വിയർപ്പിന്റെ വില – 1

“അമ്മേ എനിക്ക് MBBS നു കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ മെറിറ്റിൽ അഡ്മിഷൻ കിട്ടി ” അറിഞ്ഞ സന്തോഷം ആദ്യം അമ്മയെ അറിയിക്കാൻ ഓടിയെത്തിയതായിരുന്നു അനഘ…..

“ഹാവു ആശ്വാസമായി….. അങ്ങനെ എന്റെ മോള് ഡോക്ടർ ആകാൻ പോക…. എനിക്കിപ്പോഴും ഇത് ഇരട്ടി മധുരം ആണ് മോളെ…. ” അടുക്കളയിൽ നിന്ന് ഓടിയെത്തിയ അമ്മ അവളുടെ മുഖം തലോടിക്കൊണ്ട് പറഞ്ഞു….

” അതെന്തേ അമ്മേ…. വഴിപാട് കഴിപ്പിക്കാനാണോ അമ്മേ….. ” അനഘ ഒന്നും മനസ്സിലാകാതെ ആകാംഷയോടെ ചോദിച്ചു…..

” അതൊന്നും അല്ല മോളെ…. അപ്പുറത്തെ വീട്ടിലെ ഭാനുന്റെ മോന്റെ തലയെടുപ്പ് എന്തായിരുന്നു…. പത്തിലും പ്ലസ് ടു വിലും ഒക്കെ നിന്നെക്കാൾ അവൻ അനീഷ് മാർക്ക്‌ വാങ്ങി പാസ്സായപ്പോൾ ലഡ്ഡു കൊണ്ട് എന്നെ അളന്നു…. ഇപ്പൊ കണ്ടില്ലേ ദേ ഇവിടത്തെ സെപ്റ്റിക് ടാങ്ക്ന്റെ ജോലിക്ക് വന്നിട്ടുണ്ട് സർ….. അപ്പോൾ തന്നെ മോൾക്ക്‌ ഇങ്ങനെയുള്ള ഒരു കാര്യം നടന്നില്ലേ…. ഇനി എനിക്ക് തല ഉയർത്തി നടക്കാം… ” അമ്മ വീരസ്യം പറയുന്നത് കേട്ടു അവളുടെ മുഖത്തെ ചിരി മാഞ്ഞു…..

അമ്മ തുടർന്നു ” ദേ അവൻ റാങ്ക് ലിസ്റ്റിൽ ഒന്നും ഇല്ലല്ലോ അല്ലെ…. എങ്ങനെ ഉണ്ടാകാന് അഷ്ടിക്ക് വക തേടാൻ മണ്ണും പൊടിയും ദേഹത്തു ഏൽക്കേണ്ട അവസ്ഥയല്ലേ…. ”

” ഇതാണോ അമ്മയുടെ മനസ്സ്… ഉള്ള സന്തോഷം ഇല്ല്യാണ്ടായ പോലെയാ ഇത്… ആ ചേട്ടനും അമ്മയും ഒരു പൊങ്ങച്ചവും ഇതുവരെ കാണിച്ചിട്ടില്ല…. അമ്മ മഴയത്തു വെയില് പോലെ ഓരോന്ന് സങ്കൽപ്പിച്ചു മനസ്സില് വെറുതെ കാൻസർ വളര്ത്താന് ”
അനഘ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു…..

” അമ്മേ ഇത്തിരി വെള്ളം ” പുറത്തു നിന്ന് അനീഷിന്റെ വിളി കേട്ടു….

അമ്മ പിറുപിറുതു തുടങ്ങി…. അതുകണ്ടു അനഘ വേഗം ചെന്നു അവന് വെള്ളം എടുത്തു കൊടുത്തു….

എന്നിട്ട് വന്നു അമ്മയോടായി പറഞ്ഞു…..

” ഇങ്ങനെ ആണെങ്കിൽ ഞാനാ ചേട്ടനെ സ്നേഹിച്ചു കെട്ടിയാൽ അമ്മ എന്ത് ചെയ്യും….. നല്ലൊരു ചേട്ടനാണ് അത്…. സ്വന്തം കുടുംബം നോക്കാൻ അദ്വാനിച്ചു ജീവിക്കുന്നതാണോ തെറ്റ്?”

ഇത് കേട്ട അമ്മ ഞെട്ടി നെഞ്ചിൽ കൈ വെച്ചു പറഞ്ഞു ” ഡീ മോളെ അങ്ങനെ ഒന്നും പറയല്ലേ…. ”

” അമ്മ പേടിക്കണ്ട അതൊരു ചേട്ടനാ…. എന്നെ സ്വന്തം അനിയത്തിയെ പോലെ കാണുന്നതാണ്…. ഇനി അതിനെ ഒന്നും പറയേണ്ട…. ഞാൻ ചുമ്മാ പറഞ്ഞതാ….. പക്ഷെ ഇനിയും ഒരാളെ ഇങ്ങനെ താഴ്ത്തി പറയരുത്…. എന്നെപോലെ അവരെയും കാണാൻ ശ്രമിക്കുക അമ്മേ….. ” അനഘ അതും പറഞ്ഞു നടന്നു….

അമ്മ അതുംനോക്കി തിണ്ണയിൽ ചാരി നിന്നു…..

പുറത്തു പറമ്പിലെ ജോലി കഴിഞ്ഞു അച്ഛൻ അനീഷിന്റെ അടുത്തെത്തി….

” മോനെ ഒരു ചായ കുടിച്ചിട്ട് പോരെ മോനെ ഇനി ജോലി ”