നീതിയുടെ വിധി 5

നീതിയുടെ വിധി 5
Neethiyude Vidhi Part 5 Author: Kiran Babu | Previous part

ദേവന്റെ ആഹ്ലാദപരിതമായ അലമുറ ആ മുറിക്കുള്ളിൽ മുഴങ്ങിക്കേട്ടു സമയം ഏകദേശം പതിനൊന്നോട് അടുക്കുന്നു………… അങ്ങേത്തലയ്ക്കൽ സാജന്റെ അമ്പരപ്പുകലർന്ന
സംസാരങ്ങൾ കേട്ടുകൊണ്ടിരുന്നു..

സാജൻ : ഞാൻ ഇപ്പൊ അങ്ങോട്ട്‌ വരാടാ………. നീ പുറത്തേക്കൊന്നും പോകരുത്……

ദേവൻ : നീ വാ ഇനി വിധിയാണ്….. ഞാൻ വിധിക്കുന്ന വിധി……..

ഒരു ഭ്രാന്തനെപ്പോലെ ദേവൻ ചിരിച്ചു….. ഫോൺ കട്ട്‌ ചെയ്ത് മുഖത്തെ ചിരി തീഷ്ണ ഭാവമാക്കി ദേവൻ കസേരയിൽ ഇരുന്നു.. . ……..

അല്പം കഴിഞ്ഞ് സാജൻ എത്തി…….
ആകാംഷയോടെ സാജൻ ചോദിച്ചു ” ആരാടാ….. ദേവാ…. ആരാ…… ?”

ദേവൻ : നീ ഈ വീഡിയോ ഒന്നു കണ്ടു നോക്കിക്കേ……

സാജൻ : ഏതു വിഡിയോയാടാ……. ഇങ്ങു താ…..

സാജൻ ഫോണുമായി കുനിഞ്ഞിരുന്ന് വീഡിയോ കണ്ടു …

” ഇതിൽ എന്താടാ….. ഇതിൽ നിന്ന് എങ്ങനെ മനസ്സിലായി……. ആരാന്ന്….. “

ദേവൻ : 38 ആമത്തെ മിനിറ്റിൽ പ്രീതയുടെ പുറകിൽ കുറച്ചുമാറി മീനു നിൽക്കുന്നത് കണ്ടോ….. ഇനി ശബ്ദം കൂട്ടി നോക്ക്…… ശ്രദ്ധിച്ചു കേൾക്കണം….

പല തവണ സാജൻ മാറി മാറി കേട്ടു…. സാജന്റെ മുഖത്തു അമ്പരപ്പ് കൂടി……..

കേട്ടത് ഇങ്ങനെയായിരുന്നു ” ആ താക്കോൽ ഒന്നു തന്നേ….. മീനുക്കുട്ടിയെ ആക്കിയിട്ട് വരാം .. . “

സാജൻ : ആരാടാ താക്കോൽ വാങ്ങിയത്……. ഈ ശബ്ദം ആരുടെയാ……

ദേവൻ : 46 ആമത്തെ മിനിറ്റിൽ നോക്കിക്കേ … Dr. ലാൽകൃഷ്ണ നടന്നുപോകുന്നത് കണ്ടോ…. പുള്ളിയുടെ വിരലിൽ തൂക്കിയിരിക്കുന്നത് ആ താക്കോലാ റിമോട്ട് ഉള്ള താക്കോൽ……

സാജൻ : അത് വേറെ ആർക്കെങ്കിലും വേണ്ടി കൊണ്ടുപോകന്നതാണെങ്കിലോ ?

ദേവൻ : തീർച്ചയായും അത് മറ്റൊരാൾക്ക്‌ വേണ്ടി കൊണ്ടു പോകുന്നതാണ്…….. അവിടെയാണ് ദൈവം നമുക്ക് തന്ന തുമ്പ്……. 49 ആമത്തെ മിനിറ്റിൽ റിവേഴ്‌സ് എടുക്കുന്ന കാറ് കണ്ടോ…..
അതിൽ നിന്നും പുറത്തേക്കു തലയിട്ടു പിൻഭാഗം നോക്കുന്നയാളെ കണ്ടോ…….. ആ വീഡിയോയിൽ കാണുന്ന 55 സെക്കൻഡുകൾക്കുള്ളിൽ ആ കാർ റിവേഴ്‌സ് വന്നു ഒൻപത് അടിയോളം മുന്നോട്ടു പോകുന്നു…… സ്പീഡ് കൂട്ടുകയാണ് ആ സെക്കന്റുകളിൽ അതായത് വണ്ടി മുന്നോട്ടു പോകുകയാണ് മാറ്റി ഇടുകയല്ല…. മുൻസീറ്റിൽ ഇടതു വശം ഇരിക്കുന്നത് മീനുവാണ്….. വലതു വശം ഡ്രൈവ് ചെയ്യുന്നതാരാണെന്ന് നോക്ക്…….

സാജൻ : ഈശ്വരാ…….. നീലകണ്ഠൻ……….. !!!!!!
ഡാ ഇത് വിശ്വസിക്കാൻ പറ്റില്ല.. . അയാൾ അവളുടെ അച്ഛനല്ലേ.. കുഞ്ഞായിരുന്നപ്പോൾ മുതൽ അവളെ കാണുന്നയാളല്ലേ….. പിന്നെ എങ്ങെനെ ………

ദേവൻ : വിശ്വസിച്ചേ പറ്റു സാജാ നീ അതിലെ സമയം കണ്ടോ 11:20…. മീനു എന്നെ വിളിക്കുന്നത് 11:30 ഓടെയാണ് ആ സമയത്തിനുള്ളിൽ വേറെ ഒന്നും നടക്കാൻ വഴിയില്ല …. നീ ഒരു പോലീസുകാരനല്ലേ…. ദിനവും പത്രങ്ങളിൽ വരുന്നില്ലേ…… ഇതുപോലുള്ളവ………
നീലകണ്ഠൻ….. അവളുടെ രണ്ടാനച്ഛനാണ്……..
അവളുടെ അമ്മയെക്കാളും ആറു വയസ്സിനിളയത്…… പക്ഷേ അയാളെക്കുറിച്ചു മീനു നല്ലതേ പറഞ്ഞിട്ടുള്ളു…. എനിക്ക് സംശയം ലാൽകൃഷണയെ ആയിരുന്നു…..
കോടതിയിൽ എനിക്ക് എതിരായി സമർപ്പിച്ച തെളിവുകളെല്ലാം ആരോ ഉണ്ടാക്കിയവയാണെന്ന് എനിക്കുറപ്പായിരുന്നു…..

ഒരു ഡോക്ടറിനോ മറ്റു വൈദ്യ വിദഗ്ധന്മാർക്കോ പോലീസിനോ മാത്രേ അങ്ങനെ വ്യാജമായി തെളിവുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കൂ…

സാജൻ : അങ്ങനെയാണെങ്കിൽ മീനുവിന്റെ അമ്മ എന്തുകൊണ്ട് അവരോടൊപ്പം വീട്ടിലേക്കു വന്നില്ല ……

ദേവൻ : അയാൾ കരുതിക്കൂട്ടി ചെയ്തതാണ് ഈ കൊലപാതകം. അയാളുടെ കാർ എടുക്കാതെ ഡോക്ടറുടെ കാർ എടുത്തു പുറത്തു പോയതുതന്നെ അയാൾ അവിടെയുണ്ടായിരുന്നു എന്ന് വരുത്തി തീർക്കാനാണ്….. അഞ്ചു മിനിട്ട് ദൂരമേ ഉള്ളു അവരുടെ വീട്ടിലേക്കു….. ഞാൻ ചേർത്തലയിൽ നിന്ന് അവിടെയെത്താൻ ഒരു മണിക്കൂറോളമെടുത്തു… അതിനുള്ളിൽ കൊലപാതകം നടന്നു…

സാജൻ : അങ്ങനെയാണെങ്കിൽ ഡോക്ടർക്കും ബന്ധമുണ്ടല്ലേ ഈ കൊലപാതകത്തിൽ…. ഇല്ലെങ്കിൽ അയാൾ സഹായിക്കില്ലല്ലോ…..

ദേവൻ : അതെ സാജാ….. ഉടനെ തന്നെ എനിക്ക് ഡോക്ടറെ കാണണം……..
ഞാൻ തന്ന പരാതി നീ നശിപ്പിക്കണം…… ഇനി നമ്മൾ കാണാൻ പാടില്ല ഞാൻ ഈ സ്ഥലം വിടുകയാ….ഇനി എന്റെ പദ്ധതികൾ ഒരു പോലീസ് ആയ നിനക്ക് നിരക്കുന്നതല്ല…. നീ നാളെ മുതൽ എന്നെ കാണണ്ട….

സാജൻ : പഠിക്കാൻ ഗതിയില്ലാതിരുന്ന എന്നെ പഠിപ്പിച്ചത് നീയാണ്‌ നീ പത്രമിട്ടും പോസ്റ്ററൊട്ടിച്ചുമുണ്ടാക്കിയ പണമാണ് ഇന്ന് കാണുന്ന ഞാൻ…..
സ്വന്തം മക്കളെ പീഡിപ്പിച്ചു കൊല്ലുന്നവനെ ജീവൻ പണയം വെച്ച് പിടിച്ച് കോടതിയുടെ മുന്നിൽ ഹാജരാക്കി എന്താണ് അവസാനം നേടുന്നത്…. അവനെ സുരക്ഷിതമായി പാർപ്പിച്ചു തീറ്റിപ്പോറ്റാൻ ഒരിടം കണ്ടെത്തൽ മാത്രം…
ഇവിടെ ഞാൻ പൊലീസല്ല ന്യായം നോക്കുന്ന മനുഷ്യൻ…………

കൊന്നുതള്ളണം നമുക്കവനെയൊക്കെ …..
അതിന്റെ പേരിൽ ജയിലിൽ പോകണ്ട ആവശ്യമില്ല….. തെളിവുകൾ ബാക്കിയില്ലാതെ കൊല്ലണം.. … ഞാനുണ്ട് നിന്റെകൂടെ……

ദേവൻ : കഴിഞ്ഞ ദിവസം ഞാൻ പുറത്തുപോയപ്പോൾ അവിടെ ബാനർ കണ്ടിരുന്നു….
ഡോക്ടർ ലാൽകൃഷ്ണ മറ്റന്നാൾ ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്…..
അന്ന് ഉച്ച തൊട്ട് ആറു മണിവരെ പവർകട്ട്‌ ആണ്…… പത്രത്തിലുണ്ട്
അവിടെ ലൈറ്റും ഫാനുമൊക്കെയല്ലാതെ എന്തൊക്കെയുണ്ടെന്ന് അന്വേഷിക്കണം… ഏതു തരം ജനറേറ്റർ ആണെന്നും……..

ഇനി വിധിയാണ് നീതിയുടെ വിധി……

– തുടരും