വണ്ണാത്തിക്കിളി…. FZL
ഇവളെന്തിനാ ഈ നേരത്ത് എനിക്ക് വിളിക്കുന്നെ….
നിർത്താതെ ബെല്ലടിച്ചപ്പോ ഇത്തിരി പരിഭവത്തോടെയാണ് അനസ് ഫോണെടുത്തത്…
ഹലോ… അനു
എന്താ പാറൂട്ടി
അനു നിന്റെ പുന്നാര കൂട്ടുകാരനില്ലെ എന്നെ കെട്ടിയോൻ
അങ്ങേരോട് ഞാൻ എന്റെ വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞേക്ക്….
ആഹാ ഇത് നല്ല കഥ
എന്നോടെന്തിനാ പറയുന്നെ
നീ വീട്ടിലേക്ക് പോവുന്നതിന് ഞാൻ എന്തിനാ മനുവിനോട് പറയുന്നത് നിനക്ക് നേരിട്ടങ്ങ് വിളിച്ചാൽ പോരെ…
ഇല്ല അനു അങ്ങേർക്കിനി ഞാൻ വിളിക്കില്ല ചതിയൻ അയാളുടെ ശബ്ദം പോലും എനിക്കിനി കേൾക്കണ്ട…
നീയാണല്ലോ ഞങ്ങളുടെ കല്യാണത്തിന് മുൻപിൽ നിന്നതും ഞങ്ങളെക്കാൾ കഷ്ടപ്പെട്ടതും അത് കൊണ്ട് ആദ്യം നിന്നെത്തന്നെ അറിയിക്കാമെന്ന് കരുതി….
നീ എന്തൊക്കെയാ പാറു ഈ പറയുന്നെ മനു എന്ത് ചെയ്തെന്നാ
അവൻ നിന്നെ ചതിച്ചെന്നോ നിനക്കെന്താ തലക്ക് വട്ട് പിടിച്ചോ…
വട്ട് എനിക്കല്ല അയാൾക്ക് തന്നെയാ …
അല്ലേൽ എന്നെയും എന്റെ മോളെയും ചതിക്കാൻ എങ്ങനെ തോന്നി മനുവിന്….
പാറു നീ കരയാതെ കാര്യമെന്താണെന്ന് പറ ……
സംശയത്തിന്റെ പേരിൽ മുൻപ് നീ പറഞ്ഞ പോൽ ഷർട്ടിൽ മുടി കണ്ട് ഫോണിലേക്കാരോ വിളിച്ച് എന്നൊക്കെ പറഞ്ഞ് അന്ന് ബഹളമുണ്ടാക്കിയ പോലെ വല്ലതുമാണേൽ
കൂട്ടുകാരന്റെ ഭാര്യയാണെന്ന് നോക്കൂകേല മടലെടുത്ത് ഞാൻ തലക്കിട്ടടിക്കും….
അനു ഇത് അന്നത്തെ പോലെ സംശയമല്ല ഞാനിന്ന് ഞങ്ങളുടെ അലമാരയൊക്കെ ഒന്ന് തട്ടിക്കൊട്ടാമെന്ന് കരുതി
പഴയ തുണികളൊക്കെ വലിച്ചിട്ടപ്പോൾ അതിനടിയിൽ ഒരു ബാഗ്
അതിലുള്ളതൊക്കെ… ശൊ എങ്ങനെ നിന്നോട് പറയും…
എനിക്കുറപ്പാ ഇതൊക്കെ അങ്ങേരെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു കുടുംബം കലക്കാൻ ഒരുംബിട്ടറങ്ങിയ ഒരുത്തിയില്ലെ……
സോഫി
അവളുടെതാണ് ….
ആണുങ്ങളെ വഴിതെറ്റിക്കാൻ വേണ്ടി മാത്രമാണ് അവൾ ലിപ്സ്റ്റിക്കും തേച്ച് രാവിലെ ഇറങ്ങുന്നത്
പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് ഫോണിൽ കൂടി അവർ കൊഞ്ചിക്കുഴയുന്നത്
എനിക്ക് മതിയായി അനു ചാകാനുള്ള ധൈര്യമില്ലാഞ്ഞിട്ടാ അല്ലേൽ അങ്ങേര് ഓഫീസീന്ന് വരുംബോൾ എന്റെയും മക്കളുടെയും ശവം കണ്ടേനെ
ഇനി അയാളെ എനിക്ക് കാണണ്ട ഞാൻ എന്റെ വീട്ടിലേക്ക് പോയെന്ന് പറഞ്ഞേക്ക്….
അനു ഒന്നും മിണ്ടാതെ എല്ലാം കേട്ട് കഴിഞ്ഞ് അനസ്…
പാറു നിനക്ക് പറയാനുള്ളത് കഴിഞ്ഞോ…
എങ്കിൽ ബാക്കി ഞാൻ പറയാം….
എങ്ങനെ പറയാൻ കഴിയുന്നു നിനക്ക്
കഷ്ടമുണ്ട് പാറു ആ പാവത്തിനെ ഇങ്ങനെ
ഹൊ എന്തൊക്കെ ആയിരുന്നു പ്രണയിച്ച് നടക്കുന്ന കാലത്ത് രണ്ടാളും
ഇപ്പോ നിനക്കവനെ വേണ്ട പോലും ….
ഹും ഫോൺ വിളിച്ച് പോലും
കൂടെ ജോലി ചെയ്യുന്ന ഒരുത്തി ഫോൺ വിളിച്ചാൽ ആകാശം ഇടിഞ്ഞ് താഴെ വീഴുമോ….
സോഫി ആ കമ്പനിയിൽ മനുവിന്റെ കൂടെയല്ലെ ജോലി ചെയ്യുന്നത് അവൾക്ക് മനുവിനെ വിളിക്കാൻ പാടില്ലെന്നുണ്ടോ..
പിന്നെ ബാഗ്…..
നീ ആ ബാഗിൽ കണ്ടത്
ഒരു കൊലുസും കുറച്ച് കരിവളപ്പൊട്ടും പിന്നെ മുടിയിൽ കുത്തുന്ന ഒരു ക്ലിപ്പും
പിന്നെ കുറച്ച് മിഠായിയുടെ കവറും…
പറഞ്ഞ് തീരും മുൻപ് പാറു..
അനു നിനക്കെങ്ങനെ ഇതിനകത്തെ സാധനങ്ങളൊക്കെ അതും ഇത്ര കൃത്യമായി….
പാറു തീർന്നില്ല…
നീ ആ ബാഗിൽ ഒരു ഡയറി കണ്ടിരുന്നോ..
ഇല്ല അനു…
ഞാൻ ശ്രദ്ധിച്ചില്ല അതിനകത്തുള്ളതെല്ലാം കണ്ടപ്പോ ദേശ്യം കയറി മുഴുവൻ നോക്കുന്ന മുൻപെ ഞാനാ ബാഗെടുത്ത് വലിച്ചെറിഞ്ഞ്…
വലിച്ചെറിഞ്ഞെന്നോ
പാറു നീയാ വലിച്ചെറിഞ്ഞത് എന്താണെന്ന് നിനക്കറിയുമോ
അവന് നിന്നോടുള്ള പ്രണയമാണ് അത് മുഴുവൻ എനിക്കറിയാവുന്നതിനേക്കാൾ അവൻ എന്നോട് പങ്കുവെച്ചതിനേക്കാൾ അതിലുണ്ടാവും…
കൂടുതൽ കേൾക്കും മുൻപെ പാറു ഫോൺ കട്ട് ചെയ്ത് റൂമിലേക്കോടി…
ബാഗ് തുറന്ന് ഡയറിയെടുത്ത് മറിച്ചു..
ആദ്യ പേജിൽ
ഞാനിന്നൊരു വണ്ണാത്തിക്കിളിയെ കണ്ടു ….
പൂരപ്പറമ്പിൽ വെച്ചാണ് കണ്ടത്
അവളും അന്ന് പൂരം കാണാൻ വന്നതായിരിക്കും അവളുടെ കൂടെ അമ്മയും അനിയത്തിയുമുണ്ട് …..
അനസാണ് എനിക്കവളെ കാണിച്ചു തന്നത്
മാലയും വളയുമൊക്കെ തൂക്കിയിട്ട കടയുടെ മുൻപിൽ എന്തൊക്കെയോ വാങ്ങുന്നുണ്ട് അവർ….
കണ്ണെടുക്കാൻ തോന്നുന്നെ ഇല്ല എന്തൊരു ചന്തം കരിമഷി എഴുതി പട്ടുപാവാടയും കാലിൽ കൊലുസും..
അവളുടെ പേരൊന്ന് അറിയാൻ എന്താ വഴി അനു…
വഴിയുണ്ട് മനു
അനു കൈപ്പിടിച്ച് അവൾ നിൽക്കുന്നതിന് അടുത്തുള്ള മിഠായിക്കടയിലേക്ക് കയറി എന്തോ വാങ്ങാൻ എന്ന മട്ടിൽ ഞങ്ങളവിടെ നിന്നു
ഇപ്പോൾ അവളെ ശരിക്കും കാണാം
പാറു ഈ വളയെങ്ങനെയുണ്ട് പാകമാവുമോന്ന് അണിഞ്ഞ് നോക്ക് എന്ന്
അമ്മ അവളോട് പറഞ്ഞു…..
അനു എന്നെയൊന്ന് പിച്ചിയിട്ട് എടാ പാറൂന്ന് വിളിച്ചത് നീ കേട്ടോ പാർവതി എന്നാവും പേര്….
അവൾ കരിവള വാങ്ങി അണിയാൻ തുsങ്ങുംബോഴേക്കും അത് പൊട്ടി താഴെ വീണ്…
വേറെ വളവാങ്ങിയണിഞ്ഞ് അവർ അവിടുന്ന് നടന്നു നീങ്ങി
അനസ് ഡാ അവരതാ പോവുന്നു എന്ന് പറഞ്ഞ്
വാ ചുമ്മാ പുറകെ നടക്കാം ലൈനായാലോ നിനക്കവൾ ചേരും
ഒന്ന് പോടാ അനു പൂരപ്പറമ്പാ….
ഒരടി വീണാൽ മതി പിന്നെ പടക്കം പൊട്ടുന്ന പോലെയാവും…
ഒന്ന് പോടാ മനു ചുമ്മാ ഒന്ന് ശ്രമിക്കാമെടാ…
അച്ഛൻ കൂടെയില്ലല്ലോ അമ്മയല്ലെ
ഒള്ളു ….
അവനുള്ള ധൈര്യത്തിൽ ഞാനും ഒന്ന് ശ്രമിക്കാമെന്ന് കരുതി..
അവിടുന്ന് നടന്നു തുടങ്ങിയപ്പോ അനു എന്തോ നിലത്ത് നിന്ന് പൊറുക്കിയെടുക്കുന്നുണ്ട്
എന്റെ കയ്യിലേക്ക് നീട്ടി
ന്നാ….
ഇത് കയ്യിൽ വെച്ചോ ഇതൊരു തുടക്കമാ അവളുടെ കൈതട്ടിയ ഈ കരിവളപ്പൊട്ടിൽ നിന്നാണ് നിന്റെ പ്രണയം തുടങ്ങുന്നത് …
പിന്നീട് അവളുടെ പുറകെയുള്ള നടത്തത്തിന് എന്നെക്കാൾ അവനാണ് മുന്നിൽ
അവൾ കഴിച്ച് എറിയുന്ന മിഠായി കവറും .. ആൾകൂട്ടത്തിനിടയിലായിരുന്നിട്ടും അഴിഞ്ഞ് ചാടിയ അവളുടെ ഒരു കൊലുസും
അവൾ പോലുമറിയാതെ അന്ന് എനിക്കവൻ ഒരുപാട് സമ്മാനങ്ങൾ നൽകി
അങ്ങനെ അവളുടെ വീടെത്തുവോളം ഞങ്ങൾ പുറകെ നടന്നു..
വീട് കണ്ടുവെച്ചു അനു പറഞ്ഞു മുത്തെ ഇനി നിന്നെയും അവളെയും ഒരുമിപ്പിച്ചിട്ടെ അനസ് മയ്യത്താവു….
ആ ഡയറി വായിച്ച് തീർക്കാൻ പാറുവിനായില്ല…
മൂന്ന് വർഷത്തെ അവരുടെ പ്രണയത്തിനിടയിൽ അവളിൽ നിന്ന് കിട്ടിയ പലതും അതിൽ ഉണ്ടായിരിക്കണം
വർഷങ്ങൾക്ക് മുൻപുള്ളതാണേലും പാറുവും ചിലത് ചിന്തിച്ചെടുത്തു
ചിതറിത്തെറിച്ച് കിടന്ന് വളപ്പൊട്ടുകളും കൊലുസും എല്ലാം വാരിയെടുത്ത് ബാഗിലേക്കിട്ട് അലമാരയൊക്കെ നേരെയാക്കി
പാറു കുളിച്ച് വൃത്തിയായി …..
അഞ്ച് മണിയാവാറായി മനുവേട്ടൻ ഓഫീസിൽ നിന്ന് വരാറായി…
നല്ല പാല് തിളപ്പിച്ച് കാപ്പിയിട്ട് കാത്തിരിന്നു മനു കാറിൽ വരുന്ന ശബ്ദം കേട്ട് വാതിൽക്കലേക്കോടി
വാതിൽ തുറന്നതും
മനുവിനെ കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുത്ത്….
എന്താ പാറു ഈ കാണിക്കുന്നെ മോളെങ്ങാനും കണ്ടാൽ …
എന്താണാവോ ഇന്ന് ഒരു പ്രത്യേക സ്നേഹം
ഉമ്മക്കൊക്കെ എന്തൊരു മധുരം
എന്തോ ഉണ്ടല്ലോ…
ഉണ്ട് എന്താണെന്ന് മനുവേട്ടൻ തന്നെ പറ
ഇന്ന് പ്പോ എന്താ പ്രത്യേകത …
ഓ എനിക്കൊന്നും ഓർമ കിട്ടുന്നില്ല….
ഇന്ന് എത്രയാ മനുവേട്ടാ… ഡൈറ്റ്
ഇന്ന് മെയ് ഇരുപത്…
ഒരു ഏഴ് വർഷം മുൻപുള്ള മെയ് ഇരുപതിൽ എന്തെങ്കിലും കാര്യം നടന്നതായി ഓർമയുണ്ടോ…
ഓ നീയാ ഡയറി വായിച്ചുവല്ലെ എനിക്കും അനുവിനും പിന്നാ ഡയറിക്കും മാത്രം അറിയുന്ന ആ രഹസ്യം…..
മനുവിന്റെ മൊബൈൽ ബെല്ലടിച്ചു
അനുവാണല്ലോ…
ഹലോ എന്താ അനു…
ടാ ഞാനും മ്മടെ ബീവിയും നിന്റെ വീടിന് മുന്നിലുണ്ട്
പാറുവിനേയും വിളിച്ച് വേകം വാ ഇന്ന് ഡിന്നർ പുറത്തു പോയി കഴിക്കാം നിന്റെ വക ചിലവുണ്ട്…
എന്റെ വകയൊ എന്തിന്
നീ മറക്കും പക്ഷെ അനസ് മറക്കൂല കോയാ…
ഒര് അയ്യായിരം പോക്കറ്റിലിട്ട് വേകം വാ….
ഡാ ഇന്ന് മെയ് ഇരുപതല്ലെ…
പൂരപ്പറമ്പിൽ വെച്ച് വണ്ണാത്തിക്കിളിയെ കണ്ടിട്ട് ഇന്നേക്ക് ഏഴ് വർഷം തികഞ്ഞില്ലെ….