മഴ നഷ്ടപ്പെട്ടവൾ..

Mazha Nashtapettaval by അനസ് പാലക്കണ്ടി
നിങ്ങളുടെ സ്നേഹവും കരുതലും കിട്ടിയപ്പോൾ നിങ്ങളുമായി അറിയാതെ അടുത്തുപോയി, നിങ്ങൾ പറഞ്ഞത് സത്യമാണ് അതെ എനിക്ക് തെറ്റുപറ്റിപോയിട്ടുണ്ട് ചിലസമയങ്ങളിൽ നെഞ്ചുപിടയാറുണ്ട് നിങ്ങളുടെ സ്നേഹം കിട്ടാൻവേണ്ടി പക്ഷെ, അതൊരിക്കലും നിങ്ങളാഗ്രഹിക്കുന്ന രീതിയിലല്ല, എന്റെ ഭർത്താവു ഞാൻ ആഗ്രഹിക്കുന്ന സുഖം തരുന്നില്ല എന്ന് കരുതി എനിക്ക് അദ്ദേഹത്തെ ചതിക്കാൻ കഴിയില്ല… നിങ്ങൾക്കും ഉണ്ട് നല്ല ഭാര്യയും മക്കളും അവരെ ഒരിക്കലും ചതിക്കരുത് ഭർത്താവു ചതിക്കുന്ന ഭാര്യയുടെ വേദന ശെരിക്കും മനസിലാക്കിവളാണ് ഞാൻ…. ഒരുപാടു അനുഭവിച്ചു തീർത്തു ഈ ചെറിയ ജീവിതത്തിൽ…. ഒരിക്കൽ എന്റെ ഇക്ക നന്നായിവരും എന്നെ സ്നേഹിക്കും ഒരുപാട് ഒരുപാട്.. ഇത്രയുംകാലം അത് പ്രതീക്ഷിച്ചു ജീവിച്ചതുപോലെ. ഞാൻ ഇത്രയുംകാലം ജീവിച്ചത് എന്റെ മക്കൾക്ക് വേണ്ടിയാണ് അവരുടെ ഭാവിയാണ് എന്റെ ലക്ഷ്യം, ഇനിയൊരിക്കലും എനിക്ക് മെസ്സേജ് അയക്കരുത്, ഫോൺ വിളിക്കരുത്.

അവനു മെസ്സേജ് അയച്ചതിനു ശേഷം ഫോൺ ഓഫ് ചെയ്തു തയ്യൽ മെഷീനിലേക്കു കാലുവെച്ചു ചെയ്‌തു തീർക്കാനുള്ള ജോലിയിലേക്ക് തിരിഞ്ഞു.. മക്കളുടെ ഫീസ് അടക്കണം കെട്ടികിടക്കുന്ന വീടിന്റെ വാടക കൊടുക്കണം…. മക്കൾക്ക് നല്ലൊരു ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടു നാളുകൾ കഴിഞ്ഞു… ഓരോന്നും ചിന്തിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു അത് പൊഴിച്ചു കൊണ്ടിരുന്നു, കണ്ണീരിന്റെ കൂടെ വന്നു ആ നശിച്ച തലവേദന അതുവന്നാൽ പിന്നെയെനിക്ക് ഭ്രാന്തുപിടിക്കും, നേരെ റൂമിലേക്ക് നടന്നു പുതപ്പുമൂടി ഒന്ന് ചുരട്ടികിടന്നു, എപ്പോഴാണ് ഒരു മയക്കത്തിലേക്ക് വഴുതി വീണതെന്ന് ഓർമയില്ല…. ആംബുലൻസിന്റെ ഭയപ്പെടുത്തുന്ന ശബ്ദംകേട്ടിട്ടാണ് യാന്ത്രികമായി കണ്ണുകൾ തുറന്നത്.

അയൽവാസികൾ എല്ലാവരും മുറ്റത്തുനിറഞ്ഞുകഴിഞ്ഞിരിന്നു, ആബുലന്സിന്റെ പിറകെ ഇക്കാന്റെ കുടുംബക്കാരും അവരുടെ മുഖഭാവങ്ങളിൽ എന്നോടുള്ള പതിവുള്ള സഹതാപമാത്രം.

ആംബുലൻസിൽ നിന്നും ഇക്കാന്റെ ശരീരം കൊണ്ടുവരുമ്പോൾ ഞാൻ ഭൂമിയിൽത്തന്നെയാണോ എന്നൊരു തോന്നൽ എന്നിലുണ്ടാക്കി, പതുകെ എന്റെ കാലുകൾ തളർന്നു ഞാൻ കുഴഞ്ഞു വീണു..
———–
ഞാൻ ജുനൈദ മറിയം വയസ് പതിനേഴു..

അതിരാവിലത്തെ സൂര്യകിരണങ്ങളിൽ ഏറ്റുപിടിച്ചുകൊണ്ടു പച്ചപ്പിന്റെ മാറിലേയ്ക്ക് ചാറൽ മഴ മെല്ലെ പെയ്തു തുടങ്ങി.. പായൽ പിടിച്ച മുറ്റത്ത് മഴത്തുള്ളികൾ പുതിയ മഴത്തുള്ളികൾ പുതിയ ചിത്രങ്ങള്‍ വരച്ചു ചേർത്തു… മഴപെയ്തിറങ്ങുമ്പോൾ മനസ്സിൽ പെയ്തിറങ്ങുന്നത് അടങ്ങാത്ത പ്രണയമാണ് മഴയോട്.

”’ ഡീ ജുനൈദാ, നീയിപ്പോഴും കുട്ടിയാണെന്നാ വിചാരം..? അവർ ഇപ്പോ എത്തും നീപോയി ഡ്രസ്സ് മാറാൻ നോക്ക്.. ഈ പെണ്ണിന് ഇപ്പോഴും കുട്ടികളിമറിയില്ല, വലിയ വീട്ടിലെ ആൾക്കാരാണ് വരുന്നത്.. എന്തെല്ലാം പണിയാണ് ബാക്കിയുള്ളത് റബ്ബേ..!”’ അതുംപറഞ്ഞു ധൃതിപിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടാന് എന്റെ ഇത്താത്ത അഥവാ എന്റെ ഉപ്പാന്റെ രണ്ടാം ഭാര്യ എന്റെ നല്ല കൂട്ടുകാരിയാണ് അവർ ഒരു മൊഞ്ചത്തിയാണ് ഇത്താ.. ഉപ്പ മുടി കറുപ്പിച്ചിട്ടാണ് അവരെ കാണാൻ പോയത്.. പിന്നീട് അവര് എപ്പോഴും സങ്കടം പറയും ഉപ്പാനോട് നിങ്ങളെന്നെ പറ്റിച്ചതാണെന്നു, അതുകേട്ടു ഉപ്പ ഉറക്കെച്ചിരിക്കും കൂടെ ഞങ്ങളും.

അതെ എന്നെ കാണാൻ ഇന്ന് ഒരുകൂട്ടർ വരുന്നുണ്ട് ബീച്ചിൽ വെച്ചാണ് അദ്ദേഹത്തിന്റെ ഉപ്പയും ഉമ്മയും എന്നെ ആദ്യം കണ്ടത്.., അവർ നേരെ എന്റെ ഉപ്പാനോട് ചോദിച്ചപ്പോൾ അവരെ നന്നായി അറിയാവുന്ന ഉപ്പ അതിനു സമ്മതിച്ചു. ചെക്കന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്കും ഇഷ്ടമായി ഒരു കുഞ്ചാക്കോ ലുക്കുണ്ട്.

വേഗം ഡ്രസ്സ് മാറാൻ മുറിയില്ലേക്ക് പോയി കൂടെ ചെറിയ ആൺകുട്ടികളായ കൂട്ടുകാരും വന്നെങ്കിലും ഇത്താത്ത അവരെ ഓടിച്ചുവിട്ടു..

ഉപ്പ ഓടിവന്നു പറഞ്ഞു.. ”മോളെ അവര് വന്നു നീ വേഗം ഇറങ്ങിവാ”

പുഞ്ചിരിച്ച്കൊണ്ട് ഒരു കപ്പ് ചായ ചെക്കന്റെ നേർക്ക് നീട്ടിയപ്പോഴാണ് ഞാൻ പകച്ചുപോയതു.. കുഞ്ചാക്കോ ബോബന് എന്താ ഇത്രപെട്ടന് ക്ഷീണപറ്റിയപോലെ.. ഫോട്ടോയിൽ കണ്ട ലുക്ക് ഒന്നും നേരിട്ടില്ലല്ലോ..?!

കുറച്ചുകഴിഞ്ഞു ആ കുഞ്ചാക്കോ ബോബൻ എന്റെ റൂമിലേക്ക് കടന്നുവന്നത്..

”’എന്നെ ഇഷ്ടമായോ”’? എന്ന് അയാൾ ചോദിച്ചപ്പോൾ ഒരു ചെറു പുഞ്ചിരി ആയിരുന്നു മറുപടി പറഞ്ഞത്.

വളരെ മധുരമായി സംസാരിക്കാനറിയുന്ന അദ്ദേഹത്തെ എനിക്ക് ഒരുപാട് ഇഷ്ടമായി കൂടെ ഒരുപാട് ആഗ്രഹങ്ങൾ സ്വപ്നം കാണുന്ന വ്യക്തിയും ആണ് അദ്ദേഹം.

ഒരുകൊല്ലത്തിനു ശേഷം അദ്ദേഹം സ്വർണത്താലി എന്റെ കഴുത്തോട് ചേർത്ത് കെട്ടിയപ്പോൾ മനസിൽ റബ്ബിനോട് പ്രാർത്ഥിച്ചിരുന്നു.. ആദ്യമായി തലയിൽ ചുംബിച്ച് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ച് ആനയിപ്പിച്ചു. പാതി മറന്ന് ആദ്യമായി ശരീരം ഒന്നായതും വിശ്വാസങ്ങളിൽ തീർത്ത കിടപ്പറയിൽ ആണ്.

ഏറെ നാളായുള്ള സന്തോഷത്തിൽ പങ്കുചേരാൻ ഒരാളു കൂടി അതിഥിയായി എത്തി എന്ന് ഞാൻ അദ്ദേഹത്തിന്റെ കാതിൽ മന്ത്രിച്ചപ്പോൾ വാരി പുണർന്ന് കാതിൽ മെല്ലെ ചോദിച്ചു എന്താ വേണ്ടത് എന്ന് ഒന്നും മിണ്ടാതെ ഒരു നേർത്ത ചിരിയോടെ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർന്നു കിടന്നുകൊണ്ട് ഞാൻ പതുകെ പറഞ്ഞു..

”ഒന്നുംവേണ്ടാ ഈ സ്നേഹമാത്രമതി എന്നും..”’

പ്രസവം എന്റെ മേനീ ഭംഗി കുറച്ചപ്പോൾ ഇഷ്ടങ്ങൾക്കു വിള്ളലുകൾ ഉണ്ടായി… എന്നാലും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ മാത്രം അദ്ദേഹം ഭംഗിയായി നിറവേറ്റുന്നുണ്ടായിരുന്നു.

പതുകെ മദ്യത്തിനെ കൂട്ടുപിടിച്ചു നോവിക്കാൻ തുടങ്ങി. വാക്കുകളിൽ സംതൃപ്തി വിട്ടപ്പോൾ ശരീരത്തിൽ തീർത്തു. ഒരു ദിവസം പിരിയഡ്‌സ് സമയത്തു എന്റെ ശരീരം അദ്ദേഹത്തിന് ആവശ്യം വന്നപ്പോൾ ഞാൻ തള്ളിയിട്ടു. പക്ഷെ അയാൾ ഒരു മൃഗമാണെന്നു തെളിയിച്ചുകൊണ്ട് എന്നെ കീഴടക്കി.

പതിവുകൾ തെറ്റിക്കാതെ തുടർന്ന് വന്നപ്പോൾ കൈ ചേർത്ത് തന്നവർ തന്നെ പിരിയിക്കാൻ മുൻകൈ എടുത്തു പക്ഷെ ഞാനതിനു തടയിട്ടുകൊണ്ട് പറഞ്ഞു.

“ഒരുനാൾ എന്റെ ഇക്കാ നന്നായിവരും ഇക്കാനെ പിരിഞ്ഞ് വേറെയൊരു ജീവിതം എന്നെ കൊണ്ട് കഴിയില്ല “.

എന്റെ ഉപ്പയും അദ്ദേഹത്തിന്റെ കുടുംബവും ചേർന്നു അദ്ദേഹത്തെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുപോയി.

അവിടുന്നു ചാടിവന്നു നേരെ എന്റെ അടുത്തുവന്നുകൊണ്ടു മുടിയിൽ പിടിച്ച്കൊണ്ട് അലറി പറഞ്ഞു..

“നിനക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്ന് അറിയിക്കാനാണോ ഈ നാടകം..? എങ്കിൽ ഇനി ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കും..”

”അല്ലെങ്കിലും നിങ്ങൾ ജീവിക്കുന്നത് നിങ്ങൾക്കു വേണ്ടി മാത്രമായ് ആണ്” ഞാനൊന്നു പൊട്ടിച്ചിരിച്ചു.. ചിരി കരച്ചിലായി, ഞാനൊരു മനോരോഗിയായോ..! ചിന്തിക്കാൻ സമയം കിട്ടിയില്ല അപ്പോയെക്കും അദ്ദേഹം ഒരു ചവിട്ടു തന്നു നെഞ്ചിലേക്ക്..

അതുകണ്ടു അദ്ദേഹത്തെ പിടിച്ചുതള്ളികൊണ്ടു ഇക്കയുടെ ഉമ്മന്റെ ശബ്‌ദം ഉച്ചത്തിൽ പൊങ്ങിയത് പെട്ടന്നായിരുന്നു.

“ഞാൻ ആണ് അവരെ ഇങ്ങോട്ടു വിളിച്ചു വരുത്തിയത് ഇനിയും നീ ഈ പാവത്തിനെ എന്റെ മുന്നിൽ
ഇട്ട് ദ്രോഹിക്കാൻ ഞാൻ സമ്മതിക്കില്ല. അതാ അവരെ ഞാൻ തന്നെ വിളിച്ച് വരുത്തിയത് നീ എന്റെ വയറ്റിൽ
തന്നെ പിറന്നല്ലോ.. നീ നശിച്ച് പോക്കോയുള്ളൂ..”

FacebookTwitterWhatsAppFacebook MessengerShare
പ്രാകി കൊണ്ട് എന്നെയും കൂട്ടി ഉമ്മ അകത്തേക്ക് പോയി. ദേഷ്യം കാടുകയറിയ അദ്ദേഹം ആക്രോശിച്ചുകൊണ്ടിരിന്നു..

”’ഇതെന്റെ വീടാണ് ആവശ്യമില്ലാത്തവർ ഇറങ്ങിപ്പോകണം ഈ വീട്ടിൽ നിന്ന്.. അന്ന് രാത്രി അദ്ദേഹം വീട്ടിലേക്കു വന്നില്ല.. പൈസ എവിടെനിന്നെങ്കിലും കടം വാങ്ങിയാൽ ഏതെങ്കിലും ആഢംബര ഹോട്ടലിൽ റൂമെടുത്തു ആ പൈസ തീരുന്നതുവരെ അവിടെ കിടന്നു കുടിക്കും, പതിവായി ഒരാഴ്ചക്കുള്ളിൽ തിരിച്ചു വരേണ്ടതാണ്. പക്ഷെ ഇപ്പോ ആഴ്ചകൾ കഴിഞ്ഞിട്ടും അദ്ദേഹം വന്നില്ല.

ഒരുദിവസം രാത്രിയിൽ ഒരു ഓട്ടോറിക്ഷ വീടിന്റെ മുറ്റത്തുവന്നത് ഡ്രൈവർ അദ്ദേഹത്തെ തോളിൽ പിടിച്ചു അകത്തു കിടത്തി.. നല്ലൊരു മനുഷ്യ സ്നേഹിയായ അദ്ദേഹം തിരിച്ചുപോകുന്നതിനടയിൽ പറഞ്ഞു..

”പൈസ തീർന്നപ്പോൾ ഹോട്ടലിൽനിന്ന് പുറത്തേക്കു വലിച്ചെറിഞ്ഞതാണ് റോഡിൽ കിടക്കുന്നത് കണ്ടപ്പോൾ അവിടെ ഇട്ടേച്ചുപോകാൻ തോന്നിയില്ല.. ഇയാൾ പറഞ്ഞ വഴി അനുസരിച്ചു എങ്ങനൊയൊ ആണ് ഇവിടെയെത്തിയത്..”

ഓട്ടോ ഡ്രൈവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ഇക്കാനെ പോയിനോക്കി ആ ശരീരം കണ്ടപ്പോൾ മനസ് തകർന്നുപോയി.. മെലിഞ്ഞൊട്ടിയ ആ ശരീരമെടുത്തു കുളിപ്പിച്ചു ഭക്ഷണം വായിൽ ഇട്ടുകൊടുത്തു.. കരയാതിരിക്കാൻ ഒരുപാടു ശ്രമിച്ചുകൊണ്ടിരിന്നു. പിറ്റേന്നു രാവിലെ എല്ലാവരുംകൂടി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു ഒരുമാസം മദ്യത്തിനെതിരെ ചികിത്സ നടത്തി.

ആ ചികിത്സ നടത്തിയ ഡോക്ടറെ കുപ്പിയിലാക്കി അദ്ദേഹം നല്ലവനായി നടിച്ചുജീവിച്ചു കുറച്ചുമാസം.. പതിയെ വീണ്ടും അദ്ദേഹം പഴയതുപോലെയായി. പിന്നീട് ആരും ഞങ്ങളെ മൈൻഡ് ചെയ്യാൻ വന്നില്ല, എല്ലാവരും കുറ്റം പറഞ്ഞുകൊണ്ടിരിന്നു എല്ലാം എന്റെ പോരായ്മകൊണ്ടാണെന്നു.

അങ്ങനെയൊരുദിവസമാണ് അദ്ദേഹം വീണ്ടും മുങ്ങിയതും വണ്ടിതട്ടി ആരുമറിയാതെ ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്നതും, അദ്ദേഹത്തിന്റെ ജീവനുള്ള ശരീരം ആംബുലൻസിൽ കൊണ്ടുവന്നതും.

ആ ഒടിഞ്ഞ ശരീരം ബെഡിൽകിടത്തികൊണ്ടു അദ്ദേഹത്തിന്റെ ഉപ്പ ഇക്കാനോടു പറഞ്ഞത്..

”ഉമ്മന്റേയും ഇവളുടെയും പ്രർത്ഥന കൊണ്ടുമാത്രമാണ് നീ തിരിച്ചു ജിവിതത്തിലേക്ക് വന്നത്, ഇനിയെങ്കിലും സ്വയം തെറ്റുതിരുത്തി ജീവിക്കാൻ നോക്കടാ..”

വീട്ടിലെ ബെഡിൽ ഒന്ന് അനങ്ങാൻ പറ്റാതെ കിടക്കുപ്പോളും എന്റെ സാമിപ്യം അദ്ദേഹത്തിന് വലിയ ആശ്വസമായിരുന്നു..

സ്നേഹിച്ചുകൊണ്ടേയിരിന്നു തിരിച്ചുകിട്ടാൻവേണ്ടി, സ്നേഹംകൊണ്ട് എല്ലാത്തിനെയും തോൽപ്പിക്കാൻ പറ്റും എന്ന് എന്റെ ഉമ്മ മരിക്കുന്നതിന് മുൻപ് പറഞ്ഞിട്ടുണ്ട്..

അദ്ദേഹത്തെ കൂടെ താങ്ങി നടക്കാൻ ശീലിപ്പിച്ചു. മെല്ലെ മെല്ലെ ശരീരം സുഖം പ്രാപിച്ചു. വീണ്ടും ജിവിതത്തിന്റെ തിരക്കിലേക്ക്….

“”അദ്ദേഹം വീണ്ടും പതിവുകൾ തുടങ്ങിയിരിക്കുന്നു..”” മുടി ഒതുക്കിക്കെട്ടി അടുക്കളവാതിലിന്നരികില്‍ നിന്ന് പഴയ രീതികള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിച്ചു ചോറും കറിയും ഉണ്ടാക്കണം ഒരിക്കല്‍കൂടി ഉരുവിട്ട് ഉറപ്പിച്ചു….

അദ്ദേഹം പിന്നിലൂടെ എന്നെ പിടിച്ച് കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.

“ഇത്രയും നേരം കാണാതെയായപ്പോൾ വീണ്ടും തുടങ്ങി എന്ന് വിചാരിച്ചോ..? ഒരു സമ്മാനം വാങ്ങാൻ പോയതാ, നിനക്ക് ഇഷ്ടപ്പെട്ട ഒരു സാധനം വാങ്ങാൻ.. നീ പലപ്പോഴും പറയാറില്ലേ ഒരു തരി പൊന്നുംപോലുമില്ല എന്ന്..” മെല്ലെ കാതിലോട്ട് പുതിയ കമ്മൽ ചേർത്ത് കാതിൽ വീണ്ടുംപറഞ്ഞു..

”എന്നോട് ക്ഷമിക്കണം, ഈ സ്നേഹം അറിയാൻ ഏറെ വൈകിയിരുന്നു… ഒരുപാട് എന്നെ വെറുത്തിരുന്നോ..? നിന്റെ ജീവിതം കൂടി നശിപ്പിച്ചു അല്ലെ..?!”

ഉറ്റു വീണ കണ്ണീർ എന്റെ കവിളിൽ നിർത്താതെ തലോടികൊണ്ടിരിന്നു.. അവ തുടച്ചുകൊണ്ട് അദ്ദേഹത്തെ കെട്ടിപിടിച്ചു പറഞ്ഞു.

“ഈ സ്നേഹത്തിനു വേണ്ടിയെ കൊതിച്ചിട്ടുള്ളു. ഒരിക്കലും വെറുത്തിട്ടില്ല അതിനു ഒട്ട് കഴിയുകയും ഇല്ല ഈ ജൻമ്മത്തിൽ”

കണ്ണുകൾ നിറഞ്ഞ അദ്ദേഹം എന്റെ മുഖത്തു അമർത്തി ചുംബിച്ചുകൊണ്ടേയിരിന്നു.