പ്രതികാരം🔥 [Swaliha]

ഈ കഥയും കഥാപാത്രവും തികച്ചും സാങ്കൽപ്പികം മാത്രം..!യുക്തിയ്ക്ക് നിരക്കാത്ത പല കാര്യങ്ങളും ഇതിൽ കണ്ടെന്നും കേട്ടന്നും വരും. എല്ലാ എന്റെ അറിവില്ലായ്മയാണെന്ന് കരുതി കേട്ടും സഹിച്ചും കൂടെ നിൽക്കണം എന്ന് മാത്രം അഭ്യാർത്ഥിച്ച് കൊണ്ട് തുടങ്ങാണ്….
* * * * * * * * * * * * * * * * * * * * * * *

“ഡീ… നീയാരാന്നാടി നിന്റെ വിചാരം…. ഏഹ്… കയറി കയറി നീയിതെങ്ങോട്ടാ പോവുന്നത്. അല്ല,,,, അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ എന്താ നിന്റെ പ്രശ്നം. ഇതെന്താ ??? എന്താ നീ കാണിച്ചുവെച്ചക്കുന്നെ?? …”

മീറ്റിംങ് ഹാളിൽ വെച്ച് നല്ല തകൃതിയായി കമ്പനിയുടെ പ്രെഡക്റ്റ്സിനെ കുറിച്ച് ഡിസ്കസ് ചെയ്തോണ്ടിരിക്കുമ്പോഴാ ഒരനുവാദം പോലും ചേദിക്കാതെ ഡോർ തുറന്ന് തന്റെ കൈയിലുള്ള പേപ്പർ ഉയർത്തി കൊണ്ട് അവൻ കലിപ്പിൽ പറഞ്ഞതും ഇത്രയും നേരം മീറ്റിംങിൽ ശ്രദ്ധിച്ചവരെല്ലാം അവനിലേക്കും അവരുടെ മുന്നിൽ നിൽക്കുന്ന മേഡത്തിലേക്കും കണ്ണ് പായിപ്പിച്ചോണ്ടിരുന്നു.

“ദി മീറ്റിംങ് ഈസ് ഓവർ ” അവൻ എന്തോ പറയാൻ തുടങ്ങിയതും ഇടക്ക് കയറി തന്റെ സ്റ്റാഫുകളോടവള് പറഞ്ഞു തന്റെ മുന്നിലുള്ള ലോങ് ടോബിളിന്റെ സെന്ററിലുള്ള ചെയറിൽ ഇരുന്നതും സ്റ്റാഫുകളെല്ലാം അവിടെന്ന് എഴുന്നേറ്റ് പോയി.

അത് വരെ അവിടെ നിന്ന് സംസാരിച്ചിരുന്ന അവൻ നടന്നു വന്നു അവളുടെ തൊട്ടടുത്തുള്ള ചെയറിൽ ഇരുന്നു.

“എനിക്കൊന്ന് സംസാരിക്കണം… ” എന്നവൻ പറഞ്ഞതും എന്താ എന്നുള്ള അർത്ഥത്തിൽ അവൾ പുരികം പൊക്കി .

“വാട്ട് ഈസ് ദിസ് ” എന്നും പറഞ്ഞ് അവന്റെ കയ്യിലുള്ള പേപ്പർ ഉയർത്തിയതും അവളൊരു പുച്ഛഭാവത്തിൽ കാലിൻമേൽ കാൽ കയറ്റി വെച്ചു.

*” ദാറ്റ് ഈസ് ജോയിന്റ് ഡിവോഴ്സ് ആപ്ലിക്കേഷൻ ഫോം…”*

” അത് എനിക്കും മനസിലായി….. ഇപ്പോ ഇതിന്റെ ആവശ്യം എന്താണെന്നാ ചോദിച്ചത് ” എന്നവൻ പറഞ്ഞതും അവളൊന്ന് പുച്ഛിച്ച് ടോബിളിലുള്ള തന്റെ ഫോൺ എടുത്ത് അൺലോക്ക് ചെയ്ത് ക്യാൻഡി ക്രഷ് കളിക്കാൻ തുടങ്ങി. ഇതുവരെ കൺട്രോൾ ചെയ്ത ദേഷ്യം മുഴുവനും അവളുടെ ആ ഒരു പ്രവൃത്തിയിൽ തന്നെ കൈ വിട്ട് പോയതും കയ്യിലുള്ള ഫോൺ തട്ടി പറിച്ച് വാങ്ങി ഒരൊറ്റ ഏറ് ആയിരുന്നു.

” ലുക്ക്….. അറ്റ്…. മീ….. ” എന്ന് അണപല്ലിൽ ദേഷ്യം കടിച്ച് പിടിച്ച്പറഞ്ഞ് അവൾ ഇരുന്നിരുന്ന ചെയർ അവനിലേക്ക് അടുപ്പിച്ച് ഫേസ് റ്റു ഫേസ് ആക്കിയതും അവളുടെ ഉണ്ട കണ്ണ് കൊണ്ട് അവനെ കൂർപ്പിച്ചൊന്ന് നോക്കി.

“I need divorce. ”

“അതിന്റെ ആവശ്യം എന്താണെന്നാ ചോദിച്ചത്… ”

“സീ… നമ്മുക്കിടയിൽ ഒരു കെമിസ്ട്രി വർക്ക്‌ഔട്ട്‌ ആവില്ല… then….we just divorced…”

“നമ്മുക്കിടയിൽ കെമിസ്ട്രി വർക്ക്‌ഔട്ട്‌ ആയിട്ടില്ലെങ്കിലും ബയോളജി നന്നായിട്ട് വർക്ക്‌ഔട്ട്‌ ആയിട്ടുണ്ടല്ലോ അല്ലെ… “എന്നവൻ സൈറ്റ് അടിച്ചുകൊണ്ടു പറഞ്ഞതും അവൾ മുഷ്ട്ടി ചുരുട്ടി ദേഷ്യം കടിച് പിടിച്ചു.

“നീ വെറുതെ ഇറിറ്റേറ്റ് ചെയ്യരുത് ”

“ആഹ്ഹ… അത്‌കൊള്ളാലൊ മേഡം ഞാൻ വല്ല സത്യവും പറഞ്ഞാൽ അത് ഇറിറ്റേഷൻ നീ വല്ല തോന്ന്യാസവും കാണിച്ചാൽ അത് വലിയ പുണ്യപ്രവർത്തി…ഹും…. അവളുടെയൊരു ഡിവോഴ്സ് പേപ്പർ… ഞാൻ ഇതിൽ സൈൻ ചെയ്യില്ല ” അവൻ ഉറച്ച തീരുമാനത്തോടെ പറഞ്ഞ ശേഷം ആ പേപ്പർ ആ ലോങ്ങ്‌ ടേബിളിലേക്ക് എറിഞ്ഞു തിരിച്ചു നടന്ന് ഡോറ് തുറന്നതും

“നീ ഇതിൽ സൈൻ ചെയ്യും… അല്ലെങ്കിൽ ബലം പ്രയോഗിച്ച് ചെയ്യിപ്പിക്കാനും എനിക്കറിയാം .. “എന്ന് പിറകിൽ നിന്ന് അവൾ വിളിച്ച് പറഞ്ഞതും അവൻ പെട്ടെന്ന് അവിടെ നിന്ന ശേഷം ദേഷ്യം കണ്ട്രോൾ ചെയ്ത് അവൾക്ക് നേരെ തിരിഞ്ഞു.

*”ഓക്കേ… ഫൈൻ … ഞാൻ പേപ്പർസിൽ സൈൻ ചെയ്യാം ബട്ട്‌ വൺ കണ്ടീഷൻ… “*

“whattt….that’s impossible…”അവന്റെ കണ്ടിഷൻ കേട്ടതും ഞെട്ടി തരിച്ചു കൊണ്ട് അവൾ ചെയറിൽ നിന്നെണീറ്റു.അത് കണ്ടതും അവൻ ചുണ്ട് കോട്ടിയൊന്ന് ചിരിച്‌ അവളുടെ അടുത്തേക്ക് വന്നു അവളെ ചുറ്റുമൊന്ന് നടന്നു….

കണ്ടീഷൻ അറിയുന്നതിന് മുമ്പ് നമ്മക്കൊരലപ്പം പിന്നിലേക്ക് പോവാം…

* * * * * * * * * * * * * * * * * * * * *

കുറച്ച് വർഷങ്ങൾക്ക് മുൻപ്…..

” ഒരാഴ്ച്ച മുമ്പ് കാണാതായ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി *നൈഷ ഇശലിനെ* കോളേജിലെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും അവശനിലയിൽ കണ്ടെത്തി.
പെൺകുട്ടിയെ കാണാനില്ലെന്ന വർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു ,,,,,
പെൺകുട്ടിയെ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിച്ചിപ്പിച്ചതായി റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ട്‌. ക്യാമറമാൻ സതീഷിനൊപ്പം രമ്യ.”

” സിറ്റി ഹോസ്പിറ്റലിന് മുന്നിലുള്ള ദൃശ്യമാണ് നിങ്ങളിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്,,, വിവരം അറിഞ്ഞ് നാട്ടുകാരും കോളേജ് വിദ്യാർത്ഥികളും ഹോസ്പിറ്റലിന് മുൻപിൽ തടിച്ച് കൂടി നിൽക്കുന്നത് കാണാം. DYSP അരുൺ പോൾ ഹോസ്പ്പിറ്റലിൽ എത്തിയിട്ടുണ്ട്. ”

“സാർ ,,,,, സാർ,,,,സാർ എന്താണ് നൈഷ ഇശലിന് സംഭവിച്ചിട്ടുള്ളത്???? അവളുടെ കണ്ടീഷൻ ഇപ്പോ എന്താണ്…??? ”

” ഡോക്ടറുടെ പ്രാഥമിക പരിശോധനയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായിട്ടുണ്ട്,,,,, പെൺകുട്ടിയുടെ ശരീരത്തിൽ ഡ്രഗ്സിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്,,,, ഒരു പക്ഷെ ബലമായി ഡ്രഗ്സ് നൽകിയതിന് ശേഷമായിരിക്കാം പീഡിപ്പിച്ചിട്ടുണ്ടാവുക.. തലക്കും ശരീരത്തിലും എട്ടോളം ആഴമുള്ള മുറിവുകളുണ്ട്,,,,,48 മണിക്കൂറിന് ശേഷം മാത്രമെ എന്തെങ്കിലും പറയാൻ പറ്റൂ….. ”

”സാർ ആരായിരിക്കും ഇതിന് പിന്നിൽ???? എന്തിന് വേണ്ടി ആയിരിക്കും?????”

സോറി എന്നും പറഞ്ഞ് DYSP അരുൺ ഹോസ്പിറ്റലിൽ നിന്ന് ജീപ്പിൽ കയറി പോയി .

* * * * * * * * * * * * * * *

“ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മുബാറക്ക് ഗ്രൂപ്പ് ഒഫ് കമ്പനിയുടെ MD യുടെ മകനും പെൺകുട്ടിയുടെ കാമുകനുമായ *EMIR AHAMMED* അടക്കം ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു,,, ഇതേ കോളേജിലെ പിജി അവസാന വർഷ വിദ്യാർത്ഥിയാണ് എമിർ,,,, മറ്റു വിദ്യാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.”

* * * * * * * * * * * * * * * *

3 ദിവസത്തിന് ശേഷം…..

“Docter,,, how’s her codition???? “DYSP അരുൺ

” She’s not responding to any medication,,, i think… she ‘s almost finish….പെണ്ണ് കുട്ടിക്ക് ചെയ്ത് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സഹായം എന്ന് പറയുന്നത് വെന്റിലേറ്ററിൽ നിന്ന് റിമൂവ് ചെയ്യാ എന്നതാണ്. ”

“Anything else…”

” ഓർഫനേജ് മനേജർ റിമൂവ് ചെയ്യാൻ ഒരു കൺസന്റ് തന്നിട്ടുണ്ട്… ”

“ഓക്കെ ….” എന്ന് പറയലും ഡോക്ടറുടെ ഫോൺ റിംങ് ചെയ്തു.

* * * * * * * * * * * * * * * * * *

“കോളേജ് കെട്ടിടത്തിൽ നിന്നും കൂട്ട ബലാത്സാംഗത്തിനിരയായ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്,,,, പോലീസിന് മതിയായ തെളിവുകൾ കിട്ടാത്ത സാഹചര്യത്തിലാണ് ഈ തിരിച്ചടി.”

* * * * * * * * * * * * * *

(കോടതി)

” ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്നാരോപിക്കുന്ന *EMIR AHAMMED , ABEER KASIM, YASEEN,AJSAL AMAN, ASHMAL ASHIQ* എന്നിവർക്കെതിരെ മതിയായ

തെളിവുകൾ കൊണ്ട് വരാൻ പോലീസിനോ പ്രൊസീക്യൂഷനോ കഴിഞ്ഞിട്ടില്ല,,,, കൂടാതെ ഒന്നാം സാക്ഷി *Zanna mehak*ന്റെയും രണ്ടാം സാക്ഷി *അപർണ*യുടെയും മൊഴിയിൽ കോടതിക്ക് സംശമുണ്ട്,,,ആയതിനാൽ താഴെ പറയുന്ന നിബന്ധനകൾ പ്രകാരം പ്രതികളെ വെറുതെ വിടാനും,,, കൂടാതെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ഇതിനാൽ ഈ കോടതി ഉത്തരവിടുന്നു .”

* * * * * * * * * * * * * * * * *

(എമിർ )

കോടതി മുറിയിലെ വിധി വന്നപ്പോഴാ സത്യം പറഞ്ഞാ ഞങ്ങളെ ആറിന്റെയും ശ്വാസം ഒന്ന് നേരെ വീണത്. ചെയ്ത് കൂട്ടിയാപ്പൊ ഇങ്ങനെ പെടും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

“ഓഹ്,,,,, വന്നോ എന്റെ പുന്നാര മോൻ,,, വാ വാ വാ കയറി വന്നാട്ടെ …
നാണം ഉണ്ടോ ഡാ നിനക്ക് ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തി കൊന്നിട്ട് അഭിമാനത്തോടെ ഇങ്ങോട്ട് കയറി വരാൻ,, അതിന് ഊതി കൊടുക്കാനൊരു തന്തയും…. ”

വന്നപാടെ തന്നെ മമ്മയുടെ നല്ല അടിപൊളി സ്വീകരണമാണ് കേട്ടത്.

” അതിനിപ്പോ എന്താ മമ്മ ഞങ്ങളെ കോടതി വെറുതെ വിട്ടില്ലെ.???? ഇനി ഏത് കൊല കൊമ്പൻ വന്നാലും കോടതിയുടെ വിധിയിൽ ഒരു കുത്ത് പോലും മാറാൻ പോവുന്നില്ല,,,, അല്ലെ പപ്പ….??
എന്ന് നമ്മള് ചിരിച്ച് കൊണ്ട് പറഞ്ഞതും അതിന് മറുപടി തന്നത് മമ്മേടെ കൈ പതിഞ്ഞ് കൊണ്ടായിരുന്നു .

” ഉളുപ്പുണ്ടോ ഡാ നിനക്ക് ,,,, ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുകയല്ല മറിച്ച് അതിനെ ന്യായീകരിക്കുന്നു.. അതങ്ങനെ തന്തേടെ അല്ലെ മോൻ…
ഒന്ന് നീ ഓർത്തോ എമി ,, ഇന്ന് നീ ചെയ്തുകൂട്ടുന്ന ഓരോ കാര്യത്തിനും നാളെ പടച്ചോന്റെ കോടതിയിൽ വെച്ച് എണ്ണിയെണ്ണി നീ ഉത്തരം പറയേണ്ടി വരും… ആ പെൺകുട്ടിയുടെ വീട്ട് ക്കാര് നിന്നെ ഒന്ന് മനസറിഞ്ഞ് ശപിച്ചാൽ ഇല്ലാണ്ടായി പോവും ഈ കാണുന്ന സ്വത്തും നിന്റെ ഈ ഹുങ്കുമൊക്കെ….”

” അതിന് ആന്റീ,,,, അവൾക്ക് ഈ ലോകത്ത് സ്വന്തം എന്ന് പറയാൽ ആരുമില്ല….. അതാണ് ഞങ്ങളിത്രയും സേഫ് ” എന്ന് അജ്സൽ എന്ന അജു പറഞ്ഞതും ഉമ്മ ഞങ്ങളെ എല്ലാവരെയും ഒരു നോട്ടം ആയിരുന്നു,,,, ആ നോട്ടം പതിയെ കണ്ണീരായി മാറിയതും ഉമ്മ പെട്ടെന്ന് അകത്തേക്ക് കയറിപോയി.

ആഹ് ഞാൻ എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ ഞാൻ എമിർ അഹമ്മദ്‌ ,, എന്റെ ഉപ്പ ഹുസൈൻ മുബാറക് .മൂപ്പരാണ് ഞങ്ങളെ അഞ്ചേണ്ണത്തിന്റെയും റോൾ മോഡൽ,,,, അഞ്ചേണ്ണം എന്ന് പറഞ്ഞാൽ… എമിർ അഹമ്മദ്‌ എന്ന ഞാൻ, അബീർ ഖാസിം എന്ന അബി, യാസീൻ എന്ന യാസി, അജ്‌സൽ അമൻ എന്ന അജു, അഷ്മൽ ആഷിഖ് എന്ന ആഷി … ഞങ്ങൾ കസിൻസും കൂടിയാണ്.

സത്യം പറഞ്ഞാൽ ഈ കേസിൽ പെട്ട് പോവും എന്ന് കരുതിയതാ പിന്നെ പപ്പയുടെ സ്വധീനം കൊണ്ട് കൂളായി ഇറങ്ങിപ്പോന്നു.

കുളിച്ച് ഫ്രഷായി നേരെ ഗാർഡൻ ഏരിയയിലേക്ക് പോയപ്പോ മമ്മയുണ്ട് അവിടെ ഇരുന്ന് കണ്ണ് തുടക്കുന്നു. ഒരു പാവാണ് എന്റെ മമ്മ,,, എന്റെ എല്ലാ തല്ല് കൊള്ളിത്തരവും മമ്മക്ക് അറിയാമെങ്കിലും എന്ത് കാര്യത്തിലും എന്റെമമ്മ കൂടെ നിൽക്കും,,,, പക്ഷെ ഒറ്റ കാര്യത്തിൽ ഒഴികെ…

* * * * * * * * * * * * * * * * *

രണ്ട് വർഷങ്ങൾക്ക് ശേഷം……

“വിടില്ല എമി … നിന്നെ എന്നല്ല നിനക്ക് വളം വെച്ച് തരുന്ന ഒറ്റ ഒരുത്തനെയും ഞാൻ വെറുതെ വിടില്ല,,,, നിനക്ക് പ്രിയപ്പെട്ട ഓരോരുത്തരെയായിട്ട് ഞാൻ ഇല്ലാതാക്കും…. നിന്റെ പപ്പയെ ഞാൻ ഇല്ലാതാക്കിയ പോലെ ,,,, നിന്റെ ജീവിതത്തിൽ നിന്ന് ഓരോരുത്തരായി അകലുന്നത് നീ അറിയും,, ,,അന്ന് നീ അനുഭവിക്കുന്ന വേദനയാ നിനക്കുള്ള ഏറ്റവും വലിയ ശിക്ഷ …ഇനി അങ്ങോട്ട് നിന്റെ തോൽവിയുടെ കലമാ…. ജസ്റ്റ് വെയ്റ്റ് ആൻഡ് സീ “പ്രതികാരത്താൽ ജ്വാലിക്കുന്ന ആ കടും കാപ്പി കള്ളുകൾ എന്തോ എന്നിലൊരു ഭീതി ഉളവാക്കിയതും,,,,

*”നോ….. “*
എന്നും പറഞ്ഞു ബെഡിൽ നിന്നെണ്ണീറ്റിരുന്നു ചെവി പൊത്തി പിടിച് ഒരലർച്ചയായിരുന്നു.

പ്രതികാരത്താൽ തീക്ഷ്ണമായ ആ കടും കാപ്പികണ്ണുകൾ വീണ്ടും വീണ്ടും മനസിലേക്ക് കടന്ന് വന്നതും കണ്ണ് മുറുക്കി അടച്ച് തുറന്നപ്പോഴെക്കും അബിയും വീട്ടിലെ സെർവൻസ് എല്ലാം നമ്മളെ മുന്നിൽ ഹാജരായിരുന്നു,,,, പക്ഷെ പ്രതീക്ഷിച്ച ഒരു മുഖം മാത്രം ഞാൻ കണ്ടില്ല,,, എന്റെ മമ്മയുടേത് ..

സെർവൻസ് ഒക്കെ എന്താ പ്രശ്നം എന്ന് ചോദിച്ചെങ്കിലും നമ്മള് നതിംങ്ങ്പറഞ്ഞ് ബാത്ത് റൂമിലേക്ക് കയറി…. അബിക്ക് കാര്യം എന്താണെന്ന് മനസിലായതും അവന് റൂമിലേക്ക് തന്നെ പോയി.

ആ ഒരു ഇൻസിഡന്റിന് ശേഷം മമ്മ എന്റെ മുന്നിൽ മാര്യദയ്ക്ക് വന്നിട്ടു പോലുമില്ല,,,അബി ആണെങ്കിൽ അവന്റെ വീട്ടിലേക്കും പോയിട്ടില്ല . പപ്പയുടെ മരണശേഷം വീട് സത്യത്തിൽ ഉറങ്ങിക്കിടന്നു,,, ബിസിനസ് ഞാനും അബിയും ഏറ്റെടുത്തു നടത്തുന്നു.

കുളിയൊക്കെ കഴിഞ്ഞ് കണ്ണാടിയ്ക്ക് മുന്നിൽ നിന്നപ്പോഴും ആ കടും കാപ്പി മിഴികളായിരുന്നു നമ്മളെ മനസ് മുഴുവനും…. അതൊക്കെ മൈന്റിൽ നിന്ന് കളഞ്ഞ് വേഗം ഡ്രസ് ചേയ്ഞ്ച് ചെയ്ത് താഴേക്ക് ഇറങ്ങിയപ്പോ അബി ഉണ്ട് നല്ല എക്സിക്യൂട്ടിവ് ലുക്കിൽ ഇരുന്ന് ഫോണിൽ തോണ്ടുന്നു,,,
മനുഷ്യനിവിടെ ടെൻഷൻ അടിച്ച് ഇരിക്കുമ്പോഴാ അവന്റെ അമ്മൂമ്മേടെ ഫോണിൽ തോണ്ടൽ…

ഇന്ന് ഞങ്ങൾക്ക് വലിയൊരു ഡീൽ ഉണ്ട്,,, ആ ഡീൽ എങ്ങാനും ഞങ്ങളെ കമ്പനിയ്ക്ക് കിട്ടിയില്ലെങ്കിൽ കമ്പനിയുടെ റൈറ്റ് ആകെ ഫ്ലോപ്പ് ആവും. എങ്ങനെ ഒക്കെ പ്രെസൻറ്റേഷൻ ബെസ്റ്റ് ആക്കാൻ നോക്കിയാലും…എല്ലായിപ്പോഴും ഞങ്ങളെ കമ്പനി സെക്കന്റ്‌,,, എപ്പോഴും ഒന്നാമത് *അമൻ ഗ്രൂപ്പ്‌ ഓഫ് കമ്പനി* ,,,, ആരാണ് ഈ അമൻ എന്നോ ,, ആരൊക്കെയാണ് പാർട്ട്നേഴ്സ് എന്നോ ഒന്നും അറിയില്ല, ഒരു ബിസിനസ് മീറ്റ് അപ്പിന് പോലും കമ്പനിയുടെ ആരും പങ്കെടുത്തില്ല. എന്തിനെറെ പറയുന്നു അവിടെ ജോലി ചെയ്യുന്ന എംപ്ലോയീസിന് പോലും ആരാണ് ഈ ബിഗസ്റ്റ് കമ്പനിയുടെ ഓണർ എന്നറിയില്ല

ഈ ഡീലിന് വേണ്ടി മൂന്ന് മാസമായിട്ടുള്ള പ്രീപ്പറേഷനാ, എന്തോ ഭയങ്കര കോൺഫിടൻസ് ഉണ്ട് ഇത് ഞങ്ങൾക്ക് തന്നെ കിട്ടുമെന്നു.

* * * * * * * * * * * *

പ്രേസൻറ്റേഷൻ നല്ല തകൃതിയായിട്ട് തന്നെ നടന്നു, അബിയും ഞാനും നല്ല രീതിയിൽ തന്നെ ഡിസൈൻസ് പ്രെസന്റ് ചെയ്തു, ഇനി അറിയേണ്ടത് റിസൾട്ട്സ് ആണ്, അതിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് റിസൾട്ട് വന്നതും ഡീൽ അമൻ ഗ്രൂപ്പ് ഓഫ് കമ്പനിയ്ക്ക് കിട്ടി എന്നറിഞ്ഞത്. അപ്പോൾ തന്നെ അമൻ ഡിസൈൻസ് കമ്പനിയുടെ GM വന്ന് പേപ്പേഴ്സിൽ ഒക്കെ സെൻ ചെയ്ത് പോയി. നമ്മക്കാണെങ്കിൽ ദേഷ്യം വന്ന് ഒരൊറ്റ പോക്ക് ആയിരുന്നു,,പിന്നാലെ അബി നമ്മളെ വിളിക്കുന്നതൊന്നും നമ്മള് കേട്ടന്ന് നടിച്ചതേയില്ല…

കാറിനിട്ട് ഒരു ചവിട്ട് കൊടുത്ത് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു,,

” നീ മാറ് ,,, ഞാൻ ഡ്രൈവ് ചെയ്യാ,,,നിന്റെ മൂഡ് തീരെ ശെരിയല്ല … മാറ്….”

” അബി,,,, നീ വണ്ടിയിൽ കയറുന്നോ ??അതോ????..” എന്ന് ഞാൻ കനപ്പിച്ചൊന്നു പറഞ്ഞതും ടൈ ഒന്ന് ലൂസ് ആക്കി കൊണ്ട് ഓൻ വണ്ടിയിൽ കയറി, അപ്പോ തന്നെ നമ്മള് ഗിയറ് മാറ്റി നമ്മളെ ദേഷ്യം മുഴുവൻ വണ്ടിയോട് തീർത്ത് സീ പിഡ് അങ്ങ് കൂട്ടി.അവൻ സ്പീഡ് കുറക്കാൻ ഒക്കെ പറയുന്നുണ്ടെങ്കിലും ഞാൻ അത് മൈൻഡ് ചെയ്തെതെ ഇല്ലാ.

” എമി പ്ലീസ് സ്റ്റോപ്പിറ്റ്,,, ”
അബി ഷൗട്ട് ചെയ്തു,,,, നമ്മള് പെട്ടെന്ന് ബ്രെക്ക് ചവിട്ടിയതും നമ്മളെ വണ്ടി ഒരു താറിൽ പോയി ഇടിച്ചു.

” damn it ” എന്നും പറഞ്ഞ് സ്റ്റിയറിങ്ങിന് ഒരു അടിക്കൊടുത്തതും മുന്നിലെ താറിൽ നിന്നും സ്പെക്സ് വെചൊരു പെണ്ണ് ഇറങ്ങി വന്ന് ഡോർ തുറന്നു നമ്മളെ കോളറ് പിടിച്ച് വലിച്ചിറക്കി കരണക്കുറ്റി നോക്കി ഒന്ന് തന്നു,,, ഞാൻ ആദ്യമൊന്ന് പകച്ച് ചുറ്റുമൊന്നു നോക്കി.

ദേഷ്യം കൊണ്ട് മറുത്തൊന്നും എന്റെ കയ്യ് ഉയർത്തിയതും അവള് നമ്മളെ കൈ പിടിച്ചു വെച്ചു.

“മോനെ ദിനേശാ,,,,, എന്നെ തല്ലാനുള്ള കരുത്തൊന്നും നീയായിട്ടില്ല,,,, പോയി കുപ്പിപ്പാലും കുടിച്ചിരിക്കാൻ നോക്ക്….. ” എന്നും പറഞ്ഞ് എന്റെ കവിളിലൊന്ന് തട്ടിയതും

*” ഡീ” * എന്നും പറഞ്ഞ് അലറിയതും ഓള് നമ്മളെ കൈ വിട്ട് ഷർട്ടിന്റെ സ്ലീവ് ഒന്ന് കയറ്റി വെച്ചു,,,,, അതും കൂടി കണ്ടതും ഇതുവരെ കൺട്രോൾ ചെയ്ത് വെച്ച ദേഷ്യം മുഴുവനും പുറത്തേക്ക് വന്നു. ,,,, അവളുടെ മുടി കുറ്റി പിടിച്ച് വലിച്ച് മതിലിന്റെ അടുത്തേക്ക് കൊണ്ടു പോയതും എന്നിൽ നിന്ന് കുതറി മാറി മതിലിൽ ചവിട്ടി നമ്മളോളം ഉയരത്തിൽ പൊങ്ങി പിറകിൽ ചെന്ന് ചാടി,,,

അതും കൂടി കണ്ടതും നമ്മളെ ഉള്ളിലെ പുലിക്കുട്ടി ഏണീറ്റ് നിന്നു ഓളെ അടുത്തേക്ക് പോവാൻ നിന്നതും ഒരു പെണ്ണ് വന്ന് അവളെ പിടിച്ച് വലിച്ചു,,,,, ആ പെണ്ണിന്റെ മുഖം കണ്ടിലെങ്കിലും ഇവളെ പോലെ അല്ല എന്ന് ഒറ്റനോട്ടത്തിൽ മനസിലായി. പ്രത്യേകിച്ച് ഡ്രസിംങ്ങില് ഈ അലവലാതി ഷർട്ടും ജീനും ആണെങ്കിൽ ആ പെണ്ണ് ടോപ്പും പാന്റും ആണ് വേഷം

“ഷാലു,,,,,, കുഞ്ഞാറ്റ കണ്ണ് തുറക്കുന്നില്ല….. നീയൊന്ന് വന്നെ ” എന്നും പറഞ്ഞ് അവളെ ആ പെണ്ണ് വലിച്ചതും ഈ അലവലാതി കുന്ന് കുലുങ്ങിയാലും
കുഞ്ഞാത്തു കുലുങ്ങൂല എന്ന മട്ടിൽ ഒരടി അനങ്ങാതെ എന്നെ തറപ്പിച്ചു നോക്കാണ്

” എന്റെ കുഞ്ഞാറ്റയ്ക്ക് വല്ലതും സംഭവിച്ചാൽ …..”എന്ന് ഒരു വാണിംഗ് രൂപേണ പറഞ്ഞതും.

”ഹും,,,, നീയെന്നെ ഒരു ചുക്കും ചെയ്യത്തില്ല,,,, നിനക്കുള്ള പണി ഓൺ ദി വേ ആണ് മോളെ,,,, ഓടാവുന്നിടത്തോളം നീ ഓടിക്കോ ,,, എമിയുടെ പണിയൊക്കെ ആസ്ഥാനത്ത് തന്നെ കൊള്ളും…”

“ഒന്ന് പോടാ #*@&#രേ…..”

”ഷാലൂ,,,,, പ്ലീസ് .,,,പറയുന്നത് കേൾക്ക്,,,, വാ പോവം,,, ഇവനെ പോലെ ഒരു ചെറ്റയോട് സംസാരിക്കുന്നതും ബേധം കെട്ടി തൂങ്ങി ചാവുന്നതാ….. ” എന്ന് അവളുടെ കൂടെയുള്ള പെണ്ണ് പറഞ്ഞപ്പോഴാണ് നമ്മള് ഓളെ ഒന്ന് നോക്കിയത്…

” ആഹ് ആരിത് Zanna യോ…..” എന്ന് ഞാൻ പറഞ്ഞതും ഓള് നമ്മളെ വെറുപ്പ് കലർന്ന നോട്ടതോടെ നോക്കിയതും നമ്മള് ഓളെ പുച്ഛിച്ചു.

” അപ്പോ മോള് സമയം കിട്ടുമ്പോ പറഞ്ഞ് കൊടുക്ക് ഈ എമിർ അഹമ്മദ്‌ ആരാണ്,,, എന്താണ് എന്നൊക്കെ ”

” ഷാലു വാ…. ” എന്ന് പറഞ്ഞ് Zanna അവളെയും വലിച്ച് കൊണ്ട് പോയി ഒരൊറ്റ പോക്കായിരുന്നു വണ്ടി,,, അവള് പറഞ്ഞ കാര്യവും ഡീൽ കിട്ടാത്ത കാര്യവും എല്ലാം കൂടിയായതും ടയറിന് ഒരു ചവിട്ട് ചവിട്ടി കാറിൽ പോയി ഇരുന്നതും,,,, അബി ഇവിടെ നടന്നതൊന്നും തന്നെ അറിഞ്ഞിട്ടി ല്ലെന്ന മട്ടിൽ ഇരുന്നു….

അത് കാര്യമാക്കാതെ വണ്ടി വീണ്ടും സീ പീഡ് കൂട്ടി ഡ്രൈവ് ചെയ്തതും.,,,, അബിയാണെങ്കിൽ ഒന്നും പറയാനും നിന്നില്ല.

* * * * * * * * * * * * * * * * * * *

“ഷാലു,,,,, നിനക്കെന്താ വട്ടുണ്ടോ,, നീ ഈ നാട്ടിൽ പുതിയതാ,,, വന്നപാടെ ഒരുത്തന്റെ കരണം നോക്കി പൊട്ടിച്ചേക്കുന്നു,,, അതും ബിസിനസിലും പൊളിറ്റിക്ക്സിലും വലിയ ഇൻഫ്ലുവൻസ് ഉള്ള ആളെ…. ”

“Zanna,, please shut up….നീ കുറെ നേരം ആയല്ലോ ആ അവലവലാതിയെ കുറിച് പറയുന്നു,,, നിന്റെ വായ ഒന്ന് അടക്കോ … ”

“ഇല്ലാ…നിനക്കൊന്നും ഓന് ആരാ ഏതാ എന്നൊന്നും അറിയത്തില്ല… പിന്നെ അവലവലാതി അല്ല അലവലാതി… ”

“ഓഹ് കെട്ടിലമ്മ എന്നെ പഠിപ്പിക്കാൻ വന്നേക്കുന്നു….. ”

“എടീ,,, അത് എമിർ അഹമ്മദ്‌ ആണ്….”

” ഓഹ് അത് അവൻ തന്നെ പറഞ്ഞ് കഴിഞ്ഞു…. ” എന്ന് ഞാൻ ഒരു പുച്ഛം കലർന്ന രീതിയിൽ പറഞ്ഞതും ഹോസ്പിറ്റലിൽ എത്തിയിരുന്നു….

കുഞ്ഞാറ്റയേയും എടുത്ത് വേഗം ഡോക്ടറുടെ അടുത്തേക്ക് പോയി,,, നമ്മക്കാണെങ്കിൽ വല്ലാത്തൊരു പേടിയും കുഞ്ഞാറ്റക്ക് വല്ലതും സംഭവിച്ചാൽ എനിക്ക് ഓർക്കാൻ പോലും വയ്യ.

” ഷാലു…. ”

“കാൾ മീ SAMAR ,,, ഓക്കേ… “എന്ന് ഞാൻ ഓളോട് ഷൗട്ട് ചെയ്തതും ഓള് ചെയറിൽ പോയി ഇരുന്നു ,, അപ്പൊ തന്നെ നമ്മളും ഓളുടെ അടുത്ത് പോയി ഇരുന്ന് എന്താ കാര്യം എന്ന് ചോദിച്ചതും ഒന്നുമില്ലെന്ന് തോള് പൊക്കി കാണിച്ചു, അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നു…

“Docter,, how’s she??? ”

“she is absolutly fine…. ഡ്രിപ് തീർന്നാൽ പോകാം….”

“താങ്ക്യൂ ഡോക്ടർ… ”

ഡ്രിപ് തീർന്നതും കുഞ്ഞാറ്റയെയും എടുത്തു താറിന്റെ അടുത്തേക്ക് നടന്നു,,, കുഞ്ഞാറ്റക്ക് വെറും മൂന്ന് വയസെ ആയിട്ടുള്ളു,,, ഓർഫനേജിലെ മാനേജരെ കയ്യും കാലും പിടിച്ചിട്ടാണ് ടു ഹവർ ഓളെ കൂടെ സ്പെൻഡ്‌ ചെയ്യാൻ കിട്ടിയത്,,, ആ സമയത്താണ് ഇങ്ങനെ ഒരു ആക്‌സിഡന്റ്,, അതും ഷോറൂമിൽ നിന്ന് ഇന്നിറിക്കിയ നമ്മളെ പുതുപുത്തൻ താറ് ,,,, കുഞ്ഞാറ്റയെ ഓർഫനേജിൽ ആക്കി വണ്ടി തിരിച്ചിട്ടും ഇവിടെ ഒരുത്തിയുടെ മുഖം മത്തങ്ങ പോലെ തന്നെ…

“ഡീ ……”

“എടീ,,,, അത് എമിർ അഹമ്മദാണ് ,,, പെണ്ണെന്ന് കേൾക്കുമ്പോൾ മോശം കണ്ണിലൂടെ ‘ മാത്രം കാണുന്ന ഒരു വൃത്തികെട്ട ജന്തു..