നല്ല മഴയുള്ള ഒരു രാത്രിയിൽ നമ്മുടെ ചങ്ക് പൗലോ കൊയ്‌ലോയുടെ ‘ആൽക്കമിസ്റ് ‘ വായിച്ചിരുന്നപ്പോഴാണ് എന്റെ പ്രിയതമ അവൾ കിടന്നിടത്തു നിന്നും നീങ്ങി എന്റെ നെഞ്ചിലേക്ക് പടർന്നു കേറിയത്…. അവളുടെ ഉദ്ദേശം മനസിലായത് കൊണ്ട് എന്റെ വായന പാതി വഴിയിൽ നിർത്തി ഞാൻ അങ്കത്തിനു തയാറെടുത്തു… ???..
എന്റെ കൈയെടുത്ത അവളെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ അറിഞ്ഞു… എന്റെ നെഞ്ച് നനയുന്നു…. അവൾ കരയുകയാണ്…. അതും ഏങ്ങലടിച്ച്..
” എന്തിനാ വാവേ നീ കരയുന്നെ… എന്നും ചോദിച്ചു അവളുടെ മുഖം പിടിച്ചുയർത്തി നോക്കി…. നന്നായി കരഞ്ഞിട്ടുണ്ടല്ലോ…. ആകെ കലങ്ങിയ കണ്ണുകൾ…
“വിനയേട്ടാ… എനിക്കൊരു കാര്യം പറയാനുണ്ട്….
“പറയെടോ..
“ഏട്ടാ.. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞില്ലേ…. ഇത് വരെ നമുക്ക് ഒരു കുഞ്ഞു ജനിച്ചില്ലല്ലോ…….
“”… എന്നിട്ട്… ബാക്കി പറയെടി പട്ടീ…
എനിക്ക് ദേഷ്യം വന്നു…
” ഏട്ടാ… എത്രയായാലും ഞാൻ ഇവിടെ വന്നു കേറിയ പെണ്ണല്ലേ… അമ്മയ്ക്കും അച്ഛനും ആഗ്രഹം ഉണ്ടാകും ഒരു കുഞ്ഞിനെ താലോലിക്കാൻ…..
അതുകൂടി അവൾ പറഞ്ഞപ്പോഴേക്കും ഏകദേശം കാര്യങ്ങൾ എനിക്ക് വ്യക്തമായി.. അമ്മ അവളെ എന്തോ പറഞ്ഞിരിക്കുന്നു….
ഒന്നാമത്തെ ഞാൻ അവളെ വിളിച്ചോണ്ട് വന്ന ദിവസം മുതൽ അമ്മക്ക് അവളെ തീരെ പിടിക്കുന്നില്ല….
ഒരു വർഷം ആയപ്പോഴേക്കും എല്ലാരും ചോദിച്ചു തുടങ്ങി കുട്ടികൾ ആയില്ലെന്ന്….
മറുപടി പറഞ്ഞു മടുത്തു….. ചിലരുടെയൊക്കെ ചോദ്യം കേട്ടാൽ തോന്നും ഉണ്ടാകുന്ന കുട്ടിക്ക് അവരാണ് ചെലവിന് കൊടുക്കാൻ പോകുന്നെ ന്ന്..
അവസാനം ചോദ്യം കൂടി വന്നപ്പോൾ അമ്മ ആ ദേഷ്യം മുഴുവൻ അഖിലയുടെ മേലെ തീർത്തു തുടങ്ങി… വായിൽ കോലിട്ട് കുത്തിയാൽ പോലും മിണ്ടാത്തത് ഈ പൊട്ടി പെണ്ണ് അതൊക്കെ സഹിച്ചു…. അവസാനം അച്ഛൻ കൂടി പറയാൻ തുടങ്ങിയതോടെയാണ് ഇവൾ എന്നോട് ഇതൊക്കെ പറഞ്ഞു തുടങ്ങിയത്….
പിന്നെയെല്ലാം എടി പിടി എന്നാരുന്നു… ഹോസ്പിറ്റലിൽ പോകലും ചെക്കപ്പ്ഉം… എല്ലാം…. അവസാനം റിസൾട്ട് വന്നപ്പോൾ കുഴപ്പം അവൾക്കാണെന്നു തെളിഞ്ഞു….
അന്ന് മുതൽ തുടങ്ങിയ ഒഴിഞ്ഞു മാറ്റമാണ് ഇവൾ എന്നോട് കാണിക്കുന്നത്… മിണ്ടാട്ടം തന്നെ ഇല്ലാതായി… ഞാൻ മിണ്ടാൻ ചെന്നാലും വഴി മാറി പോകും… രാത്രിയായാൽ കട്ടിലിന്റെ രണ്ടു അറ്റത്താണ് കിടപ്പ്…
ചുരുക്കം പറഞ്ഞാൽ കുറച്ചു മാസങ്ങളായി എന്റെ കാര്യം ഗോവിന്ദ…
പക്ഷെ സത്യം പറയട്ടെ…. എനിക്കവളോട് ഒരിക്കലും ദേഷ്യം തോന്നിയിട്ടേയില്ല…. ദൈവം തരാത്തത് അവളുടെ തെറ്റ് കൊണ്ടല്ലലോ…. ഭാഗ്യമോ അല്ലെങ്കിൽ വിധിയോ ഇല്ല… അത് തന്നെ…
പക്ഷെ അമ്മയുടെ കുറ്റപ്പെടുത്തൽ വളരെ കൂടി വന്നുകൊണ്ടിരിക്കുന്നു…. എനിക്കറിയാം അത്…
“എന്താ വാവേ ഉണ്ടായേ…
“അമ്മ എന്നോട് പറഞ്ഞു ഏട്ടന്റെ ജീവിതത്തിൽ നിന്നും പൊയ്‌ക്കോളാൻ… എനിക്കിനിയും വയ്യ ഏട്ടാ ഈ മച്ചി എന്നുള്ള വിളി കേൾക്കാൻ.. എന്നെ ഏതെങ്കിലും ഓർഫനേജിൽ കൊണ്ടാക്കിക്കോ നാളെ തന്നെ…. ഞാൻ പൊയ്ക്കോളാം… ഒരിക്കലും ശല്യമായി ഞാൻ വരില്ല… വേറെ നല്ലൊരു പെണ്ണിനെ ഏട്ടന് കിട്ടും…
അതാ നല്ലത്…
ഉത്തരമില്ലാത്തവനെ പോലെ ഞാൻ നെടുവീർപ്പിട്ടു… കരയണമെന്നുണ്ട്… പക്ഷെ ഞാൻ ഇപ്പൊ കരഞ്ഞാൽ എന്റെ വാവ ഒറ്റക്കായി പോവും… അവളെ ഞാനും തെറ്റുകാരിയായി മുദ്ര കുത്തും…. അത് പാടില്ല….
“വാവേ… ഇപ്പൊ നീ ഉറങ്ങിക്കോ… നാളെ രാവിലെ പോകാം…..
അത്രയും പറഞ്ഞൊപ്പിച്ചു ഞാൻ കതകു തുറന്നു പുറത്തേക്കു നടന്നു… എന്റെ കണ്ണീർ ആ മഴ വന്ന തുടച്ചു… പാവം….
പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നപ്പോൾ എല്ലാം പാക്ക് ചെയ്തു നിൽക്കുന്ന അഖിലയെയാണ് ഞാൻ കണ്ടത്…
“ഏട്ടൻ റെഡി ആയി വാ…ഞാൻ താഴെ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു അവൾ നടന്നു…
ഞാൻ താഴേക്കു ചെല്ലുമ്പോൾ അച്ഛനും അമ്മയും ഉണ്ടായിരുന്നു….
എന്നെ കണ്ടയുടനെ അമ്മ പറഞ്ഞു…. “ഇവളെ എവിടെയെങ്കിലും വിട്ടേച്ചു വാ… അവൾ ജീവിച്ചോളും..
“പാതി വഴിയിൽ ഇറക്കി വിടാനല്ല ഞാൻ ഇവളെ കൂടെ കൂട്ടിയത്… മരണം വരെയും ഏത് സാഹചര്യത്തിലും ഞാൻ കൂടെ തന്നെ കാണും…പിന്നെ… ഇപ്പോൾ ഇറങ്ങുന്നത് ഇവൾ മാത്രമല്ല… ഞാനും കൂടെയാ… ഇനി ഇങ്ങോട്ടേക്കു ഒരു തിരിച്ചു വരവുണ്ടാകില്ല…
എന്റെ മറുപടി കേട്ടു അച്ഛനും അമ്മയും ഒന്ന് പകച്ചു പോയെങ്കിലും അവളുടെ മുഖത്തെ ഭാവം എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല…
അനുസരണയുള്ള കുട്ടിയെപ്പോലെ എന്റെ ഒപ്പം കാറിൽ കേറുമ്പോൾ അവളുടെ മുഖം മ്ലാനമായിരുന്നു…
***************
ആ രാത്രിക്ക് ശേഷം കഴിഞ്ഞു പോയ ആറര വർഷങ്ങൾ….. കുറ്റപ്പെടുത്തലും മുറിവേൽപ്പിക്കലും ഇല്ലാത്ത ഞങ്ങളുടെ ദിവസങ്ങൾ….
അതിനിടയിൽ പല പ്രാവശ്യം അമ്മയും അച്ഛനും കാണാൻ വന്നു…കൂടെ താമസിച്ചു… പരാതിയും പരിഭവവും ഇല്ലാതെ…
കൂടെ ചെല്ലാൻ ഒരുപാട് പ്രാവശ്യം വിളിച്ചു.. പക്ഷെ.. എന്തോ… അത് മാത്രം നടന്നില്ല…
ഇന്ന് ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ട്.. മതിയാവോളം സ്നേഹിക്കാൻ ഞങ്ങൾക്ക് ഒരു ചുന്ദരി വാവയുണ്ട്… അവളുടെ കളിയും ചിരിയുമാണ് ഞങ്ങളുടെ ലോകം..കുറച്ചു താമസിച്ചാണെങ്കിലും ഈശ്വരൻ ഞങ്ങൾക്കുള്ള കൺമണിയെ തന്നു..
********
അമ്മ വന്നിട്ടുണ്ട്… ഇന്നവൾ അച്ഛമ്മയോടൊപ്പമാ കിടക്കുന്നെ…
ഇവിടെ ഞങ്ങൾ മാത്രം…
വീണ്ടും ആൽക്കമിസ്റ് വായിക്കാനുള്ള തയാറെടുപ്പിലാണ്
കഴിഞ്ഞ ആറര വർഷമായി എനിക്കീ പുസ്തകം ഒന്ന് വായിച്ചു തീർക്കാൻ പറ്റിയിട്ടില്ല…
അതിനിവൾ സമ്മതിച്ചിട്ട് വേണ്ടേ…
ഇന്നും നടക്കുമെന്ന് തോന്നുന്നില്ല… ????
പുറത്തു മഴ തകർത്തു പെയ്യുന്നു….
അകത്തോ…?????