രക്തരക്ഷസ്സ് 18

അച്ഛന്റെ അനുഗ്രവും നേടി തേവാര മൂർത്തികളെ തൊഴുത് സ്വാമി സിദ്ധവേധപരമേശിനെ തേടി രുദ്രൻ യാത്ര തിരിച്ചു.

സകല സിദ്ധിയും നഷ്ട്ടമായ ആ മകനെ നോക്കി അദ്ദേഹം നിന്നു.

രുദ്ര ശങ്കരൻ കണ്ണിൽ നിന്നും മറഞ്ഞതും തിരികെ ഇല്ലത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പടിപ്പുര കയറി വരുന്ന അഭിമന്യുവിനെ ശങ്കര നാരായണ തന്ത്രികൾ കാണുന്നത്.

അഭിമന്യുവിന്റെ വരവ് മുൻ‌കൂട്ടി കണ്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖത്ത് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല.

നമസ്കാരം തിരുമേനി.അഭി കൈ കൂപ്പി തൊഴുതു.

നമസ്കാരം.വരിക.നേരത്തെ വന്നിരുന്നതായി ഉണ്ണി പറഞ്ഞിരുന്നു.

ഊവ്വ്.അന്ന് അദ്ദേഹം അച്ഛൻ തിരുമേനി വരുമ്പോൾ ചിലത് പറയും എന്ന് പറഞ്ഞിരുന്നു.

മ്മ്മ്.ശ്രീപാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നാണ് അറിയേണ്ടത് ല്ല്യേ.നിർബന്ധം ആയതിനാൽ പറയാം.അകത്തേക്ക് പോന്നോളൂ.

ആജ്ഞാനുവർത്തിയെപ്പോലെ അഭിമന്യു തന്ത്രിയെ അനുഗമിച്ചു.

ഇല്ലത്തെ അറയില്ല വിരിച്ച പായയിൽ ഇരുവരും മുഖാമുഖം ഇരുന്നു.

അമ്മേ ദേവീ അനുഗ്രഹിക്കണേ.
തന്ത്രികൾ പ്രാർത്ഥനാ പൂർവ്വം കണ്ണടച്ചു.

വലിയൊരു ദുരന്ത കഥയുടെ ചുരുളുകൾ അഴിയാൻ പോകുന്നതിന്റെ മുന്നോടിയെന്നോണം അവിടമാകെ നിശബ്ദത തളം കെട്ടി നിന്നു.

ഒരു ദീർഘ നിശ്വാസത്തോടെ തന്ത്രി പറഞ്ഞു തുടങ്ങി.അഭിമന്യു കാതോർത്തിരുന്നു.

വാര്യരുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് മീതെ മേനോനും കൂട്ടരും കഴുകൻ കണ്ണുകൾ പതിച്ചു തക്കം പാർത്തിരുന്നു.

മേനോന്റെ വിലക്ക് നിലനിൽക്കുമ്പോഴും സന്മനസ്സുള്ള ചിലർ ഒളിച്ചും പാത്തും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ദേവകിയമ്മ വാര്യരുടെ വീട്ടിലെത്തി.

ശ്രീപാർവ്വതീ.ഉച്ചത്തിലുള്ള വിളി കേട്ട് യശോദ അകത്തളത്തിലേക്ക് എത്തി.ആരാ ഈ രാത്രിയിൽ.അവർ വിളിച്ചു ചോദിച്ചു.

വാതിൽ തുറക്കാ,മംഗലത്ത് ദേവകിയാണ്.ദേവകിയമ്മയുടെ ആജ്ഞാസ്വരം കേട്ട യശോദ ഓടിച്ചെന്ന് വാതിൽ തുറന്നു.

ന്തേ തമ്പ്രാട്ടി.ഈ രാത്രി കാലത്ത്.
നിന്നെ ഒന്ന് കാണാൻ.ന്തേ കുഴപ്പമുണ്ടോ.

യ്യോ അങ്ങനെ ചോദിച്ചേ അല്ല.യശോദ കൈ തൊഴുതു.

മ്മ്മ്.എനിക്കല്ല ഇതാ ഇവർക്കാണ് നിന്നെ കാണേണ്ടത്.ദേവകിയമ്മ ചെറിയൊരു ചിരിയോടെ പിന്നിലേക്ക് നോക്കി.

അവരുടെ പിന്നിൽ നിന്ന കൃഷ്ണ മേനോനെയും രാഘവനെയും കണ്ട യശോദ ഞെട്ടി.

അവരുടെ മുഖത്ത് നിന്നും ആഗമനോദ്ദേശം മനസ്സിലാക്കിയ ആ സാധു വാതിൽ അടയ്ക്കാൻ തുടങ്ങി.

എന്നാൽ മുന്നോട്ട് ചാടി വീണ രാഘവൻ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.ഒപ്പം മേനോനും.

ദേവകി എല്ലാം കണ്ട് ചിരിച്ചുകൊണ്ട് നിന്നു.അവർക്ക് മുൻപിൽ ആ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു.

ശബ്ദം കേട്ട് ഓടിയെത്തിയ ശ്രീപാർവ്വതിയെ രാഘവൻ ബലമായി പിടിച്ചു നിർത്തി.

ആരും അവരുടെ അലറിക്കരച്ചിൽ കേട്ടില്ല.കുമാരനും ദേവകിയും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി പുറത്ത് കാവലിരുന്നു.

പിന്നീട് മനുഷ്യ മന:സാക്ഷി മരവിച്ച് പോകുന്ന കാര്യങ്ങളാണ് അവിടെ നടന്നത്.

സ്വന്തം മകൾക്ക് മുൻപിലിട്ട് യശോദയുടെ വസ്ത്രങ്ങൾ കൃഷ്ണ മേനോൻ വലിച്ചഴിച്ചു.

ആ രംഗം കണ്ട ശ്രീപാർവ്വതി അലറിക്കരഞ്ഞു.എന്നാൽ അതിലും ഉച്ചത്തിൽ രാഘവന്റെ പൊട്ടിച്ചിരി ഉയർന്നു.

കാണെടീ കണ്ണ് തുറന്ന് കാണു.നിന്റെ അമ്മ ശീലാവതി ചമഞ്ഞത് കൊണ്ടല്ലേ ഇത്.

മര്യാദയുടെ ഭാഷ പറഞ്ഞപ്പോൾ കേട്ടില്ലല്ലോ അനുഭവിക്ക്.അയാൾ ബാധ കൂടിയവനെപ്പോലെ അലറിച്ചിരിച്ചു.

എതിർക്കാൻ ശ്രമിച്ച യശോദയുടെ തല മേനോൻ പലവട്ടം നിലത്ത് ആഞ്ഞടിച്ചു.

മോളേ എന്ന ഞരക്കത്തോടെ അവരുടെ ബോധം നശിച്ചു.ആ രംഗങ്ങൾ കാണാൻ സാധിക്കാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.

സമയം കടന്ന് പോയി.മേനോൻ പതിയെ യശോദയുടെ ശരീരത്തിൽ നിന്നും എണീറ്റു.

ആന ചതച്ച പോലെ അവരുടെ ശരീരം അയാൾ കടിച്ചും മാന്തിയും വികൃതമാക്കിയിരുന്നു.

രാഘവൻ ശ്രീപാർവ്വതിയെ മേനോന്റെ കൈയ്യിൽ ഏൽപ്പിച്ച് യശോദയെ സമീപിച്ചു.കൃഷ്ണ മേനോൻ അവളെ അടുത്തുള്ള മുറിയിൽ അടച്ചു.

മേനോന്റെ രതി വൈകൃതങ്ങൾക്ക് ഇരയായി ഒരു പഴന്തുണിക്കെട്ട് പോലെ കിടന്ന യശോദയുടെ മേൽ രാഘവൻ ചാടിവീണു.

പാതി മരിച്ച അവരെ ആ കാമഭ്രാന്തൻ കടിച്ചു കുടഞ്ഞു.
ഒടുവിൽ വിയർപ്പിൽ മുങ്ങിയ ആ ശരീരം ചെറിയൊരു പിടച്ചിലോടെ നിശ്ചലമായി.

യശോദയുടെ ശരീരം വിട്ടകന്ന രാഘവൻ മുണ്ടെടുത്ത് ഉടുത്തുകൊണ്ട് അവരെ നോക്കി കാർക്കിച്ചു തുപ്പി.