പ്രതികാരം 2 🔥 [Swaliha]

kadhakal – novel short stories in malayalam kadhakal ! “എന്താ… “എന്ന് ചോദിച്ചതും ഓന് കണ്ണിമ വെട്ടാതെ നോക്കുന്ന സൈഡിലേക്ക് ഞാനൊന്ന് തലചെരിച്ച നോക്കി .അത് കണ്ടതും അറിയാതെ തന്നെ നമ്മളെ വാ തുറന്ന് തലക്കൊരു താങ്ങ് വെച്ചു പോയി.ആ പെണ്ണുണ്ട് വൈറ്റ് ഷർട്ടും പച്ച പുള്ളി തുണിയും ചുണ്ടിൽ ഒരു കത്തിക്കാത്ത സിഗററ്റും വെച് നെല്ലിക്ക ഉപ്പിലിട്ടതും മാങ്ങാ ഉപ്പിലിട്ടതും വിറ്റൊണ്ടിരിക്കുന്നു.
“അബി അത് കണ്ടിട്ട് പറ,,,, ലവൾക്ക് ഒരു പിരി ലൂസ് അല്ലെ… ”

“ഒരു പിരിയോ.. അവൾക്ക് ഒരുപാട് പിരി ലൂസ് ആണ്.. “അബി വെറെ ഏതോ ലോകത്ത് നിന്ന്കൊണ്ട് പറഞ്ഞ് ഫോൺ എടുത്ത് അവളെ ഫോട്ടോ എടുത്തു.

അപ്പോഴാണ് എന്റെ തലയിൽ ഒരു ബുദ്ധി ഉദിച്ചത്.

“അബി.. നീ ഒരു കാര്യം ചെയ്യ്… “എന്ന് ഞാൻ പറഞ്ഞതും അവന് എന്താ എന്നുള്ള അർത്ഥത്തിൽ നമ്മളെ നോക്കി

“നീ പോയി മീറ്റിംഗ് അറ്റൻഡ് ചെയ്ത് വാ… ഞാൻ ഇവിടെ ഇരിക്കാം.. “അത് പറഞ്ഞതും ഓന് എന്നെ എന്തോ അർത്ഥം വെച്ച് നോക്കിയതും ക്ലോസ്അപ്പിന്റെ ചിരി അങ്ങ് പാസ്സാക്കി കൊടുത്തു.

“മീറ്റിംഗ് ഒക്കെ ഞാൻ അറ്റൻഡ് ചെയ്തോളാം. നീ പോയി ആ പെണ്ണിനെ ഇറിറ്റേറ്റ് ചെയ്യാതിരുന്നാൽ മതി… “എന്നും പറഞ്ഞ് ഡോർ തുറന്ന് പ്രസേൻറ്റേഷൻ ഡ്രാഫ്റ്റും എടുത്തു കോഫി ഷോപ്പിന്റെ ഉള്ളിലേക്ക് കയറി പോയി അത് കണ്ടതും ഞാനൊന്ന് നീട്ടി ശ്വാസം വലിച് വിട്ടു കാർ മെല്ലെ സ്റ്റാർട്ട്‌ ആക്കി ഓളെ അടുത്തേക്ക് ലക്ഷ്യം ആക്കി വിട്ടു.

അവളെ മുന്നിൽ ഒരു ചെറിയ മേശയും ചെയറും രണ്ട് ഭരണിയുമാണുള്ളത്. പിന്നെ പൂ വിൽപ്പനക്കാരൻ മീൻ വിൽപ്പനക്കാരൻ എല്ലാരുമുണ്ട് ആ ഒരു സ്ഥലത്ത്.

നമ്മളെ ലക്ഷ്യം അവളുടെ ആ പാട്ട കട മാത്രം ആയതോണ്ട് സ്‌പീഡ്ഡ്‌ കൂട്ടി ആ കടയെ ലക്ഷ്യമാക്കി വിട്ടു, അവളുടെ തൊട്ടടുത്തെത്തിയതും ബ്രേക്ക്‌ ചവിട്ടി,,,,, അവളൊരൽപ്പം പേടിച്ചുകൊണ്ട് പിറകോട്ടു മാറി,,, അത് കണ്ടതും ഞാൻ കാർ ഒരൽപം പിന്നിലേക്ക് കൊണ്ട് പോയി വീണ്ടും മുന്നോട്ട് എടുത്തതും അവള് കയ്യ് കെട്ടി എന്നെ തന്നെ നോക്കാൻ തുടങ്ങി.

കാർ അവളെ ലക്ഷ്യം വെച്ചു വരുന്നു എന്നറിഞ്ഞിട്ടും അവള് ഒരു തരി പോലും അനങ്ങാതെ നിൽക്കുകയാണ്. അവളെ അടുത്തേക്ക് എത്തിയതും ഏതോ ഒരുത്തൻ അവളെ അവിടെന്ന് വലിച്ചതും എന്റെ കാർ ആ മേശയും തട്ടി മറിച്ചു പോയി വേഗം ബ്രേക്ക്‌ ചവിട്ടി.

ഡോർ തുറന്ന് സ്‌പെക്സും വെച്ച് കാൽ കൊണ്ട് തന്നെ ഡോർ അടച്ചു അവളെ അടുത്തേക്ക് നടന്നു.

“എന്തായാലും പെണ്ണെ… നിന്നെ ഞാൻ സമ്മതിച്ചു … നിനക്ക്‌ എവിടെന്നു കിട്ടി ഇത്ര ഗഡ്സ??? ..” എന്നും പറഞ്ഞു ഞാൻ ഓളെ ചുറ്റുമൊന്ന് വലയം വെച്ച് ഓളെ മുന്നിലായി നിന്നതും എന്നെ ചുട്ടെരിക്കാനുള്ള ദേഷ്യം ഞാൻ ഓളിൽ കണ്ടു.

“നീ ഓർത്ത് വെച്ചോടിയ പൊലയാടി മോളെ, നിന്നെ ഞാൻ സമാദാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല… “എന്ന് പറഞ്ഞതും നമ്മളെ ഫോൺ റിങ്ങ് ചെയ്തു ഓഫീസിൽ നിന്നായിരുന്നു കാൾ അതെടുത്തു തിരിഞ്ഞു.

“ചില്ല്… ചില്ല്… “എന്ന സൗണ്ട് കേട്ടതും ഞാനൊന്ന് തിരിഞ്ഞ് നോക്കിയതും ആ പ്രാന്തിയുണ്ട് ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് നമ്മളെ കാറിന്റെ ഫ്രന്റ്‌ ഗ്ലാസ്‌ തകർക്കുന്നു. ആദ്യത്തെ രണ്ട് അടിയിൽ ഗ്ലാസിന് സ്ക്രച് വന്നതും മൂന്നാമത്തെ അടിയിൽ നമ്മളെ ഗ്ലാസ്‌ പൊട്ടി ചിതറി. അപ്പൊ തന്നെ തലക്ക് കയ്യ് കൊടുത്ത് അവിടെ നിന്നു ഫോൺ കട്ട്‌ ചെയ്ത് അവളുടെ അടുത്തേക്ക് പോയി അപ്പോയെക്കും ഓള് സൈഡ് ഗ്ലാസ്‌ അടിച്ചു പൊളിച്ചു കാറിന്റെ ബോണറ്റിൽ ഒരു മൺചെടിച്ചട്ടി കമിഴ്ത്തി മണ്ണൊക്കെ വിതറി അത് പൊട്ടിച്ചു നമ്മളെ നേരെ തിരിഞ്ഞു.

* * * * * * * * * * * * * * * * * *

(ഷാലു)

“അലമ്പിന് ഗോൾഡ് മെഡൽ കിട്ടിയവളാ ഈ ഞാൻ… ആ എന്നെ നീ ടൂർണമെന്റിന് ഇറക്കരുതായിരുന്നു… നീ ഇറക്കി.. ” എന്റെ അടുത്തേക്ക് വരുന്ന ഇക്കാന്റെ ഡയലോഗ് പറഞ്ഞ് ഞാനൊന്ന് ചുണ്ട് കോട്ടി ചിരിച്ചു

“നീ എന്നെ ഒരു ചുക്കും ചെയ്യില്ല.. പിന്നെ നീ പറഞ്ഞില്ലേ എനിക്കെവിടെന്ന ഇത്ര ഗഡ്സ് എന്ന്… ഞാനെ ഒറ്റ തന്തക്ക് പിറന്നവളാ,,, നിന്റെ ഈ ചീപ്പ്‌ ഷോ കണ്ടിട്ടൊന്നും ഈ ഷാലു പേടിക്കില്ല…. ”

എന്നും പറഞ്ഞവൾ തിരിഞ്ഞ് നടന്നു.

“മോളെ ഷാലു നീ ചെവിയിൽ നുള്ളിക്കോ നിനക്കുള്ള പതിനാറിന്റെ പണി on the way ആണ് മോളേ… അത് ചിലപ്പോ നീ സ്വപ്നത്തിൽ പോലും വിചാരിക്കാത്തതായിരിക്കും … “എന്നവൻ ഉറക്കെ വിളിച്ച് പറഞ്ഞതും ഞാൻ ഓനിലേക്ക് തിരിഞ്ഞ് കൊണ്ട് ബാക്കിലേക്ക് നടക്കാൻ തുടങ്ങി.

“മോനെ എമിർ അഹമ്മദേ… നീ എനിക്ക് ഏതൊക്കെ രീതിയിൽ പണി തന്നാലും അത് റിട്ടേൺ ആയിട്ട് നിനക്ക് തന്നെ കൊള്ളും… be careful man…see you soon….”
എന്നും പറഞ്ഞ് നേരെ തിരിഞ്ഞു നടന്നു…

* * * * * * * * * * * * * * * *

(എമി)
അവള് തിരിഞ്ഞ് നടന്നതും അവൾക്കുള്ള മുട്ടം പണിയാലോചിച്ചിരുന്നു,,, അതിന്റെ മുൻപ് അവളുടെ ഡീറ്റെയ്ൽസ് അറിയണം. അപ്പോഴാണ് അബിയുടെ മൊബൈൽ കാർ സീറ്റിൽ കണ്ടത് . അപ്പൊ തന്നെ അവളെ ഫോട്ടോ മുഴുവൻ എന്റെ ഫോണിലേക്ക് സെന്റി ഒന്ന് നെടുവീർപ്പിട്ടു.

എന്നിട്ട് വെറെ കാറും കൊണ്ട് ഡ്രൈവറോട് വരാൻ പറഞ്ഞ് വിഷ്ണുവിനെ വിളിച്ചു. അവനെന്റെ സീക്രെട് ഇന്ഫോമെർ ആണ് പിന്നെ ബ്രില്ലിയന്റ് ഹാക്കറും.

“ഹലോ സാർ… ”

“വിഷ്ണു എനിക്കൊരു ഹെല്പ് വേണം … ഞാനൊരു ഫോട്ടോ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്… എനിക്കവളുടെ ഫുൾ ഡീറ്റെയ്ൽസ് വേണം.. within 24 hours….”

“ഓക്കേ സാർ… വെറെ എന്തെങ്കിലും ഇൻഫർമേഷൻ സാറിനു അറിയോ… ”

” I think….she’s a middle class family…”

“okey sir…”

middle class family ആണെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കാരണം ഒരു കോഫി ഷോപ്പിൽ ഒക്കെ വർക്ക്‌ ചെയ്യാ , നടു റോഡിൽ നെല്ലിക്ക വിൽക്കുക അതൊക്കെ കണ്ടപ്പോ എനിക്ക് തോന്നിയ കാര്യം മാത്രമാണ്.

അപ്പോയെക്കും അബി കയറിവന്നു ഞങ്ങളെ വണ്ടിന്റെ കോലം കണ്ട് ഇവിടെ ഇപ്പൊ എന്താ സംഭവിച്ചത് എന്നാലോചിച്ച ചുറ്റും നോക്കുന്നുണ്ട്

“ഡാ എന്തായി…. “ഞാൻ അബിയോട് ചോദിച്ചതും അവന്‌ സെറ്റ് എന്നും പറഞ്ഞു ആംഗ്യം കാണിച്ചതും ഞാൻ ഓനെ പോയി കെട്ടിപിടിച്ചു.

“അല്ല എന്താ ഇവിടെ ഉണ്ടായത്…. “എന്നിൽ നിന്ന് അകന്ന് നിന്ന് കൊണ്ടവൻ ചോദിച്ചതും നമ്മളൊന്നും കണ്ണിറുക്കി കാണിച്ചു .

“നീ വീണ്ടും ആ പെണ്ണിനോട് വഴക്കിന് പോയി അല്ലെ… ”

“ആഹ് എന്ത് ചെയ്യാനാ അളിയാ ആ mad girl നെ കാണുമ്പോ തന്നെ എനിക്ക് ചൊറിച്ചിൽ വരും… ”

” നിനക്ക് ചൊറിച്ചിൽ വന്നാൽ നീ പോയി മാന്താണം,, അല്ലാതെ ആ പെണ്ണിനെ പോയി ചൊറിയുകയാണോ വേണ്ടേ…??… ”

“അത് തന്നെ അല്ലെ അബി ഞാൻ ഓളെ കയറി ചൊറി ഞ്ഞത്..??… ”

“ആഹ് എന്നിട്ടവള് നിന്നെ കയറി മാന്തിയല്ലോല്ലെ… ”

എന്നവൻ ചോദിച്ചത് ഞാൻ അവനെ തുറിച്ചു നോക്കി.. പരട്ട…

* * * * * * * * * * * * * * * * *

(ഷാലു )

ഒന്ന് കണ്ണടച്ചതും വീണ്ടും ആ red box എന്റെ സ്വപ്നത്തിൽ വന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് കാണിച്ച് തന്നതും ഞാൻ ഞെട്ടി ഉണർന്നു… എന്താണ് ആ red box…???… എന്തിനാ അതെപ്പോഴും എന്റെ മനസിനെ ഇങ്ങനെ ഡിസ്റ്റർബ് ചെയ്യുന്നെ??? എന്താ അതിന്റെ ഉള്ളിൽ??? അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ എപ്പോയോ ഉറക്കത്തിലേക്ക് വഴുതി വീണു.

* * * * * * * * * * * * * * *

(എമി)

വിഷ്ണു കാളിങ് എന്ന് സ്‌ക്രീനിൽ തെളിഞ്ഞു വന്നതും ഞാൻ ഫോൺ അറ്റൻഡ് ചെയ്ത്.

“സാർ… ആ പെണ്ണിന്റെ പേര് samar senzela daughter of haidarali,,, ഉമ്മ ബീഗം ലൈല,,,she’s from canada,,,,പിന്നെ സാർ എനിക്ക് ചെറിയൊരു ഡൌട്ട് ഉണ്ട്… ”

“വാട്ട്‌… ”

*” ഹൈദരാലിയുടെയും ബീഗം ലൈലയുടെയും ദത്തുമകളാണ് samar senzala…”*

“whatt..”

“yes sir,,, സാർ പറയുന്ന പോലെ ഈ പെൺകുട്ടി ഒരു middle class family ആണെന്ന് എനിക്ക് തോന്നുന്നില്ല.. അവളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ൽസ് ഞാൻ സെന്റ് ചെയ്തിട്ടുണ്ട്.. ”

“ഓക്കേ… ”

“അവളിപ്പോ ഒരു വീടിന്റെ മുകളിൽ റെന്റിന് താമസിക്കുകയാണ്… ”

“ആ വീടിന്റെ ഡീറ്റെയിൽസ് പെട്ടെന്ന് സെന്റ്.. ”

“ഞാൻ ആൾറെഡി സെന്റ് ചെയ്തിട്ടുണ്ട് സാർ ”

“ഓക്കേ വിഷ്‌ണു… നിനക്ക് ഞാൻ ടിക്കറ്റ് മെയിൽ ചെയ്യാം നാളെ നീ കാനഡയിൽ പോകുന്നു. അവളുടെ ഫുൾ ഡീറ്റെയ്ൽസ് എനിക്ക് വേണം.. ”

“സാർ നാളെ എന്റെ വൈഫിന്റെ ഡെലിവറി അത് കഴിഞ്ഞിട്ട്… ”

“no more explanation… do i say… ”

“okey sir.. ”

അവൻ കാൾ കട്ട് ചെയ്തതും റയാനെ വിളിച്ചു.. ആളൊരു തല്ലി പൊളിയാണ്… ക്യാഷ് കൊടുത്ത എന്ത് പണിയും അവൻ ചെയ്യും… അവനോടു വിളിച്ചു എന്റെ പ്ലാൻ ഒക്കെ പറഞ്ഞു.. done എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചതും അവള് ഇന്ന് പെരുവഴി ആവുന്നതാലോചിച്ച മനസിലൊന്ന് ഊറി ചിരിച്ചു.

* * * * * * * * * * * * *

(ഷാലു)

എന്തൊക്കെ പൊട്ടുന്ന ശബ്ദം കേട്ടിട്ടാണ് കണ്ണ് തുറന്ന് നോക്കിയത് അപ്പൊ ഒരുത്തനുണ്ട് നമ്മളെ മുന്നിൽ നിൽക്കുന്നു. ഞാൻ ആണെങ്കിൽ പെട്ടെന്ന് ഇയാളെ എന്റെ റൂമിൽ കണ്ട ഷോക്കിൽ ആണ്,, ചെക്കൻ ആണെങ്കിൽ നല്ല അടിപൊളി മൊഞ്ചൻ ആണെങ്കിലും ഇപ്പൊ ഞാൻ അൽപം പതറി നിൽക്കാണ്

“താ.. താൻ ആരാടോ…???.. താൻ എങ്ങനെയാടോ എന്റെ റൂമിൽ എത്തിയത്???… തനിക്കെന്താ വേണ്ടേ…??.. ”

എന്ന് ഞാൻ അൽപം പതർച്ചയോടെ ചോദിച്ചതും അവനവന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിക്കാൻ തുടങ്ങി. അത് കണ്ടതും ഞാൻ ഞെട്ടി തരിച്ചു നിന്ന് പോയി. അവൻ ഷർട്ട് ഊരി തോളിൽ വെച്ചു.

“എടോ താൻ എന്താടോ കാണിക്കുന്നേ… are you mad..??.. ”
ഞാൻ അങ്ങനെ ചോദിച്ചതും ടീപോയുടെ മുകളിലുള്ള ഫ്ലവർബേസ് നിലത്തെറിഞ്ഞു പൊട്ടിച്ചു..

ഓന് ബോഡി ഷോ കാണിച്ച് വശ്യമായി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഡോർ തുരുതുരാ മുട്ടൽ തുടങ്ങിയതും അവനൊന്നു എന്നെ നോക്കി ചിരിച്ചിട്ട് ഡോർ പോയി ഓപ്പൺ ആക്കി.

അവന്റെ കോലവും എന്റെ മുഖത്തിന്റെ എക്സ്പ്രഷൻ ഒക്കെ കണ്ടപ്പോ തന്നെ ആ ഹൌസ് ഓണറും ഭാര്യയും എന്റെ അടുത്തേക്ക് വന്നു.

“ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടീന്ന്,,,, ഇമ്മാതിരി പണി ചെയ്യണമെങ്കിൽ വെറെ വല്ല സ്ഥലവും നോക്കിക്കോ ,,, ഇവിടെ ഇതൊന്നും നടക്കത്തില്ല,,, മാന്യന്മാർ താമസിക്കുന്ന വീടാ,,, ഇച്ചായാ ഞാൻ പറഞ്ഞതാ ഇത് പോലെ ആരാ എന്താ എന്നൊന്നും അറിയാത്ത ഒരുത്തിയെ ഇവിടെ താമസിപ്പിക്കണ്ടാന്ന്.അപ്പൊ എന്താ പറഞ്ഞത് ഇവൾക്ക് നമ്മുടെ മോളുടെ പ്രായം അല്ലെ എന്ന്,,, എന്നിട്ട് കണ്ടീലെ പെണ്ണിന്റെ കയ്യിലിരിപ്പ്… “ആ പെണ്ണുപിള്ള ചവിട്ടി തുള്ളി കൊണ്ട് എന്റെ അടുത്തേക്ക് വന്നു.

“ആന്റി ഞാൻ ഒന്ന് പറഞ്ഞോട്ടെ…. ”

“നീ ഒന്നും പറയണ്ടാ,,, ഇന്ന് ഒരുത്തൻ നാളെ വെറെ ഒരുത്തനെ കൊണ്ട് വരില്ലാന്ന് ആര് കണ്ടു… ”

അത് കേട്ടതും നമ്മളെ ദേഷ്യം അണപ്പല്ലിൽ കടിച്ച് പിടിച്ചിരുന്നു,,, ‘ഈ പെണ്ണുംപിള്ള മിക്കാവാറും എന്റെ കൈയിൽ നിന്ന് വാങ്ങിച്ചിട്ടേ പോവൂ… ‘

“ആന്റി,,,, എനിക്കിയാളെ അറിയില്ല….??… “അത് കേട്ടതും ആന്റി അവനിലേക്ക് തിരിഞ്ഞു.

“ആണോടാ,,, നിനക്കിവളെ അറിയില്ലെ,,, പറ,,, ഇവള് വിളിച്ചിട്ടല്ലേ നീ ഇങ്ങോട്ട് വന്നത്… “എന്ന് ആ പെണ്ണുപിള്ള അവനോട് ചോദിച്ചതും അവനെന്തുപറയുമെന്ന് അറിയാൻ ഞാൻ അവനിലേക്ക് നോക്കി.

“അതെ,,, ഇവള് വിളിച്ചിട്ടാ ഞാൻ ഇങ്ങോട്ട് വന്നേ… സംഭവമൊക്കെ കഴിഞ്ഞപ്പോ ഇവള് പറയുകയാണ് ഒരു മണിക്കൂറിന് 4000 പോര 5000 വേണം എന്ന്… അപ്പൊ എനിക്ക് ദേഷ്യം വന്നപ്പോ ഞാൻ…. “എന്ന് പറഞ്ഞവൻ നിർത്തിയതും എനിക്ക് ദേഷ്യം ഇങ്ങേത്തിയിട്ടുണ്ടായിരുന്നു.

“ഡാ കഴുവേറി മോനെ…. നീ എന്താടാ നാറി പറയുന്നേ ഞാൻ നിന്നെ വിളിച്ചു ഇങ്ങോട്ട് കയറ്റിയതാണല്ലോ…. “എന്നും പറഞ്ഞ് ഞാനവന്റെ കോളറിൽ കയറി പിടിച്ചു.

“കണ്ടോ ഇച്ചായാ,,,, പിടിക്കപ്പെടും എന്നറിഞ്ഞപ്പോ പെണ്ണിന്റെ അഭിനയം,,,, ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്…”
എന്ന് ആ ആന്റി അലറി.

“ഓഹ് ആന്റി,,, അധികം ബിപി കൂട്ടണ്ട,,, ഞാൻ പൊക്കോളാം… “എന്ന് പറഞ്ഞ് ഞാൻ ബാഗ് പാക്ക് ചെയ്തതും ആ മഹാൻ ദാ ഇറങ്ങി പോകുന്നു.

“ഡോ…. ഒരു മിനിറ്റ്…. “എന്നും പറഞ്ഞ് ടൂറിസ്റ്റ് ബാഗ് തോളിൽ ഇട്ടു. അപ്പോയെക്കും അവനവന്റെ ഷർട്ട് ഒക്കെ ഇട്ട് സെറ്റ് ആക്കുകയാണ്.

“അപ്പൊ ആന്റി,,,, ഞാൻ ഒരു ലോഡ്ജ് കിട്ടോന്ന് നോക്കട്ടെ,,, ആന്റിയുടെ ഇച്ചായന് വേണമെങ്കിൽ ഞാൻ റൈറ്റ് കുറച്ച് തരാം കേട്ടോ ” എന്നും പറഞ്ഞ് ആ പെണ്ണുംപിള്ളയുടെ ഇച്ചായന് ഒന്ന് സൈറ്റ് അടിച്ചു കാണിച്ചതും

*”get outttt”* എന്നും പറഞ്ഞൊരലർച്ചയായിരുന്നു അത് കണ്ടതും ഒരു കുടുംബം കലക്കിയ സന്തോഷത്തിൽ ഈ മഹാന്റെ കയ്യും പിടിച് സ്റ്റെയർ ഇറങ്ങി ഒരോട്ടമായിരുന്നു.

അല്ലെങ്കിലും ആ തള്ളക്കൊരു നെഗളിപ്പ് കൂടുതലാണ്,,, കുറെ ദിവസമായി പണി കൊടുക്കണമെന്ന് വിചാരിക്കുന്നു,,, ഇപ്പോഴാ സമയം ഒത്ത് വന്നേ. ,,,, ഹും അവൾക്ക് മാത്രേ കെട്ടിയോൻ ഉള്ളൂ എന്ന അവളെ വിചാരം.

“ഇയാളിത് എങ്ങോട്ടാ കൊണ്ട് പോകുന്നെ…. “എന്നിൽ നിന്ന് കൈ വിടുവിച്ചു കൊണ്ട് നാടുവിനും കൈ കൊടുത്തുകൊണ്ടാവൻ ചോദിച്ചതും നമ്മളൊരൽപ്പം നാണം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് നിലത്ത് കളം വരയ്ക്കാൻ തുടങ്ങി. അത് കണ്ടതും അവൻ നടുവിൽ നിന്ന് കയ്യെടുത്ത് ഇതേതാ ജീവി എന്ന മട്ടിൽ എന്നെ സൂക്ഷിച്ച് നോക്കി എന്തോന്നെടേയ് എന്ന മട്ടിൽ ആംഗ്യം കാണിച്ചു.

” താൻ അല്ലെ എന്റെ റൈറ്റ് കൂടുതൽ ആണെന്ന് പറഞ്ഞത് തനിക്കു വേണമെങ്കിൽ ഞാൻ കുറച്ച് തരാം.. ”

* * * * * * * * * * * * * * * * * * * *

(റയാൻ)

എന്നീ പെണ്ണ് പറഞ്ഞതും എന്റെ കണ്ണ് ബുൾസൈ പോലെയായി,,, പലജാതി പെണ്ണുങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊര് ഐറ്റത്തെ കാണുന്നതിതാദ്യായിട്ടാ.

“അയ്യോ വേണ്ടായേ ,, മോള് പോവാൻ നോക്ക്…. ”

“ആഹ് അങ്ങനെ പറഞ്ഞാൽ എങ്ങനെ ചേട്ടായി,,,, എന്നെ ആ വീട്ടിൽ നിന്ന് പുറത്താക്കിപ്പിച്ചിട്ട് ചേട്ടായി അങ്ങനെ അങ്ങ് പോയാലോ,,, മര്യാദക്ക് എനിക്ക് താമസിക്കാൻ ഒരു ലോഡ്ജ് കണ്ടെത്തിയിട്ട് പോടോ… ” വളരെ സൗമ്യമായിട്ട് പറഞ്ഞ് തുടങ്ങിയ സംസാരം അവസാനം എത്തിയപ്പോയേക്കും കലിപ്പായി.

‘ഓഹ് ന്റെ പടച്ചോനെ ,,, ഇത് വല്ലാത്തൊരു കുരിശായല്ലോ ‘എന്ന് ഞാൻ മെല്ലെ പറഞ്ഞതും ‘എന്തെങ്കിലും പറഞ്ഞോ’ എന്ന് ലവൾ ചോദിച്ചതും ‘ഒന്നും പറഞ്ഞില്ല’ എന്ന് പറഞ്ഞ് പിറുപുറുത്തു. .

അപ്പോ തന്നെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ കയറി ഇരുന്നതും ബോബനും മോളിയിലെയും പട്ടിയെ പോലെ അവളും നമ്മളെ പിന്നാലെ വന്നു.

സമയം നോക്കിയതും 12 മണി ആവാനായിട്ടുണ്ട് ഈ സമയത്താണെങ്കിൽ എല്ലാ ലേഡീസ് ഹോസ്റ്റലും അടച്ചിട്ടുണ്ടാവല്ലോ എന്നാലോചിച്ചു നഖം കടിച്ചതും അവളും അത് പോലെ കാണിച്ചതും ഞാൻ ഓളെ ഒന്ന് നോക്കി അപ്പൊ ആ കുട്ടി പിശാശ് എന്നെ നോക്കി,,,, തലമുടി ഒന്ന് ശെരിയാക്കിയതും ഓളും ഓളെ മുടി ശെരിയാക്കി,, ഷർട്ട് ഒന്ന് താഴേക്ക് വലിച്ച് നേരെയാക്കിയതും ഓളും ഓളെ ഷർട്ട് വലിച്ച് നേരെയാക്കി.

“ഡീ “എന്നും പറഞ്ഞ് മുഷ്ടി ചുരുട്ടി ഓളെ മുഖത്തേക്ക് ഓങ്ങിയതും ഓളും അത് പോലെ കാണിച്ചു. ‘ശോ ഇത് വലിയ കുരിശായല്ലോ കർത്താവേ ‘എന്നാലോചിച്ചു അവൾക്ക് നേരെ ഓങ്ങിയ കൈ ഞാൻ താഴ്ത്തിയതും ഓളും താഴ്ത്തി.

ശേഷം അവള് ബസ് സ്റ്റോപ്പിൽ ഇരുന്ന് ബാഗ് തപ്പുന്നത് കണ്ടതും ഈ തക്കം നോക്കി ‘പടച്ചോനെ ഇറങ്ങി ഓടിയാലോ ‘എന്ന് വരെ ചിന്തിച്ചുപോയി.

ഒരു മിനറൽ വാട്ടർ ബോട്ടിലും കയ്യിലെടുത്തു കൊണ്ട് അവള് വേണോ എന്ന് ചോദിച്ചതും ഞാൻ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി,,, അപ്പൊ തന്നെ ഓള് അത് കുടിച്ച് ബസ് സ്റ്റോപ്പിന്റെ സൈഡിലേക്ക് പോയി.

ഇവളിപ്പോ ഇതെന്തിനാ അങ്ങോട്ട് പോയത് എന്നാലോചിച്ചു ഏന്തി പാളി നോക്കിയപ്പോ മുഖം കഴുകുകയാണ്,,,, ഇത് തന്നെ പറ്റിയ അവസരം എന്നുകരുതി തിരിഞ്ഞ് നോക്കാതെ ഒറ്റയോട്ടാമായിരുന്നു കാറിന്റെ അടുത്തേക്ക്. കാറിന്റെ അടുത്തെത്തി ഡോർ തുറന്ന് കയറി സീറ്റ്‌ ബെൽറ്റ്‌ ഇട്ടതും തൊട്ടടുതിരിക്കുന്ന ആളെ കണ്ടതും ഞാൻ കണ്ണ് ഉഴിഞ്ഞ് കൊണ്ട് ഒരുവട്ടം കൂടി നോക്കി.

“നീയോ…. നീ എങ്ങനെ ഇവിടെ എത്തി… “എന്ന് ഞാൻ ആ കുട്ടിപിശാശിനോട് ചോദിച്ചതും ഓള് കോളർ പൊക്കി ഇതൊക്കെ എന്ത് എന്ന മട്ടിലിരുന്നു.

ഓഹ് എന്റെ പടച്ചോനെ എന്നും പറഞ്ഞ് ഞാൻ നെറ്റിക്ക് താങ്ങ് കൊടുത്തു ,,, അത് കണ്ടതും ഓള് എന്റെ കയ്യിലൊന്ന് തോണ്ടി. ഞാൻ എന്താ എന്നുള്ള അർഥത്തിൽ നോക്കിയതും,,,

“തലവേദനയാണോ…??.. വിക്സ് എന്റെ കയ്യിലുണ്ട്…” എന്ന് പറഞ്ഞ് സൈഡ് സിബ് തുറന്ന് ഓള് വിക്സ് എന്റെ നേരെ നീട്ടി.

“എന്റെ തലവേദന നീയാ… ”

“ഓഹ് അതൊരു ഒഴിയാ ബാധയാണല്ലോ മോനെ… “എന്നവൾ പറഞ്ഞതും എന്റെ വിധി എന്ന് സ്വയം പഴിച്ച് കൊണ്ട് ഞാൻ ഓളെ ഒരു സഹതാപ രൂപത്തിൽ നോക്കി.

“come on…let’s go…”എന്നാ കുട്ടിപിശാശ് പറഞ്ഞതും ഇതിനൊരു മനസ്സലിവും ഇല്ലെ എന്നാലോചിച്ചു കാർ സ്റ്റാർട്ട്‌ ചെയ്തു.

ലോഡ്ജ് തപ്പി തപ്പി ഞാനൊരു വകയായി എന്ന് പറഞ്ഞ മതി ഇതിലും ബേധം എന്നെയങ്ങു ഒറ്റയടിക്ക് കൊല്ലുന്നതായിരുന്നു,,, ഇവിടെ ഒരുത്തി ആണെങ്കിൽ കൂർക്കം വലിച്ചുറങ്ങാണ്. അപ്പോഴാണ് നമ്മളെ കണ്ണിലൊരു ലോഡ്ജ് പെട്ടത്.

അത്കണ്ടതും കുട്ടിപിശാശിനെ തട്ടി വിളിച്ചതും അവളൊരു കോട്ടും വാ ഇട്ട് കൊണ്ട് കണ്ണും തിരുമ്മി നോക്കുന്നുണ്ട് . ഓഹ് കൊച്ചുതമ്പുരാട്ടിയുടെ ഒരുറക്കം കഴിഞ്ഞു.

“വാ…. ഇറങ്ങ്…. “എന്നും പറഞ്ഞ് ഞാൻ ഇറങ്ങിയതും അവള് ലഗേജ് ഒക്കെ എടുത്തു എന്റെ പിന്നാലെ വന്നു.

“റൂം…. “എന്ന് ഞാൻ അവിടെ തട്ടി കൊണ്ട് പറഞ്ഞതും ആ കിളവൻ ഇവളെ ഒന്ന് ഉഴിഞ്ഞുനോക്കി കൊണ്ട് എന്തോ അർത്ഥം വെച്ച് ചിരിച്ചതും ഞാനവളെ ഒന്ന് തിരിഞ്ഞ് നോക്കി,,,, അവളാണെങ്കിൽ കോട്ടും വാ ഇട്ടോണ്ടിരിക്കാണ്.

“എത്ര മണിക്കൂറിനാ…??… “എന്നാ ഹോട്ടൽ ഉടമ ചോദിച്ചതും ഞാനൊന്ന് നെറ്റി ചുളിച്ചു അയാളെ ഒന്ന് നോക്കി, പക്ഷെ അവളതൊന്നും കേട്ടിട്ടില്ല, നിന്ന് ഉറങ്ങാണ്,കോപ്പ് ,,,, അപ്പൊ അയാള് ഇവളെ ഒന്ന് നോക്കി കീഴ് ചുണ്ട് കടിച്ചുകൊണ്ട് അവളെ നോക്കി വെള്ളം ഒലി പ്പിക്കുകയാണ്.

അത് കണ്ടതും ഞാൻ അവളുടെ മുന്നിലായി നിന്നതും അയാളുടെ നോട്ടം എന്നിൽ ചെന്ന് പതിഞ്ഞു.

“എങ്ങനെ ഒപ്പിച്ചു ഈ ഐറ്റത്തെ,,,, എന്തായാലും കൊള്ളാം …. “എന്നയാൾ പറഞ്ഞതും

“nonsence…”എന്നും പറഞ്ഞ് അവള് എന്തൊക്കയോ പിറുപിറുത്തു കൊണ്ട് തിരിച്ച്‌ കാറിന്റെ അടുത്തേക്ക് തന്നെ നടന്നു. അത് മാത്രം ഇവളെങ്ങനെ കൃത്യമായി കേട്ടു,,, ആവോ…

* * * * * * * * * * * * * * * * * *

(ഷാലു)

‘nonsence,,, അയാളാരാ എന്ന അയാളുടെ വിചാരം,,,, അല്ലെങ്കിലും ഈ കിളവന്മാർക്ക് ഒക്കെ ഇപ്പൊ കുറച്ച് ഇളക്കം ഏറെയാണ്. എന്നാലോ ഒരു ആൺ സുഹൃത്തിനോട് ചിരിച്ച് സംസാരിച്ചാലോ ഒരേ പ്ലേറ്റിൽ നിന്ന് ഒരാണും പെണ്ണും ഭക്ഷണം കഴിച്ചാലോ അവള് പിഴ…. വലിയ പകൽ മാന്യന്മാർ…. ‘

ഓരോന്ന് പിറുപിരുതൊണ്ട്‌ ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു. എന്റെ ഫാദിയെ ഇപ്പൊ നല്ലോണം മിസ്സ്‌ ചെയ്യുന്നു. അവനെങ്ങാനും ആണ് ഇത് കേട്ടത് എങ്കിൽ കിളവന്റെ എല്ല് പോലും പൊറുക്കി എടുക്കാൻ പറ്റില്ല…മച്ചാ നിന്നെ നന്നായിട്ട് മിസ്സ്‌ ചെയ്യുന്നുണ്ട് എന്നാലോചിച്ചു ഞാൻ പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോ ആ ചെക്കനുണ്ട് ആ ഹോട്ടൽ ഉടമയുടെ മുക്കിനിട്ട് ഇടിക്കുന്നു,,, അത് കണ്ടതും അറിയാതെ തന്നെ നമ്മളെ ചുണ്ടിൽ ഒരു ചിരി വന്നു.

അവൻ വന്നു കാറിൽ കയറിയതും എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചതും ഞാൻ ചിരിക്കണോ വേണ്ടേ എന്ന രീതിയിൽ ഒരവിഞ്ഞ ചിരി പാസ്സാക്കി.