തിരുവട്ടൂർ കോവിലകം 18

തിരുവട്ടൂർ കോവിലകം 18
Story Name : Thiruvattoor Kovilakam Part 18
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

കുളത്തിലെ വെള്ളത്തിന് മുകളിൽ തിളങ്ങുന്ന കണ്ണുകളും അഴിഞ്ഞ് വീണ കേശഭാരവുമായി ഉമ!!!

അമ്മാളുവിൽ നിന്ന് ഒരു നിലവിളി പുറത്തേക്ക് വന്നു.ആ നിലവിളി കുളക്കടവിൽ തട്ടി പ്രതിധ്വനിച്ചതല്ലാതെ പുറത്തേക്ക് എത്തിയില്ല .

പെട്ടെന്ന് ഉമയുടെ രൂപം അപ്രത്യക്ഷമായി കുളത്തിലെ ജലപ്പരപ്പിൽ ക്രമാതീതമായി ഓളങ്ങൾ ഉയരാൻ തുടങ്ങി.ഉയർന്നു വന്ന ഓളങ്ങൾ വട്ടം ചുറ്റി കുളത്തിന്റെ മധ്യത്തിൽ ഒരു ചുഴിയായ് രൂപപ്പെട്ടു.
ഭയന്ന് പിന്തിരിഞ്ഞോടാൻ ശ്രമിച്ച അമ്മാളുവിനെ ആരോ എടുത്തെറിഞ്ഞ പോലെ ആ ചുഴിയിലേക്ക് എറിയപ്പെട്ടു.

നീന്താൻ അറിഞ്ഞിട്ടും കൈകാലുകൾ ബന്ധിച്ചവളെ പോലെ അവളാ ചുഴിയിൽ വട്ടം കറങ്ങാൻ തുടങ്ങി. അവളുടെ ജീവൻ പിടഞ്ഞു തീരും വരെ ആ ചുഴിയിൽ അവൾ ചുറ്റി കൊണ്ടിരുന്നു ജീവന്റെ അവസാന തുടിപ്പും അവളിൽ നിന്നകന്നപ്പോൾ ചുഴി നിശ്ചലമാകുകയും രൂപപ്പെട്ട ഒരു തിര അവളുടെ ജീവൻ നിലച്ച ശരീരത്തെ കരയ്ക്കടുപ്പിക്കുകയും ചെയ്തു.

കുറെ നേരമായിട്ടും കുളത്തിലേക്ക് പോയ അമ്മാളുവിനെ കാണാത്തത് കൊണ്ട് തിരഞ്ഞു വന്ന ജോലിക്കാരിയാണ് അർദ്ധ നഗ്നയായ് പകുതി ശരീരം കുളപ്പടവിലും പകുതി വെള്ളത്തിലുമായ് കിടക്കുന്ന അമ്മാളുവിനെ ആദ്യമായ് കണ്ടത്.

നിലവിളിച്ച് കൊണ്ടോടിയെത്തിയ ജോലിക്കാരി പറഞ്ഞത് കേട്ട് കോവിലകത്തുള്ളവർ അങ്ങോട്ട് ചെന്നു. കുളത്തിൽ നിന്നും എടുത്ത അമ്മാളുവിന്റെ മൃതദേഹം കാര്യസ്ഥന്റെ വീട്ടിലേക്ക് കൊണ്ട് പോയി.

രാത്രി വൈകിയും കോവിലകത്തുള്ളവർ ആരും ഉറങ്ങിയിരുന്നില്ല.ആ ഞെട്ടലിൽ നിന്നും അവർക്ക് പെട്ടെന്ന മുക്തരാകാൻ കഴിഞ്ഞില്ല എന്നതായിരുന്നു കാര്യം.

അന്നു രാത്രി തമ്പുരാട്ടി വാസുദേവൻ തമ്പുരാനോട് പറഞ്ഞു