രക്തരക്ഷസ്സ് 19

ജീവനും മാനവും സംരക്ഷിക്കാൻ അവൾ ഓടിക്കയറിയത് വള്ളക്കടത്ത് ദേശത്തിന്റെ ഐശ്വര്യമായ വള്ളക്കടത്ത് ഭഗവതീ ക്ഷേത്രത്തിലേക്കാണ്.

മേനോനും സംഘവും ആ പ്രദേശം മുഴുവൻ തിരച്ചിൽ തുടങ്ങി.

കള്ള കഴു$%&@#$% മോള് എവിടെ പോയി ഒളിച്ചു.രാഘവൻ പല്ല് ഞെരിച്ചു.

എവിടെ പോയൊളിച്ചാലും ഈ രാഘവന്റെ കൈയ്യിൽ നിന്നും നീ രക്ഷപ്പെടില്ല.കേട്ടോടി മറ്റേ മോളേ അയാൾ അലറി.

ശ്രീപാർവ്വതി ഭയന്ന് വിറച്ചു കൊണ്ട് ക്ഷേത്രത്തിലെ ബലിക്കല്ലിന്റെ പുറകിൽ ഒളിച്ചു.

ശ്രീകോവിലിൽ അത്താഴ പൂജ കഴിച്ച് നിദ്രയിൽ ആണ്ട ആദിപരാശക്തിയെ അശ്രു ധാരയിൽ മുങ്ങിയ വിലാപ ഗീതത്തിൽ ഉണർത്താൻ അവൾ ശ്രമിച്ചു.

അമ്മേ ദേവീ കൈ വിടല്ലേ.
കാക്കണേ.എനിക്കാരുമില്ല ന്നെ രക്ഷിക്കണേ.അവൾ മനം നൊന്ത് പ്രാർത്ഥിച്ചു.

പെട്ടന്ന് പിന്നിൽ നിന്നും ആരോ അവളെ ആഞ്ഞു ചവുട്ടി.
പെട്ടന്നുള്ള ആക്രമണത്തിൽ മുൻപോട്ട് തെറിച്ചു വീണ അവളുടെ മുഖം ബലിക്കല്ലിന്റെ പടവിൽ തട്ടി മുറിഞ്ഞു.

പേടിച്ചരണ്ട മുഖത്തോടെ തല ഉയർത്തിയപ്പോൾ പിശാചിന്റെ ചിരിയോടെ പിന്നിൽ നിൽക്കുന്ന രാഘവന്റെ മുഖം അവൾ തെളിഞ്ഞു കണ്ടു.

ന്നെ കൊല്ലല്ലേ.ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാ.
ന്നെ കൊല്ലല്ലേ.അവൾ കൈ കൂപ്പി യാചിച്ചു.

യ്യോ കൊല്ലാനോ.മോളേ ആരും ഒന്നും ചെയ്യില്ല.പക്ഷേ പറയുന്നത് അനുസരിച്ചു നിൽക്കണം.

രാഘവൻ അവളുടെ കവിളിൽ തലോടി.തുടുത്ത ചുണ്ടുകൾ ഞെരടി.കുറച്ചു നേരത്തേക്ക് നിന്നെ ഞങ്ങൾക്ക് വേണം.

ഛീ.അവൾ അയാളുടെ കൈ തട്ടി മാറ്റി.മുഖത്തേക്ക് കാർക്കിച്ചു തുപ്പി.

ചോരയും ഉമിനീരും കലർന്ന ദ്രാവകം രാഘവന്റെ മുഖത്ത് കൂടി ഒഴുകി.

%&&**#%&&@ മോളേ അലറിക്കൊണ്ട് അയാൾ അവളുടെ മുഖത്ത് ആഞ്ഞടിച്ചു.

എന്നിട്ടും കലി തീരാതെ അയാൾ ഇടതൂർന്ന മുടിക്ക് കുത്തിപ്പിടിച്ച് അവളുടെ മുഖം വലിച്ചടുപ്പിച്ച് ആ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു.

ശ്രീപാർവ്വതി ഇരു കൈകളും ഉപയോഗിച്ച് പ്രതിരോധിക്കാൻ തുടങ്ങി.

രാഘവന്റെ മുഖവും കഴുത്തുമൊക്കെ അവൾ മാന്തിക്കീറി.

കാഴ്ച്ച കണ്ട് നിന്ന കുമാരൻ ഓടിച്ചെന്ന് അവളുടെ കൈകൾ ബലമായി പിടിച്ചു മാറ്റി.

കുമാരാ അമ്മയെ ആദ്യം എടുത്തത് ഞാൻ അല്ലേ.തനിക്ക് കിട്ടിയതും ഇല്ലാ അത് കൊണ്ട് മോളേ താൻ എടുത്തോ.

കുമാരൻ പതിയെ അങ്ങോട്ടേക്ക് അടുത്തു.മണ്ണിൽ നിവർന്ന് കിടക്കുന്ന ശ്രീപാർവ്വതിയുടെ ശരീരത്തിൽ അയാളുടെ കണ്ണുകൾ ഓടിനടന്നു.

ഇരയെ കിട്ടിയ പുലിയെ പോലെ അയാൾ നാക്ക് നീട്ടി ചുണ്ട് നനച്ചു.

നീതിക്ക് നിരക്കാത്ത കാഴ്ച്ചകൾ കാണാൻ നിൽക്കാതെ രാത്രി സഞ്ചാരികളായ പക്ഷി മൃഗാതികൾ പോലും അവിടെ നിന്നും പലായനം ചെയ്തു.

കുമാരൻ പതിയെ ശ്രീപാർവ്വതിക്ക് മുൻപിൽ മുട്ട് കുത്തിയിരുന്നു.
പാവം അച്ഛൻ നേരത്തെ പോയി.ഇപ്പോ അമ്മയും പോയി.

മേനോൻ അദ്ദേഹം മര്യാദയുടെ ഭാഷയിൽ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ.

അയാൾ അവളുടെ വസ്ത്രങ്ങൾ വലിച്ചഴിച്ചു.പ്രതിരോധിച്ച അവളുടെ കൈ കാലുകൾ രാഘവനും മേനോനും ബലമായി പിടിച്ചു വച്ചു.

പിന്നെ അവിടെ നടന്നതത്രയും അതിക്രൂരമായിരുന്നു.അത് കാണാൻ സാധിക്കാതെ നിലാവ് പൊഴിച്ച് നിന്ന ചന്ദ്രിക മേഘപാളികളിൽ മുഖമൊളിപ്പിച്ചു.കാറ്റ് പോലും ഗതി മാറി വീശി.

മാൻ പേടയെ കിട്ടിയ സിംഹക്കൂട്ടത്തെ പോലെ ആ ചെന്നായ്ക്കൾ മാറി മാറി അവളെ പിച്ചി ചീന്തി.

സമയം കടന്ന് പോയി.രാത്രിയുടെ മൂന്നാം യാമത്തെ അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി.

കിളുന്ത് പെണ്ണാണ് എപ്പോഴും രതിക്ക് നല്ലത്.വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന ശ്രീപാർവ്വതിയെ നോക്കി രാഘവൻ ചിരിച്ചു.

സമയം പോകുന്നു.ഇവളെ എന്താ ചെയ്യുക.നേരം പുലർന്നാൽ അപകടമാണ്.

മ്മ്മ്.ന്തായാലും ജീവനോടെ വിട്ടാൽ നമുക്ക് ദോഷം ചെയ്യും.കൊല്ലണം.

ബാക്കി എന്ത് വേണമെന്ന് ഞാൻ പറയാം.മേനോന്റെ കണ്ണുകൾ തിളങ്ങി.

ന്നെ കൊല്ലല്ലേ.ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാ.

അർദ്ധബോധത്തിലും മേനോന്റെ വാക്കുകൾ കേട്ട ശ്രീപാർവ്വതി കരഞ്ഞു കൊണ്ട് പറഞ്ഞു.

നാവടക്കെടീ.രാഘവൻ അവളുടെ മുഖത്ത് ആഞ്ഞു തൊഴിച്ചു.അവൾ വേദനകൊണ്ട് പുളഞ്ഞു.

അയാൾ അവളുടെ മുടിക്കുത്തിൽ പിടിച്ചുയർത്തി ബലിക്കല്ലിൽ ആഞ്ഞടിച്ചു.

അമ്മേ.അവൾ അലറിക്കരഞ്ഞു.തല പൊട്ടി ചോര കുതിച്ചൊഴുകി.പെട്ടെന്ന് പ്രകൃതിയുടെ ഭാവം മാറി.

മഴ മേഘങ്ങൾ തിങ്ങി നിറഞ്ഞു.ആകാശത്ത് വെള്ളിടി വെട്ടി.അതി ശക്തമായ മഴ വള്ളക്കടത്ത് ഗ്രാമത്തിൽ പെയ്തിറങ്ങി.

രാഘവൻ ബലി മൃഗത്തെ പോലെ ശ്രീപാർവ്വതിയുടെ തല ബലിക്കല്ലിൽ അടിച്ചു കൊണ്ടിരുന്നു.അവളുടെ മുഖത്തിന്റെ പാതി ചതഞ്ഞരഞ്ഞു.

മഴവെള്ളത്തോടൊപ്പം അവളുടെ ചുടു നിണവും ബലിക്കല്ലിന് മുകളിലൂടെ ഒഴുകിപ്പടർന്നു.

മരിക്കും മുൻപ് ഒന്ന് കൂടി കേട്ടോ.നിന്റെ തന്തയില്ലേ ആ വാര്യർ കഴു…… അയാളെ കൊന്നതും ഈ രാഘവനാ.

ഇതാ ഈ കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ചാ കൊന്നത്.അയാൾ ചോര പുരണ്ട തന്റെ കൈകൾ അവളുടെ നേരെ നീട്ടി.

മരണത്തിന്റെ പടികടക്കും മുൻപ് ആ വാക്കുകൾ അവളുടെ ചെവിയിൽ ആഴ്ന്നിറങ്ങി.പതിയെ ആ സുന്ദര നയനങ്ങൾ എന്നന്നേക്കുമായി അടഞ്ഞു.

അഭിമന്യുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.മുഖത്തേക്ക് രക്തം ഇരച്ചു കയറി.