പ്രതികാരം 3 🔥 [Swaliha]

ആ റൂമിൽ നിന്ന് ഞങ്ങൾ രണ്ട് പേരും പുറത്തിറങ്ങിയതും അയാളെ വീണ്ടും എന്റെ കൺമുൻപിൽ കണ്ട ഷോക്ക് ആയിരുന്നു എനിക്ക്.”ടോ…. അതാരാ… “ചിന്തകളെ ആട്ടി പായിപ്പിച്ച് ഞാനവനോട് അങ്ങനെ ചോദിച്ചു അവനൊന്നും ചിരിച്ചു.
*”എന്റെ ഉപ്പയാണ് “*മുഖത്ത് നിന്ന് ചിരി മായിക്കാതെ തന്നെ അവനത് പറഞ്ഞതും കേട്ടത് സത്യമാവരുതേ എന്ന് ഞാനൊരു നിമിഷം പ്രാർത്ഥിച്ചു.

“ആഹ് നിനക്കുള്ള ഫുഡ്‌ അടുക്കളയിൽ വെച്ചിട്ടുണ്ട്,,,, ദേ അവിടെ…. ആഹ് പിന്നെ നിന്നോട് പറയാൻ മറന്ന് പോയി എന്റെ ഉമ്മീ അങ്ങനെ ആരോടും മിണ്ടാറില്ല. അപ്പൊ നിന്നോട് മിണ്ടാതിരിക്കുമ്പോ ഇഷ്ടക്കേട് ആണെന്നൊന്നും തോന്നണ്ട.. “നമ്മളൊന്നും calm ആയി കൊണ്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും കഴിയുന്നില്ല ആ മനുഷ്യനെ എന്റെ ലൈഫിൽ വീണ്ടും കാണുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

“എടോ… തനിക്കെന്താടോ പറ്റിയെ… മുഖം എന്താ വല്ലാതിരിക്കുന്ന… “എന്നവൻ ഊരക്ക് കൈ കൊടുത്ത് ചോദിച്ചു.

“ഏയ് ഒന്നുമില്ല… nothing…”എന്നും പറഞ്ഞ് ഞാൻ വേഗം അടുക്കളയിലേക്ക് വിട്ടു.

ഓരോന്ന് ആലോചിച്ച് പ്ലൈറ്റിൽ കളം വരച്ചിരുന്നപ്പോഴാ ആരോ വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ടത്, അപ്പൊ തന്നെ ഞെട്ടി കൊണ്ട് ഞാൻ നോക്കിയതും അതവനായിരുന്നു.

ഓൻ എന്റെ അടുത്ത് ഒരു ചെയറിൽ വന്നിരുന്ന് എന്നെ തന്നെ നോക്കിയിരിക്കാൻ തുടങ്ങി അത് കണ്ടതും ഞാൻ അവനെ നോക്കി എന്താ എന്നുള്ള മട്ടിൽ പിരികം പൊക്കി.

” അതെ ഇയാളുടെ ഉപ്പാക്ക് എന്താ പറ്റിയെ…??.. ”

ഞാനത് ചോദിച്ചതും ഇതുവരെ പുഞ്ചിരിച്ചിരുന്ന അവന്റെ മുഖം പെട്ടെന്ന് ഇരുണ്ടു. അത് കണ്ടതും ‘പടച്ചോനെ അതിന് കാരണം ഞാനാണെന്ന് അവനൊരിക്കലും അറിഞ്ഞിരിക്കരുതേ… ‘ എന്ന് മനസ്സിൽ ഒരായിരം വെട്ടം ഞാൻ പടച്ചോനോട് പ്രാത്ഥിച്ചു.

“എനിക്ക് പത്ത് വയസുള്ളപ്പോ ഉപ്പാക്ക് ഒരു ആക്‌സിഡന്റ് പറ്റിയതാ… “എന്നവൻ പറഞ്ഞതും ഹാവൂ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

“എനിക്ക് ചെറുപ്പത്തിലൊരു ഫ്രണ്ട് ഉണ്ടായിരുന്നു,,, പേരൊന്നും അറിയില്ലാട്ടോ.. ഞങ്ങൾ രണ്ട് പേരും വെറും ഒരു പ്രോഗ്രാമിന് പങ്കെടുത്ത് പരിചയപ്പെട്ടതായിരുന്നു ,,,, എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട് എന്റെ ഉപ്പ ഈ ഗതിയിൽ കിടക്കാൻ കാരണം അവളാണെന്ന്. …” അവനത് പറഞ്ഞതും പണ്ട് നടന്ന ഓരോ വിശ്വൽസ് എന്റെ മൈൻഡിൽ വരാൻ തുടങ്ങി അതിനനുസരിച്ചു എന്റെ ശ്വാസവും ഉയർന്ന് പൊങ്ങാൻ തുടങ്ങി.

“ഒരു ഏട്ട് വയസുകാരിക്ക് അങ്ങനെ ഒക്കെ ചെയ്യാൻ കഴിയോ.നീയാണ് ആ സ്ഥാനത്ത് എന്ന് കരുതി പറ ഷാലു,,, ഒരു എട്ട് വയസുള്ള കുട്ടിക്ക് അങ്ങനെ ഒക്കെ കഴിയോ .. “എന്നവൻ എന്നോട് ചോദിച്ചതും ഞാൻ ഇല്ലെന്ന മട്ടിൽ തലയാട്ടി.

“പക്ഷെ എപ്പോഴെങ്കിലും അവളെ കണ്ടാൽ ചോദിക്കണം എന്തിന് വേണ്ടി എന്ന്…. “അവൻ പറയുമ്പോൾ കൺകോണിൽ എവിടെയോ നനവ് പടരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
“അപ്പൊ പഠിത്തം????… ”

“പ്ലസ് ടു നല്ല മാർക്കോടെ തന്നെ പാസ്സായി…അത് വരെ ഉമ്മ അടുത്തുള്ള വീട്ടിൽ ജോലി ചെയ്ത് എന്നെ പഠിപ്പിച്ചു “എന്നവൻ പുച്ഛിച്ചു ചിരിച്ചുകൊണ്ട് ഷെൽഫിലേക്ക് നോട്ടം തെറ്റിച്ചതും അവിടെയുള്ള ട്രോഫികൾ ഒക്കെ കണ്ട് എന്റെ കണ്ണ് തള്ളി.

“അപ്പൊ എന്തെ തുടർന്ന് പഠിക്കാഞ്ഞത്… ”

“ഞാനെങ്ങാനും തുടർന്ന് പഠിച്ചിരുന്നെങ്കിൽ എന്റെ കുടുംബം പട്ടിണി കിടുക്കേണ്ടി വന്നേനെ ..ഷാലു ,,,,,, നീ ഇത് വരെ പട്ടിണി കിടന്നിട്ടുണ്ടോ…??? . “എന്നവൻ വീണ്ടും എന്നോട് ചോദിച്ചതും ഇല്ലെന്ന മട്ടിൽ ഞാൻ വീണ്ടും തലയാട്ടി.

” ഒന്ന് പട്ടിണി കിടന്ന് നോക്കണം,,,,, കുട്ടിയായിരുന്നപ്പോ എത്ര കരഞ്ഞിട്ടുണ്ടെന്നറിയോ ….. വിധിക്ക് വിട്ടു കൊടുക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് തന്നെ ജീവിക്കാൻ തീരുമാനിച്ചു,,,, ആരെ കൊന്നിട്ടായാലും ആരെ സന്തോഷം കെടുത്തിയിട്ടായാലും നാല് നേരം വിശപ്പടക്കണം എന്ന് മാത്രെ ലക്ഷ്യം ഉണ്ടായിരുന്നുള്ളു.

അങ്ങനെ എന്റെ പതിനെട്ടാം വയസിൽ ഞാനെന്റെ ഉപ്പ ചെയ്തിരുന്ന ജോലി തന്നെ സ്വീകരിച്ചു. ക്യാഷ് കിട്ടിയാൽ പറഞ്ഞ പണി ചെയ്യും,,, അതിപ്പോ എന്തായാലും,,, അതിൽ ശെരിയും തെറ്റൊന്നും നോക്കാറില്ല. “എന്നവൻ പറഞ്ഞതും ഞാൻ കാരണമാണോ ഇവന്റെ ലൈഫ് ഇങ്ങനെ ആയത് എന്ന് ഞാൻ സ്വയം ചോദിച്ച് നോക്കി ഇല്ലാന്ന് എത്രയൊക്കെ മനസിനെ പറഞ്ഞ് പഠിപ്പിച്ചിട്ടും എന്തോ കഴുന്നില്ല.

“ഇപ്പൊ കുറച്ച് സമാധാനം ഉണ്ട് ഷാലു… നിന്നോട് സംസാരിച്ചപ്പോ എന്തോ ഒരു പറഞ്ഞറിയിക്കാൻ ഫീൽ… മൈന്റൊക്കെ relax ആയി കുറച്ച് ആശ്വാസം കിട്ടിയ പോലെ…ഒരു ഹാപ്പി വൈബ്… ”

എന്നാലും എന്നെ സെഡ് ആക്കി കൊണ്ടാണോ മോനുസേ നീ ഹാപ്പി ആവുന്നത് എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് അവനൊന്നും പുഞ്ചിരിച്ചു കൊടുത്തു.

എന്തോ ഞങ്ങൾക്കിടയിൽ മൗനം കെട്ടി നിൽക്കുന്നത് കണ്ടിട്ട് എന്തൊക്കൊ ഒരു എടങ്ങേറ്.

“അല്ലടോ തന്റെ പേര് എന്താ… ”

“ഓഹ് ഇപ്പോയെങ്കിലും കൊച്ചുതമ്പുരാട്ടിക്ക് ചോദിക്കാൻ തോന്നിയല്ലോ… “അവൻ പറഞ്ഞത് കേട്ടതും ക്ലോസപ്പിന്റെ പരസ്യം അങ്ങ് കാണിച്ച് കൊടുത്തു.

“റയാൻ”

പിന്നെ അങ്ങോട്ട് ഫുൾ കത്തി ആയിരുന്നു,,,, എന്റെ ജനനം മുതൽ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അവനോട് പറയണമെന്നുണ്ടെങ്കിലും എല്ലാം ഞാൻ അവനോട് പറഞ്ഞ് കഴിഞ്ഞാൽ ചിലപ്പോൾ എന്റെ ലക്ഷ്യം മുഴുവൻ ലക്ഷ്യ സ്ഥാനത് എത്തിക്കൊള്ളമെന്നില്ല.

* * * * * * * * * * * * * * * *
(എമി)

അവള് പെരുവഴിയിൽ ആകുന്നതാലോചിച്ച എപ്പോയെ ഉറങ്ങി പോയിരുന്നു,,, പിന്നെ കണ്ണ് തുറക്കുന്നത് 10 മണിക്ക് ആണ് സൺ‌ഡേ ആയത് കൊണ്ട് തന്നെ ആവിശ്യം ഉണ്ടെങ്കിൽ മാത്രം ഓഫീസിലേക്ക് പോയാൽ മതി.

കണ്ണ് തുറന്ന് നോക്കിയപ്പോ നല്ല ചൂട് കോഫി തന്നെ ഉണ്ട് ടീബോയിൽ ,,,, പുതപ്പൊന്നും മാറ്റാതെ തന്നെ ബെഡിലേക്കൊന്ന് ചാരി ഇരുന്ന് കൊണ്ട് കോഫി എടുത്ത് ഒരു സിപ് കുടിച്ച് മൊബൈൽ എടുത്ത് നോക്കി,,, അപ്പൊ അതിൽ അവളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഉണ്ടായിരുന്നു.,,,, അതിലെ അമൗണ്ട് കണ്ടതും എന്റെ വാ അറിയാതെ തന്നെ തുറന്ന് ഒന്ന് കണ്ണ് ഉഴിഞ്ഞു വീണ്ടും നോക്കി,,, മില്ലിയൻസ് ഓഫ് മില്ലിയൻസ് ആണ് ആ പ്രാന്തിയുടെ അക്കൗണ്ടിൽ കിടക്കുന്നത്. അല്ലെങ്കിലും പടച്ചോൻ എറിയാൻ അറിയുന്നൊണ്ടെ കൈയിൽ വടി കൊടുക്കൂലല്ലോ.

ഇത്രയും ക്യാഷ് ഉണ്ടായിട്ടും എന്തിനിവൾ ഒരു കോഫിഷോപ്പിലും,, വഴിയോരത്തും കച്ചവടം ചെയ്യുന്നെ എന്ന് ഞാൻ ആലോചിച്ചാലോചിച്ച അവസാനം പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.

* * * * * * * * * * * * * * * * * * * * *
(ഷാലു)

“അല്ല ഷാലു,,, ഇനി ഇപ്പൊ എന്താ നിന്റെ പ്ലാൻ…???… അവനിട്ട് പണി കൊടുക്കാൻ തന്നെ ആണോ നിന്റെ ഉദ്ദേശം…???… ”

“അല്ലാണ്ട് പിന്നെ ഞാൻ എന്ത് ചെയ്യാനാ … ഞാനെവിടെ പോയാലും അവിടെ ഒക്കെ അവൻ മണം പിടിച് വരും…
so…”എന്നും പറഞ്ഞ് ഞാൻ ന്യൂസ്‌ പേപ്പറിൽ മുഖം പൂഴ്ത്തി… ഒരു സിപ് കോഫി കുടിച്ചു.

“so..?… “സംശയരൂപത്തിൽ അവൻ ചോദിച്ചതും.

“സൊ,,,, അവന്റെ വീട്ടിൽ താമസിക്കാം എന്ന് കരുതി “എന്ന് പറഞ്ഞതും ചെക്കൻ കുടിച്ചോണ്ടിരുന്ന കോഫീ മണ്ടേൽ കയറി ഒടുക്കത്തെ ചുമ,,, അത് കണ്ടതും ഓന്റെ തലക്ക് രണ്ട് മേട്ടം കൊടുത്ത് ഞാൻ ന്യൂസ്‌ പേപ്പറിൽ മുഖം കുനിച്ചു.

“അപ്പൊ നീ എന്താ പറഞ്ഞ് വരുന്നേ… ”

“അപ്പൊ ഞാൻ പറഞ്ഞ് വന്നത്.. “എന്നും പറഞ്ഞ് ഞാൻ പത്രത്തിൽ നോക്കി ചരമകോളത്തിൽ ആരാ സെഞ്ച്വറി അടിച്ചത് എന്ന് തപ്പി കൊണ്ടിരുന്നു. അത് കണ്ടതും അവൻ പേപ്പർ ചുരുട്ടി കൂട്ടി ഒരൊറ്റ ഏറായിരുന്നു.

“ഇനി പറ… ”

*”എന്നാ ചെവി രണ്ടും തുറന്ന് വെച്ച് കേട്ടോ… ഇന്ന് രാത്രി ഞാൻ അവന്റെ വീട്ടിൽ കയറെം ചെയ്യും ഞാൻ തിരിച്ച് കാനഡയിൽ പോവുന്നത് വരെ അവിടെ താമസിക്കുകയും ചെയ്യും”*

എന്ന് ഞാൻ ഒരൽപം ഉച്ചത്തിൽ പറഞ്ഞതും ആ കോഫി ഷോപ്പിലുള്ള എല്ലാവരുടെയും കണ്ണ് ഞങ്ങളിലേക്കായി.

“you guys carry on …, “എന്ന് ഞാൻ പറഞ്ഞതും അവരെല്ലാവരും അവരുടേതായ കാര്യങ്ങളിൽ ഏർപ്പെട്ടു.

“നിനക്കെന്താ വട്ടുണ്ടോ സമറെ… നല്ലോണം തീരുമാനിച്ചിട്ട് തന്നെ ആണോ ഈ പറയുന്നേ…. ”

“നല്ലോണം തീരുമാനിച്ചുറപ്പിച്ചിട്ട് തന്നെ ഈ പറയുന്നേ,,,, സമറിനൊറ്റ വാക്കേ ഉള്ളൂ… ”

“സത്യത്തിൽ നിനക്ക്‌ പ്രാന്താണ്… ”

“അല്ലാണ്ട് ഇപ്പൊ ഞാൻ എന്ത് ചെയ്യാനാ..???… ഞാൻ എവിടെ പോയാലും അവിടെന്നൊക്കെ അവനൊഴിപ്പിക്കും ,,, അവന്റെ വീട്ടിൽ ആവുമ്പോ സേഫ് അല്ലെ… ”

എന്നും പറഞ്ഞ് ഫോൺ എടുത്തിറങ്ങി,,,റയാനാണെങ്കിൽ ബില്ല് പേ ചെയ്ത് വന്നു.

“ആഹ് പിന്നെ എനിക്കവന്റെ വീടറിയില്ല,,,, സൊ നൈറ്റ്‌ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണം.. ”

മ്മ് എന്നും പറഞ്ഞ് മൂളികൊണ്ട് ഞങ്ങളാ footpath ലുടെ നടന്നു.

* * *

“അതെ…. അവിടെ എത്തിയിട്ട് അവനെങ്ങാനും നിന്നെ പിടിച്ചാൽ നിന്നെ ഞാൻ ആണ് ഇവിടെ കൊണ്ട് വന്ന് വിട്ടതെന്ന് അവൻ അറിയരുത്… ”

“ആഹ് ആലോചിക്കട്ടെ… “എന്ന് ഞാൻ പറഞ്ഞതും അവനെന്റെ തലക്കിട്ടൊരു കൊട്ട് തന്നു. ഓൻ വണ്ടി പെട്ടെന്നു ബ്രേക്ക്‌ ചവിട്ടിയതും ഞാൻ അവനെ എന്താ എന്നുള്ള രീതിയിൽ നോക്കിയതും സ്ഥലം എത്തി എന്നും പറഞ്ഞവൻ ഇറങ്ങി.

“എന്നിട്ട് താൻ ഇതെങ്ങോട്ടാ പോവുന്നെ…??.. “തല പുറത്തേക്കിട്ട് കൊണ്ട് ഞാൻ ചോദിച്ചു.

“എടി കുട്ടി തേവാങ്കെ,,, കുറച്ച് നടക്കാനുണ്ട് വണ്ടിയുടെ ശബ്ദം കെട്ട് എന്തിനാ അവിടെയുള്ള സെക്യൂരിറ്റിയുടെ കണ്ണിൽ പെടുന്നെ,,, നീ ഇറങ്ങുന്നുണ്ടോ… ”

“yah… yah… ”

ഓന്റെ പിന്നാലെ നടന്നു നടന്നു ഒരു കിലോമീറ്റർ താണ്ടിയോ എന്നെനിക്ക് തന്നെ ഡൌട്ട് ഉണ്ട്.അവസാനം ഒ

രു വലിയ വീടിന്റെ ഗേറ്റിന്റെ മുൻപിൽ ഓൻ ഊരക്ക് കയ്യ് കൊടുത്ത് ഒന്നാകെ വീക്ഷിച്ചു,,, ‘ഓഹ് അപ്പോ ഇതാണെല്ലെ വീട് ‘എന്ന് സ്വയം പറഞ്ഞ്കൊണ്ട് ഞാൻ ഗേറ്റിന്റെ മുൻപിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയതും ആ സെക്യൂരിറ്റി ചേട്ടൻ ഭയങ്കര ഉറക്കമാണ്.

“അതെ ചിലപ്പോ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയാൽ അങ്ങേര് ഉണരാൻ സാധ്യത ഉണ്ട് അത് കൊണ്ട് മതില് ചാടാം… “എന്നൊൻ പറഞ്ഞതും ഞാൻ ‘ഡബിൾ ഓക്കേ ‘ എന്ന് പറഞ്ഞു.

ആദ്യം റയാൻ മതിലിലേക്ക് ഏന്തി വലിഞ്ഞു കയറി നമ്മക്ക് നേരെ കൈ നീട്ടിയതും നമ്മള് ഓന്റെ കൈയിൽ പിടിച് മതിലിൽ കയറി ഇരുന്നു. ഞങ്ങൾ രണ്ട് പേരും മതിലിൽ നിന്ന് ചാടി,,, ഞാനാണെങ്കിൽ അവന്റെ മുറ്റത്ത് കിടക്കുന്ന കാറിന്റെ എണ്ണം നോക്കി അങ്ങനെ തന്നെ നിന്നു .