പച്ചത്തുരുത്ത്

സ്കൂൾവിട്ട് ഫ്ലാറ്റിലെത്തിയുടൻതന്നെ പ്രണവ് തന്റെ ചുമലിൽ തൂങ്ങുന്ന കനത്തഭാരം ബെഡിലേക്കു വലിച്ചെറിഞ്ഞു.ഡ്രെസ്സ്പോലും മാറാതെ അവൻ ടി വി ഓൺ ചെയ്തു . റിമോട്ട് എടുത്തു തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാർട്ടൂൺചാനൽ തിരഞ്ഞു .

അത്കണ്ടുമടുത്തപ്പോൾ അവൻ ചെന്ന് ടി വി ഓഫ് ചെയ്തു. അമ്മ ജോലിക്കുപോകുമ്പോൾ മേശപ്പുറത്തു എടുത്തുവെച്ചിരിക്കുന്ന തണുത്തറഞ്ഞ ഭക്ഷണം കുറച്ചെടുത്തു കഴിച്ചെന്നുവരുത്തി .

ബാക്കി അവൻ വേസ്റ്റ്ബോക്സിലേക്ക് തട്ടി . അമ്മയുണ്ടാക്കിയ ഭക്ഷണമൊന്നും ഇപ്പോൾ അവനിഷ്ടമല്ല. അടുക്കളയിൽ ചെന്ന് ഒരു പാക്കറ്റ് ചിപ്സും,ഫ്രിഡ്ജ് തുറന്നു ജ്യൂസും എടുത്തുകുടിച്ചു വയറു നിറച്ചു.
കംപ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നു ഗെയിമിം കളിച്ചുകൊണ്ടു സമയം തള്ളിനീക്കി .
വൈകുന്നേരം ജോലികഴിഞ്ഞു സരിത എത്തുബോള് പ്രണവ് കംപ്യൂട്ടറിനു മുമ്പിൽ തന്നെ ചടഞ്ഞുകൂടിയിരിപ്പുണ്ട് . അമ്മയെ കണ്ടയുടൻതന്നെ ചാടിയെഴുന്നേറ്റു .
‘’അമ്മെ എനിക്ക് വല്ലാണ്ടു വിശക്കുന്നു …….ന്യൂഡിൽസ് ഉണ്ടാക്കിതാ’’

‘’വല്ലാത്ത തലവേദനമോനെ കുറച്ചു നേരം അമ്മ റെസ്റ്റെടുത്തോട്ടെ ‘’
അവൾ തളർന്നു സോഫയിലേക്ക് ചാഞ്ഞു .

‘’പറ്റില്ല എനിക്ക് ഇപ്പൊത്തന്നെ വേണം അവൻ വാശിപിടിച്ചു ‘’.

‘’ഇനി അവനെ വാശിപിടിപ്പിച്ചാൽ തന്റെ തലവേദന കൂടും
എന്നവൾക്കു തോന്നി .ഉണ്ടാക്കികൊടുത്തില്ലെങ്കിൽ പിന്നെ അവൻ ബഹളം തുടങ്ങും .’’

‘’വേഗം പോയി കുളിച്ചിട്ടു വാ മോനെ അപ്പോഴേക്കും ഞാൻ ന്യൂഡിൽസ് തയ്യാറാക്കാം .’’

‘’ഉം’’…………..എന്ന് പതിയെ മൂളിക്കൊണ്ടു അവൻ ഉദാസീനതയോടെ ടവ്വലും എടുത്തു ബാത്റൂമിലേക്കു നടന്നു .

അവൻ കുളിച്ചുവരുമ്പോഴേക്കും സരിത ന്യൂഡിൽസും , ഹോർലിക്സും ഉണ്ടാക്കി ടേബിളിൽ വെച്ചിരുന്നു .