സർ വാങ്ക പടുക്കലാം ….
വാതിൽ അടച്ച് പാതി അഴിച്ച സാരിയിൽ പിടിച്ച്കൊണ്ട് തമിഴിൽ ആയിരുന്നു അവളുടെ സംസാരം….
സർ,
യേ സർ യോസിചിട്ടിറുക്കീങ്കെ…? വേസ്റ്റ് പണ്ട്രതുക്ക് ടൈം ഇല്ലെ സർ..
1hour മട്ടുംതാ ഇറുക്ക്….
ഈ സംസാരത്തിനിടയിൽ അവൾ അവളുടെ ഡ്രസ്സ് അഴിച്ചു കഴിഞ്ഞിരുന്നു….
പൂർണ്ണനഗ്നയായി ഒരു പെൺകുട്ടി തനിക്കു മുന്നിൽ… ആ കാഴ്ച തന്നെ മരവിപ്പിക്കുന്നതായി തോന്നി. ആദ്യമായിട്ടാണ് ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത്, ഗുണ്ടൽപേട്ടെന്ന ചുവന്ന സാമ്രാജ്യത്തു ഒഴുക്കാൻ പോകുന്ന വിയർപ്പുതുള്ളികളെ ഓർത്ത് ഒരു തരം രോമാഞ്ചം ആയിരുന്നു ഇവിടെ എത്തുന്നത് വരെ. യാത്രയിൽ ഉടനീളം കാണാൻ പോകുന്ന പൂരത്തിന്റെ ആഘോഷം മനസ്സിൽ തുടികൊട്ടിയിരുന്നു…. ഹിന്ദി സംസാരിക്കുന്ന വെളുത്തു തുടുത്ത പെൺപിള്ളേർ ആയിരിക്കും കൂടുതൽ എന്ന് കൂട്ടുകാർ പറയുമ്പോൾ ഇതുവരെ ലഭിക്കാത്ത കൗമാരത്തിലെ കനവുകളിലെ ഒന്ന് സാധിച്ചെടുക്കുക്കാൻ പോകുന്നവന്റെ എല്ലാ വെപ്രാളവും എന്നിൽ ഉണ്ടായിരുന്നു..
അവിടെ എത്തുമ്പോഴും നിരത്തി നിർത്തിയിരിക്കുന്ന തരുണീമണികളിൽ ഒന്നിനെ സെലക്ട് ചെയ്യുമ്പോളും ഒരു ഉന്മാദത്തിന്റെ പരബ്രമ്മകോടിയിൽ ആയിരുന്നു ഞാൻ….
പക്ഷെ ഇതു വരെ ഊതി വീർപ്പിച്ചു കൊണ്ട് വന്ന എല്ലാ ധൈര്യവും ചോർന്നുപോയിരിക്കുന്നു. കാൽമുട്ടുകൾ പേടികൊണ്ടു പകിടകളിക്കാൻ തുടങ്ങിയിരിക്കുന്നു. വിറയ്ക്കുന്ന മേനിയിൽ അവളുടെ കൈ പതിഞ്ഞപ്പോൾ സത്യത്തിൽ ഞെട്ടിമാറുകയായിരുന്നു.
യേ സർ, ഭയന്തിട്ടീങ്കളാ.? അവൾ പുഞ്ചിരിച്ചു കൊണ്ട് എന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങിയിരുന്നു..
വികാരവും പേറി വന്ന എന്നിൽ നിർവികാരതയുടെ നിഴൽ പരക്കാൻ തുടങ്ങിയിരിക്കുന്നു.
വേണ്ട, അഴിക്കണ്ട എന്ന് പറഞ്ഞ് അവളുടെ കൈ തട്ടി മാറ്റി..
പിന്ന എതുക്ക് സർ വന്തേ നീങ്ക..?
നിങ്ങൾ ആദ്യം ആ ഡ്രസ്സ് എല്ലാം എടുത്തിടൂ…
യേ സർ.? പിന്നെ എതുക്ക് ഇങ്ക വന്തിങ്ക..? ഉങ്കൾക്കുള്ളേ ഇറുക്കിറ എല്ലാത്തെയും ഏങ്കിട്ടെ കാട്ടറുതുക്ക് താനേ…അപ്പ്രം യേ സർ യോസിക്കറീങ്ക.? ഇങ്കെ കുടുത്ത ക്യാഷ്ക്ക് യൂസ് പന്നുങ്ക സർ ..
വേണ്ട, നിങ്ങൾ ആ ഡ്രസ്സ് എടുത്തിടൂ….
പറഞ്ഞതൊക്കെ ശരിയാ, എല്ലാ ആഗ്രഹത്തോടും കൂടിയാണ് വന്നത്.. പക്ഷെ,
നിങ്ങളെ കാണുമ്പോൾ എനിക്ക് എന്റെ വീട്ടുകാരെ ആണ് ഓർമ വരുന്നത്… അവരെ പോലെ തന്നെ ഒരു പെണ്ണല്ലേ നിങ്ങളും….
ടൂർ എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ സ്നേഹത്തോടെ ഒരു പിടി നോട്ട് കയ്യിൽ വെച്ചു തന്നിരുന്നു….. മോന് യാത്രയിൽ ഒരു ബിദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ… പക്ഷെ അവർക്കറിയില്ലാലോ മകൻ ആ ക്യാഷ് പെണ്ണുപിടിക്കാൻ ആണ് കൊടുക്കുന്നതെന്ന്..
ഒന്നും വേണ്ടായിരുന്നു… ആ അമ്മയുടെ സ്നേഹത്തെ പോലും വഞ്ചിച്ചു ഞാൻ….
സർ.. ഇങ്കെ ഇന്ത മാതിരി ഫീൽ എല്ലാ കിടയാത് സർ…, അതുക്കെല്ലാ ഇടമില്ലെ…അവൾ അഴിച്ചെറിഞ്ഞ ഡ്രസ്സെല്ലാം എടുത്തിടാൻ തുടങ്ങിയിരുന്നു.
സാരിയുടെ തലപ്പ് നേരെ ഇട്ടു ബാത്റൂമിൽ കേറി മുഖം കഴികി അവൾ തിരികെ വരുമ്പോഴും ഞാനും അതെ ഇരിപ്പിൽ തന്നെ ആയിരുന്നു…
സർ..
അവളുടെ അപ്പോഴത്തെ ആവിളി കേട്ടപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം ആണ് തോന്നിയത്….
തന്റെ അനിയത്തി ഏട്ടാ എന്ന് വിളിക്കുന്നത് പോലെ..
ഒന്നും വേണ്ടായിരുന്നു.. എല്ലാവരേം പറഞ്ഞ് പറ്റിച്….
നിങ്ങൾ എങ്ങിനെ ഇവിടെ എത്തി..?
അവളിലേക്ക് മുഖം തിരിച്ചു ചോദിച്ചപ്പോൾ മറുപടി ഒരു പുഞ്ചിരി മാത്രം ആയിരുന്നു…