധിക്കണം എങ്കിലേ രക്ഷയുള്ളൂ മേനോൻ”

മുത്തേടം മേനോനോട് പറഞ്ഞു.

“ആവാം തിരുമേനി എങ്ങനെയെങ്കിലും എന്റെ കുട്ടികൾ രക്ഷപ്പെട്ടാൽ മതി”

മേനോൻ അപേക്ഷ സ്വരത്തിൽ യാചിച്ചു.

“അതിന് മുൻപ് അവൾ എങ്ങനെ മോചിതയായി എന്ന് കണ്ടെത്തേണ്ടതുണ്ട് എങ്കിലെ നിങ്ങളിലേക്കെത്തിയ വഴി കണ്ടെത്താൻ കഴിയു”

“പൂജയും ഹോമവും നടത്തണം ഞാനൊരു ചാർത്തെഴുതി തരാം അതിലുള്ള സാധനങ്ങൾ വാങ്ങണം.”

അരികിൽ നിന്നിരുന്ന പരികർമി ഒരു പേപ്പറെടുത്ത് എഴുതാൻ തുടങ്ങി.

“കടുത്ത പ്രയോഗം തന്നെ വേണ്ടി വരും മേനോൻ അത്രയ്ക്ക് ശക്തി പ്രാപിച്ചിട്ടുണ്ട്.തെക്ക് തൊടിയുടെ ഭാഗത്ത് നിൽക്കുന്ന വരിക്ക പ്ലാവിന്റെ തടിയിൽ അവന്തികയുടെ രൂപത്തിൽ ഒരു സ്ത്രീ രൂപം പണിയണം ആദ്യം”.എല്ലാം കൃത്യമായി വരണം എന്താ ആവുമോ?

തിരുമേനി ചോദിച്ചു.

” ശ്രമിക്കാം”ശ്യാമാണ് മറുപടി പറഞ്ഞത്.ശ്രമിച്ചാൽ പോരാ നടക്കണം.

“ദാ …. തൊടിയുടെ തെക്കു ഭാഗത്ത് ഒരു പ്ലാവുണ്ട്.തിരുമേനി പറഞ്ഞ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു പ്ലാവ് നിൽക്കുന്നത് കണ്ടു.ഒരു കാര്യം ശ്രദ്ധിക്കണം തടിയുടെ ബാക്കി ഭാഗം വിറകിനുപയോഗിക്കരുത്.”
നാളെ തന്നെ പണി തുടങ്ങിക്കോളൂ.

“സ്ത്രീ രൂപം പണി കഴിഞ്ഞാൽ അറിയിക്കുക.”
“മൂന്നു ദിവസം നെയ്യിലും മൂന്നു ദിവസം പാലിലും അഭിഷേകം ചെയ്യണം , മുടക്കമുണ്ടാകും കാര്യമാക്കണ്ട”

“ചാർത്തിൽ പറഞ്ഞിരിക്കുന്ന സാധനങ്ങൾ വാങ്ങിക്കുക.” ഒരു ഹോമകുണ്ഡവും തയ്യാറാക്കണം”

“എല്ലാം ചെയ്യാൻ ശങ്കരാ നീ ഇവിടെ നിൽക്കൂ “

തിരുമേനി പരികർമിയോട് പറഞ്ഞു.

“തിരുമേനി ഒരു കാര്യം ചോദിച്ചോട്ടെ”

ശ്യാം മടിച്ച് മടിച്ചാണ് ചോദിച്ചത്

“ആയിക്കോളൂ”

തിരുമേനി സമ്മതം കൊടുത്തു.

“അവന്തികയും ഉമയും?ഞാനും ദത്തനും??

“എന്താണ് ബന്ധം എന്നല്ലേ?

“അവന്തികയും ഉമയും അല്ല ഉത്തരയുടെ പുനർജന്മമാണ് അവന്തിക”

തിരുമേനി പറഞ്ഞൂ.

” അപ്പോൾ കാരൂർ മഠം പറഞ്ഞത്!!
“അതെല്ലാം അവളുടെ കളികളാണ്”അതാണ് ഞാൻ വന്ന ഉടനെ പറഞ്ഞത് നീ ഉമയല്ല എന്ന് ജാതകം വരെ തിരുത്തിയിരിക്കുന്നു.അവന്തികയിൽ കയറി കോവിലകം നശിപ്പിക്കുക.അവസാനം കുടിയേറിയ ശരീരവും”.

” ഈശ്വരാധീനം ഒന്നും സംഭവിക്കാതിരുന്നത്”

“നീ തന്നെയാടോ ദത്തൻ താടിയില്ലാന്നെ ഉള്ളൂ.തന്നെ അവൾ ഉപദ്രവിക്കില്ല കാരണം അവളുടെ കണ്ണിൽ അതിപ്പോഴും അവളുടെ ദത്തനാണ്.അവന്തിക കണ്ട സ്വപ്നവും കുഞ്ഞപ്പനുമെല്ലാം നിങ്ങളെ ഇങ്ങോട്ട് വരുത്താൻ അവൾ കാണിച്ച മായകളാണ്.”

വഴി തിരിച്ച് വിടാൻ മാത്രം ഉഗ്ര കോപിയായ് മാറിയിട്ടുണ്ടവൾ”

“ശങ്കരാ…. ആ ബാഗിൽ നിന്നും ഏലസുകൾ ഇങ്ങെടുക്കൂ”

ബാഗിൽ നിന്നുമെടുത്ത ഏലസുകൾ കിഴക്കോട്ട് തിരിഞ്ഞ് നിന്ന് ധ്യാനിച്ച് മേനോന്റെ കയ്യിലേക്ക് കൊടുത്തു.ശേഷം മേനോനോട് പറഞ്ഞു

“ആ കുട്ടിയെ ഇങ്ങോട്ട് വിളിക്കൂ ,കുട്ടി ഇപ്പോളൊന്നുമറിയണ്ട.”